IndiaNEWS

അതിര്‍ത്തി തർക്കം;ചൈനയുമായുള്ള ബന്ധം അസാധാരണ നിലയിൽ: വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍

ന്യൂഡൽഹി:അതിര്‍ത്തി കാരാര്‍ ലംഘനം കാരണം ചൈനയുമായുള്ള ബന്ധം അസാധാരണ നിലയിലാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍.
എല്ലാ രാജ്യങ്ങളുമായുമുള്ള ബന്ധം ഇളക്കം തട്ടാതെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് ഉറപ്പാക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ചൈനയുമായയുള്ള ബന്ധം സുഖകരമെല്ലെന്നും അദ്ദേഹം അറിയിച്ചു.
അതിര്‍ത്തി ഉടമ്ബടികളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവന്‍ അടിത്തറയും ഇല്ലാതാക്കിയെന്നും അതിര്‍ത്തിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും നിലവിലുള്ള കരാറുകള്‍ക്ക് അനുസൃതമായി പരിഹരിക്കപ്പെടണമെന്നും കഴിഞ്ഞ ആഴ്ച ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി പരിപാലനം സംബന്ധിച്ച ഉടമ്ബടികള്‍ ലംഘിച്ച്‌ കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ചൈന വന്‍തോതില്‍ സൈനികരെ വിന്യസിച്ചതിനെയും ആക്രമണാത്മക പെരുമാറ്റത്തെയും ഇന്ത്യ അപലപിക്കുന്നതായും ജയശങ്കർ കൂട്ടിച്ചേർത്തു.

Back to top button
error: