തിരുവനന്തപുരം: അനില്‍ ആന്റണിയെ ബിജെപി കറിവേപ്പില പോലെ കളയുമെന്ന് സഹോദരന്‍ അജിത്ത് ആന്റണി. മുന്‍പ് കോണ്‍ഗ്രസില്‍നിന്ന് പോയ നേതാക്കളുടെ അനുഭവം അതാണ്. തെറ്റ് തിരുത്തി അനില്‍ തിരികെ വരുമെന്നാണ് പ്രതീക്ഷയെന്ന് അജിത് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തെറിവിളി അനിലിനെ ചൊടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
”ഗുണം ഉണ്ടാകുമെന്ന് കരുതിയാണ് അനില്‍ ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ ഞാന്‍ ആവര്‍ത്തിക്കുകയാണ്, അനിലിനെ അവര്‍ കറിവേപ്പില പോലെ വലിച്ചെറിയും. ഇവിടെനിന്നും പോയ ടോം വടക്കന്‍, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരെല്ലാം ഇതേ പ്രതീക്ഷയോടെയാണ് ബിജെപിയിലേക്ക് പോയത്. താല്‍ക്കാലികമായി അവരെ ഉപയോഗിച്ച ശേഷം ബിജെപി ഉപേക്ഷിക്കും. അനിലിന്റേത് തെറ്റായ തീരുമാനമാണ്. പെട്ടെന്ന് എടുത്ത തീരുമാനമായാണ് ഞാന്‍ ഇതിനെ കാണുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ഒരുപാട് വേദനകള്‍ ഉണ്ടായിട്ടുണ്ടാകാം. പക്ഷേ പാര്‍ട്ടിക്കെതിരെ സംസാരിച്ചത് വളരെ മോശമായിപ്പോയി. അനിലിന്റെ ബിജെപി പ്രവേശനം എ.കെ. ആന്റണിയെ അതീവ ദുഃഖിതനാക്കി”-അജിത് വ്യക്തമാക്കി.
”എഐസിസി തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെ പിന്തുണച്ച് സംസാരിച്ചതു മുതല്‍ അനിലിന് പലഭാഗത്തുനിന്നും മോശപ്പെട്ട സന്ദേശങ്ങള്‍ ലഭിച്ചു. ബിബിസി വിഷയത്തില്‍ സംസാരിച്ചതിനുശേഷം ഇതു തീര്‍ത്തും വൃത്തികെട്ട രീതിയിലേക്കു മാറി. അതൊക്കെയാകാം ഇങ്ങനെയൊരു തീരുമാനത്തിനു പിന്നിലെന്ന് വിശ്വസിക്കുന്നു. മോദിയാണ് ഇനിയുള്ള പ്രതീക്ഷയെന്നത് അനിലിന്റെ വിശ്വാസമാണ്. പക്ഷേ, ഭാരത് ജോഡോയ്ക്ക് ശേഷം ജനങ്ങള്‍ ആ ചിന്താഗതിയില്‍നിന്ന് മാറിയിട്ടുണ്ട്. രാഹുല്‍ഗാന്ധിക്ക് ഒരുവസരം നല്‍കാമെന്ന് ജനങ്ങള്‍ ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്.” അജിത് പറഞ്ഞു.