ഇരട്ടകുട്ടികളാണ് നയൻതാരയ്ക്കും, വിഘ്നേശ് ശിവനും. വാടക ഗർഭപാത്രത്തിലൂടെ ഉണ്ടായ കുട്ടികളെക്കുറിച്ച് അന്ന് ഏറെ വിവാദം ഉണ്ടായിരുന്നു. എന്നാൽ തമിഴ്നാട് സർക്കാർ നടത്തിയ അന്വേഷണത്തിൽ താര ദമ്പതികൾ കുറ്റക്കാർ അല്ലെന്നാണ് കണ്ടെത്തിയത്. എന്നാൽ ഇതുവരെ കുട്ടികളുടെ ഒരു ചിത്രം പോലും എവിടെയും താര ദമ്പതികൾ പകർത്താൻ അനുവദിച്ചിട്ടില്ല.
ഉയിർ, ഉലകം എന്നാണ് കുട്ടികളുടെ പേര് എന്നത് കുട്ടികൾ ജനിച്ചപ്പോൾ തന്നെ വിഘ്നേശ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ കുട്ടികളുടെ ഔദ്യോഗിക പേരുകൾ പുറത്തുവന്നിരിക്കുകയാണ്. ഉയിർ രുദ്രനിൽ എൻ ശിവ എന്നും ഉലക ദൈവിക എൻ ശിവ എന്നുമാണ് കുട്ടികളുടെ ഔദ്യോഗിക പേരുകൾ എന്നാണ് പുറത്തുവരുന്ന വിവരം.
അടുത്തിടെ മുംബൈ വിമാനതാവളത്തിൽ എത്തിയ നയൻതാരയെയും ഭർത്താവിനെയും പാപ്പരാസികൾ വളഞ്ഞിരുന്നു. എന്നാൽ രണ്ടുപേരും കൈയ്യിൽ എടുത്തിരുന്ന കുട്ടികളുടെ മുഖം മാറോട് അടുക്കി കുഞ്ഞുങ്ങളുടെ മുഖം മറക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോയിൽ ആരാധകരുടെ കമൻറുകൾ നിറയുകയാണ്.
മികച്ച രക്ഷിതാക്കളാണ് നയൻസും, വിഘ്നേശും എന്നാണ് കമൻറുകളിൽ പലതും പറയുന്നത്. ഒപ്പം തന്നെ പാപ്പരാസികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ പലരും വിമർശിക്കുന്നുണ്ട്. തൻറെ കുട്ടികളെ ചിറകിനുള്ളിൽ ഒളിപ്പിക്കുന്ന അമ്മ കിളിയെപ്പോലെ എന്നും ചില കമൻറുകൾ ഈ വീഡിയോയ്ക്ക് നയൻതാരയെക്കുറിച്ച് ആരാധകരുടെതായി വരുന്നുണ്ട്.
പഠാന് ശേഷം ഷാരൂഖ് ഖാൻ നായകനാകുന്ന ജവാൻ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മുംബൈയിൽ എത്തിയതായിരുന്നു നയൻതാര. തമിഴ് സംവിധായകനായ അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിൽ നായികയായാണ് നയൻതാര അഭിനയിക്കുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലൻ. ചിത്രത്തിലെ തൻറെ ഭാഗം ചിത്രീകരിച്ച് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു നയൻതാരയും ഭർത്താവും.