Month: April 2023

  • LIFE

    ഒടുവിൽ കാത്തിരിപ്പ് വിരാമം; ശിവകാർത്തികേയൻ നായകനാകുന്ന സയൻസ് ഫിക്ഷൻ ചിത്രം ‘അയലാൻ’ റിലീസിന്

    ശിവകാർത്തികേയൻ നായകനാകുന്ന സയൻസ് ഫിക്ഷൻ ചിത്രം ‘അയലാൻ’ പല കാരണങ്ങൾ റിലീസ് നീണ്ടുപോയതായിരുന്നു. ‘അയലാൻ’ ദീപാവലിക്ക് തിയറ്റർ റിലീസായിരിക്കും എന്നാണ് പുതിയ റിപ്പോർട്ട്. കമ്പ്യൂട്ടർ ഗ്രാഫിക്സും മറ്റ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പുരോഗമിക്കുകയാണെന്നും സാമൂഹ്യ മാധ്യമങ്ങളിൽ വാർത്തകളുണ്ട്. ആർ രവികുമാറാണ് ചിത്രത്തിന്റെ സംവിധാനം. ശിവകാർത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘മാവീരനാ’യും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. മഡോണി അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഡോണി അശ്വിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. സംവിധായകൻ എസ് ഷങ്കറിന്റെ മകൾ അദിതിയാണ് ‘മാവീരനി’ൽ നായിക എന്ന പ്രത്യേകതയുമുണ്ട്. ശിവകാർത്തികേയൻ നായകനായി ഏറ്റവും ഒടുവിൽ തിയറ്ററുകളിൽ എത്തിയ ചിത്രം ‘പ്രിൻസ്’ ആണ്. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല ക്ലീൻ യു സർട്ടിഫിക്കറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു ‘പ്രിൻസ്’ എത്തിയത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എൽഎൽപിയാണ് ‘പ്രിൻസ്’ നിർമിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ്…

    Read More »
  • Kerala

    സിപിഐയുടെ അംഗീകാരം ജനങ്ങളുടെ ഹൃദയത്തിലാണെന്ന് ബിനോയ് വിശ്വം എംപി

    ദില്ലി: സിപിഐയുടെ അംഗീകാരം ജനങ്ങളുടെ ഹൃദയത്തിലാണെന്ന് ബിനോയ് വിശ്വം എംപി. സാങ്കേതികപരമായി ദേശീയ പദവി പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാൽ ജനങ്ങളുടെ ചോരയിലും വിയർപ്പിലും കണ്ണീരിലും ആണ് സിപിഐ പടുത്തുയർത്തപ്പെട്ടത്. ജനാധിപത്യത്തിനും മതേതരത്വത്തിനും സോഷ്യലിസത്തിനുമുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയുടെ ദേശീയപാർട്ടി പദവി തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ച നടപടിയിൽ പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം എം.പി. മൂന്ന് പാർട്ടികളുടെ ദേശീയ പാർട്ടി പദവിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചത്. സി പി ഐ, എൻ സി പി, തൃണമൂൾ കോൺഗ്രസ് എന്നീ പാർട്ടികൾക്കാണ് ദേശീയ പാർട്ടി സ്ഥാനം നഷ്ടമായത്. ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി പുതുതായി നൽകുകയും ചെയ്തിട്ടുണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ദില്ലിക്ക് പിന്നാലെ പഞ്ചാബിലും അധികാരത്തിലേറിയതാണ് എ എ പിക്ക് ഗുണമായത്. സി പി ഐ ആകട്ടെ ഒരു സംസ്ഥാനത്തും ഭരണത്തിന് നേതൃത്വം നൽകുന്നില്ല. കേരളത്തിലടക്കം ഭരണ മുന്നണിയുടെ ഭാഗമാണ് സി പി ഐ. തൃണമൂൽ കോൺഗ്രസ് പശ്ചിമ…

    Read More »
  • NEWS

    തൃശൂര്‍ സ്വദേശിയായ മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

    ഫുജൈറ: തൃശൂര്‍ സ്വദേശിയായ മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. ഫോട്ടോഗ്രാഫറായ തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി വൈശാഖ് ശിവൻ (30) ആണ് ഫുജൈറ ആശുപത്രിയിൽ മരിച്ചത്. മസ്തിഷ്‌ക സംബന്ധമായ അസുഖത്തെ തുടർന്ന് മാർച്ച് 23 -നാണ് വൈശാഖിനെ ഫുജൈറ ഹോസ്‍പിറ്റലിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു അന്ത്യം. പിതാവ് – ശിവൻ. മാതാവ് – ഗീത. സഹോദരങ്ങൾ – വൈഷ്ണവ് ശിവൻ, കിരൺ ശിവൻ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

    Read More »
  • Kerala

    മന്ത്രിമാര്‍ പങ്കെടുക്കുന്ന അദാലത്തുകളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ എത്തിക്കുന്നതിന് യൂസര്‍ ഫീ ചുമത്തി സര്‍ക്കാർ

    തിരുവനന്തപുരം: മന്ത്രിമാര്‍ പങ്കെടുക്കുന്ന അദാലത്തുകളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ എത്തിക്കുന്നതിന് യൂസര്‍ ഫീ ചുമത്തി സര്‍ക്കാര്‍. അപേക്ഷ സമര്‍പ്പിക്കുന്നതിനും അപേക്ഷ സ്കാൻ ചെയ്യുന്നതിനും പ്രിന്റെടുക്കുന്നതിനും എല്ലാം പ്രത്യേകം തുക നൽകണമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കരുതലും കൈത്താങ്ങും എന്ന ആപ്പ് വഴി അപേക്ഷ സമര്‍പ്പിക്കാൻ സംവിധാനമുണ്ടെങ്കിലും അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ തീരുമാനം വലിയ തിരിച്ചടിയാണ്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നത്. വിവിധ വിഷയങ്ങളിൽ പൊതുജനങ്ങൾക്കുള്ള പരാതികളും സഹായ അഭ്യര്‍ത്ഥനകളുമെല്ലാം സര്‍ക്കാരിന് സമര്‍പ്പിക്കാം. താലൂക്ക് തലത്തിൽ ഇതെല്ലാം പരിഹരിക്കാൻ സംവിധാനം ഉണ്ടാകും. സര്‍ക്കാരിനും പൊതുജനങ്ങൾക്കും ഇടയിൽ പ്രവര്‍ത്തിക്കുന്ന പാലമാണ് നിലവിൽ അക്ഷയ കേന്ദ്രങ്ങൾ. ഒരു നിവേദനവുമായി അക്ഷയ കേന്ദ്രത്തിൽ എത്തിയാൽ സര്‍വ്വീസ് ചാര്‍ജ്ജ് 20 രൂപയാണ്. ഓരോ പേജും സ്കാൻ ചെയ്യാൻ 3 രൂപ നൽകണം. രേഖകൾ പ്രിന്റഎടുക്കാനും കൊടുക്കണം പേജൊന്നിന് മൂന്ന് രൂപ. അതായത് ചികിത്സാ സഹായത്തിന് അപേക്ഷ സമര്‍പ്പിക്കാനെത്തുന്ന സാധാരണക്കാരൻ…

    Read More »
  • NEWS

    സൗദി അറേബ്യയില്‍ സ്വകാര്യ മേഖലക്ക് ഈദുൽ ഫിത്വർ അവധി നാല്​ ദിവസം

    റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലക്ക് ഈദുൽ ഫിത്വർ അവധി നാല്​ ദിവസമായിരിക്കുമെന്ന്​രാജ്യത്തെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 20ന്​ വ്യാഴാഴ്ച അഥവാ റമദാൻ 29ന്​ പ്രവൃത്തി അവസാനിച്ച ശേഷം നാല്​ ദിവസത്തേക്കായിരിക്കും അവധിയെന്ന് മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. അവധി വിഷയത്തിൽ തൊഴിൽ നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെ ആർട്ടിക്കിൾ 24ലെ രണ്ടാം ഖണ്ഡികയിലെ വ്യവസ്ഥകൾ തൊഴിലുടമകള്‍ പാലിക്കണമെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വാരാന്ത്യ അവധി ദിനങ്ങള്‍, പെരുന്നാൾ ആഘോഷ അവധി ദിവസങ്ങളുമായി ചേർന്ന്​ വരികയാണെങ്കിൽ ആ ദിവസങ്ങൾക്ക് മുമ്പോ ശേഷമോ ഉള്ള ദിവസങ്ങൾ പകരം അവധി നൽകമെന്ന്​ തൊഴിൽ നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെ ആർട്ടിക്കിൾ 24 ലെ രണ്ടാമത്തെ ഖണ്ഡിക വ്യവസ്ഥ ചെയ്യുന്നുണ്ട്.

    Read More »
  • Crime

    പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മകന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ പിതാവായ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

    കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവായ മകന്റെ വീടിന് നേരെ ബോംബ് എറിഞ്ഞ കേസിൽ പിതാവായ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ടിഎംസി യുവജനസംഘടന നേതാവായ അനിസുർ ഷെയ്ഖിന്റെ വീടിന് നേരെയാണ് 62കാരനായ പിതാവ് സഹിറുദ്ദീൻ ഷെയ്ഖ് ബോംബേറ് നടത്തിയത്. അക്രമത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ഞായറാഴ്ച മുർഷിദാബാദ് ജില്ലയിലായിരുന്നു സംഭവം. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കാതിരിക്കാൻ വേണ്ടിയാണ് പിതാവ് വീടിന് നേരെ അക്രമം നടത്തിയതെന്ന് അനിസുർ പറഞ്ഞു. അതേസമയം, മകൻ തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് സഹിറുദ്ദീൻ പറയുന്നത്. മകനും ടിഎംസി നേതാവായ മരുമകളുമാണ് കള്ളക്കേസിന് പിന്നിൽ. അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ സഹതാപം ലഭിക്കാൻ അനിസുർ തന്നെയാണ് വീടിന് നേരെ ബോംബേറ് നടത്തിയതെന്നും സഹിറുദ്ദീൻ ആരോപിച്ചു. അതേസമയം, അനിസുറിന്റെ പരാതിയിലാണ് സഹിറുദ്ദീനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് മേഖലയിൽ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 2018ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയിൽ…

    Read More »
  • LIFE

    ചലച്ചിത്ര സംവിധായകന്‍ ഉണ്ണി ഗോവിന്ദ്‍രാജ് വിവാഹിതനായി

    ചലച്ചിത്ര സംവിധായകൻ ഉണ്ണി ഗോവിന്ദ്‍രാജ് വിവാഹിതനായി. അപർണ മാധവൻ ആണ് വധു. വിവാഹത്തിൻറെ ചിത്രങ്ങൾ ഉണ്ണി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. സംവിധായകൻ ഹനീഫ് അദേനിയുടെ അസോസിയേറ്റ് ആയി പ്രവർത്തിച്ച ഉണ്ണി ഗോവിന്ദ്‍രാജിൻറെ സ്വതന്ത്ര സംവിധായകനായുള്ള അരങ്ങേറ്റം കഴിഞ്ഞ വർഷം തിയറ്ററുകളിലെത്തിയ ഹെവൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഉണ്ണി ഗോവിന്ദ്‍രാജും പി എസ് സുബ്രഹ്‍മണ്യനും ചേർന്നായിരുന്നു ചിത്രത്തിൻറെ രചന. സുരാജ് വെഞ്ഞാറമൂട് നായകനായ ചിത്രത്തിൽ അഭിജ, ജാഫർ ഇടുക്കി, ജോയ് മാത്യു, അലൻസിയർ, സുധീഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2022 ജൂണിൽ തിയറ്ററുകളിലെത്തിയ ചിത്രം പിന്നീട് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസ് ആയും എത്തി.

    Read More »
  • Crime

    എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്: പ്രതിയുടെ ദില്ലി യാത്രയിലും ദൂരൂഹത

    ദില്ലി: ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ ദില്ലിയിലെ യാത്രയിലും ദൂരൂഹത. കാണാതായ ദിവസം ഷാറുഖ് വീട്ടിൽ നിന്ന് നേരിട്ട് സ്റ്റേഷനിലേക്കല്ല പോയതെന്നാണ് കണ്ടെത്തൽ. കേസിൽ ദില്ലിയിൽ മാത്രം മുപ്പതിലേറെ പേരെ ചോദ്യം ചെയ്തു. ഷാറൂഖിനെ കാണാതായ മാർച്ച് 31ന് രാവിലെ ഒമ്പത് മണിയോടെ വീട്ടിൽ നിന്നും പോയെന്നായിരുന്നു അമ്മയുടെ മൊഴി. എന്നാൽ ഷെഹീൻബാഗിൽ നിന്ന് ഒമ്പത് മണിക്ക് ഇറങ്ങിയ പ്രതി മൂന്നരമണിക്കൂറിന് ശേഷമാണ് ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിൽ എത്തിയതെന്നാണ് കണ്ടെത്തൽ. യാത്രക്കായി ഇത്രയും നേരം എടുത്തതിൽ പൊലീസ് ദൂരൂഹത കാണുന്നു. ഷഹീൻബാഗിൽ നിന്ന് ഷാറൂഖ് പോയത് എവിടേക്കാണെന്നും ആരെയൊക്കെ കണ്ടുവെന്നും പരിശോധന തുടരുകയാണ്. ഈ സമയം വിളിച്ച ഫോൺ കോളുകളിലേക്കും അന്വേഷണം നീങ്ങുകയാണ്. ഇതിലെ കണ്ടെത്തൽ നിർണ്ണായകമാകുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ദില്ലിയിൽ മാത്രം ഇതുവരെ മുപ്പതിലേറെ പേരെ ചോദ്യം ചെയ്തു. ഷാറൂഖിന്റെ സുഹൃത്തുക്കൾ, മുൻ അധ്യാപകർ തുടങ്ങിവർ ഇതിൽ ഉൾപ്പെടും. റെയിൽവേ സ്റ്റേഷനിലെ ഷാറൂഖിന്റെ ദൃശ്യങ്ങളും…

    Read More »
  • Business

    ഇന്ത്യൻ രൂപ ആഗോള കറൻസിയാകുന്നു; രൂപയിൽ വ്യാപാരം നടത്താൻ തയ്യാറെടുക്കുന്നത് 18 രാജ്യങ്ങൾ

    ദില്ലി: ഇന്ത്യൻ രൂപ ആഗോള കറൻസിയാകുന്നു. രൂപയിൽ വ്യാപാരം നടത്താൻ 18 രാജ്യങ്ങൾ തയ്യാറായി. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിൽ അന്താരാഷ്ട്ര വിപണിയെ ഡോളർ രഹിതമാക്കാൻ ശ്രമം നടക്കുന്നുണ്ട്.  ഇന്ത്യ ഇത് മികച്ച അവസരമാക്കി മാറ്റുകയാണ്. രൂപയെ ഒരു ആഗോള കറൻസിയാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ രൂപയിൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ അനുവദിക്കുന്നതിന് ഫോറിൻ ട്രേഡ് പോളിസിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ജർമ്മനി, കെനിയ, ശ്രീലങ്ക, സിംഗപ്പൂർ, യുകെ തുടങ്ങി 18 രാജ്യങ്ങൾക്ക് രൂപയിൽ ഇടപാട് നടത്താൻ സെൻട്രൽ ബാങ്കായ ആർബിഐ അനുമതി നൽകിയിട്ടുണ്ട്. ഈ പണം ഇന്ത്യൻ കമ്പനികളിൽ നിക്ഷേപിക്കാനും ഇന്ത്യയിൽ നിന്ന് സാധനങ്ങളും സേവനങ്ങളും വാങ്ങാനും ഈ രാജ്യങ്ങൾ ഉപയോഗിക്കും. ഇത് വ്യാപാരവുമായി ബന്ധപ്പെട്ട ഇടപാടുകളുടെ ചെലവ് കുറയ്ക്കുകയും വ്യാപാരം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് ഇന്ത്യയുടെ വ്യാപാരക്കമ്മി കുറയ്ക്കുകയും ചെയ്യും. ചരക്ക് വ്യാപാര കമ്മി 2022 ഏപ്രിൽ മുതൽ 2023 ജനുവരി വരെ 233 ബില്യൺ ഡോളറായിരുന്നു. കൂടുതൽ രാജ്യങ്ങൾ രൂപയിൽ…

    Read More »
  • India

    പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന: 2000 രൂപ ലഭിക്കുന്നതിന് ഗുണഭോക്താക്കളായ കർഷകർക്ക് ഇപ്പോൾ അപേക്ഷിക്കാം

    പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ധനസഹായം 2023 ഏപ്രിലിനും ജൂലൈയ്ക്കും ഇടയിൽ കർഷകരുടെ കൈകളിലെത്തും. ചെറുകിട നാമമാത്ര കർഷകർക്കായി നിലവിൽ വന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. അവസാന ഗഡു 2023 ഫെബ്രുവരി 26-നാണ് വിതരണം ചെയ്തത്. കർഷക ക്ഷേമത്തിനായി വരുമാന പിന്തുണ നൽകുന്ന ഒരു കേന്ദ്ര സർക്കാർ പദ്ധതിയാണിത്. അർഹരായ കർഷകർക്ക് 2000 രൂപയാണ് അക്കൗണ്ടിലെത്തുക. പ്രധാനമന്ത്രി കിസാൻ പദ്ധതിക്ക് കീഴിൽ, സാമ്പത്തികമായി ദുർബലരായ കർഷകർക്ക് എല്ലാ വർഷവും 6000 രൂപ ധനസഹായം നൽകി വരുന്നുണ്ട്. ഓരോ വർഷവും രണ്ടായിരം രൂപ വീതം മൂന്ന് ഗഡുക്കളായാണ് നൽകുന്നത്. ഈ പദ്ധതി പ്രകാരം ഇതുവരെ 13 തവണകളായി കർഷകരുടെ അക്കൗണ്ടിൽ പണം എത്തിയിട്ടുണ്ട്. പദ്ധതിപ്രകാരം 2000 രൂപ ലഭിക്കുന്നതിന് ഗുണഭോക്താക്കളായ കർഷകർ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഓൺലൈനായി അപേക്ഷിക്കുന്ന വിധം: ആദ്യം www.pmkisan.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ്‌സന്ദർശിക്കുക…

    Read More »
Back to top button
error: