HealthLIFE

ഗര്‍ഭകാലത്ത് കോവിഡ് ബാധിച്ച സ്ത്രീകള്‍ക്ക് ജനിച്ച കുട്ടികള്‍ക്ക് മസ്തിഷ്‌ക തകരാര്‍

ര്‍ഭിണിയായിരിക്കെ കോവിഡ് ബാധിച്ച സ്ത്രീകള്‍ക്ക് ജനിച്ച കുഞ്ഞുങ്ങളുടെ മസ്തിഷ്‌കത്തിന് തകരാര്‍ സ്ഥിരീകരിച്ചു. യു.എസ് ഗവേഷകരാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2020ല്‍ ഡെല്‍റ്റ വകഭേദം വ്യാപിച്ച സമയത്ത് വൈറസ്ബാധയേറ്റ രണ്ട് സ്ത്രീകളുടെ കുഞ്ഞുങ്ങള്‍ക്കാണ് പിന്നീട് മസ്തിഷ്‌കത്തിന് തകരാര്‍ ഉണ്ടെന്ന് കണ്ടെത്തിയത്.

മിയാമി സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പീഡിയാട്രിക്‌സ് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാക്‌സിന്‍ ലഭ്യമാകുന്നതിന് മുമ്പ് ഡെല്‍റ്റ വൈറസ് തീവ്രമായി വ്യാപിച്ച സമയത്താണ് രണ്ടു സ്ത്രീകള്‍ക്ക് ?ഗര്‍ഭത്തിന്റെ രണ്ടാംമാസം വൈറസ് ബാധിച്ചത്. കുഞ്ഞുങ്ങള്‍ പിറന്ന ദിവസം തന്നെ ചുഴലി ഉണ്ടാവുകയും പിന്നീട് വളര്‍ച്ചാ പ്രശ്‌നങ്ങളും നേരിടുകയുണ്ടായി. ഒരു കുട്ടി പതിമൂന്നാം മാസം മരിച്ചു. രണ്ടാമത്തെ കുഞ്ഞ് തീവ്രപരിചരണത്തിലുമായിരുന്നു.

Signature-ad

രണ്ടു കുട്ടികള്‍ക്കും പ്ലാസന്റയിലിരിക്കവേ അമ്മയില്‍ നിന്നാകാം വൈറസ് ബാധിച്ചതെന്നാണ് ഗവേഷകര്‍ പറയുന്നത്. രണ്ട് സ്ത്രീകളുടെയും പ്ലസന്റയില്‍ വൈറസ് ബാധിച്ചതിന്റെ തെളിവും ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി. മരിച്ച കുട്ടിയുടെ മസ്തിഷ്‌കത്തിന്റെ ഓട്ടോപ്‌സിയിലും വൈറസ് സാന്നിധ്യം കണ്ടെത്തി.

രണ്ട് സ്ത്രീകള്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയും ഒരാള്‍ക്ക് നേരിയ ലക്ഷണങ്ങളുമാണ് ഉണ്ടായിരുന്നത്. ആ യുവതി ഗര്‍ഭകാലം പൂര്‍ത്തിയായതിനുശേഷമാണ് കുഞ്ഞിന് ജന്മം നല്‍കിയതെങ്കില്‍ രണ്ടാമത്തെ സ്ത്രീ വളരെ ക്ഷീണിതയും 32ാം ആഴ്ച്ചയില്‍ പ്രസവിക്കുകയും ചെയ്തിരുന്നു.

ഈ കേസുകള്‍ അപൂര്‍വമാണെങ്കിലും ഗര്‍ഭകാലത്ത് വൈറസ് ബാധയേറ്റിട്ടുള്ള സ്ത്രീകള്‍ കുഞ്ഞിന് വളര്‍ച്ചാ വൈകല്യം ഉണ്ടോ എന്നത് പീഡിയാട്രീഷ്യനോട് ചോദിച്ച് മനസ്സിലാക്കേണ്ടതുണ്ടെന്നും മിയാമി സര്‍വകലാശാലയിലെ ഗൈനക്കോളജിസ്റ്റായ ഡോ.ഷഹനാസ് ദുവാര പറയുന്നു. ഗര്‍ഭം ധരിക്കാന്‍ തീരുമാനിക്കുന്ന സ്ത്രീകള്‍ കോവിഡ് വാക്‌സിന്‍ എടുക്കേണ്ടതും പ്രധാനമാണെന്ന് ഗവേഷകര്‍ പറയുന്നു.

മുമ്പും ഡോക്ടര്‍മാര്‍ ഇത്തരമൊരു സാധ്യതയെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും അമ്മയുടെ പ്ലസന്റയിലോ, കുഞ്ഞിന്റ് മസ്തിഷ്‌കത്തിലോ ഇതുവരെ കോവിഡ് സാന്നിധ്യം കണ്ടെത്തിയതിന്റെ നേരിട്ടുള്ള തെളിവുകള്‍ ലഭിച്ചിരുന്നില്ല. നേരത്തേ റുബെല്ല, എച്ച്.ഐ.വി, സിക തുടങ്ങിയ വൈറസുകള്‍ പ്ലസന്റയിലേക്ക് കടക്കാനും കുഞ്ഞിന് മസിത്ഷ്‌ക തകരാര്‍ ഉണ്ടാക്കാനും കാരണമാകുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. അതേസമയം, കോവിഡിന്റെ ഡെല്‍റ്റ വകഭേദം മാത്രമാണോ ഇത്തരത്തില്‍ ഗര്‍ഭസ്ഥശിശുവിന് തകരാര്‍ ഉണ്ടാക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.

Back to top button
error: