KeralaNEWS

ബിഎസ്‌സി നഴ്സിങ് പ്രവേശനത്തിന് ഈ വര്‍ഷം പ്രവേശന പരീക്ഷയില്ല 

തിരുവനന്തപുരം:ബിഎസ്‌സി നഴ്സിങ് പ്രവേശനത്തിന് ഈ വര്‍ഷം കേരളത്തില്‍ പ്രവേശനപരീക്ഷയില്ല.ആരോഗ്യ വകുപ്പിന്റേതാണ് തീരുമാനം.
 ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2023-24ലെ ബിഎസ്‌സി നഴ്സിങ് പ്രവേശനം മുന്‍ വര്‍ഷത്തെപ്പോലെ തുടരുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്.
സംസ്ഥാന നഴ്സിങ് കൗണ്‍സില്‍ റജിസ്ട്രാര്‍, ആരോഗ്യ സര്‍വകലാശാല റജിസ്ട്രാര്‍, എല്‍ബിഎസ് ഡയറക്ടര്‍ എന്നിവര്‍ക്കാണു പകര്‍പ്പ് അയച്ചിരിക്കുന്നത്. അതേസമയം, പ്രവേശനപരീക്ഷ നടത്തണമെന്ന ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ (ഐഎന്‍സി) നിര്‍ദേശത്തെക്കുറിച്ച്‌ ഉത്തരവില്‍ പരാമര്‍ശിക്കുന്നില്ല. പ്രവേശനപരീക്ഷ മാറ്റാനുള്ള കാരണവും വ്യക്തമാക്കിയിട്ടില്ല.

Back to top button
error: