Month: April 2023
-
Kerala
10 മാസം കൊണ്ട് പിന്നിട്ടത് 8000 കിലോമീറ്റര്‍; സ്വപ്നസാഫല്യത്തിലേക്ക് ചുവടുവച്ച് ശിഹാബ് ചോറ്റൂര്‍
കുവൈറ്റ് സിറ്റി: മലപ്പുറത്ത് നിന്ന് കാല്‍നടയായി ഹജ്ജിനു പുറപ്പെട്ട ശിഹാബ് ചോറ്റൂര്‍ സ്വപ്നസാഫല്യത്തിലേക്ക്. ആയിരക്കണക്കിന് കിലോമീറ്റര്‍ കാല്‍നടയായി താണ്ടി ശിഹാബ് കുവൈറ്റില്‍ എത്തി. കുട്ടിക്കാലം മുതലുള്ള ആഗ്രഹം യാഥാര്‍ഥ്യമാക്കാന്‍ ചോറ്റൂരിലെ വീട്ടില്‍നിന്ന് കഴിഞ്ഞവര്‍ഷം ജൂണ്‍ രണ്ടിനാണ് ശിഹാബ് യാത്ര തിരിച്ചത്. വിവിധയിടങ്ങളില്‍നിന്നായി ലഭിച്ച സ്വീകരണങ്ങള്‍ യാത്രക്ക് കരുത്തേകി. പഞ്ചാബിലെ വാഗ ബോഡറില്‍ എത്തിയപ്പോള്‍ പാകിസ്ഥാനിലേക്ക് കടക്കാനുള്ള വിസ ലഭിക്കാതിരുന്നത് ആശങ്കയായിരുന്നു. ഇതോടെ മാസങ്ങളോളം ഇവിടെ ഒരു സ്‌കൂളില്‍ താമസിച്ചു. ഫെബ്രുവരിയില്‍ വിസ ലഭിച്ചതോടെ യാത്ര പുനരാരംഭിച്ചു. പാകിസ്ഥാന്‍, ഇറാന്‍, ഇറാക്ക്, തുടങ്ങിയ രാജ്യങ്ങളിലൂടെ കാല്‍നടയായി യാത്ര ചെയ്താണ് ഇപ്പോള്‍ കുവൈറ്റില്‍ എത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ അതിര്‍ത്തി കടന്ന് സൗദിയിലേക്ക് പ്രവേശിക്കാനാണ് ശിഹാബ് ലക്ഷ്യമിടുന്നത്. 10 മാസംകൊണ്ട് ഏകദേശം 8000 കിലോമീറ്ററാണ് പിന്നിട്ടത്. കുവൈത്തില്‍ എത്തിയ ശിഹാബിന് മലയാളി സമൂഹം സ്വീകരണം നല്‍കി. യാത്രയില്‍ തനിക്ക് കൂടുതല്‍ അനുഭവങ്ങള്‍ സമ്മാനിച്ചത് ഇറാന്‍ ആണെന്നും അത് ജീവിതത്തില്‍ മറക്കില്ലെന്നും ശിഹാബ് പറഞ്ഞു. ഇറാക്കില്‍ നിന്ന്…
Read More » -
Movie
കുളിർ കാറ്റായി, നറുമണം ചൊരിഞ്ഞ്, ചെറു മഴയായി പെയ്തിറങ്ങുന്നു ‘ജവാനും മുല്ലപ്പൂവും’
‘ജവാനും മുല്ലപ്പൂവും’ റിലീസ് ചെയ്തിട്ട് ഒരാഴ്ച. ‘ഒരു ചെറിയ സിനിമയുടെ വിജയം’ എന്നാണ് ഒരു ഓൺലൈൻ മാധ്യമം എഴുതി കണ്ടത്. സിനിമയിൽ ചെറിയ സിനിമ, വലിയ സിനിമ എന്ന വകഭേദം ഉണ്ടോ…? ജവാനും മുല്ലപ്പൂവും നല്ലൊരു കുടുംബ ചിത്രം ആണ്. എന്നുവച്ചാൽ അച്ഛനമ്മാർക്ക് മക്കളെയും കൂട്ടി കാണാവുന്ന ചിത്രം. എപ്പോൾ വേണമെങ്കിലും നാം ഒരു സൈബർ ചതിക്കുഴിയിൽ അകപ്പെടാം എന്ന ആശങ്ക നിലനിൽക്കുന്ന ഈ കാലത്ത്, ജാഗ്രതയോടെ ജീവിക്കണം എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട് ഈ ചിത്രം. ‘സൂ സൂ സുധി വാല്മീക’ത്തിന് ശേഷം, ശിവദ എന്ന നായിക മലയാള സിനിമയ്ക്ക് സമ്മാനിക്കുന്ന അതിശക്തയായ കഥാപാത്രം ആണ് ഈ ചിത്രത്തിലെ ജയശ്രീ ടീച്ചർ. രാഘുൽ മാധവ് എന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ല് ആണ് സാജൻ പീറ്റർ എന്ന ഈ ചിത്രത്തിലെ കഥാപാത്രം. ചക്കപ്പഴം എന്ന സീരിയലിലൂടെ നമുക്ക് പരിചിതയായ ബേബി സാധിക മേനോൻ എന്ന പെൺകുട്ടിയുടെ അഭിനയ മികവിന് മുന്നിൽ…
Read More » -
Crime
കൊച്ചിയില്‍ എടിഎം തകര്‍ത്ത് മോഷണ ശ്രമം; പെരിന്തല്‍മണ്ണ സ്വദേശി അറസ്റ്റില്‍
കൊച്ചി: എടിഎം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊച്ചി പനമ്പിളളി നഗര്‍ മനോരമ ജങ്ഷനിലുളള എസ്ബിഐ സിഡിഎം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പെരിന്തല്‍മണ്ണ പുലാമന്തോള്‍ സ്വദേശി പാലത്തിങ്കല്‍ വീട്ടില്‍ ഷഫീറിനെയാണ് (20) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് മനോരമ ജങ്ഷനിലുളള എടിഎം തകര്‍ത്ത് മോഷണ ശ്രമം ഉണ്ടായത്. ക്യാബിനുളളില്‍ കടന്ന രണ്ട് പ്രതികള്‍ അലാറം ഓഫ് ചെയ്ത് ഗ്യാസ് കട്ടറും മറ്റ് ടൂള്‍സും ഉപയോഗിച്ച് മെഷീന്‍ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ബാങ്കിന്റെ മുബൈയിലുളള കണ്‍ട്രോള്‍ റൂമില്‍ അലര്‍ട്ട് കിട്ടിയതിനെ തുടര്‍ന്ന് പോലീസ് കണ്‍ട്രോളില്‍ വിവരം ലഭിക്കുകയും പോലീസ് ഉടന്‍ സ്ഥലത്തെത്തുകയായിരുന്നു. പോലീസ് വരുന്നത് കണ്ട പ്രതികള്‍ കടന്ന് കളഞ്ഞു. എടിഎം മെഷീനിന്റെ പകുതി തകര്‍ത്ത നിലയിലായിരുന്നു. എസിപി: പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരുകയായിരുന്നു. പ്രതികള്‍ സംഭവ സമയം ക്യാപ്പ് ധരിച്ചിരുന്നതിനാല്‍ മുഖം കൃത്യമായി…
Read More » -
India
ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി കരിണ്‍ കുമാര്‍ റെഡ്ഡിയും ബിജെപിയിലേക്ക്?
വിശാഖപട്ടണം: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. ഇന്ന് ഉച്ചയ്ക്ക് ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏറെക്കാലമായി കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കി നില്‍ക്കുകയായിരുന്നു മുന്‍ രഞ്ജി താരംകൂടിയായ കിരണ്‍കുമാര്‍ റെഡ്ഡി (62). മാര്‍ച്ച് 11-ാം തീയതി പാര്‍ട്ടിയില്‍നിന്നു രാജിവെച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന് കിരണ്‍കുമാര്‍ റെഡ്ഡി കത്തു നല്‍കിയിരുന്നു. അവിഭക്ത ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയായിരുന്നു കിരണ്‍കുമാര്‍ റെഡ്ഡി. 2010 നവംബര്‍ മുതല്‍ 2014 മാര്‍ച്ച് വരെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചു. അതിനു മുമ്പ് നിയമസഭ സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആന്ധ്രാ വിഭജനത്തിനുശേഷം ജയ് സമൈക്യ ആന്ധ്ര എന്ന പേരില്‍ പാര്‍ട്ടി സ്ഥാപിച്ച അദ്ദേഹം 2018 ല്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. കഴിഞ്ഞദിവസം മുതിര്‍ന്ന ബിജെപി നേതാക്കള്‍ കിരണ്‍കുമാര്‍ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. അടുത്ത തെരഞ്ഞെടുപ്പില്‍ കിരണ്‍കുമാര്‍ റെഡ്ഡിയെ പാര്‍ട്ടിയുടെ മുഖമായി അവതരിപ്പിക്കാന്‍ ബിജെപിക്ക് പദ്ധതിയുണ്ടെന്നാണ് സൂചന. ക്രിസ്തുമത വിശ്വാസിയായ കിരണ്‍ റെഡ്ഡിയെ മുഖമാക്കുന്നതിലൂടെ ക്രിസ്തീയ വിഭാഗത്തിന്‍െ്‌റ പിന്തുണയും…
Read More » -
Crime
പട്ടാപ്പകല്‍ യുവാവിനെ വണ്ടിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമം; ആക്രമണത്തിനെത്തിയത് നമ്പര്‍ മറച്ച കാറില്‍
കൊല്ലം: പട്ടാപ്പകല്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കൊല്ലം കിഴക്കേമാറനാട് സ്വദേശി മനുവിനെയാണ് കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൊലപാതക ശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന മനുവിനെ പിന്നിലൂടെ എത്തി കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. എഴുകോണ്‍ വട്ടമണ്‍കാവിലാണ് വെള്ള നിറത്തിലുള്ള കാര്‍ മനുവിനെ ഇടിച്ചു വീഴ്ത്തിയത്. വണ്ടിയുടെ നമ്പര്‍ മറച്ചുവച്ച നിലയിലായിരുന്നു. വണ്ടിയിടിച്ച് മനു റോഡിന്റെ വശത്തേക്ക് വീണുപോയതാണ് രക്ഷയായത്. മുന്നോട്ടു പോയ കാര്‍ വീണ്ടും തിരികെയെത്തി മനുവിനെ വീണ്ടും ഇടിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. കഴിഞ്ഞദിവസം വൈകിട്ട് ആറിനാണ് അപകടമുണ്ടാക്കിയത്. പരുക്കേറ്റ മനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കാറില്‍ ഉണ്ടായിരുന്ന യുവാക്കളെ മനു തിരിച്ചറിഞ്ഞതായാണ് വിവരം. ഉത്സവവുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ നേരത്തെ കലഹം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാകാം ഇതെന്നാണ് സംശയം. മനു ക്രിമിനല്‍ കേസുകളില്‍ പ്രതി ആയിട്ടുള്ള ആളാണെന്ന് പോലീസ് പറഞ്ഞു. പരാതി നല്‍കാത്തതിനാല്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. സിസി ടിവി…
Read More » -
Kerala
”പ്രകോപനമായത് പ്രവര്‍ത്തകരുടെ തെറിവിളി; അനിലിനെ ബിജെപി കറിവേപ്പിലയാക്കും”
തിരുവനന്തപുരം: അനില്‍ ആന്റണിയെ ബിജെപി കറിവേപ്പില പോലെ കളയുമെന്ന് സഹോദരന്‍ അജിത്ത് ആന്റണി. മുന്‍പ് കോണ്‍ഗ്രസില്‍നിന്ന് പോയ നേതാക്കളുടെ അനുഭവം അതാണ്. തെറ്റ് തിരുത്തി അനില്‍ തിരികെ വരുമെന്നാണ് പ്രതീക്ഷയെന്ന് അജിത് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തെറിവിളി അനിലിനെ ചൊടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ”ഗുണം ഉണ്ടാകുമെന്ന് കരുതിയാണ് അനില്‍ ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ ഞാന്‍ ആവര്‍ത്തിക്കുകയാണ്, അനിലിനെ അവര്‍ കറിവേപ്പില പോലെ വലിച്ചെറിയും. ഇവിടെനിന്നും പോയ ടോം വടക്കന്‍, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരെല്ലാം ഇതേ പ്രതീക്ഷയോടെയാണ് ബിജെപിയിലേക്ക് പോയത്. താല്‍ക്കാലികമായി അവരെ ഉപയോഗിച്ച ശേഷം ബിജെപി ഉപേക്ഷിക്കും. അനിലിന്റേത് തെറ്റായ തീരുമാനമാണ്. പെട്ടെന്ന് എടുത്ത തീരുമാനമായാണ് ഞാന്‍ ഇതിനെ കാണുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ഒരുപാട് വേദനകള്‍ ഉണ്ടായിട്ടുണ്ടാകാം. പക്ഷേ പാര്‍ട്ടിക്കെതിരെ സംസാരിച്ചത് വളരെ മോശമായിപ്പോയി. അനിലിന്റെ ബിജെപി പ്രവേശനം എ.കെ. ആന്റണിയെ അതീവ ദുഃഖിതനാക്കി”-അജിത് വ്യക്തമാക്കി. ”എഐസിസി തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെ പിന്തുണച്ച് സംസാരിച്ചതു മുതല്‍ അനിലിന് പലഭാഗത്തുനിന്നും മോശപ്പെട്ട സന്ദേശങ്ങള്‍…
Read More » -
Kerala
ടയര്‍ മാറുന്നതിനിടെ ലോറി ഇടിച്ചു കയറി ക്ലീനര്‍ക്ക് ദാരുണാന്ത്യം; മൃതദേഹം പുറത്തെടുത്തത് ക്യാബിന്‍ വെട്ടിപ്പൊളിച്ച്
പത്തനംതിട്ട: ലോറിയുടെ പഞ്ചറായ ടയര്‍ മാറുന്നതിനിടെ മറ്റൊരു ലോറി ഇടിച്ചു കയറി ക്ലീനര്‍ക്ക് ദാരുണാന്ത്യം. ഇടിച്ചു കയറിയ ലോറിയുടെ ക്ലീനര്‍ തിരുനെല്‍വേലി കൂടംകുളം രാമചന്ദ്രപുരം സ്വദേശി മുകേഷ് (25, മുത്ത്) ആണ് മരിച്ചത്. എംസി റോഡിലെ കുറ്റൂര്‍ ആറാട്ടുകടവിന് സമീപം തിരുവല്ല ഭാഗത്തേക്ക് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ചെങ്ങന്നൂര്‍ ഭാഗത്തുനിന്നു വാഴക്കുല കയറ്റി വന്ന ലോറിയിടിച്ചാണ് സംഭവം. പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട ലോറിയുടെ ക്യാബിനുള്ളില്‍ കുടുങ്ങിപ്പോയ മുകേഷിന്റെ മൃതദേഹം അഗ്‌നിരക്ഷാ സേന എത്തി മുന്‍വശം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മൃതദേഹം തിരുവല്ലയിലെ താലൂക്ക് ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റി. ഡ്രൈവര്‍ പനിവേല്‍ പരവേശ മുത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പഞ്ചറായ ടയര്‍ റോഡ് അരികില്‍ ഇട്ട് മാറുകയായിരുന്നു. ഈ സമയത്താണ് ഇതേ വഴി തന്നെ വന്ന ലോറി പിന്നിലേക്ക് ഇടിച്ചു കയറിയത്.
Read More » -
Kerala
പേവിഷബാധ…! പൂച്ചയെയും നായ്ക്കളെയും വളർത്തുന്നവർ സൂക്ഷിക്കുക, പൂച്ച മാന്തിയതിന് പേവിഷബാധയ്ക്ക് വാക്സിൻ എടുത്ത 14 കാരൻ ശരീരം തളർന്ന് ഗുരുതരാവസ്ഥയിൽ
പതിനായിരങ്ങളും ലക്ഷങ്ങളും കൊടുത്താണ് പലരും നായ്ക്കളെയും പുച്ചകളെയും വാങ്ങി വീട്ടിൽ വളർത്തുന്നത്. സ്വന്തം മക്കളെക്കാൾ സ്നേഹവും പരിചരണവും ഇവയ്ക്കു നൽകുകയും ചെയ്യും. പൂച്ചയെയും നായ്ക്കളെയും വാങ്ങി അരുമയോടെ വളർത്തുന്നവർ ഒരു കാര്യം മറക്കരുത്. ഏതു ഘട്ടത്തിലും പേവിഷബാധ ഉണ്ടാവാം. വളർത്തു മൃഗങ്ങളിൽ നിന്ന് പേ പടർന്ന് അപകട ഘട്ടത്തിലെത്തിയ സംഭവങ്ങൾ പുത്തരിയല്ല. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിലെ ചേർത്തല കരുവ സ്വദേശി ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കാർത്തിക്കിന് പേവിഷബാധ ഉണ്ടായത് വീട്ടിലെ വളർത്തു പൂച്ചയിൽ നിന്നാണ് തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ പേവിഷബാധയ്ക്ക് ചികിത്സ തേടിയ ബാലന് നേരിടേണ്ടി വന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ്. റാബീസ് വാക്‌സിനെടുത്ത ഈ 14 കാരന്റെ ശരീരം തളർന്നു. വാക്‌സിൻ പ്രശ്‌നമുണ്ടെന്ന് ഡോക്ടർമാരെ അറിയിച്ചിട്ടും വീണ്ടും വീണ്ടും കുട്ടിയിൽ കുത്തിവയ്പ് നടത്തുകയായിരുന്നുവെന്നു കുടുംബം ആരോപിക്കുന്നു. കരുവ സ്വദേശികളായ പ്രദീപ്കുമാർ- അനിത ദമ്പതിളുടെ ഏകമകനാണ് 9 ക്ലാസ് വിദ്യാർത്ഥി കാർത്തിക്. പൂച്ച മാന്തിയതിന് തുടർന്നാണ് കാർത്തിക്കിനെ…
Read More » -
Kerala
കൊച്ചിയില്‍ വൻ കഞ്ചാവ് വേട്ട,15 കിലോ കഞ്ചാവുമായി 2 വനിതകളടക്കം 7 പേർ അറസ്റ്റിൽ
എറണാകുളം അമ്പലമേട് കുഴീക്കാട് ഭാഗത്തെ ലോഡ്ജിൽ നിന്ന് 15 കിലോ കഞ്ചാവുമായി വനിതകളടക്കം 7 പേർ അറസ്റ്റിൽ. കൊച്ചി സിറ്റി ഡാൻസാഫും, അമ്പലമേട് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി രണ്ട് വനിതകളടക്കം കരുനാഗപ്പള്ളി ശാസ്താംകോട്ട സ്വദേശികളായ 7പേർ പിടിയിലായത്. ഇവരിൽ നിന്ന് 15 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കൊല്ലം, കരുനാഗപ്പള്ളി, തോട്ടുംമുഖം ജ്യോതിസ് ഭവനത്തിൽ ജ്യോതിസ് (22), എറണാകുളം, തിരുവാങ്കുളം, മാമല, കിഴക്കേടത്ത് വീട്ടിൽ അക്ഷയ് രാജ്(24), ശാസ്താംകോട്ട, വലിയ വിള പുത്തൻവീട്ടിൽ ശ്രീലാൽ (26), ശാസ്താംകോട്ട,മണ്ണൂർ അയ്യത്ത് വീട്ടിൽ ഹരികൃഷ്ണൻ (26), ഓച്ചിറ, മേമന,(തഴവ) കുമാർ ഭവനത്തിൽ ദിലീപ് എന്ന ബോക്സർ ദിലിപ് (27), ആലപ്പുഴ മാവേലിക്കര സ്വദേശിനി മേഘ ചെറിയാൻ (21), ആലപ്പുഴ, കായംകുളം സ്വദേശിനി, ശില്പശ്യാം (19) എന്നിവരാണ് പിടിയിലായത്. ഒഡീഷയിലെ ബാലൻഗീർ ജില്ലയിലുള്ള വൻ മയക്കുമരുന്ന് മാഫിയയിൽ നിന്ന് ഇടനിലക്കാരൻ വഴി വാങ്ങുന്ന കഞ്ചാവ് എറണാകുളത്തേക്ക് പച്ചക്കറി പലചരക്ക് സാധനങ്ങളുമായി…
Read More » -
India
വീട്ടുകാർ മുടി വെട്ടിച്ചതിൽ രോഷാകുലനായ കൗമാരക്കാരന്‍ 16-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി
മുംബൈ: മുടി മുറിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് 13 കാരന്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ജീവനൊടുക്കിയതായി പൊലീസ്. മഹാരാഷ്ട്രയിലെ ഭയന്ദറിലാണ് സംഭവം. മുടിവെട്ടിയതിൽ രോഷാകുലനായ കൗമാരക്കാരന്‍ 16-ാം നിലയിലെ കുളിമുറിയുടെ ജനാലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. മുടി വെട്ടിയതിലുള്ള ദേഷ്യമാണ് ആ കുട്ടി ജീവിതം അവസാനിപ്പിക്കാന്‍ കാരണമായതെന്നും സംഭവത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഭയന്ദറിലെ നവഘര്‍ പൊലീസ് ആണ് അപകട മരണ റിപ്പോർട്ട് (എഡിആര്‍) രെജിസ്റ്റര്‍ ചെയ്യുകയും കേസില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തത്. സംഭവം പ്രാദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Read More »