IndiaNEWS

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി കരിണ്‍ കുമാര്‍ റെഡ്ഡിയും ബിജെപിയിലേക്ക്?

വിശാഖപട്ടണം: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. ഇന്ന് ഉച്ചയ്ക്ക് ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഏറെക്കാലമായി കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കി നില്‍ക്കുകയായിരുന്നു മുന്‍ രഞ്ജി താരംകൂടിയായ കിരണ്‍കുമാര്‍ റെഡ്ഡി (62). മാര്‍ച്ച് 11-ാം തീയതി പാര്‍ട്ടിയില്‍നിന്നു രാജിവെച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന് കിരണ്‍കുമാര്‍ റെഡ്ഡി കത്തു നല്‍കിയിരുന്നു.

Signature-ad

അവിഭക്ത ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയായിരുന്നു കിരണ്‍കുമാര്‍ റെഡ്ഡി. 2010 നവംബര്‍ മുതല്‍ 2014 മാര്‍ച്ച് വരെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചു. അതിനു മുമ്പ് നിയമസഭ സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആന്ധ്രാ വിഭജനത്തിനുശേഷം ജയ് സമൈക്യ ആന്ധ്ര എന്ന പേരില്‍ പാര്‍ട്ടി സ്ഥാപിച്ച അദ്ദേഹം 2018 ല്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തി.

കഴിഞ്ഞദിവസം മുതിര്‍ന്ന ബിജെപി നേതാക്കള്‍ കിരണ്‍കുമാര്‍ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. അടുത്ത തെരഞ്ഞെടുപ്പില്‍ കിരണ്‍കുമാര്‍ റെഡ്ഡിയെ പാര്‍ട്ടിയുടെ മുഖമായി അവതരിപ്പിക്കാന്‍ ബിജെപിക്ക് പദ്ധതിയുണ്ടെന്നാണ് സൂചന. ക്രിസ്തുമത വിശ്വാസിയായ കിരണ്‍ റെഡ്ഡിയെ മുഖമാക്കുന്നതിലൂടെ ക്രിസ്തീയ വിഭാഗത്തിന്‍െ്‌റ പിന്തുണയും പാര്‍ട്ടി പ്രതീക്ഷിക്കുന്നു.

Back to top button
error: