കോട്ടയം: എറണാകുളം – വേളാങ്കണ്ണി സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഒരുമാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു.
എറണാകുളത്ത് നിന്ന് സര്‍വീസ് ആരംഭിച്ച് കോട്ടയം, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, തെന്മല, ചെങ്കോട്ട, തെങ്കാശി വഴി വേളങ്കണ്ണിയില്‍ എത്തിയ ശേഷം തിരികെ മടങ്ങുന്ന ട്രെയിന്‍ സര്‍വീസാണ് ഒരു മാസത്തേക്ക് കൂടി നീട്ടിയത്.
വേനല്‍ അവധിക്ക് പുറമെ വേളാങ്കണ്ണി, നഗരൂര്‍ തീര്‍ത്ഥാടകരുടെയും വിനോദ സഞ്ചാരികളുടെയും ആവശ്യം പരിഗണിച്ചാണ് സര്‍വീസ് നീട്ടിയത്. മേയ് 6, 13, 20, 27 തീയതികളില്‍ എറണാകുളത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പുറപ്പെടുന്ന ട്രെയിന്‍ 7, 14, 21, 28 തീയതികളില്‍ തിരികെ എറണാകുളത്തെത്തും.
2019മുതല്‍ ആഴ്ചയില്‍ രണ്ട് സര്‍വീസ് മാത്രം നടത്തിവരുന്ന എറണാകുളം-വേളാങ്കണ്ണി സ്പെഷ്യല്‍ ട്രെയിന്‍ സ്ഥിരം സര്‍വീസാക്കണമെന്ന ആവശ്യം റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്.