
ആലപ്പുഴ: സിജെഎം കോടതിയില്‍ രേഖകള്‍ സൂക്ഷിക്കുന്ന മുറിയില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തൂങ്ങി മരിച്ച നിലയില്‍. മണ്ണഞ്ചേരി ഇടവഴിക്കല്‍ എസ്.ജയപ്രകാശാണ് (59) മരിച്ചത്. മുറിയിലെ ഫാനിലാണ് ജയപ്രകാശിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. വീട്ടില്‍ നിന്നു കയറുമായാണ് ജയപ്രകാശ് എത്തിയതെന്നു പറയുന്നു.






