LIFELife Style

ആദ്യരാത്രി ആ സത്യം മനസ്സിലാക്കി, 2 തവണ ഭര്‍ത്താവിനാല്‍ റേപ്പ് ചെയ്യപ്പെട്ടു, ഒടുവില്‍ കഞ്ചാവ് കേസും! ഞെട്ടിപ്പിക്കുന്ന ജീവിതകഥ പറഞ്ഞു ശോഭാ വിശ്വനാഥ്

ബിഗ് ബോസ് അഞ്ചാമത്തെ സീസണ്‍ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. മത്സരാര്‍ത്ഥികള്‍ക്ക് എല്ലാം തന്നെ അവരുടെ കഥ പറയുവാനുള്ള ഒരു അവസരം ബിഗ് ബോസ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ശോഭ വിശ്വനാഥ് ആണ് അവരുടെ ജീവിതകഥ പറഞ്ഞു കൊണ്ട് രംഗത്തെത്തുന്നത്. ഒരു സംരംഭക എന്ന നിലയിലാണ് ഇവര്‍ ശ്രദ്ധിക്കപ്പെടുന്നത്. തമിഴ് വേരുകള്‍ ഉള്ള കുടുംബത്തില്‍ നിന്നും ആണ് ഇവര്‍ വരുന്നത്. ഇളയ മകള്‍ ആയിട്ടായിരുന്നു ജനിച്ചത് എന്നതുകൊണ്ട് തന്നെ അതിന്റെ ധാരാളം സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഇവരുടെ വിവാഹം നടത്തുകയായിരുന്നു. ജാതകത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇവരെ പെട്ടെന്ന് തന്നെ വിവാഹം ചെയ്തു വിട്ടത്. ഒരു ഓണക്കാലത്ത് തന്നെ വീട്ടില്‍ വിളിച്ചു വരുത്തി വിവാഹം നടത്തി വിടുകയായിരുന്നു എന്നാണ് ശോഭ പറയുന്നത്.

എന്നാല്‍, ആദ്യരാത്രി ആയിരുന്നു താരം ആ സത്യം മനസ്സിലാക്കുന്നത്. ഭര്‍ത്താവ് മദ്യത്തിന് അടിമയായിരുന്നു. അയാളുടെ വീട്ടുകാര്‍ ബിസിനസും മറ്റും ഏറ്റെടുക്കണം എന്നു പറഞ്ഞിരുന്നു. ഇതോടെ അവര്‍ക്കും അത് അറിയാമായിരുന്നു എന്ന് തനിക്ക് ബോധ്യമായി എന്നാണ് ശോഭ പറയുന്നത്. പലപ്പോഴും ഭര്‍ത്താവില്‍ നിന്നും ക്രൂരമായ പീഡനങ്ങള്‍ നേരിട്ടു. രണ്ട് തവണ ‘മാരിറ്റല്‍ റേപ്പി’ന് വിധേയയായി. പല ദിവസങ്ങളിലും ഇവര്‍ കിടന്നുറങ്ങിയത് ബാത്‌റൂമില്‍ ആയിരുന്നു. മൂന്നുവര്‍ഷത്തിനുശേഷമാണ് ഈ ബന്ധത്തില്‍ നിന്നും പുറത്തുവന്നത്. വിവാഹമോചന കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് ഇവര്‍ പറയുന്നത്.

Signature-ad

ഇതിനുശേഷമാണ് ഇവര്‍ സംരംഭം ആരംഭിക്കുന്നത്. അതിനിടയില്‍ അത് നടത്തിവന്നിരുന്ന ഒരു വ്യക്തിയുമായി ഇവര്‍ ഇഷ്ടത്തിലാകുന്നു. ആരുമില്ലാത്ത സമയത്ത് തനിക്ക് തുണയായി എത്തിയ വ്യക്തിയായിരുന്നു ഇവര്‍. വിവാഹത്തിന്റെ അടുത്തുവരെ ആ ബന്ധം എത്തിയെങ്കിലും അയാളുടെ ഉദ്ദേശം ഒരു ഡമ്മി ഭാര്യയെ വേണം എന്നതാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ ആ ബന്ധത്തില്‍ നിന്നും പിന്മാറി എന്നാണ് ശോഭ പറയുന്നത്. ഇതിന് അയാള്‍ ചെയ്ത പ്രതികാരം വളരെ ഭീകരമായിരുന്നു എന്നും അത് കാരണമാണ് താന്‍ ഇവിടെ എത്തിനില്‍ക്കുന്നത് എന്നുമാണ് ഇപ്പോള്‍ ശോഭ പറയുന്നത്.

ഇവരുടെ കടയില്‍ കഞ്ചാവ് വെച്ചുകൊണ്ട് ഇവരെ കൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. തെറ്റ് ചെയ്തില്ല എന്ന് ഉറപ്പ് ഇവര്‍ക്ക് ഉണ്ടായിരുന്നതുകൊണ്ട് ഇവര്‍ പുറത്തിറങ്ങി മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. പിന്നീട് ആറുമാസത്തെ അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ ആണ് സത്യം തെളിഞ്ഞത്. ഒരിക്കലും തോറ്റു കൊടുക്കരുത് എന്നും സ്ത്രീകള്‍ ഒരിക്കലും പേടിക്കരുത് എന്നുമാണ് ശോഭ പറയുന്നത്.

Back to top button
error: