Month: April 2023
-
NEWS
ശമ്പള വിതരണത്തിലെ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്‍ച; മൂവായിരത്തിലധികം സ്ഥാപനങ്ങൾക്കെതിരെ നടപടി
അബുദാബി: യുഎഇയില്‍ ശമ്പള വിതരണത്തിലെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയ മൂവായിരത്തിലധികം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. വീഴ്ച കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരായ നിയമനടപടികള്‍ സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. യഥാസമയത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ഔദ്യോഗിക തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയിരുന്നു. യുഎഇയിലെ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം (ഡബ്ല്യൂ.പി.എസ്) വഴി ആയിരിക്കണം ജീവനക്കാര്‍ക്ക് തങ്ങളുടെ അക്കൗണ്ടില്‍ സ്ഥാപനങ്ങള്‍ ശമ്പളം നല്‍കേണ്ടത്. യുഎഇയിലെ മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്‍തിട്ടുള്ള സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഇലക്ട്രോണിക് ഇന്‍സ്‍പെക്ഷനുകളും നേരിട്ടെത്തിയുള്ള പരിശോധനകളും അധികൃതര്‍ നടത്തുന്നുണ്ട്. 2022ല്‍ ആകെ 6.12 ലക്ഷം പരിശോധനകള്‍ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ നടത്തിയതായി മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഇതില്‍ 12,000ല്‍ അധികം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഈ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്‍തു. തൊഴിലുടമ പാലിക്കേണ്ട നിബന്ധനകളിലെ…
Read More » -
India
പ്രകൃതി വാതക വില നിർണയിക്കാൻ പുതിയ മാനദണ്ഡങ്ങൾ പുനർനിർണയിക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം
ദില്ലി: രാജ്യത്ത് പ്രകൃതി വാതകത്തിന്റെ വില നിർണയത്തിനുള്ള മാനദണ്ഡങ്ങൾ പുനർനിർണയിക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. പൈപ്പ് വഴി ലഭ്യമാക്കുന്ന പ്രകൃതി വാതകത്തിന്റെയും സിഎൻജിയുടെയും വില കുറയും. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ വിലയുമായി പ്രകൃതി വാതക വില ബന്ധിപ്പിക്കാൻ തീരുമാനിച്ചതോടെയാണിത്. ഇന്ത്യൻ ക്രൂഡ് ഓയിൽ ബാസ്ക്കറ്റിന്റെ ഒരു മാസത്തെ ശരാശരിയുടെ 10 ശതമാനമാകും പ്രകൃതി വാതക വില. മാർക്കറ്റ് ഘടകങ്ങൾക്ക് അനുസരിച്ച് പ്രകൃതി വാതക വില കൂടുകയും കുറയുകയും ചെയ്യുന്നത് നിയന്ത്രിക്കാനാണ് നടപടി. നിലവിൽ കൂടുതൽ പ്രകൃതി വാതകം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലെ വിലയ്ക്കനുസരിച്ചായിരുന്നു ഇന്ത്യയിലെയും വില. പിഎൻജി വില പത്തു ശതമാനം വരെ കുറയാൻ ഇത് സഹായിക്കും എന്ന് സർക്കാർ അറിയിച്ചു. എൻജിയുടെയും സിഎൻജിയുടെയും വില നിർണയത്തിന് വിദഗ്ധ സമിതി ശുപാർശകൾ കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചു. പുതിയ തീരുമാനം ശനിയാഴ്ച മുതൽ നിലവിൽ വരുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.
Read More » -
Crime
എഴുകോണിൽ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം; ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാകാമെന്ന് പൊലീസ്
കൊല്ലം: എഴുകോണിൽ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം. കിഴക്കേ മാറനാട് സ്വദേശി മനുവിനെയാണ് കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നതോടെ എഴുകോൺ പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. എഴുകോൺ വട്ടമൺകാവിൽ വച്ചു നമ്പർ പ്ലെയ്റ്റ് മറച്ച വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് മനുവിനെ ഇടിച്ചു വീഴ്ത്തിയത്. മുന്നോട്ട് പോയ കാർ വീണ്ടും തിരികെയെത്തി യുവാവിനെ ഇടിക്കാൻ ശ്രമിച്ചു. തലനാരിഴയ്ക്ക് ആണ് മനു രക്ഷപ്പെട്ടത്. പരിക്കേറ്റ യുവാവ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കാറിൽ ഉണ്ടായിരുന്ന യുവാക്കളെ മനു തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്തെ ഉത്സവവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ നേരത്തെ കലഹം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയാകാം ഇപ്പോഴത്തെ സംഭവം എന്നാണു പൊലീസിന്റെ സംശയം. സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയിൽ നിന്നു വാഹനം ഇടിച്ചതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മനു ക്രിമിനൽ കേസുകളിൽ പ്രതി ആയിട്ടുള്ള ആളാണെന്നു പൊലീസ്…
Read More » -
Movie
ദുഃഖവെള്ളിയും പീഡാനുഭവവും ഈസ്റ്ററും പ്രധാന പ്രമേയമായ സിനിമാ ഗാനങ്ങൾ
കുരിശും ക്രിസ്‌തുവും ചലച്ചിത്രഗാനങ്ങളിൽ സുനിൽ കെ ചെറിയാൻ ദുഃഖവെള്ളിയും പീഡാനുഭവവും ഉയിർപ്പും ക്രിസ്ത്യൻ ഭക്തിഗാനങ്ങളിൽപ്പോലും, ക്രിസ്‌തുമസ് പാട്ടുകളെ അപേക്ഷിച്ച് കുറവാണ്. ചലച്ചിത്രഗാനങ്ങളിലും അതെ. ക്രിസ്‌തുമസ് സന്തോഷത്തിന്റെയും ശാന്തിയുടെയും സന്ദേശം പകരുന്ന അവസരമായതിനാലാവണം ദുഃഖവും പീഢയും നിഴലിക്കുന്ന ഈസ്റ്റർ ഗാനങ്ങൾ വിരളമായത്. എങ്കിലും അവ പ്രധാനപ്രമേയമായ പത്ത് സിനിമാപ്പാട്ടുകളെക്കുറിച്ചുള്ള ഓർമ്മ പുതുക്കുന്നു. 1. ജീസസ് എന്ന ചിത്രത്തിന് വേണ്ടി ആലപ്പി രംഗനാഥ് സംഗീതം നൽകിയ പാട്ടാണ് ‘ഓശാന, ഓശാന, മിശിഹാ കർത്താവിന്നോശാന’. ഗാനരചന അഗസ്റ്റിൻ വഞ്ചിമല. യെരുശലേമിലേയ്ക്ക് വന്ന യേശുവിനെ ജനക്കൂട്ടം എതിരേറ്റ് ഞങ്ങളെ രക്ഷിക്കൂ (ഓശാന) എന്ന അർത്ഥത്തിൽ സന്തോഷത്തോടെ പാടുന്ന സന്ദർഭമാണ് ഈ പാട്ടിലെ ഉള്ളടക്കം. യേശു ക്രൂശിക്കപ്പെടുന്നതിന് ഒരാഴ്ച്ച മുൻപാണ് ഈ സന്ദർഭം. 2. ‘യെരുശലേമിലെ സ്വർഗ്ഗദൂതാ, യേശുനാഥാ’ എന്ന ഗാനം ചുക്ക് എന്ന ചിത്രത്തിനായി വയലാർ എഴുതി ദേവരാജൻ ഈണമിട്ടു. ജയചന്ദ്രനും സുശീലയുമാണ് ഗായകർ. ‘സീസറില്ല, പീലാത്തോസില്ല, കാൽവരിയുടെ താഴ്‌വരയിൽ മുൾമുടിയില്ലാ, ഇത് നിന്റെ രാജ്യം’ എന്ന്…
Read More » -
Kerala
സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ കൊക്കോണിക്സിനെ ഇനി കെൽട്രോൺ നയിക്കും
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതി കൊക്കോണിക്സിനെ ഇനി കെൽട്രോൺ നയിക്കും. നിര്‍മ്മാണത്തിലും വിതരണത്തിലും പ്രതീക്ഷകളുടെ ഏഴയലത്തു പോലും എത്താതിരുന്ന കൊക്കോണിക്സ് പദ്ധതി അടിമുടി പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുമേഖലയ്ക്ക് പ്രാധാന്യം കിട്ടും വിധം ഓഹരി മൂലധന അനുപാതത്തിൽ മാറ്റം വരുത്തിയാണ് പുനഃസംഘടന. കേരളത്തിന് സ്വന്തമായി ഒരു ലാപ്ടോപ്. വമ്പൻ പ്രഖ്യാപനങ്ങളുമായി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനിരുന്ന പദ്ധതി പക്ഷെ തുടക്കത്തിലേ പാളി. വേണ്ടത്ര ആസൂത്രണമോ ആവശ്യത്തിന് മൂലധനമോ പോലും ഇല്ലാതെ വിപണിയിൽ പകച്ച് നിന്ന് പാതി വഴിയിൽ നിലച്ച് പോയ പദ്ധതി കെൽട്രോണിനെ മുൻ നിര്‍ത്തി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. യുഎസ്ടി ഗ്ലോബലിന് 49 ഉം സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ആക്സലറോണിന് 2 ശതമാനവും ഓഹരി നൽകി മുൻതൂക്കം സ്വകാര്യ മേഖലക്കായിരുന്നു എങ്കിൽ ഇനിയത് മാറുകയാണ്. 28.90 ശതമാനം ഓഹരി കെൽട്രോണിനും 22.10 ശതമാനം ഓഹരി കെഎസ്ഐഡിസിക്കും നൽകി 51 % ഓഹരി പൊതുമേഖലയിൽ നിലനിര്‍ത്തും. സാങ്കേതിക സഹായം യുഎസ്ടിയിൽ നിന്ന്…
Read More » -
കർണാടക തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ട സ്ഥാനാർഥി പട്ടികയുമായി കോൺഗ്രസ്
ബെംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 42 സീറ്റുകളിലേക്ക് ഉള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 58 സീറ്റുകളിൽ ഇപ്പോഴും ധാരണ ആയിട്ടില്ല. ബിജെപി വിട്ട് വന്ന ബാബുറാവു ചിൻചനാസുറിന് ഗുർമിത്കൽ സീറ്റ് നൽകാൻ തീരുമാനിച്ചപ്പോൾ എൻ വൈ ഗോപാൽകൃഷ്ണയ്ക്ക് മൊളക്കൽമുരു സീറ്റ് ആണ് നൽകിയിട്ടുള്ളത്. മെയ് 10നാണ് കർണാടക തെരഞ്ഞെടുപ്പ്. അതേസമയം, കോലാർ ഇത്തവണത്തെ പട്ടികയിലും ഉൾപ്പെട്ടിട്ടില്ല. കോൺഗ്രസിന്റെ മുതിർന്ന നേതാവ് സിദ്ധരാമയ്യ മത്സരിക്കുന്ന കാര്യത്തിലും ഇതുവരെ തീരുമാനം ആയിട്ടില്ല. കൂടാതെ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയ്ക്ക് ഇതുവരേയും സീറ്റ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ തവണ സിദ്ധരാമയ്യ മത്സരിച്ച ബദാമിയിലും ചാമുണ്ഡേശ്വരിയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിലധികം വരുന്ന ജനത മെയ് 10ന് ജനവിധിയെഴുതും. 224 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ബിജെപിയും കോൺഗ്രസും നേർക്കുനേർ പോരാട്ടത്തിനിറങ്ങുമ്പോൾ അനിവാര്യ ശക്തിയായി ജനതാദൾ എസും കളത്തിലുണ്ട്. ഇക്കുറിയും ഭരണത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ജാതിസമവാക്യങ്ങൾക്ക് മേൽക്കെയ്യുള്ള മണ്ണാണ് കർണാടകയിലേത്.…
Read More » -
LIFE
‘പുണ്യാളനാ’യി ചാക്കോച്ചൻ, ‘എന്താടാ സജി’ ട്രെയിലര്‍ പുറത്ത്
ജയസൂര്യ നായകനാകുന്ന ചിത്രമാണ് ‘എന്താടാ സജി’ എട്ടിന് പ്രദര്‍ശനത്തിനെത്തും. ഗോഡ്‍ഫി സേവ്യർ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോഡ്‍ഫി സേവ്യർ ബാബു തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. ‘എന്താടാ സജി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. വില്യം ഫ്രാൻസിസ് സംഗീത സംവിധാനത്തിലുള്ള ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട്. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ‘എന്താടാ സജി’യെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ജീത്തു ദാമോദര്‍ ആണ്. നിവേദ തോമസ് ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും നീണ്ട ഇടവേളയ്‍ക്ക് ശേഷം ഒന്നിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രം നിർമ്മിക്കുന്നത്. സഹ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്‍ണൻ. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങലൂർ. ‘എന്താടാ സജി’യെന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ജേക്ക്‍സ് ബിജോയ് ആണ്. ജയസൂര്യ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ആർട് ഡയറക്ടർ ഷിജി…
Read More » -
Crime
ദുബൈയില്‍ സിഐഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഏഴ് ലക്ഷം ദിര്‍ഹം തട്ടിയ സംഭവത്തില്‍ നാല് പ്രവാസികള്‍ക്ക് ശിക്ഷ
ദുബൈ: പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് യുഎഇയിലെ ഇലക്ട്രോണിക്സ് കമ്പനിയില്‍ നിന്ന് 7,09,000 ദിര്‍ഹം മോഷ്ടിച്ച സംഭവത്തില്‍ നാല് പ്രവാസികള്‍ കുടുങ്ങി. ദുബൈയിലെ നൈഫ് ഏരിയയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു സംഭവം. ഇലക്ട്രോണിക്സ് സ്റ്റോര്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ആസ്ഥാന ഓഫീസിലായിരുന്നു മോഷണം നടന്നത്. കമ്പനി ഉടമയാണ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ദുബൈ പൊലീസിലെ സിഐഡി ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ടാണ് മൂന്ന് പ്രവാസികള്‍ സ്ഥാപനത്തില്‍ അതിക്രമിച്ച് കയറിയത്. പണം സൂക്ഷിച്ചിരുന്ന സേഫ് തുറക്കാന്‍ ആവശ്യപ്പെടുകയും അതില്‍ ഉണ്ടായിരുന്ന 7,09,000 ദിര്‍ഹം എടുത്തു കൊണ്ടുപോവുകയുമായിരുന്നു. ജീവനക്കാര്‍ വിവരമറിയിച്ചതനുസരിച്ച് കമ്പനി ഉടമ സ്ഥലത്തെത്തി. താന്‍ എത്തുമ്പോള്‍ ജീവനക്കാരെല്ലാം പരിഭ്രാന്തരായിരുന്നുവെന്ന് ഉടമ നല്‍കിയ മൊഴിയില്‍ പറയുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് സംഘം സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചു. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് മറ്റൊരു എമിറേറ്റിലുള്ള ഒരു ഹോട്ടലില്‍ നിന്ന് മൂന്ന് പേരെയും അറസ്റ്റ് ചെയ്‍തുു. ആറ് ലക്ഷം ദിര്‍ഹം ആ സമയം…
Read More » -
LIFE
ഷാരൂഖും സല്‍മാനും വീണ്ടും ഒന്നിക്കുന്നു; വന്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു
മുംബൈ: ഷാരൂഖ് ഖാനെയും സല്‍മാന്‍ ഖാനെയും ഒന്നിച്ച് അണിനിരത്തി ടൈഗര്‍ VS പഠാന്‍ എന്ന ചിത്രം ഒരുക്കാന്‍ യാഷ് രാജ് ഫിലിംസ് ഒരുങ്ങുന്നുവെന്ന് വിവരം. ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ടൈഗര്‍ 3, അതിന് ശേഷം വാര്‍ 2 എന്നീ പടങ്ങള്‍ക്ക് ശേഷം ആയിരിക്കും ടൈഗര്‍ VS പഠാന്‍ ഒരുങ്ങുക എന്നാണ് വിവരം. സിദ്ധാര്‍ത്ഥ് ആനന്ദ് ആയിരിക്കും ഈ ആക്ഷന്‍ ചിത്രത്തിന്‍റെ സംവിധായകന്‍ എന്നാണ് വിവരം. ചിത്രത്തില്‍ റോ ഏജന്‍റായ പഠാനായി ഷാരൂഖും, മറ്റൊരു രഹസ്യ ഏജന്‍റായ ടൈഗറായി സല്‍മാനും എത്തും. ഇരുവരും ഏറ്റുമുട്ടുന്ന രീതിയിലായിരിക്കും ഈ ആക്ഷന്‍ ചിത്രം എന്നാണ് വിവരം. ഇപ്പോള്‍ ഹൃഥ്വിക് റോഷന്‍ നായകനായ ഫൈറ്റര്‍ സംവിധാനം ചെയ്യുന്ന തിരക്കിലാണ് സിദ്ധാര്‍ത്ഥ് ആനന്ദ് അതിന് ശേഷമായിരിക്കും പുതിയ ചിത്രം എന്നാണ് വിവരം. നേരത്തെ ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന ടൈഗര്‍ 3യില്‍ ഷാരൂഖ് ഖാന്‍ ഒരു പ്രധാന അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഈ വര്‍ഷം ഇറങ്ങിയ പഠാനില്‍ സല്‍മാനും അതിഥി വേഷത്തില്‍…
Read More » -
Crime
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് പ്രതിക്ക് മഞ്ഞപ്പിത്തം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരള് പ്രവർത്തനത്തിൽ ചെറിയ പ്രശ്നങ്ങളുണ്ടെന്നും സ്ഥിരീകരിച്ചു. രക്ത പരിശോധനയിൽ ചില കാര്യങ്ങളിൽ സംശയമുണ്ടായതിനാലാണ് പ്രതിക്ക് വീണ്ടും വിശദമായ പരിശോധന നടത്തിയത്. പ്രതിയുടെ ശരീരത്തിലേറ്റ മുറിവുകളുടെയും പൊള്ളലിന്‍റെയും പഴക്കം ഡോക്ടർമാരുടെ സംഘം നേരത്തെ പരിശോധിച്ചിരുന്നു. എലത്തൂരിൽ ട്രെയിനിൽ വെച്ച് പെട്രോളൊഴിച്ച് തീയിട്ട സംഭവത്തിൽ പരസ്പരവിരുദ്ധമായ മൊഴികളാണ് പ്രതി ഷാറൂഖ് സെയ്ഫി നൽകുന്നത്. തനിക്ക് പ്രേരണയായത് മറ്റൊരാൾ നൽകിയ ഉപദേശമെന്ന് അറസ്റ്റിലായ ഷാരൂഖ് സെയ്ഫി മഹാരാഷ്ട്രാ എടിഎസിനോട് പറഞ്ഞതെങ്കിലും തന്റെ കുബുദ്ധിയാണ് എല്ലാമെന്നാണ് കേരള പൊലീസിനോട് വ്യക്തമാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥരെ കൂടുതൽ കുഴക്കുന്ന മറുപടികളാണ് അറസ്റ്റിലായതിന് പിന്നാലെ ഷാരുഖ് സെയ്ഫി നൽകുന്നത്. ആക്രമണം നടത്തിയാൽ തനിക്ക് നല്ലത് വരുമെന്ന് ഒരാൾ ഉപദേശം നൽകിയെന്നാണ് മഹാരാഷ്ട്രാ എടിഎസിന് പ്രതി ആദ്യം മൊഴി നൽകിയത്. എന്നാൽ ഇതാരെന്ന് ആവർത്തിച്ച് ചോദിച്ചിട്ടും…
Read More »