CrimeNEWS

ഈസ്റ്റര്‍ ദിനത്തില്‍ കുടുംബ വഴക്ക്; ഭാര്യാപിതാവിനെ മരുമകന്‍ കുത്തിക്കൊലപ്പെടുത്തി

ഇടുക്കി: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ പിതാവിനെ മരുമകന്‍ കുത്തിക്കൊലപ്പെടുത്തി. കഞ്ഞിക്കുഴി വെണ്മണി തെക്കന്‍തോണി സ്വദേശി തോട്ടത്തില്‍ ശ്രീധരനെയാണ് (65) മരുമകന്‍ അലക്‌സ് (35, കുഞ്ഞുകുട്ടന്‍) കുത്തി കൊലപ്പെടുത്തിയത്. ഈസ്റ്റര്‍ ദിനത്തില്‍ വൈകിട്ട് അഞ്ചര മണിയോടെയാണ് സംഭവം.

ഞായറാഴ്ച ഉച്ചയ്ക്കുശേഷം ഇയാള്‍ ഭാര്യ വീട്ടിലേക്ക് വരുകയായിരുന്നു അലക്‌സ്. ഈ സമയം സമീപത്തേ ബന്ധുവിന്റെ വീട്ടില്‍ നില്‍ക്കുന്നതു കണ്ട ശ്രീധരനോട് അലക്‌സ് വഴക്കിടുകയും വാക്കേറ്റത്തിനൊടുവില്‍ ശ്രീധരനെ കുത്തി വീഴ്ത്തുകയുമായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് തൊടുപുഴ ആശൂപത്രിയില്‍ എത്തിക്കുന്നതിനിടെ മരണം സംഭവിച്ചിരുന്നു. രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ കഞ്ഞിക്കുഴി പോലീസ് വെണ്‍മണിയില്‍ നിന്നും പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു.

Signature-ad

മദ്യപിച്ച് സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നതിനാല്‍ ഏറെ നാളുകളായി അലക്‌സിന്റെ ഭാര്യ സൗമ്യ പിതാവ് ശ്രീധരന്റെ വീട്ടില്‍ വന്ന് താമസിക്കുകയായിരുന്നു. മൃതദേഹം തൊടുപുഴ ജില്ലാ ആശൂപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Back to top button
error: