KeralaNEWS

പത്തൊന്‍പതുകാരിയെ പീഡിപ്പിച്ച ബസ് ഡ്രൈവര്‍ അറസ്റ്റില്‍

കാസര്‍കോട്: വിവാഹവാഗ്ദാനം നല്‍കി പത്തൊന്‍പതുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കോളിച്ചാല്‍ പതിനെട്ടാം മൈല്‍ സ്വദേശി റെനില്‍ വര്‍ഗീസിനെ (39 )യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബസില്‍ സ്ഥിരമായി കയറിയിരുന്ന വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ച് ഫോണ്‍ നമ്ബര്‍ കൈക്കലാക്കിയാണ് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്.വിവാഹവാഗ്ദാനം നൽകിയിരുന്നതായി പരാതിക്കാരി പറയുന്നു.റാണിപുരം റോഡിലെ ക്യാർട്ടേഴ്സിലും വീട്ടിലും കാറിലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വച്ച് പീഡനത്തിനിരയാക്കിയെന്നും പെൺകുട്ടി പരാതിപ്പെട്ടിട്ടുണ്ട്.
രാജപുരം പൊലീസ് ഇന്‍സ്പെക്ടര്‍ കൃഷ്ണന്‍ കെ. കാളിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കാഞ്ഞങ്ങാട് – പാണത്തൂര്‍ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവര്‍ ആണ് ഇയാള്‍.

Back to top button
error: