തിരുവനന്തപുരം:സേഫ് കേരള പദ്ധതി പ്രകാരം സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളുടെ മൂലധനച്ചെലവും പ്രവര്‍ത്തനചെലവും ഉള്‍പ്പെടെ മൊത്തം തുക 232.25 കോടി രൂപയാണെന്ന് വിവരാവകാശ നിയമം വഴി ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു.
ഇതില്‍ 165.89 കോടി മൂലധനച്ചെലവും 66.35 കോടി പ്രവര്‍ത്തന ചെലവുമാണ്. എസ്‌ആര്‍ഐടിക്ക് 128.15 കോടിക്കാണ് കെല്‍ട്രോണ്‍ കരാര്‍ നല്‍കിയത്.നാലു കമ്ബനികള്‍ പങ്കെടുത്ത ടെന്‍ഡറില്‍ ഏറ്റവും കുറവ് തുക ക്വാട്ട് ചെയ്തത് എസ്‌ആര്‍ഐടിയാണ്.
726 ഫീല്‍ഡ് എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങള്‍ക്ക് കെല്‍ട്രോണ്‍ വാങ്ങിയ ഉപകരണങ്ങള്‍ക്ക് 4.21 കോടിയും കെല്‍ട്രോണ്‍ നിര്‍മിക്കുന്ന ഉപകരണങ്ങളുടെയും വിവിധ മോഡ്യൂളുകളുടെ ഫാബ്രിക്കേഷനും അസംബ്ലിങ്ങും 126 ഇന്‍ഫര്‍മേഷന്‍ സംവിധാനങ്ങളുടെയും ഗുണ പരിശോധന എന്നിവയ്ക്ക് 1.47 കോടിയുമാണ്.
ഇതിനെല്ലാമുള്ള ജിഎസ്ടി തുക 25.63 കോടി രൂപ. അഞ്ചു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന ചെലവ് ജിഎസ്ടി ഉള്‍പ്പെടെ 66.35 കോടിയാണ്.