ഞങ്ങള്‍ ഇപ്പോള്‍ ‘കട്ട പ്രണയ’ത്തിലാണ് ! കല്യാണം ഉറപ്പിച്ചതിന്റെ സന്തോഷത്തില്‍ തുള്ളിച്ചാടി അസ്ല മാര്‍ലി
അസ്ല മാര്‍ലി എന്ന ഹിലയെ മലയാളികള്‍ക്ക് എല്ലാം തന്നെ യൂട്യൂബ് ചാനലിലൂടെ സുപരിചിതമാണ്. നിരവധി ടിപ്‌സുമായി എത്തുന്നതാണ് യൂട്യൂബിലൂടെ അസ്ല. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള കാര്യങ്ങളാണ് അധികവും യൂട്യൂബിലൂടെ സംസാരിക്കാറുള്ളത്. പലരും അറിയാന്‍ ആഗ്രഹിക്കുന്നതും എന്നാല്‍ മറ്റുള്ളവരോട് ചോദിക്കാന്‍ മടിയും ഉള്ള കാര്യങ്ങളെ കുറിച്ചുള്ള വിഷയങ്ങളാണ് അസ്ല അധികവും സംസാരിക്കാറ്.
അസ്ല തന്റെ പ്രണയത്തെക്കുറിച്ചും ബ്രേക്ക് അപ്പിനെ കുറിച്ചും സംസാരിച്ചിട്ടുണ്ടായിരുന്നു. വരനെ അന്വേഷിക്കുന്നുണ്ടെന്നും അധികം വൈകാതെ തന്നെ വിവാഹം ഉണ്ടാകും എന്നും അസ്ല ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അസ്ല തന്റെ ലൈഫിലെ ഒരു ടേര്‍നിങ്ങ് പോയിന്റിനെ കുറിച്ചുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ഈ വീഡിയോ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
അതിനു കാരണം നേരത്തെ തന്നെ എല്ലാ കാര്യങ്ങളും പറഞ്ഞ് സംസാരിച്ച് റെഡിയായതാണ് അതുകൊണ്ടാനെന്നും പറഞ്ഞു. കെട്ടാന്‍ പോകുന്ന പയ്യന്റെ വീട് കുറച്ചു ദൂരത്താണെന്നും അവരെയൊക്കെ ആദ്യമായിട്ടാണ് നേരില്‍ കാണുന്നതെന്നും പറഞ്ഞു. കെട്ടാന്‍ പോകുന്ന പയ്യന്റെ പപ്പയും മമ്മിയും അനിയനും അനിയത്തിയും ഒക്കെയാണ് തന്നെ കാണാന്‍ വന്നതും സംസാരിച്ചതും. ഞങ്ങള്‍ തമ്മില്‍ നല്ല പ്രണയത്തില്‍ ആണെന്നും പറഞ്ഞു. കൂടെ അവന്‍ ഇല്ലെന്നതുമാത്രമാണ് ഒരു വിഷമം. തന്നെക്കാള്‍ കൂടുതല്‍ എക്‌സൈറ്റ്‌മെന്റിലാണ് കെട്ടാന്‍ പോകുന്ന പയ്യന്‍ എന്നും പറഞ്ഞു.
കുറെ തവണ ഞങ്ങള്‍ വീഡിയോ കോള്‍ വിളിക്കുകയും ഓരോന്ന് പറയുകയും അവനില്‍ നിന്ന് ഒരുപാട് കോംപ്ലിമെന്റ് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും പറഞ്ഞു. അസ്ലക്ക് ആദ്യം ടെന്‍ഷന്‍ ആയിരുന്നെന്നും പിന്നീട് സംസാരിച്ചു കഴിഞ്ഞപ്പോള്‍ ഒക്കെയായി. തന്നെ കണ്ട് ഇഷ്ടപ്പെട്ടതിനുശേഷം ആയിരുന്നു എന്‍ഗേജ്‌മെന്റിന്റെ കാര്യങ്ങളെല്ലാം തീരുമാനിച്ചത്. ചെക്കനെ നേരില്‍ കാണുന്നത് നിക്കാഹിന്റെ മൂന്നോ നാലോ ദിവസങ്ങള്‍ക്ക് മുന്നേ ആയിരിക്കുമെന്നും പറഞ്ഞു.
മാര്‍ച്ച് 2 നായിരുന്നു പെണ്ണുകാണല്‍ ചടങ്ങ് നടന്നത്. പെണ്ണുകാണല്‍ സമയത്തുള്ള വീഡിയോ എടുത്തില്ല എന്നും പറഞ്ഞു. വിഷമം ചടങ്ങില്‍ ഉപ്പയും ഉമ്മയും കൂടെ ഇല്ലാത്തതാണെന്നും ബാക്കിയുള്ളവരൊക്കെ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും പറഞ്ഞു. പ്രേക്ഷകരോക്കെ തന്നെ എന്റെ കല്യാണം ആഗ്രഹിച്ചതാണെന്നും അതുകൊണ്ടാണ് ഇതൊക്കെ നിങ്ങളുമായി പങ്കുവയ്ക്കുന്നതെന്നും പറഞ്ഞു. ഞാന്‍ എക്‌സൈറ്റ്‌മെന്റിലാണ് ഇതാണ് എന്റെ ഭര്‍ത്താവ് എന്ന് നിങ്ങളെ പരിചയപ്പെടുത്തുവാന്‍ വേണ്ടി. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമായിരിക്കും അതെന്നും അസ്ല പറഞ്ഞു.