Month: April 2023

  • LIFE

    അജയ് ദേവ്‍ഗണ്‍ ചിത്രം ഭോലാ കുതിപ്പിൽ, കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

    അജയ് ദേവ്‍ഗൺ ചിത്രമായി ഏറ്റവും ഒടുവിൽ എത്തിയതാണ് ഭോലാ. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം ‘കൈതി’യാണ് ഹിന്ദിയിലേക്ക് എത്തിയത്. അജയ് ദേവ്‍ഗൺ തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. അജയ്‍ ദേവ്‍ഗണിന്റെ ‘ഭോലാ’ എന്ന ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് വന്നിരിക്കുകായാണ് അജയ് ദേവ്‍ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ ‘ഭോലാ’ 70 കോടിയിലധികം നേടിയിരിക്കുന്നു എന്നാണ് റിപ്പോർട്ട്. ‘യു മേം ഓർ ഹം’, ‘ശിവായ്’, ‘റൺവേ 34’ എന്നിവയാണ് അജയ് ദേവ്‍ഗൺ സംവിധാനം നിർവ്വഹിച്ച മറ്റു ചിത്രങ്ങൾ. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തിൽ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്‍സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം. ‘ഭോലാ’യ്‍ക്ക് രാജ്യത്തെ തിയറ്ററുകളിൽ മികച്ച തരത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ട് . 3 ഡിയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നന്നത്. അജയ് ദേവ്‍ഗണിനറെ സംവിധാനത്തിലുള്ള പുതിയ ചിത്രവും വൻ വിജയമാകും…

    Read More »
  • LIFE

    ലിഫ്റ്റ് അടിച്ചു നാട് കാണാൻ ഇറങ്ങിയ പെൺകുട്ടി! ഇതുവരെ സഞ്ചരിച്ചത് 1300 കിലോമീറ്റർ

    യാത്രകളെ ഇഷ്ടപ്പെടാത്തവർ ചുരുക്കം ആയിരിക്കും. എന്നാൽ, ഒരുപാട് യാത്ര ചെയ്യണമെന്നുള്ള ആഗ്രഹം നമ്മിൽ പലർക്കും ഉണ്ടെങ്കിലും പലപ്പോഴും സാമ്പത്തികവും സാഹചര്യങ്ങളും അതിന് വിലങ്ങുതടി ആകാറുണ്ട്. എന്നാൽ യാത്രകളോടുള്ള സ്നേഹം ആത്മാർത്ഥമാണെങ്കിൽ ഒരു സാഹചര്യവും തടസ്സമാകില്ല എന്ന് തെളിയിക്കുകയാണ് മഹാരാഷ്ട്രയിൽ നിന്നുള്ള ഈ പെൺകുട്ടി. ഛത്രപതി സംഭാജി നഗറിലെ ജേർണലിസം വിദ്യാർത്ഥിനിയായ കാഞ്ചൻ ജാദവ് ആണ് തൻറെ യാത്രകൾക്കായി വേറിട്ടൊരു മാർഗ്ഗം സ്വീകരിച്ചിരിക്കുന്നത്. സ്വന്തമായി വാഹനമോ മറ്റു പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചോ അല്ല ഈ പെൺകുട്ടി തൻറെ യാത്ര നടത്തുന്നത്. മറിച്ച് തീർത്തും അപരിചിതരായ യാത്രക്കിടയിൽ കണ്ടുമുട്ടുന്ന ആളുകളോട് ലിഫ്റ്റ് ചോദിച്ചുകൊണ്ടാണ് കാഞ്ചൻ ജാദവിന്റെ യാത്രകൾ. ഇത്തരത്തിൽ മഹാരാഷ്ട്രയിലെ 13 ജില്ലകളിൽ ഈ പെൺകുട്ടി യാത്ര നടത്തി കഴിഞ്ഞു. 1300 കിലോമീറ്ററാണ് അപരിചിതരോട് ലിഫ്റ്റ് ചോദിച്ച് ഇവൾ ഇതിനോടകം സഞ്ചരിച്ച് തീർത്തത്. മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിലെ സെലു ഗ്രാമവാസിയാണ് കാഞ്ചൻ ദത്താത്രേയ ജാദവ്. ഛത്രപതി സംഭാജി നഗറിലെ എംജിഎം കോളേജിലെ ജേർണലിസം…

    Read More »
  • Kerala

    എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുല്‍ഗാന്ധി നാളെ വയനാട്ടിൽ എത്തും; ഒപ്പം പ്രിയങ്കാ ഗാന്ധിയും

    കൽപ്പറ്റ: എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുൽഗാന്ധി നാളെ വയനാട്ടിൽ എത്തും. പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പം മണ്ഡലം സന്ദർശിക്കും. സന്ദർശനത്തോട് അനുബന്ധിച്ച് കൽപറ്റയിൽ പതിനായിരങ്ങളെ അണിനിരത്തി റോഡ്‌ഷോ സംഘടിപ്പിക്കുമെന്ന് യുഡിഎഫ് അറിയിച്ചു. റോഡ്‌ഷോയിൽ പാർട്ടികൊടികൾക്ക് പകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുക. സത്യമേവ ജയതേ എന്ന പേരിൽ ഉച്ചയ്ക്ക് 3 മണിക്ക്കൽപ്പറ്റ എസ് കെ എം ജെ ഹൈസ്‌ക്കൂൾ പരിസരത്ത് നിന്നാണ് റോഡ്‌ ഷോ ആരംഭിക്കുന്നത്. റോഡ്‌ഷോയ്ക്ക് ശേഷം സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരിൽ പൊതുസമ്മേളനം നടക്കും. യുഡിഎഫിലെ മുതിർന്ന നേതാക്കൾ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. സത്യമേവ ജയതേ എന്ന പേരിൽ നടക്കുന്ന ഈ റോഡ്‌ഷോയിലേക്ക് രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും എത്തിച്ചേരും. റോഡ്‌ഷോയ്ക്ക് ശേഷം കൽപ്പറ്റ എം പി ഓഫീസിന് മുൻവശത്തായി പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരിൽ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ കേരളത്തിലെ പ്രുമഖ സാംസ്‌ക്കാരികപ്രവർത്തകർ പങ്കാളികളാവുമെന്ന് നേതാക്കൾ വ്യക്തമാക്കി. തുടർന്ന് നടക്കുന്ന…

    Read More »
  • Crime

    കാണാതായ 2 വയസുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ തൂക്കിയിട്ട കവറിനുള്ളില്‍

    ന്യൂഡല്‍ഹി: വീട്ടില്‍നിന്നു കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം കവറില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹിക്കു സമീപം നോയിഡയിലാണ് സംഭവം. രണ്ടു ദിവസമായി കുട്ടിയെ കാണാനില്ലായിരുന്നു. അയല്‍വാസിയുടെ വീടിന്റെ വാതിലിലാണ് കുട്ടിയുടെ മൃതദഹമുള്ള കവര്‍ കണ്ടെത്തിയത്. നോയ്ഡ സ്വദേശികളായ ശിവ്കുമാര്‍- മഞ്ജു ദമ്പതികളുടെ മകള്‍ മാന്‍സിയാണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ രാഘവേന്ദ്ര എന്നയാളെ സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. നോയിഡയിലെ ദേവ്ലയില്‍ മാതാപിതാക്കള്‍ക്കും ഏഴുമാസം പ്രായമായ അനുജനുമൊപ്പം വാടകവീട്ടിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ പുറത്തു പോയ സമയത്താണ് കുട്ടിയെ കാണാതെയാകുന്നത്. കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കുട്ടിയെ തിരയാന്‍ രാഘവേന്ദ്രയും ഒപ്പം കൂടിയതായും സംശയമുണ്ടാക്കാത്ത രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റമെന്നും മാതാപിതാക്കള്‍ പറയുന്നു. 2 ദിവസങ്ങള്‍ക്കു ശേഷം അയല്‍വാസിയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ദുര്‍ഗന്ധമുയരാന്‍ തുടങ്ങിയതോടെ ഇയാള്‍ ഒളിവില്‍ പോയതായി പോലീസ് പറയുന്നു. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.…

    Read More »
  • Crime

    അമൃത്പാലിന്റെ അടുത്ത അനുയായി പപല്‍പ്രീത് സിങ് അറസ്റ്റില്‍

    അമൃത്സര്‍: ‘വാരിസ് പഞ്ചാബ് ദേ’ തലവന്‍ അമൃത്പാല്‍ സിങ്ങിന്റെ അടുത്ത അനുയായി പപല്‍പ്രീത് സിങ് അറസ്റ്റില്‍. ഇയാളെ ഹോഷിയാര്‍പുരില്‍ നിന്ന് അറസ്റ്റ് ചെയ്തതായി പഞ്ചാബ് പോലീസ് അറിയിച്ചു. അമൃത്പാല്‍ ഇപ്പോഴും ഒളിവിലാണ്. മാര്‍ച്ച് 18നാണ് അമൃത്പാല്‍ ഒളിവില്‍ പോയത്. പോലീസ് പിടിയിലായ അനുയായികളെ മോചിപ്പിക്കാന്‍ അജ്‌നാല പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതടക്കം 6 കേസുകള്‍ ഖലിസ്ഥാന്‍ നേതാവിന്റെ പേരിലുണ്ട്. ഫെബ്രുവരി 24 നാണ് അമൃത്പാലും കൂട്ടാളികളും പോലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. തുടര്‍ന്ന് വധശ്രമം, പോലീസുകാരെ കൈയേറ്റം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഫെബ്രുവരി 16ന് ഒരാളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലും അമൃത്പാല്‍ പ്രതിയാണ്.

    Read More »
  • Kerala

    കോടതി മുറിയില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തൂങ്ങി മരിച്ച നിലയില്‍

    ആലപ്പുഴ: സിജെഎം കോടതിയില്‍ രേഖകള്‍ സൂക്ഷിക്കുന്ന മുറിയില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തൂങ്ങി മരിച്ച നിലയില്‍. മണ്ണഞ്ചേരി ഇടവഴിക്കല്‍ എസ്.ജയപ്രകാശാണ് (59) മരിച്ചത്. മുറിയിലെ ഫാനിലാണ് ജയപ്രകാശിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. വീട്ടില്‍ നിന്നു കയറുമായാണ് ജയപ്രകാശ് എത്തിയതെന്നു പറയുന്നു.

    Read More »
  • Crime

    കാരംസ് കളിയിലെ തര്‍ക്കം തീര്‍ക്കാന്‍ ‘ക്വട്ടേഷന്‍’ കൊടുത്ത് 15 വയസുകാരന്‍; ഒരാളുടെ നില ഗുരുതരം

    തിരുവനന്തപുരം: മംഗലപുരത്ത് കാരംസ് കളിക്കിടയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ പതിനഞ്ചുകാരന്‍ ക്വട്ടേഷന്‍ നല്‍കിയതിനെ തുടര്‍ന്ന് ഗുണ്ടാ ആക്രമണം. പരുക്കേറ്റ അഞ്ചുപേരില്‍ ഒരാളുടെ നില ഗുരുതരം. ക്വട്ടേഷന് ശേഷം മടങ്ങവേ പ്രതികള്‍ ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ച് പണം കവരുകയും ചെയ്തു. ക്വട്ടേഷന്‍ നല്‍കിയ പതിനഞ്ചുകാരന്‍ ഉള്‍പ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം വെള്ളൂരില്‍ ശനിയാഴ്ച രാത്രിയാണ് ഗുണ്ടാ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റത്. രണ്ടു ദിവസം മുന്‍പ് കാരംസ് കളിക്കിടെ നടന്ന തര്‍ക്കമായിരുന്നു കാരണമെന്ന് പോലീസ് പറയുന്നു. വാക്കേറ്റമുണ്ടാക്കിയവര്‍ക്കെതിരേ പതിനഞ്ചുകാരന്‍ പരിചയക്കാരായ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. വെള്ളൂര്‍ പള്ളിയില്‍നിന്നു നോമ്പുതുറ കഴിഞ്ഞ് മടങ്ങിയവരെ ക്വട്ടേഷന്റെ അടിസ്ഥാനത്തില്‍ ഗുണ്ടകള്‍ ആക്രമിച്ചു. വെള്ളൂര്‍ സ്വദേശികളായ നിസാമുദ്ദീന്‍, സജിന്‍, സനീഷ്, നിഷാദ് എന്നിവര്‍ക്കു പരുക്കേറ്റു. കുത്തേറ്റ നിസാമുദ്ദീന്‍ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. നാലുപേരടങ്ങുന്ന ഗൂണ്ടാ സംഘമാണ് ആക്രമണം നടത്തിയത്. അക്രമത്തിനുശേഷം ടെക്‌നോസിറ്റി വളപ്പില്‍ ഒളിച്ച മംഗലപുരം സ്വദേശികളായ ഷെഹിന്‍, അഷ്‌റഫ് എന്നിവരെയും ക്വട്ടേഷന്‍ നല്‍കിയ പതിനഞ്ചുകാരനെയും മംഗലപുരം…

    Read More »
  • Kerala

    വാഹനമിടിച്ച് സഹോദരങ്ങള്‍ മരിച്ച സംഭവം; ജോസ് കെ.മാണിയുടെ മകനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, രക്ഷിക്കാന്‍ ശ്രമമെന്നും ആരോപണം

    കോട്ടയം: വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ മകന്‍ കെ എം മാണി ജൂനിയര്‍ ( കുഞ്ഞുമാണി) നെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മാണിയെ ജാമ്യത്തില്‍ വിട്ടു. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി. മണിമല ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. ഇന്നോവ കാര്‍ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മണിമല സ്വദേശികളായ മാത്യു ജോണ്‍ (ജിസ് 35), ജിന്‍സ് ജോണ്‍ (30) എന്നിവരാണ് മരിച്ചത്. ഇന്നോവ കാറിന്റെ ഉടമസ്ഥന്‍ ജോസ് കെ. മാണിയുടെ സഹോദരീഭര്‍ത്താവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. അപകടസമയത്ത് വാഹനം ഓടിച്ചത് 47 വയസുള്ള ഒരാള്‍ എന്നായിരുന്നു പോലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത്. എന്നാല്‍, വാഹനം ഓടിച്ചത് ജോസ് കെ. മാണിയുടെ മകന്‍ കെ.എം. മാണിയാണെന്ന ആരോപണം അന്നുതന്നെ ഉയര്‍ന്നിരുന്നു. ഇതിനിതിരേ പ്രതിഷേധങ്ങളും ശക്തമായിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കുമാണ് കെ.എം…

    Read More »
  • ദിവസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ജീവനൊടുക്കി; ആലുവയില്‍ അമ്മയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍

    കൊച്ചി:ആലുവയില്‍ അമ്മയെയും കുഞ്ഞിനെയും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ചെങ്ങമനാട് സ്വദേശി ഷീജയും മകന്‍ ഒന്നര വയസുള്ള ആദവ് കൃഷ്ണയുമാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ആലുവയ്ക്കടുത്ത് പുറയാറിലാണ് സംഭവം. നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ഇരുവര്‍ക്കും മരണം സംഭവിച്ചിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ചെങ്ങമനാട് സ്വദേശികളാണ് എന്ന് തിരിച്ചറിഞ്ഞത്. ഏതാനും ദിവസം മുന്‍പ് ഷീജയുടെ ഭര്‍ത്താവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ ഷീജ ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.    

    Read More »
  • ഈസ്റ്റര്‍ ദിനത്തില്‍ കുടുംബ വഴക്ക്; ഭാര്യാപിതാവിനെ മരുമകന്‍ കുത്തിക്കൊലപ്പെടുത്തി

    ഇടുക്കി: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ പിതാവിനെ മരുമകന്‍ കുത്തിക്കൊലപ്പെടുത്തി. കഞ്ഞിക്കുഴി വെണ്മണി തെക്കന്‍തോണി സ്വദേശി തോട്ടത്തില്‍ ശ്രീധരനെയാണ് (65) മരുമകന്‍ അലക്‌സ് (35, കുഞ്ഞുകുട്ടന്‍) കുത്തി കൊലപ്പെടുത്തിയത്. ഈസ്റ്റര്‍ ദിനത്തില്‍ വൈകിട്ട് അഞ്ചര മണിയോടെയാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്കുശേഷം ഇയാള്‍ ഭാര്യ വീട്ടിലേക്ക് വരുകയായിരുന്നു അലക്‌സ്. ഈ സമയം സമീപത്തേ ബന്ധുവിന്റെ വീട്ടില്‍ നില്‍ക്കുന്നതു കണ്ട ശ്രീധരനോട് അലക്‌സ് വഴക്കിടുകയും വാക്കേറ്റത്തിനൊടുവില്‍ ശ്രീധരനെ കുത്തി വീഴ്ത്തുകയുമായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് തൊടുപുഴ ആശൂപത്രിയില്‍ എത്തിക്കുന്നതിനിടെ മരണം സംഭവിച്ചിരുന്നു. രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ കഞ്ഞിക്കുഴി പോലീസ് വെണ്‍മണിയില്‍ നിന്നും പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു. മദ്യപിച്ച് സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നതിനാല്‍ ഏറെ നാളുകളായി അലക്‌സിന്റെ ഭാര്യ സൗമ്യ പിതാവ് ശ്രീധരന്റെ വീട്ടില്‍ വന്ന് താമസിക്കുകയായിരുന്നു. മൃതദേഹം തൊടുപുഴ ജില്ലാ ആശൂപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.  

    Read More »
Back to top button
error: