Month: April 2023

  • India

    മോദിയുടെ പള്ളിസന്ദര്‍ശനത്തെ വിമര്‍ശിച്ച് സുബ്രഹ്‌മണ്യം സ്വാമി

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പള്ളി സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യം സ്വാമി. മോദിയുടെ സന്ദര്‍ശനത്തിനു പിന്നിലുള്ളത് തന്ത്രപരമായ ലക്ഷ്യമാണോ അതോ ആദരവുമൂലമാണോയെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ”പള്ളിയില്‍ മോദി പ്രാര്‍ഥിച്ചത് തന്ത്രപരമായ ലക്ഷ്യത്തിനു വേണ്ടിയാണോ അതോ ആദരവുകൊണ്ടാണോ? വ്യത്യസ്ത മതവിഭാഗങ്ങളില്‍നിന്നുള്ള ബന്ധങ്ങളെ ചേര്‍ത്തു നിര്‍ത്തുന്ന ഒരു ഹിന്ദുവെന്ന നിലയില്‍ എനിക്ക് ഒരിക്കലും ഒരു മതഭ്രാന്തനാകാന്‍ കഴിയില്ല. പക്ഷേ, മോദിയുടെ പ്രവൃത്തി ഹിന്ദുത്വ പ്രത്യയശാസ്ത്രം കപടമാണെന്നും പ്രീണനമാണെന്നുമുള്ള തോന്നലാണുണ്ടാക്കുന്നത്”, -സ്വാമി ട്വിറ്ററില്‍ കുറിച്ചു. ഈസ്റ്റര്‍ ദിനത്തിലാണ് പ്രധാനമന്ത്രി ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ചത്. ഇതാദ്യമായാണ് ഒരു ക്രൈസ്ത്രവ ദേവാലയം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കോട്ടൂര്‍, ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയ ഉന്നത മതമേലധ്യക്ഷന്മാര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഇരുപത് മിനിറ്റോളം ദേവാലയത്തില്‍ ചെലവഴിച്ച പ്രധാനമന്ത്രി പള്ളിയില്‍ നടന്ന പ്രാര്‍ഥനയിലും പങ്കെടുത്തു. പള്ളിയങ്കണത്തില്‍ മോദി വൃക്ഷത്തൈ നടുകയും ചെയ്തു. മോദിയുടെ…

    Read More »
  • Kerala

    ‘നമസ്‌കരിപ്പൂ’ പാടി, ‘ബലികുടീരങ്ങളേ’ പാടിയില്ല; ഉത്സവ ഗാനമേള അലങ്കോലമാക്കി സിപിഎം പ്രവര്‍ത്തകര്‍

    പത്തനംതിട്ട: അമ്പലത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ വിപ്ലവഗാനം പാടണമെന്നാവശ്യപ്പെട്ട് സംഘര്‍ഷം. പത്തനംതിട്ട വള്ളംകുളം നന്നൂര്‍ ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു സംഭവം. ആര്‍എസ്എസ് രണഗീതമായ ‘നമസ്‌കരിപ്പൂ’ എന്ന ഗാനം പാടിയതിന് പിന്നാലെ, ‘ബലികുടീരങ്ങളെ’ എന്ന ഗാനം പാടണമെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ശനിയാഴ്ച രാത്രി 11.45-ഓടെയായിരുന്നു സംഭവം. ആലപ്പുഴ ക്ലാപ്‌സ് ഓര്‍ക്കസ്ട്രയാണ് ഗാനമേള അവതരിപ്പിച്ചത്. ഗാനമേളയില്‍ രണ്ട് പാട്ടുകള്‍ അവശേഷിക്കെ ആയിരുന്നു ആര്‍എസ്എസിന്റെ രണഗീതമായി അറിയിപ്പെടുന്ന ‘നമസ്‌കരിപ്പൂ ഭാരതമങ്ങേ’ എന്ന പാട്ട് പാടിയത്. പാടി തീര്‍ന്ന ഉടന്‍ തന്നെ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ അടുത്ത പാട്ട് നിര്‍ബന്ധമായും ‘ബലികുടീരങ്ങളെ’ എന്ന വിപ്ലവഗാനം ആയിരിക്കണമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ പരിപാടി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു. ഇതോടെ പ്രകോപിതരായ സിപിഎം പ്രവര്‍ത്തകര്‍ കര്‍ട്ടന്‍ വലിച്ചു കീറി. തിരുവല്ല സബ് ഇന്‍സ്‌പെക്ടര്‍ അടക്കമുള്ള പോലീസുകാര്‍ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നു. ഗാനമേള തടസ്സപ്പെടുത്തിയെന്നും ക്ഷേത്രോത്സവം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെന്നും കാട്ടി ക്ഷേത്ര ഉപദേശക…

    Read More »
  • India

    ഇതൊക്കെ ഒരു രാഷ്ട്രീയ വിഷയമാണോ? മോദിയുടെ ബിരുദ വിവാദത്തില്‍ ശരദ് പവാര്‍

    മുംബൈ: രാഷ്ട്രീയ നേതാക്കളുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിഷയം ഉന്നയിക്കുന്നതു സമയം കളയല്‍ മാത്രമാണെന്നും രാജ്യം നേരിടുന്ന മറ്റു പ്രധാന പ്രശ്നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും എന്‍സിപി മേധാവി ശരദ് പവാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച് അരവിന്ദ് കെജ്രിവാളും ഉദ്ധവ് താക്കറെയും ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കള്‍ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ശരദ് പവാറിന്റെ പ്രതികരണം. ഒരു പ്രധാന പ്രശ്നമായി പോലും കാണാനാവാത്ത ഇത്തരം കാര്യങ്ങള്‍ക്കു പിന്നാലെ പോകാതെ വിലക്കയറ്റം, തൊഴിലില്ലായ്മ, ക്രമസമാധാന തകര്‍ച്ച പോലെയുള്ള നിര്‍ണായകമായ വിഷയങ്ങള്‍ ഉന്നയിക്കുകയാണ് നേതാക്കള്‍ ചെയ്യേണ്ടതെന്നു പവാര്‍ പറഞ്ഞു. ‘ഇപ്പോള്‍ കോളജ് ഡിഗ്രിയെക്കുറിച്ചാണ് ചോദ്യം ഉയരുന്നത്. ഇതൊക്കെ ഒരു രാഷ്ട്രീയ വിഷയമാണോ. മറ്റ് സുപ്രധാന വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കേണ്ടത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം വ്യാപകമാണ്. മഹാരാഷ്ട്രയില്‍ കൃഷിനാശത്തില്‍ കര്‍ഷകര്‍ നട്ടം തിരിയുന്നു. ഇത്തരം കാര്യങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്.’ – പവാര്‍ പറഞ്ഞു. വിവിധ പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കുന്ന അദാനി വിഷയത്തിലും…

    Read More »
  • Movie

    കലർപ്പില്ലാത്ത ജീവിതം സ്ക്രീനിൽ പുനരാവിഷ്ക്കരിച്ച മലയാള സിനിമയിലെ ചിരഞ്ജിവികളായ ഇന്നസെന്റും കെ.പി.എ.സി ലളിതയും

    ജിതേഷ് മംഗലത്ത് മലയാള സിനിമയിൽ ഇന്നസെന്റും കെ.പി.എ.സി ലളിതയും ചേർന്നൊരുക്കിയ വികാര സാന്ദ്രമായ, നർമ്മ മധുരമായ എത്രയോ മുഹൂർത്തങ്ങൾ …! രണ്ടാൾക്കാരെ സ്ഥിരം ഒരേ വേഷത്തിൽ സ്ക്രീനിൽ കണ്ടാൽ പ്രേക്ഷകർക്ക് വേഗം മടുപ്പു തോന്നും. പക്ഷേ സ്വതസിദ്ധമായ അഭിനയ മികവിലൂടെ മലയാളികളെ മനസ്സു നൊന്തു കരയിച്ച, കുടുകുടെ ചിരിപ്പിച്ച എത്രയോ രംഗങ്ങൾ. അഭിനയത്തിന്റെ മാറ്റുരച്ച ആ അപൂർവ്വ പ്രതിഭകൾ കാഴ്ചവച്ച ചില രംഗങ്ങങ്ങളിലൂടെ ഒരു പുന: സഞ്ചാരം “ലളിത എന്റെ എതിർവശത്തുനിന്നു എന്നേക്കുമായി മാഞ്ഞു പോയപ്പോൾ പെട്ടെന്ന് തനിച്ചായതു പോലെ. ഇനിയെനിക്ക് അങ്ങനെയൊന്നും അഭിനയിക്കാൻ പറ്റില്ലല്ലോ എന്നൊരു സങ്കടം. എങ്കിലും ഒരുപാട് നല്ലവേഷങ്ങൾ ഞങ്ങൾക്കൊരുമിച്ച് ചെയ്യാൻ സാധിച്ചു. ആ ഓർമ്മയിലാണ് ഇനിയങ്ങോട്ടുള്ള ജീവിതം” ലളിതേച്ചി പോയപ്പോൾ ഇന്നച്ചൻ പറഞ്ഞ വാചകങ്ങളാണിവ. നായകൻ-നായികാ ദ്വയപ്പൊരുത്തമോ അതിനേക്കാളേറെയോ ഇരുവരും നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. തൊണ്ണൂറുകളിൽ അവർ കെട്ടിയാടിയ വേഷങ്ങൾ വെറും വേഷങ്ങളായിരുന്നില്ല. തിയേറ്ററിനകത്തെ ഇരുട്ടിൽ നിന്നും സിനിമ കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രകളിൽ ഒട്ടേറെ വീട്ടുമുറ്റങ്ങളിൽ, ഇടവഴികളിൽ…

    Read More »
  • Crime

    യാത്രക്കാരന്‍ ജീവനക്കാരെ കൈയ്യേറ്റംചെയ്തു; എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

    ന്യൂഡല്‍ഹി: യാത്രക്കാരന്‍ വിമാന ജീവനക്കാരെ കൈയ്യേറ്റംചെയ്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനമാണ് യാത്രക്കാരന്റെ നിലവിട്ട പെരുമാറ്റത്തെ തുടര്‍ന്ന് തിരിച്ചിറക്കിയത്. ഡല്‍ഹിയില്‍ നിന്നും തിങ്കളാഴ്ച രാവിലെ 6.35ന് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. വിഷയത്തില്‍ എയര്‍ ഇന്ത്യ യാത്രക്കാരനെതിരെ ഡല്‍ഹി എയര്‍പ്പോര്‍ട്ട് പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. യാത്രക്കാരില്‍ ഒരാള്‍ ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. യാത്രക്കാരനെ പിന്നീട് പോലീസിന് കൈമാറി. വിമാനം തിരിച്ചിറക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും വിമാനം ഉച്ചയ്ക്കു ശേഷം ലണ്ടനിലേക്ക് സര്‍വീസ് നടത്തുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

    Read More »
  • Kerala

    സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി ട്രാന്‍സ്ഫോര്‍മറില്‍ കയറി; ഷോക്കേറ്റ യുവാവ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍

    തൃശൂര്‍: ചാലക്കുടിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ഇറങ്ങിയോടി ട്രാന്‍സ്ഫോര്‍മറില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു.ട്രാന്‍സ്ഫോര്‍മറില്‍ കയറി വൈദ്യുതി ലൈനില്‍ തൊട്ടതിന് പിന്നാലെ തെറിച്ചുവീണ ചാലക്കുടി സ്വദേശി ഷാജിക്ക് പരിക്കേറ്റു. ഷാജിയെ ചാലക്കുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ തല പൊട്ടി അബോധാവസ്ഥയിലായ യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഇന്ന് രാവിലെയാണ് സംഭവം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ മദ്യലഹരിയില്‍ യുവാവ് പ്രശ്നം ഉണ്ടാക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവാവിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇവിടെ വച്ച് ഇറങ്ങിയോടിയ ഷാജി, തൊട്ടടുത്തുള്ള ട്രാന്‍സ്ഫോര്‍മറിലേക്ക് ഓടി കയറുകയായിരുന്നു. ഉടന്‍ തന്നെ കെഎസ്ഇബിയില്‍ വിളിച്ച് വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍, ട്രാന്‍സ്ഫോര്‍മറില്‍ കയറിയ യുവാവ് വൈദ്യുതി ലൈനില്‍ തൊടുകയായിരുന്നു. ഉടന്‍ തന്നെ തെറിച്ചുവീണ യുവാവിന് 15 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. എന്നാല്‍, വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റാണ് ഷാജി അബോധാവസ്ഥയിലായത്. ഉടന്‍ തന്നെ ചാലക്കുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍…

    Read More »
  • India

    മഹാരാഷ്ട്രയില്‍ ക്ഷേത്രപരിസരത്തെ മരം കടപുഴകി വീണ് 7 മരണം; 23 പേര്‍ക്ക് പരുക്ക്

    മുംബൈ: മഹാരാഷ്ട്രയിലെ അകോലയില്‍ ക്ഷേത്രത്തിന് മുന്നിലെ മരം വീണ് ഏഴുപേര്‍ മരിച്ചു. 23 പേര്‍ക്ക് പരുക്കേറ്റു. കനത്ത മഴയിലും കാറ്റിലും കൂറ്റന്‍ വേപ്പ് മരം കടപുഴകി ക്ഷേത്രത്തിന്റെ തകര ഷീറ്റിനുമുകളില്‍ വീഴുകയായിരുന്നു. ഞായറാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. ക്ഷേത്രത്തില്‍ ചടങ്ങുനടക്കുന്നതിനാല്‍ സംഭവസമയം 40 ഓളം പേര്‍ ഷെഡില്‍ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. മരം വീണതോടെ എല്ലാവരും ഷെഡിനടിയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍തന്നെ ജെസിബി ഉപയോഗിച്ച് ഷെഡിനു മുകളിലെ മരം നീക്കിയതിനാല്‍ മരണനിരക്ക് കുറയ്ക്കാനായെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റവര്‍ അകോല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ ജില്ലാ ആശുപത്രിയിലും ബാലാപുരിലെ ആശുപത്രിയിലും ചികിത്സ തേടി. ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് പരുക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കി.

    Read More »
  • Crime

    ശക്തമായ ചവിട്ടില്‍ വാരിയെല്ല് തകര്‍ന്നു ഹൃദയത്തില്‍ തുളച്ചു കയറി; പാണത്തൂരില്‍ ഗൃഹനാഥനെ ഭാര്യയും മകനും ചേര്‍ന്ന് വകവരുത്തി

    കാസര്‍ഗോഡ്: പാണത്തൂരില്‍ ഗൃഹനാഥനെ ഭാര്യയും മകനും ചേര്‍ന്നു വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശക്തമായ ചവിട്ടില്‍ വാരിയെല്ല് തകര്‍ന്നു ഹൃദയത്തില്‍ തുളച്ചു കയറിയതിനെ തുടര്‍ന്നാണ് പാണത്തൂര്‍ പുത്തൂരടുക്കത്ത് സ്വദേശി ബാബു വര്‍ഗീസിന്റെ മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ 33 മുറിവുകള്‍ ഉണ്ടായിരുന്നു. മാരകായുധം കൊണ്ടുള്ള അക്രമത്തില്‍ തല, ചെവിയുടെ പിന്‍ഭാഗം, ഇടതു കാല്‍മുട്ടിന് താഴെ ആഴത്തിലുള്ള മുറിവുണ്ട്. ഇതിലൂടെ രക്തം വാര്‍ന്നൊഴുകിയതും മരണകാരണമായി. വഴക്കിനിടെ മകന്‍ സിബിന്‍ ബാബുവിനെ എറിഞ്ഞു വീഴ്ത്തിയാണ് വെട്ടി കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം ചോരപുരണ്ട വസ്ത്രങ്ങള്‍ ഭാര്യയും മകനും ചേര്‍ന്നു മാറ്റി പുതിയത് ഉടുപ്പിച്ചിരുന്നു. വീടിനകത്തെ രക്തക്കറയും കഴുകി വൃത്തിയാക്കി. ഇതിനുശേഷമാണ് ഇവര്‍ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചത്. വീടിനകത്ത് കണ്ട രക്തം ബാബുവിന്റേതാണെന്ന് ഫോറന്‍സിക് വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചോരക്കറ പുരണ്ട വസ്ത്രങ്ങള്‍, കൊലയ്ക്ക് ഉപയോഗിച്ച കത്തി എന്നിവ പോലീസ് കണ്ടെടുത്തു. മദ്യപിച്ച് വീട്ടില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രതികള്‍…

    Read More »
  • Crime

    372 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍; കടത്തിയത് ചില്ലറ വില്‍പനയ്ക്ക്

    കോഴിക്കോട്: കുന്ദമംഗലത്ത് 372 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കൊടിയത്തൂര്‍ സ്വദേശി നസ്ലീന്‍ മുഹമ്മദ്, പെരുമണ്ണ സ്വദേശി സഹദ് എന്നിവരാണ് പിടിയിലായത്. കുന്ദമംഗലം പോലീസും ജില്ലാ ആന്റി നാര്‍ക്കോട്ടക് സ്‌ക്വാഡും ചേര്‍ന്ന് ഞായറാഴ്ച രാത്രിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കാറില്‍ എം.ഡി.എം.എ കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് സംസ്ഥാനത്തേക്ക് കടത്തുകയായിരുന്ന എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. നാട്ടിലെത്തിച്ച് ചില്ലറ വില്പന നടത്തുന്നതിനാണ് ഇവര്‍ ലഹരി മരുന്ന് കടത്തിയത്. പ്രതികളുടെ പശ്ചാത്തലവും മുമ്പ് ഇത്തരം കേസുകളുടെ ഭാഗമായിട്ടുണ്ടോ എന്നും പരിശോധിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.

    Read More »
  • India

    ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഹലാല്‍ സ്റ്റിക്കര്‍ നിര്‍ബന്ധം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

    ന്യൂഡല്‍ഹി: ഗള്‍ഫ് ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളിലേക്ക് മാംസ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുമ്പോള്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇതിന് വേണ്ടിയുള്ള മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ ഉത്പാദിപ്പിക്കുകയും സംസ്‌കരണം നടത്തുകയും പോതിയുകയും ചെയ്താല്‍ മാത്രമേ ഹലാല്‍ മുദ്ര നല്‍കി മാംസ ഉത്പന്നങ്ങള്‍ കയറ്റുമതി നടത്താന്‍ സാദിക്കുകയുള്ളു. ഹലാല്‍ നിര്‍ബന്ധമുള്ള രാജ്യത്തേക്ക് കയറ്റി അയക്കുമ്പോള്‍ നിര്‍മ്മാതാവ്, വിതരണക്കാരന്‍ കയറ്റുമതിക്കാരന്‍ എന്നിവര്‍ ആണ് അതിന്റെ ബാധ്യത ഏറ്റെടുക്കേണ്ടി വരുന്നത്. ഇപ്പോള്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സമിതികള്‍ക്ക് നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ സര്‍ട്ടിഫിക്കേഷന്‍ ബോഡിയുടെ അംഗീകാരം നേടുന്നതിന് ആറുമാസം സമയപരിധി കേന്ദ്രം നല്‍കിയിട്ടുണ്ട്. ഗള്‍ഫ് ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളിലേക്ക് ഹലാല്‍ സ്റ്റിക്കര്‍ പതിച്ച മാംസ ഉത്പന്നങ്ങള്‍ ആണ് കയറ്റുമതി ചെയ്യുന്നത്. ബീഫ്, മട്ടന്‍, മത്സ്യം എന്നിവക്ക് ആണ് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ ആണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാറിന്…

    Read More »
Back to top button
error: