KeralaNEWS

കണ്ണൂരിൽ വാഹനമിടിച്ച്  നഴ്സ് മരിച്ചു

കണ്ണൂര്‍: കരുവഞ്ചാല്‍ മലയോര ഹൈവേയില്‍ ഹണി ഹൗസിന് സമീപം വാഹനമിടിച്ച് നഴ്സ് മരിച്ചു.പരിയാരം കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നഴ്സ് പി ആര്‍ രമ്യയാണ്(36) മരിച്ചത്.

ഇന്ന് ഉച്ചക്ക് 3 മണിയോടെയായിരുന്നു അപകടം.

ഡ്യൂട്ടി കഴിഞ്ഞ് വായാട്ടുപറമ്ബിലെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അമിതവേഗത്തില്‍ എത്തിയ ഫോര്‍ച്യൂണര്‍ കാര്‍ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Signature-ad

 

മൃതദേഹം പരിയാരം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാളെ സംസ്കരിക്കും.സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.കണ്ണൂര്‍ റൂറല്‍ എസ്പി ഓഫീസിലെ സിവിൽ പോലീസ് ഓഫീസർ ബിജുവിന്റെ ഭാര്യയാണ്.

Back to top button
error: