Month: April 2023
-
Crime
ഇസ്രായേലിലേക്ക് വിസ തരപ്പെടുത്തിതരാമെന്ന് പറഞ്ഞ് യുവതിയിൽനിന്ന് ലക്ഷങ്ങൾ തട്ടി; വിഴിഞ്ഞം സ്വദേശി അറസ്റ്റിൽ
കൊച്ചി: എറണാകുളം കോലഞ്ചേരി സ്വദേശിനിയെ പണം തട്ടിയെടുത്ത് കബളിപ്പിച്ച കേസിൽ പ്രധാന പ്രതി പിടിയിൽ. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അനിൽ കുമാർ നടേശനെയാണ് എറണാകുളം പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇസ്രായേലിലേക്ക് വിസ തരപ്പെടുത്തിതരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ആറ് ലക്ഷത്തി ഇരുപത്തിയൊമ്പതിനായിരം രൂപയാണ് അനിൽ കുമാർ തട്ടിയെടുത്തത്. പരാതിയായതോടെ ഒരു വർഷമായി ഒളിവിലായിരുന്നു. പ്രത്യേക അന്വേഷണ സംഘം വരാപ്പുഴയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. അന്വേഷണത്തിൽ സമാന തട്ടിപ്പിൽ ഇരുപതിലേറെ പേർക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് പ്രാഥമിക ഘട്ടത്തിൽ ലഭിക്കുന്ന വിവരം. 2010 ൽ കെയർ ടേക്കർ വിസയിൽ ഇസ്രായേലിൽ എത്തിയ അനിൽ കുമാർ നടേശൻ 2016 ൽ വിസാ കാലാവധി അവസാനിച്ച ശേഷം അനധികൃതമായി തങ്ങുകയും അവിടെ ജോലി വാഗ്ദാനം ചെയ്ത് വിവിധ ജില്ലകളിൽ നിന്ന് പണം തട്ടുകയുമാണ് ചെയ്തത്. വിസ ആവശ്യമുള്ളവരെ നാട്ടിലുള്ള സുഹൃത്തുക്കൾ വഴിയാണ് അനിൽ കുമാർ കണ്ടെത്തിയിരുന്നത്. തുടർന്ന് വിസയ്ക്കുള്ള തുക ഒപ്പം ഇസ്രായേലിൽ ജോലി ചെയ്തിരുന്ന ആളുകളുടെ…
Read More » -
Kerala
ബിജെപിയുടേത് ഇരട്ടത്താപ്പ്, ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കില്ലെന്ന് വി മുരളീധരനോ സുരേന്ദ്രനോ ഉറപ്പ് കൊടുക്കാൻ പറ്റുമോ ? രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ്
കണ്ണൂർ: ക്രൈസ്തവ സമൂഹത്തെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ സംസ്ഥാന വ്യാപകമായി ബിജെപി നടത്തുന്ന ശ്രമങ്ങളെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബിജെപിയുടേത് ഇരട്ടത്താപ്പാണെന്നും ക്രൈസ്തവ ദേവാലയങ്ങൾ രാജ്യത്ത് സംഘപരിവാറിനാൽ ആക്രമിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. കർണാടകയിലെ ബിജെപി മന്ത്രി ക്രൈസ്തവരെ ഓടിച്ചിട്ട് തല്ലണമെന്നാണ് മുമ്പ് പറഞ്ഞത്. സംഘപരിവാർ അക്രമത്തിനെതിരെ വിവിധ ക്രിസ്ത്യൻ സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വോട്ട് ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന തന്ത്രങ്ങളിൽ ക്രൈസ്തവർ വീഴില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. 90 ശതമാനം ഹിന്ദുക്കളും ബിജെപിക്കെതിരാണ്. ബിജെപി ഭരണത്തിൽ ആശങ്കയുണ്ടോയെന്നറിയണമെങ്കിൽ സുപ്രീം കോടതിയിൽ പോയി ക്രൈസ്തവ സംഘടനകൾ നൽകിയ കേസിന്റെ കണ്ടെന്റ് നോക്കിയാൽ മതിയാകും. ക്രൈസ്തവർ ബിജെപി അനുകൂല പ്രസ്താവന സഭകൾ നടത്തുമെന്നു കരുതുന്നില്ല. രാജ്യം ഭരിക്കുന്ന പാർട്ടി പ്രതിനിധി ബിഷപ് ഹൌസ് എത്തിയാൽ സ്വീകരിക്കുന്നതിൽ തെറ്റുണ്ടോ ? അത് ഓരോരുത്തരുടെ രീതിയാണ്. ബിജെപി ചെയ്ത കാര്യങ്ങൾ മറച്ചു വെച്ച് പ്രചാരണങ്ങൾ ചെയ്യാതിരുന്നാൽ മതി ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കില്ലെന്ന് വി…
Read More » -
Kerala
ന്യൂനപക്ഷ ജന വിഭാഗങ്ങളെ കൂടെ നിർത്താനുള്ള സംഘപരിവാർ പ്രവർത്തനം പരിഹാസ്യം, അരമന കയറി ഇറങ്ങുന്ന ബിജെപി നേതാക്കളുടെ നടപടി നാടകമെന്ന് സി.പി.എം.
തിരുവനന്തപുരം: ന്യൂനപക്ഷ ജന വിഭാഗങ്ങളെ കൂടെ നിർത്താനുള്ള സംഘപരിവാർ പ്രവർത്തനം പരിഹാസ്യമെന്ന് സിപിഎം. ന്യൂനപക്ഷ ജനവിഭാഗം ആന്തരിക ഭീഷണിയെന്നാണ് വിചാരധാര പറയുന്നത്. ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളും ഇതിൻറെ ഭാഗമാണ്. പ്രധാനമന്ത്രി അടക്കം ബിജെപി നേതാക്കൾ മതസ്ഥാപനങ്ങളിലും പുരോഹിതൻമാരേയും സന്ദർശിക്കുന്നു. പ്രബുദ്ധ കേരളം ബിജെപിയുടെ നിലപാട് വൈരുദ്ധ്യമെന്ന് തിരിച്ചറിയുമെന്നും അരമന കയറി ഇറങ്ങുന്ന ബിജെപി നേതാക്കളുടെ നടപടി നാടകമാണെന്നും സിപിഎം വാർത്താക്കുറിപ്പിൽ പറഞ്ഞു. ക്രൈസ്തവ സഭയെ ഒപ്പം നിർത്താൻ ഈസ്റ്റർ നാളിൽ സഭാ അധ്യക്ഷന്മാരെയും വിശ്വാസികളെയും സന്ദർശിച്ച് ബിജെപി നേതാക്കകളുടെ നടപടിക്കെതിരെയാണ് വിമർശനം. ക്രൈസ്തവർക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി മന്ത്രിമാരുടെ വിദ്വേഷ പ്രസംഗങ്ങൾ ഓർമ്മിപ്പിച്ച് കേരളത്തിലെ ബിജെപി നേതാക്കളുടെ നടപടി കാപട്യമാണെന്ന് കോൺഗ്രസും വിമർശിക്കുന്നു. ക്രൈസ്തവ സമൂഹത്തെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ സംസ്ഥാന വ്യാപകമായി ബിജെപി നടത്തുന്ന ശ്രമങ്ങളെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡണ്ട് കെ സുധാകരനും രംഗത്തെത്തി. ബിജെപിയുടേത് ഇരട്ടത്താപ്പാണെന്നും ക്രൈസ്തവ ദേവാലയങ്ങൾ രാജ്യത്ത്…
Read More » -
Business
നിക്ഷേപകർക്ക് സന്തോഷ വാർത്ത, 9 ശതമാനത്തിന് മുകളിൽ പലിശ! വമ്പൻ ഓഫറുമായി ഈ മൂന്ന് ബാങ്കുകൾ
2022 മെയ് മുതൽ ആർബിഐ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചതിന്റെ ചുവടുപിടിച്ച് വിവിധ ബാങ്കുകളും ചെറുകിട ധനകാര്യ സ്ഥാപനങ്ങളും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുമുൾപ്പെടെ, സ്ഥിരനിക്ഷേപങ്ങളുടെ നിരക്ക് ഉയർത്തുന്നുണ്ട്. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇതുവരെ ആറ് തവണ നിരക്ക് വർദ്ധന വരുത്തിയിട്ടുണ്ട്. ഇതോടെ മൊത്തം റിപ്പോ നിരക്ക് 250 ബിപിഎസ് വർധിച്ചു.നിലവിൽ ചില ധനകാര്യസ്ഥാപനങ്ങൾ ഉയർന്ന നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. പലിശ നിരക്ക് 9 ശതമാനം നൽകുന്ന ധനകാര്യസ്ഥാപനങ്ങളെക്കുറിച്ച് അറിഞ്ഞുവെയ്ക്കാം. യൂണിറ്റി സ്‌മോൾ ഫിനാൻസ് ബാങ്ക് സ്ഥിരനിക്ഷേപങ്ങൾക്ക് മികച്ച പലിശ നിരക്കാണ് യൂണിറ്റി സ്‌മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഈ ബാങ്കിൽ നിന്നുള്ള സ്ഥിരകാല നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരൻമാർക്ക് 4.50% മുതൽ 9.50% വരെ പലിശ നിരക്ക് നൽകുന്നു. മുതിർന്ന പൗരന്മാർക്ക് ഏറ്റവും ഉയർന്ന പലിശയായ 9.50 ശതമാനം പലിശയാണ് 1001 ദിവസത്തെ കാലാവധിയിൽ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, മുതിർന്ന പൗരന്മാർക്കായി 181 മുതൽ 201 ദിവസവും, 501 ദിവസവും കാലാവധിയുള്ള…
Read More » -
LIFE
‘ദക്ഷിണേന്ത്യന്‍ സംസ്കാരത്തെ അപമാനിക്കുന്നു’; സൽമാൻ ഖാനന്റെ ലുങ്കി ഡാൻസ് ഗാനത്തിനെതിരേ രൂക്ഷ വിമർശനം
മുംബൈ: സൽമാൻ ഖാൻ നായകനാകുന്ന ‘കിസി കാ ഭായ് കിസി കി ജാൻറെ’ പുതിയ ഗാനം കുറച്ച് ദിവസം മുൻപാണ് റിലീസായത്. തെലുങ്ക് സ്റ്റൈലിൽ കളർ ഫുൾ ആയാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. ഒപ്പം സൽമാൻ ഖാന്റെ ലുങ്കി ഡാൻസ് കൂടിയായപ്പോൾ, പ്രേക്ഷകരും ഒപ്പം നൃത്തം വച്ചു. സൽമാനൊപ്പം നടൻ വെങ്കിടേഷും ഗാനരംഗത്തുണ്ട്. ഗാനത്തിന്റെ ഏറ്റവും ഒടുവിൽ രാം ചരണും ഗസ്റ്റ് അപ്പിയറൻസ് ആയി എത്തുന്നു. വിശാൽ ദദ്‌ലാനിയും പായൽ ദേവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പായൽ ദേവ് ആണ് സംഗീത സംവിധാനം. വരികൾ എഴുതിയിരിക്കുന്നത് ഷബീർ അഹമ്മദ് ആണ്. യെന്റമ്മ എന്ന ഈ ഗാനം ഇതിനോടകം ട്രെന്റിംഗ് ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ ഗാനത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്. മുൻ ക്രിക്കറ്റ് താരവും കമൻറേറ്ററുമായ ലക്ഷ്മൺ ശിവരാമകൃഷ്ണനാണ് വിമർശനവുമായി രംഗത്ത് എത്തിയത്. ലക്ഷ്മൺ ശിവരാമകൃഷ്ണൻ ട്വിറ്ററിൽ എഴുതിയത് ഇങ്ങനെയാണ്. “ഒരു ക്ലാസിക്കൽ വസ്ത്രത്തെ വെറുപ്പുളവാക്കുന്ന രീതിയിലാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം പരിഹാസ്യവും ദക്ഷിണേന്ത്യൻ…
Read More » -
LIFE
ലൈൻ കട്ട്… ലൈൻ കട്ട്… ഞാന്‍ ഈ ഷോ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്; ബിഗ് ബോസില്‍ കട്ടക്കലിപ്പിൽ മോഹന്‍ലാല്‍, ഞെട്ടലോടെ മത്സരാര്‍ഥികൾ
ബിഗ് ബോസ് മലയാളം സീസൺ 5 ഇന്ന് മൂന്നാം വാരത്തിലേക്ക്. ആദ്യ എവിക്ഷൻ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ന് ഏഴ് മത്സരാർഥികൾ ഉൾപ്പെട്ട നോമിനേഷൻ ലിസ്റ്റിൽ നിന്നാണ് പുറത്താവുന്ന ഒന്നോ അതിലധികമോ പേരുടെ പേര് പ്രഖ്യാപിക്കുക. ശനിയാഴ്ച എപ്പിസോഡിൽ പുറത്താക്കലുകൾ ഒന്നും ഇല്ലായിരുന്നു. അതേസമയം ഇന്നത്തെ എപ്പിസോഡിൻറെ ഏഷ്യാനെറ്റ് പുറത്തുവിട്ട ഒരു പ്രൊമോ ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. മത്സരാർഥികളോട് കടുത്ത ഭാഷയിൽ സംസാരിക്കുന്ന മോഹൻലാൽ ആണ് പ്രൊമോ വീഡിയോയിൽ ഉള്ളത്. ഈസ്റ്റർ ദിനമായ ഇന്ന് ബിഗ് ബോസ് ഹൗസിലും അതിൻറെ ആഘോഷം നടക്കുമെന്ന് ഇന്നലെ മോഹൻലാൽ അറിയിച്ചിരുന്നു. ഈസ്റ്റർ ദിനത്തിൽ താൻ ധരിക്കേണ്ട വസ്ത്രത്തിൻറെ നിറം തെരഞ്ഞെടുക്കാൻ മത്സരാർഥികൾക്ക് മോഹൻലാൽ അവസരം നൽകിയിരുന്നു. എന്നാൽ ഈസ്റ്റർ ദിന ആഘോഷങ്ങൾക്കിടയിൽ നൽകിയ ഒരു ഗെയിം കളിക്കവെ മത്സരാർഥികൾക്കിടയിൽ വലിയ തർക്കം നടന്നതായാണ് പുറത്തെത്തിയ പ്രൊമോ വീഡിയോകളിൽ നിന്ന് അറിയാനാവുന്നത്. പ്രൊമോയിൽ താൻ ഈ ഷോ അവസാനിപ്പിക്കുകയാണെന്നാണ് മത്സരാർഥികളോട് മോഹൻലാൽ പറയുന്നത്. “വളരെ…
Read More » -
Local
കെ.എം. മാണി കർഷകരുടെയും പാവപ്പെട്ടവരുടെയും ഉറ്റമിത്രം: പി.ജെ. ജോസഫ്
പാലാ: കെ എം മാണി കർഷകരുടെയും പാവപ്പെട്ടവരുടെയും ഉറ്റ മിത്രം ആയിരുന്നു എന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് അനുസ്മരിച്ചു. കേരളാ കോൺഗ്രസ് അധികാരത്തിലിരുന്ന കാലഘട്ടങ്ങളിൽ കർഷകരെയും , പാവപ്പെട്ടവരെയും കൈപിടിച്ച് താങ്ങി നടത്തിയ കർഷക നേതാവായിരുന്നു കെഎം മാണിയെന്നും പിജെ ജോസഫ് പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ കെ.എം.മാണി തുടക്കം കുറിച്ച റബർ വില സ്ഥിരതഫണ്ടും , കാരുണ്യ ചികിത്സ സഹായ പദ്ധതിയും , അട്ടി മറിച്ചുകൊണ്ട് കേരളം ഭരിക്കുന്ന പിണറായി സർക്കാർ പാവപ്പെട്ടവരെ വഞ്ചിച്ച് കെ എം മാണിയുടെ ഓർമകളെ തമസ്കരിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെഎം മാണിയുടെ നാലാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പാലാ കത്തീട്രൽ പള്ളിയിൽ കെ.എം.മാണിയുടെ കബറടത്തിങ്കൽ പുഷ്പ ചക്രം സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ ജോയി എബ്രഹാം,ജോൺ.കെ.മാത്യൂസ് ജോസഫ് എം.പുതുശ്ശേരി, ഡോ. ഗ്രേസമ്മ മാത്യു, സജിമഞ്ഞക്കടമ്പിൽ,…
Read More » -
LIFE
”നീലച്ചിത്ര നടിയെന്ന് വിളിച്ചു; ശാരീരികമായി ഉപദ്രവിച്ചവരില്‍ അച്ഛനും”
മുംബൈ: കുട്ടിക്കാലത്ത് കടുത്ത മാനസിക ശാരീരിക അക്രമങ്ങള്‍ക്ക് വിധേയായിട്ടുണ്ടെന്ന് ടെലിവിഷന്‍ താരം ഉര്‍ഫി ജാവേദ്. പതിനഞ്ചു വയസില്‍ ഫെയ്‌സ്ബുക്കിലിട്ട പ്രൊഫൈല്‍ ചിത്രം ആരോ ഡൗണ്‍ലോഡ് ചെയ്ത് അശ്ലീല സൈറ്റിലിടുകയും ഇത് കുടുംബത്തിലും നാട്ടിലും വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഇതിന്റെ പേരില്‍ അച്ഛനും കുടുംബക്കാരും മാനസികവും ശാരീരികവുമായി തന്നെ ഉപദ്രവിച്ചു. രതിചിത്ര നായികയെന്ന് ആക്ഷേപിച്ചു. വീഡിയോ എവിടെയെന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ ഉള്‍പ്പടെയുള്ളവര്‍ തന്നെ രതിചിത്ര നടിയെന്ന് മുദ്രകുത്തുകയായിരുന്നു. ബോധം പോകുന്നത് വരെ തന്നെ അടിച്ച് അവശയാക്കിയിട്ടുണ്ടെന്നും യൂട്യൂബ് വീഡിയോയില്‍ ഉര്‍ഫി പറയുന്നു. പോണ്‍സൈറ്റില്‍ നിന്ന് ചിത്രം നീക്കം ചെയ്യാനായി 50 ലക്ഷം രൂപ ചോദിക്കുന്നതായി അച്ഛന്‍ ബന്ധുക്കളോട് പറഞ്ഞുനടന്നു. എന്നെ നിരന്തരം ഉപദ്രവിക്കുന്നതിനാല്‍ ഇതില്‍ പ്രതികരിക്കാന്‍ പോലും എനിക്കായില്ല. ഇവിടെ ഇരയായത് ഞാനാണ്. പക്ഷേ ആരും അത് വിശ്വസിക്കാന്‍ തയാറായില്ല. രണ്ട് വര്‍ഷത്തെ നിരന്തര പീഡനത്തിനുശേഷം ഞാന്‍ 17 ാം വയസില്‍ വീടുവിട്ടിറങ്ങി. ലഖ്‌നൗവിലേക്കാണ് പോയത്. അവിടെ ട്യൂഷന്‍ എടുത്ത് ജീവിച്ചു. പിന്നീട്…
Read More » -
Kerala
”ഒരു സന്ദര്‍ശനം കൊണ്ട് അനുഭവങ്ങള്‍ മായ്ച്ചു കളയാനാകില്ല; ബിജെപി നേതാക്കളുടെ സന്ദര്‍ശനം വിജയിക്കുമോയെന്ന് കണ്ടറിയണം”
കോട്ടയം: ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ സഭ ആസ്ഥാനങ്ങളിലെ ബിജെപി നേതാക്കളുടെ സന്ദര്‍ശനം വിജയിക്കുമോയെന്ന് കണ്ടറിയണമെന്ന് ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍. ഒരു ദിവസത്തെ സന്ദര്‍ശനം കൊണ്ട് ബോധ്യങ്ങളില്‍ മാറ്റം ഉണ്ടാകില്ല. ഒരു സന്ദര്‍ശനം കൊണ്ട് അനുഭവങ്ങള്‍ മായ്ച്ചു കളയാന്‍ സാധിക്കില്ലെന്നും ബസോലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കതോലിക്ക ബാവ പറഞ്ഞു. ബിജെപി നേതാക്കളുടെ സഭ ആസ്ഥാനങ്ങളിലെ സന്ദര്‍ശനം വോട്ടായി മാറുമോ എന്ന് കാത്തിരുന്ന് കാണണമെന്നും മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കതോലിക്ക ബാവ പറഞ്ഞു. ഉത്തരേന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണത്തില്‍ പങ്കില്ലെങ്കില്‍ ബിജെപിയും ആര്‍എസ്എസും അത് പരസ്യമായി പറയണം. അക്രമങ്ങളെ അപലപിക്കാന്‍ ബിജെപി തയ്യാറാകുന്നില്ല. അതിനാല്‍ ആക്രമണങ്ങളില്‍ ബിജെപിയുടെ നിശബ്ദ പിന്തുണയുണ്ടെന്ന് സംശയിക്കുന്നു. ബിജെപിയുടെ പ്രീണന നയത്തെ സംശയിക്കുന്നതില്‍ കുറ്റം പറയാനാവില്ല. ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളില്‍ നിന്ന് കേന്ദ്രം സംരക്ഷണം ഒരുക്കണം. സഭ തര്‍ക്കത്തിലെ നിയമനിര്‍മാണത്തിലെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചുവെന്നും ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ പറഞ്ഞു. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, ബസേലിയോസ് മാത്യൂസ് തൃതീയന്‍ ബാവ…
Read More »
