
മലപ്പുറം: മലപ്പുറം താനൂർ സ്കൂൾപടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇടിയുടെ ആഘാതത്തിൽ ഇരു വാഹങ്ങൾക്കും തീ പിടിച്ചു. താനൂരിലെ സ്കൂൾപടിയിലാണ് അപകടം നടന്നത്. പരപ്പനങ്ങാടി ഭാഗത്ത് നിന്ന് വന്ന ബൈക്കും തിരൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ലോറി തുടർന്ന് ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ബൈക്ക് യാത്രക്കാരൻ ലോറിക്ക് അടിയിലായ നിലയിലായിരുന്നു. അതിന് ശേഷമാണ് ബൈക്കിനും ലോറിയുടെ ഒരു ഭാഗത്തിനും തീ പിടിച്ചത്. തീ ഏറെ സമയം നീണ്ടുനിന്നു. തിരൂരിൽ നിന്നും അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. മരിച്ച ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞിട്ടില്ല.






