Month: March 2023
-
Kerala
വിജേഷ് പിള്ളയുടെ പരാതിയിൽ തനിക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്ത് സ്വപ്ന സുരേഷ്
തിരുവനന്തപുരം: വിജേഷ് പിള്ളയുടെ പരാതിയിൽ തനിക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്ത് സ്വപ്ന സുരേഷ്. മാനഷ്ടത്തിന് തനിക്കെതിരെ കേസെടുക്കാനാവില്ല. പക്ഷെ തനിക്കെതിരെ കേസ് എടുക്കാൻ ഡിജിപി നിർദേശം നൽകിയിരിക്കുന്നു. വിജേഷ് പിള്ളയ്ക്ക് മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം ഉണ്ടാകാം എന്നും സ്വപ്ന പറഞ്ഞു. കെ.ടി. ജലീലിന്റെ പരാതിയിൽ തനിക്കെതിരെ എടുത്ത ക്രൈം ബ്രാഞ്ച് കേസ് എന്തായി എന്നും സ്വപ്ന പരിഹസിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുവേണ്ടി എന്ന പേരിൽ വിജേഷ് പിള്ള തന്നെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷ് ആരോപിച്ചത്. 30 കോടി രൂപ നൽകാമെന്നും ക്ലൌഡിലടക്കമുള്ള രേഖകൾ നശിപ്പിച്ചതിന് ശേഷം നാടുവിടണമെന്നും ഇടനിലക്കാരനായി എത്തിയ വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിച്ചിരുന്നു. എന്നാൽ താൻ ആരേയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സ്വപ്നയുടെ ആരോപണം തളളി രംഗത്തെത്തിയ വിജേഷ് പറഞ്ഞു. ഒടിടി റിലീസുമായി ബന്ധപ്പെട്ടാണ് താൻ സ്വപ്നയെ കണ്ടതെന്നും എം വി ഗോവിന്ദന്റെ ഇടനിലക്കാരനല്ല താനെന്നും തനിക്ക് പിന്നിൽ മറ്റാരുമില്ലെന്നുമായിരുന്നു…
Read More » -
LIFE
തെലുങ്ക് സിനിമാ അരങ്ങേറ്റത്തിന് ജോജു ജോര്‍ജ്; രൗദ്ര ഭാവത്തില്‍ ‘ചെങ്ക റെഡ്ഡി’യിൽ പ്രതിനായകൻ
തമിഴിനു പിന്നാലെ തെലുങ്ക് സിനിമാ അരങ്ങേറ്റത്തിന് ജോജു ജോർജ്. നവാഗതനായ എൻ ശ്രീകാന്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലെ പ്രമുഖ ബാനറുകളായ ആയ സിതാര എൻറർടെയ്ൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിക്കുന്നത്. പഞ്ച വൈഷ്ണവ് തേജ് നായകനാവുന്ന ചിത്രത്തിൽ പ്രതിനായക കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. ശ്രീലീലയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ ജോജു അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ ലുക്കിനൊപ്പമാണ് താരത്തിൻറെ തെലുങ്ക് അരങ്ങേറ്റം നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചെങ്ക റെഡ്ഡി എന്നാണ് ജോജു അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തിൻറെ പേര്. സായ് ധരം തേജിൻറെ സഹോദരൻ പഞ്ച വൈഷ്ണവ് തേജിൻറെ കരിയറിലെ നാലാമത്തെ ചിത്രമാണ് വരുന്നത്. ബ്രൗൺ നിറത്തിലുള്ള ഒരു ഷർട്ട് ധരിച്ച് ഒരു കൈയിൽ ആയുധവും മറുകൈയിൽ സിഗരറ്റ് ലൈറ്ററുമായാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ജോജുവിന്റെ നിൽപ്പ്. നെറ്റ്ഫ്ലിക്സ് റിലീസിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ജോജുവിൻറെ ഏറ്റവും പുതിയ ചിത്രം ഇരട്ടയ്ക്ക് അഭിനന്ദനങ്ങളും പുറത്തെത്തിയ തെലുങ്ക് പോസ്റ്ററിൽ ഉണ്ട്. https://twitter.com/SitharaEnts/status/1635953249365950464?