KeralaNEWS

അരീക്കൊമ്പന് വഴിയൊരുക്കാൻ കുമളിയിൽ നിരോധനാജ്ഞ

കുമളി: ചിന്നക്കനാലിനെ വിറപ്പിച്ച അരീക്കൊമ്പനെ കുമളിയിലേക്ക് മാറ്റും. അരീക്കൊമ്പന് വഴിയൊരുക്കാനായി ‍ കുമളിയിൽ ഇടുക്കി സബ് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
കുമളിയില്‍നിന്ന് 22 കിലോമീറ്റര്‍ അകലെ സീനിയറോട വനമേഖലയിലാണ് അരിക്കൊന്പനെ തുറന്നുവിടുക. ഇതിനായി ഉള്‍ക്കാട്ടിലേക്ക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ വഴി വെട്ടിയിരുന്നു.
അതേസമയം പിടിയിലായ അരിക്കൊന്പനെ റേഡിയോ കോളര്‍ ധരിപ്പിച്ചു. ആനയുടെ പുറത്തുകയറിയാണ് വനപാലകര്‍ റേഡിയോ കോളര്‍ പിടിപ്പിച്ചത്. ഇന്ന് 3.30തോടെയാണ് അരിക്കൊന്പനെ വനംവകുപ്പിന്‍റെ വാഹനത്തില്‍ കയറ്റിയത്.

Back to top button
error: