Month: April 2023

  • India

    ബിഎസ്പി എംപി അഫ്‌സല്‍ അന്‍സാരിക്ക് നാല് വര്‍ഷം തടവ്

    ലക്നോ: ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ബിഎസ്പി എംപി അഫ്‌സല്‍ അന്‍സാരിക്ക് നാല് വര്‍ഷം തടവ്.ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഇതേ കേസില്‍ അഫ്‌സലിന്‍റെ സഹോദരനും മുന്‍ എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരിക്ക് 10 വര്‍ഷം തടവുശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ക്രിമിനല്‍ കേസില്‍ നാല് വര്‍ഷം തടവിനു ശിക്ഷിച്ചതോടെ അഫ്‌സല്‍ അന്‍സാരി എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടും.പാര്‍ലമെന്‍റ് ചട്ടങ്ങള്‍പ്രകാരം രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ തടവിന് ശിക്ഷിക്കപ്പെട്ട അംഗം അയോഗ്യനാക്കപ്പെടും.

    Read More »
  • Careers

    പാണ്ടകളെ നോക്കാൻ നാനിമാരെ ആവശ്യമുണ്ട്, ശമ്പളം 26 ലക്ഷം!

    ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജോലി എന്തായിരിക്കും? പലർക്കും അത് പലതായിരിക്കും അല്ലേ? എന്നാലും ഇനി പറയാൻ പോവുന്ന ജോലി ഏറെ സന്തോഷം തരുന്ന ഒന്നാണ് എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. എന്താണ് എന്നല്ലേ? പാണ്ടകളുടെ നാനിയാവണം. അതായത് പാണ്ടകളെ പരിചരിക്കുന്ന ആളാവണം. ശമ്പളവും ആകർഷകമാണ്. വർഷത്തിൽ 26 ലക്ഷം രൂപയാണ് ശമ്പളമായി കിട്ടുക. ചൈനയിലാണ് പാണ്ടകളുടെ നാനിയാവുന്നവർക്ക് ഈ ശമ്പളം കിട്ടുന്നത്. വെറുതെ പാണ്ടകൾക്കൊപ്പം കളിച്ചു നടന്നാൽ പോരാ. അവയ്ക്ക് കൃത്യമായി ഭക്ഷണം നൽകണം. അവയുടെ ആരോ​ഗ്യ കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം. ജീവനുള്ള ഒന്നിനെ പരിചരിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണോ അവയെല്ലാം ഇവിടെയും ശ്രദ്ധിക്കേണ്ടി വരും. ചൈനയിലാണ് സാധാരണയായി പാണ്ടകളെ കണ്ടുവരുന്നത്. ലോകത്തിലെ ഒരുവിധം എല്ലാ മനുഷ്യർക്കും പാണ്ടകളെ ഇഷ്ടവുമാണ്. Fascinating ആണ് ട്വിറ്ററിൽ പാണ്ടാ നാനികളെ ആവശ്യമുണ്ട് എന്ന് എഴുതിയിരിക്കുന്നത്. അതിവേ​ഗം തന്നെ പോസ്റ്റ് വൈറലായി. നിരവധിപ്പേരാണ് പോസ്റ്റ് ഷെയർ ചെയ്തതും കമന്റുകളുമായി എത്തിയതും. മറ്റ് പല രാജ്യങ്ങളിൽ നിന്നുള്ളവരും…

    Read More »
  • LIFE

    എച്ച്ബിഒയിലെ സീരിസുകൾ നഷ്ടമായെന്ന് വിഷമിച്ചിരുന്നവർക്ക് സന്തോഷവാർത്ത; ജിയോ സിനിമ വഴി ഇനി എച്ച്ബിഒ കണ്ടന്‍റുകള്‍ ലഭിക്കും

    ദില്ലി: പാതിവഴിയിൽ എച്ച്ബിഒയിലെ സീരിസുകളെയൊക്കെ നഷ്ടമായെന്ന് വിഷമിക്കുന്നവർക്കുള്ള സന്തോഷവാർത്തയുമായാണ് ജിയോ സിനിമയെത്തിയിരിക്കുന്നത്. വാർണർ ബ്രദേഴ്സുമായി പുതിയ കരാറിൽ ഒപ്പു വെച്ചിരിക്കുകയാണ് രാജ്യത്തെ മുൻനിര  ടെലികോം സേവനദാതാവായ റിലയൻസ് ജിയോ‌ . നിലവിലെ കരാർ പ്രകാരം ഇനി മുതൽ ഇന്ത്യയിലെ എച്ച്ബിഒ, വാർണർ ബ്രദേഴ്സ് കണ്ടെന്റുകളെല്ലാം‌ ജിയോസിനിമ ആപ്പിലൂടെയാകും സ്ട്രീം ചെയ്യുന്നത്. റിലയൻസിന്റെ വയാകോം18 ഉം വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറിയും കഴിഞ്ഞ ദിവസമാണ് മൾട്ടി-ഇയർ കരാർ പ്രഖ്യാപിച്ചത്. മെയ് മുതൽ പുതിയ കരാർ നടപ്പിലാകും. വാർണർ ബ്രദേഴ്സിന്റെയും ഇന്ത്യയിലെ ടിവി സീരിസുകളുടെയും സിനിമകളുടെയും കാറ്റലോഗിന്റെ പുതിയ ഹോമാകും ജിയോസിനിമ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ നിന്ന് വ്യത്യസ്തമായി വാർണർ ബ്രദേഴ്സിന്റെ എല്ലാ പ്രൊഡക്ഷനുകളും ജിയോസിനിമ ആപ്പിലൂടെ നേരിട്ട് സ്ട്രീം ചെയ്യും. നിലവിൽ എച്ച്ബിഒ മാക്സിന് ഇന്ത്യയിൽ ഇതുവരെ പ്രത്യേകം സ്ട്രീമിങ് സർവീസില്ലായിരുന്നു. ഹോട്ട്സ്റ്റാറുമായി ഉണ്ടായിരുന്ന കരാർ അവസാനിച്ചതിനാൽ എച്ച്ബിഒ കണ്ടന്റുകളൊക്കെ രാജ്യത്ത് ഓർമയായ സാഹചര്യത്തിലാണ് പുതിയ വാർത്ത. കഴിഞ്ഞ ദിവസം തയ്യാറാക്കിയ പുതിയ കരാറിൽ…

    Read More »
  • Kerala

    അരിക്കൊമ്ബനെ ചിന്നക്കനാലില്‍ നിന്നും മാറ്റിയതിലുള്ള വിയോജിപ്പ് അറിയിച്ച്‌ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

    ചിന്നക്കനാൽ:അരിക്കൊമ്ബനെ ചിന്നക്കനാലില്‍ നിന്നും മാറ്റിയതിലുള്ള വിയോജിപ്പ് അറിയിച്ച്‌ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. സ്വന്തം ആവാസവ്യൂഹത്തില്‍ നിന്നും പറിച്ചെടുത്തു മറ്റൊരു കാട്ടില്‍ കയറ്റി വിടുന്നതിനോട് യോജിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അരികൊമ്ബന്റെ പിടിയാനയും അവര്‍ക്ക് പിറന്ന കുഞ്ഞും ഇനി ആ കാട്ടില്‍ ഒറ്റയ്‌ക്കാണെന്നും അതോര്‍ക്കുമ്ബോള്‍ മനസില്‍ വല്ലാത്തൊരു വിഷമം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ആവാസവ്യൂഹത്തില്‍ നിന്നും പറിച്ചെടുത്തു മറ്റൊരു കാട്ടില്‍ കയറ്റി വിടുന്നതിനോട് യോജിക്കാന്‍ കഴിയുന്നില്ല. ചെറുപ്പം മുതല്‍ ആനകളെ കണ്ട് വളര്‍ന്ന ഒരു കോന്നിക്കാരന്‍ ആയതു കൊണ്ടാകാം മനസ്സില്‍ വല്ലാത്ത ഒരു വിഷമം അരികൊമ്ബന്റെ പിടിയാനയും അടുത്ത ദിവസങ്ങളില്‍ അവര്‍ക്ക് പിറന്ന കുഞ്ഞും ഇനി ആ കാട്ടില്‍ ഒറ്റക്ക്-അഭിലാഷ് പറയുന്നു.

    Read More »
  • Business

    ആദായ നികുതി, ജിഎസ്ടി ഫയലിംഗുകൾക്കുള്ള അവസാന തീയതി നാളെ

    ദില്ലി: 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസം അവസാനിക്കുകയാണ്. നികുതി നൽകുന്ന വ്യക്തിയാണെങ്കിൽ ശ്രദ്ധിക്കുക ഈ മാസം അവസാനം വിവിധ നികുതികൾ അടയ്‌ക്കേണ്ട അവസാന തീയതിയാണ്. സമയബന്ധിതമായി നികുതി അടച്ചില്ലെങ്കിൽ തീർച്ചയായും പിഴ അടയ്‌ക്കേണ്ടതായി വരും. ചില സമയങ്ങളിൽ വിവിധ നികുതികൾ അടയ്ക്കാനുള്ള സമയ പരിധി സർക്കാർ നീട്ടാറുണ്ട്. എന്നാൽ റിസ്ക് എടുക്കാതിരിക്കുന്നതായിരിക്കും ഇക്കാര്യത്തിൽ നല്ലത്. ഇനിപ്പറയുന്ന ഫയലിംഗുകളുടെ അവസാന തീയതി ഏപ്രിൽ 30 ആണ്. 2023 മാർച്ചിലെ ടിഡിഎസ് പേയ്മെന്റ് നികുതി വരുമാന സ്രോതസ്സിൽ നിന്ന് കുറയ്ക്കുന്ന നികുതിയാണ് ടിഡിഎസ്. ബാങ്ക് നിക്ഷേപ പലിശ, വാടക, കൺസൾട്ടേഷൻ ഫീസ്, കമ്മീഷനുകൾ, ക്രിപ്‌റ്റോകറൻസി അല്ലെങ്കിൽ വെർച്വൽ ഡിജിറ്റൽ അസറ്റുകൾ, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയുൾപ്പെടെയുള്ള വരുമാനത്തിൽ നിന്ന് ടിഡിഎസ് കുറയ്ക്കുന്നു. 2023 മാർച്ചിലെ ടിഡിഎസ് പേയ്‌മെന്റിന്റെ അവസാന തീയതി ഏപ്രിൽ 30 ആണ്. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ജിഎസ്ടിആർ 4 സാധാരണ നികുതിദായകർക്ക് നിർദ്ദേശിച്ചിരിക്കുന്ന ബുദ്ധിമുട്ടുള്ള നടപടിക്രമങ്ങളിൽ നിന്ന് ആശ്വാസം നൽകുകയെന്ന ലക്ഷ്യത്തോടെ…

    Read More »
  • Crime

    കട്ടിപ്പാറയിൽ ആദിവാസി സ്ത്രീയുടെ കൊലപ്പാതകം: ‘ലീലയെ കൊന്നത് പീഡനശ്രമം ചെറുത്തപ്പോഴെന്ന് മൊഴി, വാഷ് കുടിച്ചതും പ്രകോപനം’; രാജൻ റിമാൻഡിൽ

    കോഴിക്കോട്: കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയിലെ ലീല(53)യെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സഹോദരി ഭർത്താവ് രാജനെ (50) റിമാൻറ് ചെയ്തു. താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത രാജനെ താമരശ്ശേരി ജെ.എഫ്.സി കോടതിയാണ് റിമാൻറ് ചെയ്തത്. തെളിവെടുപ്പിനായി രാജനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ലീലയുടെ മകൻ രോണുവിനെ കൊല ചെയ്ത കേസിൽ പരോളിലിറങ്ങിയാണ് അമ്മയെയും രാജൻ കൊല ചെയ്തത്. രണ്ടാഴ്ചയോളമായി കാണാതായ ലീലയുടെ മൃതദേഹം കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഴുകിയ നിലയിൽ അമരാട് മലയിൽ കണ്ടെത്തിയത്. ലീലയെ കാണാതായിട്ടു ദിവസങ്ങളായിട്ടും വീട്ടുകാരോ കോളനിവാസികളോ പരാതി നൽകിയിരുന്നില്ല. കാണാതായി രണ്ടാഴ്ചക്കുശേഷം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളതോടിനോട് കോളനിയിലെ ചിലർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം താമരശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. ലീലയുടേത് കൊലപാതകമാണെന്നു വ്യക്തമായതോടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെ താമരശ്ശേരി പോലീസ് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ലീലയുടെ ഭർത്താവ് ഉൾപ്പടെ നാലു പേരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പൊലീസും, വനം വകുപ്പ് ഉദ്യോഗസ്ഥരും,…

    Read More »
  • കനത്തമഴ: സംസ്ഥാനത്ത് നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

    തിരുവനന്തപുരം: കനത്തമഴയെത്തുടർന്ന് നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം , ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ തൃശൂർ വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. രണ്ടു ദിവസം മുമ്പാണ് കനത്ത വേനലിന് ആശ്വാസമായി വേനൽമഴ എത്തിയത്. തിരുവനന്തപുരം നഗര പ്രദേശത്തും മലയോര മേഖലകളിലുമടക്കം ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. തിരുവനന്തപുരം നഗരത്തിൽ മാത്രം 15 മിനിറ്റിൽ 16.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. വെള്ളായണി മേഖലയിലാകട്ടെ 15 മിനിറ്റിൽ 9.5 മി മീ മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസം കേരളത്തിൽ മഴ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ടായിരുന്നു. ഇത് പ്രകാരം വിവിധ ജില്ലകളിൽ വിവധ ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് അലർട്ടുകൾ പ്രഖാപിക്കുകയായിരുന്നു.

    Read More »
  • India

    കര്‍ണാടകയിലെ മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. പരമേശ്വരക്ക് കല്ലേറില്‍ പരിക്ക്

    ബംഗളൂരു:കര്‍ണാടകയിലെ മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. പരമേശ്വരക്ക് കല്ലേറില്‍ പരിക്ക്. തമകുരു ജില്ലയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്.ആക്രമണത്തില്‍ പരമേശ്വരയുടെ തലക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പാര്‍ട്ടി അറിയിച്ചു. ഇത് ആദ്യമായല്ല ജി. പരമേശ്വരക്കെതിരെ ആക്രമണം ഉണ്ടാകുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കൊരട്ടഗരയിലെത്തിയപ്പോഴും ഇദ്ദേഹത്തിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ്‌റാലിയിലും പരമേശ്വരക്കെതിരെ ആക്രമണമുണ്ടായത്.   അതേസമയം പരമേശ്വരക്ക് നേരെയുണ്ടയ ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കര്‍ണാടകയില്‍ പരാജയം ഭയന്ന ബി.ജെ.പി കലാപം അഴിച്ചുവിടുകയാണെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും കേണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

    Read More »
  • India

    രാമനവമി സംഘര്‍ഷം; മുന്‍ ബിജെപി എം.എല്‍.എ അറസ്റ്റില്‍ 

    പട്ന: ബിഹാറില്‍ രാമനവമി ദിവസമുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് മുന്‍ ബിജെപി എം.എല്‍.എ അറസ്റ്റിൽ.ബിജെപി നേതാവായ ജവഹര്‍ പ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷങ്ങളില്‍ ജവഹര്‍ പ്രസാദിന്റെ പങ്കിനുള്ള തെളിവുകള്‍ പുറത്തുവന്നതിന് ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. അതേസമയം, പ്രസാദിന്റെ അറസ്റ്റിനെതിരെ ബിജെപി രംഗത്തെത്തി. രാമനവമി ഘോഷയാത്രയെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ ബിജെപിയെ പ്രതിക്കൂട്ടിലാക്കാന്‍ മാത്രമാണ് പ്രസാദിനെ അറസ്റ്റ് ചെയ്തതെന്ന് മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി ആരോപിച്ചു.

    Read More »
  • Kerala

    അതിശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് മത്സ്യതൊഴിലാളി ജാഗ്രതാ നിര്‍ദേശം

    തിരുവനന്തപുരം: അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് മത്സ്യതൊഴിലാളി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കേരള, കർണാടക, ലക്ഷദ്വീപ്  തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടൽ, കേരള കർണാടക തീരം, ലക്ഷദ്വീപ് , മാലി ദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55  കിലോമീറ്റർ വരെയും  വേഗതയിൽ  ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദേശം ഇന്നും നാളെയും (29-04 -2023, 30-04 -2023 തീയതികളിൽ) തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ , തെക്കൻ തമിഴ്‌നാട് അതിനോട് ചേർന്നുള്ള ശ്രീലങ്കൻ തീരം എന്നീ  പ്രദേശങ്ങളിൽ   മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55  കിലോമീറ്റർ വരെയും ശക്തമായ കാറ്റ് വീശും. ഇവിടങ്ങളിൽ മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. അതിനാൽ മേല്‍പ്പറഞ്ഞ തിയതികളിലും പ്രദേശങ്ങളിലും…

    Read More »
Back to top button
error: