മൂലമറ്റം: സംസ്ഥാനത്ത് പരക്കെ വേനല്‍മഴ ലഭിച്ചതോടെ വൈദ്യുതി ഉപഭോഗം താഴ്ന്നു തുടങ്ങി.ഒരാഴ്ച മുൻപ് റെക്കോഡുകൾ ഭേദിച്ച് വൈദ്യുതി ഉപഭോഗം കുതിച്ചുയര്‍ന്നിരുന്നു.
ഏപ്രില്‍ 19ന് രേഖപ്പെടുത്തിയ 102.99 ദശലക്ഷം യൂനിറ്റാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം.ഇത് വെള്ളിയാഴ്ച 91.735 ദശലക്ഷം യൂനിറ്റായി കുറഞ്ഞു.
നിലവിലേതുപോലെ തുടര്‍ന്നും മഴ ലഭിച്ചാല്‍ ഉപഭോഗം 90 ദശലക്ഷം യൂനിറ്റിന് താഴെയെത്തും.ആഭ്യന്തര ഉല്പാദനം ഉയര്‍ത്തിയും പരമാവധി പുറം വൈദ്യുതി എത്തിച്ചുമാണ് പ്രതിസന്ധി മറികടന്നത്. പീക് സമയത്തെ ഉപഭോഗം വര്‍ധിച്ചത് കെ.എസ്.ഇ.ബിയെ ആശങ്കയിലാക്കിയിരുന്നു