Month: April 2023
-
NEWS
ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിനു തിരിച്ചടി; ലെബനനിലും ഗാസയിലും ഇസ്രയേല്‍ വ്യോമാക്രമണം
ജെറുസലേം: ലെബനനില്‍നിന്ന് വ്യാപകമായ റോക്കറ്റ് ആക്രമണം ഉണ്ടായതിനു പിന്നാലെ ലെബനനിലും ഗാസയിലും വ്യോമാക്രമണം നടത്തി ഇസ്രയേല്‍. പലസ്തീനിലെ ഹമാസിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ദക്ഷിണ ലെബനനിലെ ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ കടുത്ത ആക്രമണം നടത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ജറുസലമിലെ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രയേല്‍ പോലീസും പലസ്തീനികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായതോടെയാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷം കടുത്തത്. പള്ളിയില്‍ ഇസ്രയേല്‍ സേന അതിക്രമം നടത്തിയെന്നാരോപിച്ച് ഗാസയില്‍നിന്ന് ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ തൊടുത്തു. ഇതിനു തിരിച്ചടിയായാണ് ഇസ്രയേല്‍ ഗാസയില്‍ വ്യോമാക്രമണം നടത്തിയതെന്നാണു റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ കടന്നു കയറ്റം കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് റോക്കറ്റ് ആക്രമണം നടക്കുമ്പോള്‍ ലെബനനിലുണ്ടായിരുന്ന ഹമാസ് മേധാവി ഇസ്മയില്‍ ഹനിയ പറഞ്ഞിരുന്നു. അല്‍ അഖ്‌സ പള്ളിയിലെ പോലീസ് നടപടിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റിരുന്നു. ബുധനാഴ്ച രാവിലെ നമസ്‌കാരത്തിനെത്തിയ യുവാക്കളെ ഗേറ്റില്‍ ഇസ്രയേല്‍ തടഞ്ഞതാണു സംഘര്‍ഷത്തിനു തുടക്കമെന്ന് റിപ്പോര്‍ട്ടുണ്ട്. പള്ളിവളപ്പില്‍നിന്ന് കല്ലെറിഞ്ഞതുകൊണ്ടാണു…
Read More » -
Crime
ഷാറൂഖ് സെയ്ഫിക്കെതിരേ കൊലക്കുറ്റം ചുമത്തി; യുഎപിഎ ചുമത്തിയിട്ടില്ലെന്ന് സൂചന
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. മൂന്നുപേരുടെ മരണത്തില്‍ ഷാറൂഖിന് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. അതേസമയം യുഎപിഎ ചുമത്തിയിട്ടില്ലെന്നാണ് സൂചന. ഷാറൂഖിനെ ഈ മാസം 20 വരെ റിമാന്‍ഡ് ചെയ്തിരുന്നു. നേരത്തെ കേസില്‍ ഐപിസി 302 ( കൊലക്കുറ്റം) ചുമത്തിയിരുന്നില്ല. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഐപിസി 302 ചുമത്തിയത്. ഐപിസി 307 (വധശ്രമം), 326 (അപകടകരമായി പരിക്കേല്‍പ്പിക്കല്‍), 436 ( സ്ഫോടകവസ്തു ഉപയോഗിച്ച് ആക്രമിക്കല്‍), അതോടൊപ്പം റെയില്‍വേ ആക്ട് പ്രകാരം പൊതുമുതല്‍ നശിപ്പിച്ചതിനുള്ള വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയാണ് ഷാറൂഖ് സെയ്ഫിയെ റിമാന്‍ഡ് ചെയ്തത്. ഷാറൂഖ് സെയ്ഫിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ഇന്നത്തെ മെഡിക്കല്‍ പരിശോധനാ ഫലത്തിലുള്ളത്. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി. കിടത്തിചികിത്സ വേണ്ടതില്ലെന്നും ഷാറൂഖ് സെയ്ഫിയെ ഡിസ്ചാര്‍ജ് ചെയ്യാനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. തിങ്കളാഴ്ച പരിശോധനയ്ക്ക് കൊണ്ടുവരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.…
Read More » -
India
ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു
വിശാഖപട്ടണം: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു. വെള്ളിയാഴ്ച രാവിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ നേതൃത്വത്തിലാണ് റെഡ്ഡിക്ക് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വാഗതംചെയ്തത്. അറുപത്തിരണ്ടുകാരനായ റെഡ്ഡി കഴിഞ്ഞ മാസമാണ് കോണ്‍ഗ്രസ് വിട്ടത്. അവിഭക്ത ആന്ധ്രപ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരുന്നു. മുന്‍ രഞ്ജിതാരം കൂടിയായ കിരണ്‍ റെഡ്ഡി; തെലുങ്ക് സൂപ്പര്‍ താരം എന്‍. ബാലകൃഷ്ണ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ എന്നിവരുടെ സഹപാഠിയുമാണ്. 2009-10 കാലത്ത് ആന്ധ്രപ്രദേശ് നിയമസഭാ സ്പീക്കറായിരുന്നു. 2010 നവംബറില്‍ ആന്ധ്ര വിഭജിക്കുന്ന സമയത്തെ മുഖ്യമന്ത്രിയും ഇദ്ദേഹമായിരുന്നു. തുടര്‍ന്ന് 2014 മാര്‍ച്ചില്‍ സംസ്ഥാനം വിഭജിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് രാജിവെക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് വിട്ട് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും തിരഞ്ഞെടുപ്പില്‍ ജയിക്കാനായില്ല. ഇതോടെ 2018-ല്‍ വീണ്ടും കോണ്‍ഗ്രസിലെത്തി.
Read More » -
Kerala
പ്രധാനമന്ത്രി 25 ന് കൊച്ചിയില്‍; അനില്‍ ആന്റണിയുമായി വേദി പങ്കിടും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25 ന് കേരളത്തിലെത്തും. കൊച്ചിയില്‍ യുവാക്കളുമായുള്ള സംവാദ പരിപാടിയില്‍ മോദി സംബന്ധിക്കും. പ്രധാനമന്ത്രിക്കൊപ്പം അനില്‍ ആന്റണിയും പരിപാടിയില്‍ പങ്കെടുക്കും. പാര്‍ട്ടിക്ക് പുറത്തുള്ളവരെ ആകര്‍ഷിക്കുക കൂടി ലക്ഷ്യമിട്ടാണ് യുവം പരിപാടി സംഘടിപ്പിക്കുന്നത്. ഇതില്‍ മോദിക്കൊപ്പം അനിലിനെ കൂടി പങ്കെടുപ്പിക്കുന്നതിലൂടെ, കേരളത്തില്‍ അനില്‍ ആന്റണിയുടെ ലോഞ്ചിംഗ് ആണ് ബിജെപി നേതൃത്വം ലക്ഷ്യമിടുന്നത്. യുവം പരിപാടിയില്‍ ഒരുലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. അടുത്തമാസം തൃശൂരില്‍ വനിതകളുടേയും കോഴിക്കോട് വിമുക്തഭടന്മാരുടെയും പരിപാടികളിലും നരേന്ദ്രമോദി പങ്കെടുക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഞെട്ടിച്ച് ഇന്നലെയാണ് മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ അനില്‍ ആന്റണിയെ കേരളത്തില്‍ മത്സരിപ്പിക്കുന്നതും ബിജെപി നേതൃത്വം പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്.
Read More » -
Kerala
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുത്; കോടതിയെ സമീപിക്കുമെന്ന് മുതലമട പഞ്ചായത്ത്
പാലക്കാട്: മൂന്നാര്‍ ചിന്നക്കനാല്‍ മേഖലയുടെ സൈ്വര്യം കെടുത്തുന്ന കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി മുതലമട പഞ്ചായത്ത്. ഒരു കാരണവശാലും അരികൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടു വരാന്‍ അനുവദിക്കില്ലെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുതലമട പഞ്ചായത്ത് അറിയിച്ചു. മുതലമടയില്‍ ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരെ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് പറമ്പിക്കുളം നിവാസികളുടെ തീരുമാനം. കാട്ടാനയെ കൊണ്ടുവരാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ക്ക് നിവേദനം നല്‍കും. ആദിവാസി മേഖലയായ പറമ്പിക്കുളത്ത് പത്ത് കോളനികളുണ്ട്. 611 ആദിവാസി കുടുംബങ്ങളിവിടെയുണ്ട്. ഇത് കൂടാതെ പറമ്പിക്കുളം ആളിയാര്‍ പ്രൊജക്റ്റ് കോളനികളുണ്ട്. മൂവായിരത്തിലധികം ജനസംഖ്യയുള്ള പ്രദേശമാണിത്. ഇവിടെ പൊതുവെ കാട്ടന ശല്യമുള്ള പ്രദേശമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 27 കാട്ടാനകളാണ് പറമ്പിക്കുളത്ത് നിന്നും താഴേക്ക് ഇറങ്ങി വന്ന് മുതലമട, കൊല്ലങ്കോട് ഭാഗത്ത് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയത്. കൃഷിക്ക് പ്രാധാന്യമുളള പ്രദേശമാണിത്. വ്യാപകമായി കൃഷിനാശമുണ്ട്. ഒരു വര്‍ഷം തന്നെ നാല്‍പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് കണക്കാക്കുന്നത്. ഇങ്ങനെയുളള…
Read More » -
India
ഏപ്രില്‍ 14ന് സിഖ് സമ്മേളനം വിളിച്ച് അമൃത്പാല്‍; പഞ്ചാബില്‍ പോലീസുകാരുടെ അവധി റദ്ദാക്കി
അമൃത്സര്‍: വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗ് ഈ മാസം സിഖുകാരുടെ യോഗം വിളിച്ചതിന് പിന്നാലെ ഏപ്രില്‍ 14 വരെ എല്ലാ പോലീസുകാരുടേയും അവധി റദ്ദാക്കി പഞ്ചാബ് പോലീസ് ഉത്തരവിറക്കി. ഈ മാസം 14ന് പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ സര്‍ബത് ഖല്‍സ സമ്മേളനം വിളിച്ച് ചേര്‍ക്കാനാണ് അമൃത്പാല്‍ നിര്‍ദ്ദേശം നല്‍കിയത്. 1986ലും 2015ലും മാത്രമാണ് ഇതിന് ‘സര്‍ബത്ത് ഖല്‍സ’ സഭ വിളിച്ച് ചേര്‍ത്തിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് എല്ലാ ഗസറ്റഡ്, നോണ്‍ ഗസറ്റഡ് ഓഫീസര്‍മാരുടേയും അവധികള്‍ റദ്ദാക്കിയതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ചുള്ള സന്ദേശം കൈമാറിക്കഴിഞ്ഞു. നേരത്തെ അനുവദിച്ച് കിട്ടിയ അവധികള്‍ റദ്ദാക്കുകയും, അവധിയില്‍ പോയ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനും തീരുമാനമായി. വിഘടനവാദികളുടെ കൂട്ടായ്മയായ അകാല്‍ തഖ്തിനാണ് അമൃത്പാല്‍ നിര്‍ദ്ദേശം കൈമാറിയത്. ഭട്ടിന്‍ഡയിലെ ദംദാമ സാഹിബിലേക്ക് സിഖുകാരുടെ യാത്ര നടത്തണമെന്നാണ് അമൃത്പാല്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ സിഖ് പണ്ഡിതന്മാരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ സമ്മേളനം വിളിച്ചു ചേര്‍ക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ്…
Read More » -
NEWS
ദുബായ് രാജകുമാരി ഷെയ്ഖ മഹ്‌റ വിവാഹിതയാകുന്നു; നിശ്ചയം കഴിഞ്ഞു
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് എല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ മഹ്‌റ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയാകുന്നു. ഷെയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ മന അല്‍ മക്തുമാണ് വരന്‍. വിവാഹത്തോടനുബന്ധിച്ച് വരന്റെ പിതാവ് എഴുതിയ കവിത ഷെയ്ഖ മഹറയും ഷെയ്ഖ് മനയും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നെങ്കിലും വിവാഹത്തീയതി രാജകുടുംബം പരസ്യമാക്കിയിട്ടില്ല. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂമിന്റെ പുത്രനാണ് ഷെയ്ഖ് മന. മാതാവ് ശൈഖ മദിയ ബിന്‍ത് അഹമ്മദ് ബിന്‍ ജുമാ അല്‍ മക്തൂം. യുഎഇയില്‍ റിയല്‍ എസ്റ്റേറ്റിലും സാങ്കേതിക വിദ്യയിലുമുള്‍പ്പെടെ ഒട്ടേറെ സംരംഭങ്ങളില്‍ ഷെയ്ഖ് മന ബിന്‍ പങ്കാളിയാണ്. യുഎഇ ആംഡ് ഫോഴ്സ് നാഷണല്‍ സര്‍വീസില്‍ ഒരു വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എമിറേറ്റ്‌സിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സെക്യൂരിറ്റി ആന്‍ഡ് റിസ്‌ക് മാനേജ്‌മെന്റില്‍ ബിരുദം നേടി. പാരമ്പര്യമായുള്ള…
Read More » -
Crime
ഉറക്കാന്‍ കിടത്തിയിട്ട് ഉറങ്ങിയില്ല; 14 മാസം പ്രായമുള്ള കുഞ്ഞിന്റെ കൈ ആയ കടിച്ചു പറിച്ചു
സിംഗപ്പുര്‍: ഉറക്കാന്‍ കിടത്തിയ കുഞ്ഞ് ഉറങ്ങാത്തതിന്റെ പേരില്‍ 14 മാസം പ്രായമുള്ള കുഞ്ഞിനെ ആയ കടിച്ച് പരിക്കേല്‍പ്പിച്ചു. സിംഗപ്പൂരിലാണ് സംഭവം. കുഞ്ഞിന്റെ മാതാപിതാക്കള്‍ ജോലിക്ക് പോകുന്നവരാണ്. കുഞ്ഞിനെ നോക്കുന്നതിന് വേണ്ടിയാണ് വീട്ടില്‍ ആയയെ നിര്‍ത്തിയത്. കുഞ്ഞിന്റെ കയ്യില്‍ കടിച്ച് പരിക്കേല്‍പ്പിച്ചെന്ന മാതാപിതാക്കളുടെ പരാതിയില്‍ ആയക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്തൊനേഷ്യയില്‍ നിന്നുള്ള 33 വയസുകാരിയാണ് കുഞ്ഞിനോട് അതിക്രമം കാട്ടിയത്. 2021 മുതല്‍ ഈ വീട്ടിലാണ് ഇവര്‍ ജോലി ചെയ്ത് വന്നിരുന്നത്. ഇരട്ടക്കുട്ടികളായ പെണ്‍കുട്ടികളാണ് വീട്ടിലുള്ളത്. കുഞ്ഞുങ്ങളെ നോക്കുന്നതിന് പുറമെ വീട്ട് ജോലികളും ഇവരാണ് ചെയ്തിരുന്നത്. കഴിഞ്ഞ മാസം അവസാനം മൂത്ത കുട്ടിയെ സ്‌കൂളില്‍ വിടാന്‍ അമ്മ പുറത്ത് പോയപ്പോഴാണ് സംഭവം ഉണ്ടാകുന്നത്. രണ്ട് കുട്ടികളേയും ആയ ഉറക്കാന്‍ കിടത്തിയിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു കുട്ടി ഉറങ്ങാത്തതിന്റെ ദേഷ്യത്തില്‍ ഇവര്‍ കുഞ്ഞിന്റെ കയ്യില്‍ കടിച്ച് പറിക്കുകയായിരുന്നു. അമ്മ വീട്ടിലെത്തി കുഞ്ഞിനെ എടുത്തപ്പോഴാണ് പാട് കയ്യില്‍ കാണുന്നത്. തുടര്‍ന്ന്…
Read More » -
LIFE
10 വര്‍ഷം ഞാന്‍ ഒന്നും ചെയ്യാതെ ഇരുന്നാലും മലയാളികള്‍ എന്നെ മറക്കില്ല: ഡോ. റോബിന്‍
ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ ഏറെ പ്രേക്ഷക പിന്തുണ ലഭിച്ച ആളാണ് റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസിലൂടെയാണ് റോബിന്‍ പ്രശസ്തനായത് തന്നെ. അടുത്തിടെ താരത്തിന് നേരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒപ്പം ട്രോളുകളും. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് റോബിന്‍. ഒരു പത്ത് വര്‍ഷം താന്‍ ഒന്നും ചെയ്തില്ലെങ്കിലും മലയാളികളില്‍ അധികം പേരും എന്നെ മറക്കാന്‍ പോകുന്നില്ലെന്നും, അതിന് വേണ്ടിയുള്ള കാര്യങ്ങള്‍ യുട്യൂബില്‍ ഉണ്ടെന്നുമാണ് റോബിന്റെ വാദം. ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു റോബിന്റെ പ്രതികരണം. ”ഞാന്‍ ട്രോളുകള്‍ കാണാറുണ്ട്. ഹാഷ് ടാഗ് റോബിന്‍ രാധാകൃഷ്ണന്‍ എന്ന് സെര്‍ച്ച് ചെയ്ത് നോക്കിയാല്‍ എത്രമാത്രം വീഡിയോസ് ഉണ്ടെന്ന് അറിയാന്‍ പറ്റും. നമ്മള്‍ നമ്മളെ പറ്റിയുള്ള വീഡിയോസ് ചെയ്യുന്നതിനെക്കാളും മറ്റുള്ളവരെ കൊണ്ട് വീഡിയോ ചെയ്യിക്കുന്നതിലാണ് കഴിവ്. അത് നിങ്ങള്‍ മനസിലാക്കണം. എന്റെ റീച്ച് എപ്പോഴാ കുറയുക എന്ന് വച്ചാല്‍ നിങ്ങള്‍ എപ്പോഴാണോ എന്നെ പറ്റിയുള്ള കണ്ടന്റ് നിര്‍ത്തുന്നത് അന്നേ അത് കുറയത്തുള്ളൂ. നിങ്ങളുടെ…
Read More »