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1635953249365950464%7Ctwgr%5Edf2acbeb033d8033d8cfeeaa15ded0ffed904f14%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FSitharaEnts%2Fstatus%2F1635953249365950464%3Fref_src%3Dtwsrc5Etfw മലയാളത്തിന് പുറത്ത്…
Read More » -
Kerala
നെയ്യാർ മണൽ ഖനനത്തിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ ഡാളിയമ്മൂമ്മ അന്തരിച്ചു
തിരുവനന്തപുരം: നെയ്യാർ മണൽ ഖനനത്തിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ ഡാളിയമ്മൂമ്മ അന്തരിച്ചു. 90 വയസ്സായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ അണ്ടൂർക്കോണത്തെ വയോജന കേന്ദ്രത്തിൽ വച്ചായിരുന്നു ആയിരുന്നു അന്ത്യം. കൈയ്യിൽ വെട്ടുകത്തിയുമായി നെയ്യാറിലെ മണൽമാഫിയക്കെതിരെ ഡാളിയമ്മൂമ്മ ഒറ്റക്ക് നടത്തിയത് വേറിട്ട അസാധാരണ പോരാട്ടമായിരുന്നു. നെയ്യാറിലെ ഓലത്താന്നി പാതിരിശ്ശേരിക്കടവിലായിരുന്നു താമസം. സമീപത്തെ സ്ഥലങ്ങളെല്ലാം മണൽമാഫിയ സംഘം വിലക്ക് വാങ്ങി കുഴിച്ചെടുത്തപ്പോൾ അമ്മൂമ്മ മാത്രം സ്ഥലം വിട്ടുകൊടുത്തില്ല. ചുറ്റുപാടുള്ള സ്ഥലങ്ങളെല്ലാം വെള്ളത്തിനടിയിലായിട്ടും ഒറ്റത്തുരുത്തിലെ വീട്ടിൽ ഏകയായി ധൈര്യത്തോടെ നിലകൊണ്ടു ഡാളിയമ്മൂമ്മ. ഐക്യദാർഡ്യവുമായി സിനിമാതാരങ്ങളടക്കം നേരിട്ടെത്തിയിരുന്നു. ഇതിനിടെ വെള്ളപ്പൊക്കത്തിൽ വീടു തകർന്നപ്പോൾ കൈത്താങ്ങായി സുമനസ്സുകളെത്തി. പ്രയാധിക്യം മൂലം അവശയായ അമ്മുമ്മയെ ഒരു വർഷം മുമ്പാണ് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. നോക്കാൻ ബന്ധുക്കളുമുണ്ടായിരുന്നില്ല. മനക്കരുത്തുണ്ടെങ്കിൽ ഏത് മാഫിയയെയും മുട്ടുക്കുത്തിക്കാം എന്ന കാണിച്ചാണ് പ്രകൃതിസ്നേഹികൂടിയായ ഡാളിയമ്മൂമ്മയുടെ വിടവാങ്ങൽ.
Read More » -
Health
ഡങ്കിപ്പനിക്ക് പപ്പായ ഇല ഔഷധമാണോ…? അറിയുക, സത്യവും അസത്യവും
ഡോ.വേണു തോന്നയ്ക്കൽ പരമ്പരാഗതമായി ചില നാടുകളിൽ പപ്പായ ഇല ഇന്നും ഔഷധമായി ഉപയോഗിക്കുന്നു. അത് ഒരു ഒറ്റമൂലി വൈദ്യമായി കരുതാം. ആധുനിക ചികിത്സ സമ്പ്രദായങ്ങൾ സുലഭമായി ലഭിക്കാത്ത പ്രദേശങ്ങളിലാണ് ഇത്തരം ഒറ്റമൂലി ചികിത്സകൾ പ്രചാരം നേടുന്നത്. മലേറിയ, മലബന്ധം, ആസ്ത്മ തുടങ്ങി അനവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് ഔഷധമായി ഉപയോഗിക്കുന്നുണ്ട്. പപ്പായ ഇല കത്തിച്ച പുകയാണ് ആസ്ത്മ രോഗികൾക്ക് നൽകി വരുന്നത്. പപ്പായ ഇലയും ഫലവും ഗർഭം അലസിപ്പിക്കാൻ ഉപയോഗിച്ചിരുന്നു. അത് പണ്ട് എന്ന് കരുതേണ്ട. ഇന്നും പല നാടുകളിലും അത്തരം മാർഗം സ്വീകരിക്കുന്നുണ്ട്. അതിൽ അടങ്ങിയിട്ടുള്ള ചില ഹോർമോണുകളാണ് ഗർഭം അലസലിന് കാരണമാകുന്നത്. നമ്മുടെ നാട്ടിൽ ഗർഭിണികൾ പപ്പായ കഴിക്കാൻ പാടില്ല എന്ന് നിഷ്കർഷിച്ചിരുന്നു. അത് ഒരു പക്ഷേ ഇക്കാരണത്താലാവാം. വിളയാത്ത പപ്പായ ഗർഭിണികളിൽ ഗർഭതകരാറുകൾക്ക് ഇടവരുത്തുന്നതായി കരുതുന്നു. നന്നായി വിളഞ്ഞതോ പഴുത്തതോ ആയ പപ്പായ ആരോഗ്യകരം എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പറയാൻ വന്നത് പപ്പായ ഇലയുടെ നീരും ഡെങ്കിപ്പനി…
Read More » -
LIFE
പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുക; സെക്രട്ടേറിയറ്റിന് മുന്നില്‍ പോസ്റ്ററുമായി ഭീമന്‍ രഘു!
തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നില്‍ ഒറ്റാള്‍ സമരം നടത്തിയ സിനിമാ താരം ഭീമന്‍ രഘുവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുക’ എന്ന ബാനറും കൈയില്‍ പിടിച്ചാണ് ഭീമന്‍ രഘു സമരം ചെയ്തത്. സെക്രട്ടേറിയറ്റിന് മുന്നിലൂടെ കടന്നു പോയവരാരും ഇത് ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും, പിന്നീട് ആളെ പിടികിട്ടയതോടെ നാട്ടുകാര്‍ തടിച്ചുകൂടി. കൈയില്‍ പഴയ ചാണയും കീറിയ സഞ്ചിയും പിടിച്ച്, കൈലി മുണ്ട് ധരിച്ചാണ് രഘു ഇവിടെ പ്രതിഷേധം നടത്തിയത്. എന്തിനാണ് സമരം ചെയ്യുന്നത് എന്ന് ആദ്യമൊന്നും ആര്‍ക്കും മനസിലായില്ല. പിന്നാലെ അദ്ദേഹം തന്നെ കാര്യം വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ ‘ചാണ’യുടെ പ്രമോഷനുവേണ്ടി എത്തിയതായിരുന്നു താരം. തന്റെ കൂടെയുള്ള ആര്‍ട്ടിസ്റ്റുകളൊന്നും ഇതുപോലൊരു പ്രമോഷനുവേണ്ടി ഇറങ്ങില്ലെന്നാണ് താരം പറയുന്നത്. ജനങ്ങളുമായി നേരിട്ട് ഇടപഴകിയാല്‍ മാത്രമേ സിനിമയ്ക്ക് ഗുണം ചെയ്യുള്ളൂ. ”ഹീറോയിസത്തിലേക്ക് ഇതുവരെ വരാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ ഒരു ഹീറോയിസത്തിലേക്ക് വന്നപ്പോള്‍ എനിക്ക് തന്നെ തോന്നി ഞാന്‍ ചെയ്തിരിക്കുന്ന കഥാപാത്രം വളരെ…
Read More » -
Kerala
ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം, ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം; സ്വപ്‌നയ്ക്ക്് എം.വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസ്
കണ്ണൂര്‍: തനിക്കെതിരേയുള്ള ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കാണിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കും വക്കീല്‍ നോട്ടീസ് അയച്ചു. തളിപ്പറമ്പിലെ അഭിഭാഷകനായ അഡ്വ. നിക്കോളസ് ജോസഫ് മുഖേനയാണ് സ്വപ്നയുടെ ബംഗളൂരു മേല്‍വിലാസത്തിലും വിജേഷ് പിള്ളയുടെ കണ്ണൂര്‍ കടമ്പേരിയിലെ വിലാസത്തിലും ഇന്ന് നോട്ടീസ് അയച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ എം.വി ഗോവിന്ദന് 50 വര്‍ഷത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യമുണ്ടെന്നും നാളിതുവരെ ഇത്തരമൊരു ആരോപണം രാഷ്ട്രീയ എതിരാളികള്‍ പോലും ഉയര്‍ത്തിയിട്ടില്ലെന്നും നോട്ടീസില്‍ പറയുന്നു. വിജേഷ് പിള്ള എന്നയാളെ തനിക്ക് അറിയില്ലെന്നും ഇത്തരമോരു ആരോപണം ഉന്നയിച്ചതുവഴി തന്റെ പൊതുപ്രവര്‍ത്തനത്തിലും വ്യക്തിപരമായും കോട്ടം സംഭവിച്ചതായും നോട്ടീസില്‍ ഗോവിന്ദന്‍ മാഷ് വ്യക്തമാക്കി. സ്വപ്നയുടെ ഫെയ്‌സ്ബുക്ക് ലൈവ് മലയാളത്തിലെ ഒട്ടുമിക്ക വാര്‍ത്താ മാധ്യമങ്ങളും ചാനലുകളും ലൈവായി തന്നെ പ്രസിദ്ധീകരിച്ചെന്നും ദിനപത്രങ്ങളില്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. യാതൊരു അന്വേഷണവും നടത്താതെ അടിസ്ഥാനരഹിതമായി ഉന്നയിച്ച ആരോപണങ്ങള്‍…
Read More » -
LIFE
സഹോദരന്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി വൃക്ക നശിപ്പിച്ചു, കൂടോത്രം ചെയ്തു: ചതിയുടെ കഥ പറഞ്ഞ് പൊന്നമ്പലം
ചെന്നൈ: സഹോദരന്‍ വിഷം കലര്‍ത്തി നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് തമിഴ് നടന്‍ പൊന്നമ്പലം. ഭക്ഷണത്തിലും മദ്യത്തിലും വിഷം നല്‍കി തന്റെ കിഡ്‌നി തകരാറിലാക്കിയത് സഹോദരനാണെന്നാണ് നടന്‍ ആരോപിക്കുന്നത്. അടുത്തിടെ പൊന്നമ്പലം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. മദ്യപിച്ച് വൃക്ക തകരാറിലായതാണെന്ന് ആളുകള്‍ കരുതിയെന്നും സ്വന്തം കുടുംബാംഗത്തില്‍ നിന്നുമുള്ള ദ്രോഹമാണ് ഇതിന് കാരണമായതെന്നും യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറയുന്നു. രണ്ട് വര്‍ഷം മുമ്പാണ് വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച് അത്യാഹിത നിലയിലായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബന്ധുവും സംവിധായകനുമായ ജഗന്നാഥന്‍ വൃക്ക ദാനം ചെയ്തതോടെയാണ് പൊന്നമ്പലം ജീവിതത്തിലേക്ക് തിരിച്ചുവന്നത്. നേരത്തെ ശസ്ത്രക്രിയക്കുള്ള പണം സമാഹരിക്കുന്നതിനായി സഹപ്രവര്‍ത്തകരടക്കമുള്ളവരോട് പൊന്നമ്പലം അഭ്യര്‍ഥിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരികയാണ് അദ്ദേഹം. ശസ്ത്രക്രിയയ്ക്ക് സഹായിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും പൊന്നമ്പലം നന്ദി അറിയിച്ചിരുന്നു. തുടര്‍ന്ന് സഹായവുമായി നടന്മാരായ കമല്‍ഹാസന്‍, ചിരഞ്ജീവി, ശരത്കുമാര്‍, ധനുഷ്, അര്‍ജുന്‍, വിജയ് സേതുപതി, പ്രകാശ് രാജ്, പ്രഭുദേവ, സംവിധായകന്‍ കെ.എസ്. രവികുമാര്‍ എന്നിവര്‍ എത്തിയിരുന്നു. ആരോഗ്യം…
Read More » -
Crime
വീട്ടില്‍ സൂക്ഷിക്കുന്ന സ്വര്‍ണം പവന് മാസം ആയിരം രൂപ! വെറൈറ്റി തട്ടിപ്പിനൊടുവില്‍ ഹൈറുന്നീസ കുടുങ്ങി
കണ്ണൂര്‍: വീട്ടില്‍ സൂക്ഷിക്കുന്ന സ്വര്‍ണത്തില്‍ ഒരു പവന് ഒരു മാസം 1000 രൂപ വച്ച് തരുമെന്ന് വീട്ടമ്മമാരെ വിശ്വസിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെടുക്കുന്ന യുവതി അറസ്റ്റില്‍. വീട്ടില്‍ സ്വര്‍ണം വെക്കാതെ ഉയര്‍ന്ന വരുമാന മുണ്ടാക്കി തരാമെന്ന് വിശ്വസിപ്പിച്ച് കണ്ണൂര്‍ മുണ്ടേരിയിലെ വീട്ടമ്മയില്‍ നിന്ന് 34 പവന്റെ ആഭരണങ്ങള്‍ തട്ടിയെടുത്ത ശേഷം വഞ്ചിച്ച കേസിലാണ് ഒടുവില്‍ യുവതിയെ പോലിസ് അറസ്റ്റു ചെയ്തത്. ചക്കരക്കല്‍ ചെറുവത്തല മൊട്ടയിലെ എന്‍.കെ കെ.ഹൗസില്‍ എം.കെ ഹൈറുന്നീസ(41)യെയാണ് പോലിസ് ഇന്‍സ്പെക്ടര്‍ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. മുണ്ടേരിയിലെ റഹീമ(34)യുടെ പരാതിയിലാണ് പോലിസ് വിശ്വാസവഞ്ചനക്ക് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷം മുമ്പാണ് റഹീമയുടെ 34 പവന്‍ സ്വര്‍ണം വാങ്ങി മാസം പവന് ആയിരം രൂപ പലിശ നല്‍കാമെന്ന് വാഗ്ദാനം നല്‍കി ആഭരണങ്ങള്‍ തട്ടിയെടുത്തത്. തുടക്കത്തില്‍ പണം നല്‍കിയെങ്കിലും പിന്നീട് ഇവര്‍ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാതായി. നിരന്തരം ബന്ധപ്പെട്ടപ്പോള്‍ പണം എത്തിക്കാമെന്ന് പറയുമെങ്കിലും പിന്നെയും മുങ്ങി…
Read More » -
Kerala
ഗാനമേളയ്ക്കിടെ കിണറിന് മുകളില്‍ നൃത്തം ചെയ്തു; പലക തകര്‍ന്ന് വീണ് യുവാവ് മരിച്ചു
തിരുവനന്തപുരം: ഗാനമേള ആസ്വദിച്ച് നൃത്തം ചെയ്യുന്നതിനിടെ, യുവാവ് കിണറ്റില്‍ വീണ് മരിച്ചു. മേലാങ്കോട് സ്വദേശി ജിത്തു എന്ന് വിളിക്കുന്ന ഇന്ദ്രജിത്ത് (25) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.15 ഓടെ നേമം കരുമത്തിനടുത്ത് മേലാങ്കോട് മുത്തുമാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം. ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിന് മുകളിലിരുന്നാണ് ഇന്ദ്രജിത്തും കൂട്ടരും ഗാനമേള ആസ്വദിച്ചുകൊണ്ടിരുന്നത്. കിണര്‍ പലക കൊണ്ട് മൂടിയ നിലയിലായിരുന്നു. പാട്ട് ആസ്വദിക്കുന്നതിനിടയില്‍ പലകയ്ക്ക് മുകളില്‍ കയറി ഇന്ദ്രജിത്ത് നൃത്തം ചെയ്യുമ്പോഴാണ് പലക തകര്‍ന്ന് യുവാവ് കിണറ്റിലേക്ക് വീണത്. ഇന്ദ്രജിത്തിനെ രക്ഷിക്കാന്‍ സുഹൃത്ത് അഖില്‍ (38) കിണറ്റില്‍ ഇറങ്ങിയെങ്കിലും ശ്വാസതടസം കാരണം ഇയാളും പാതിവഴിയില്‍ കുടുങ്ങി. തിരികെ കയറാന്‍ ബുദ്ധിമുട്ടിയ അഖിലിനെ ചെങ്കല്‍ചൂള ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചത്. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. വീഴ്ചയില്‍ തന്നെ ഇന്ദ്രജിത്തിന് മരണം സംഭവിച്ചതായി ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.
Read More »
