IndiaNEWS

വീട്ടുകാർ മുടി വെട്ടിച്ചതിൽ രോഷാകുലനായ കൗമാരക്കാരന്‍ 16-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

  മുംബൈ:  മുടി മുറിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് 13 കാരന്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ജീവനൊടുക്കിയതായി പൊലീസ്. മഹാരാഷ്ട്രയിലെ ഭയന്ദറിലാണ് സംഭവം. മുടിവെട്ടിയതിൽ രോഷാകുലനായ കൗമാരക്കാരന്‍ 16-ാം നിലയിലെ കുളിമുറിയുടെ ജനാലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.

മുടി വെട്ടിയതിലുള്ള ദേഷ്യമാണ് ആ കുട്ടി ജീവിതം അവസാനിപ്പിക്കാന്‍ കാരണമായതെന്നും സംഭവത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Signature-ad

ഭയന്ദറിലെ നവഘര്‍ പൊലീസ് ആണ് അപകട മരണ റിപ്പോർട്ട് (എഡിആര്‍) രെജിസ്റ്റര്‍ ചെയ്യുകയും കേസില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തത്. സംഭവം പ്രാദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Back to top button
error: