CrimeNEWS

അമൃത്പാലിന്റെ അടുത്ത അനുയായി പപല്‍പ്രീത് സിങ് അറസ്റ്റില്‍

അമൃത്സര്‍: ‘വാരിസ് പഞ്ചാബ് ദേ’ തലവന്‍ അമൃത്പാല്‍ സിങ്ങിന്റെ അടുത്ത അനുയായി പപല്‍പ്രീത് സിങ് അറസ്റ്റില്‍. ഇയാളെ ഹോഷിയാര്‍പുരില്‍ നിന്ന് അറസ്റ്റ് ചെയ്തതായി പഞ്ചാബ് പോലീസ് അറിയിച്ചു. അമൃത്പാല്‍ ഇപ്പോഴും ഒളിവിലാണ്.

മാര്‍ച്ച് 18നാണ് അമൃത്പാല്‍ ഒളിവില്‍ പോയത്. പോലീസ് പിടിയിലായ അനുയായികളെ മോചിപ്പിക്കാന്‍ അജ്‌നാല പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതടക്കം 6 കേസുകള്‍ ഖലിസ്ഥാന്‍ നേതാവിന്റെ പേരിലുണ്ട്. ഫെബ്രുവരി 24 നാണ് അമൃത്പാലും കൂട്ടാളികളും പോലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. തുടര്‍ന്ന് വധശ്രമം, പോലീസുകാരെ കൈയേറ്റം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഫെബ്രുവരി 16ന് ഒരാളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലും അമൃത്പാല്‍ പ്രതിയാണ്.

Back to top button
error: