Month: March 2023

  • Crime

    ജാതിപ്പേര് വിളിച്ച് അസഭ്യം പറഞ്ഞു, ചുരിദാര്‍ വലിച്ചുകീറി; വിദ്യാര്‍ഥികള്‍ കണ്ടുനില്‍ക്കെ സഹപ്രവര്‍ത്തകന്‍ അപമാനിച്ചെന്ന് അധ്യാപികയുടെ പരാതി

    തൊടുപുഴ: സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയെ സഹപ്രവര്‍ത്തകനായ അധ്യാപകന്‍ വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് ജാതിപ്പേരു വിളിച്ചെന്നും വസ്ത്രം കീറി അപമാനിക്കാന്‍ ശ്രമിച്ചെന്നും പരാതി. സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയാണ് പരാതി നല്‍കിയത്. അടിമാലി ഇരുമ്പുപാലം ഗവ. എല്‍ പി സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് സി.എം ഷമീമിനെതിരെയാണു പരാതി. ഷമീമിനെതിരെ പട്ടികജാതി/വര്‍ഗ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അധ്യാപകന്‍ ഒളിവിലാണ്. അന്വേഷണം നടന്നുവരികയാണെന്നാണ് ഡിവൈഎസ്പി: ബിനു ശ്രീധര്‍ പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ പോലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് അധ്യാപികയുടെ ആരോപണം. പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അടുത്ത മാസം മുതല്‍ സ്‌കൂളിനു മുന്നില്‍ നിരാഹാര സമരം നടത്തുമെന്ന് അധ്യാപികയും കുടുംബവും അറിയിച്ചു. കഴിഞ്ഞ മാസം 15 നാണു സംഭവം. ക്ലാസെടുക്കുന്നതിനിടെ തന്നെ വിളിച്ചിറക്കി വിദ്യാര്‍ഥികള്‍ കണ്ടുനില്‍ക്കെ ജാതിപ്പേരു വിളിച്ചെന്നും അസഭ്യം പറഞ്ഞെന്നും ചുരിദാറിന്റെ ഷാള്‍ വലിച്ചൂരാന്‍ ശ്രമിച്ചെന്നുമാണ് അധ്യാപികയുടെ പരാതി. ഷാള്‍ വലിച്ചപ്പോള്‍ ചുരിദാര്‍ കീറിപ്പോയെന്നും പരാതിയില്‍ പറയുന്നു. തൊഴിലിടത്തെ വൈരാഗ്യമാണ് അവഹേളനത്തിനു…

    Read More »
  • Kerala

    സ്പീക്കറുടെ ഓഫീസിനു മുന്നില്‍ അസാധാരണ പ്രതിഷേധം; തിരുവഞ്ചൂരിനെ കയ്യേറ്റംചെയ്‌തെന്ന് പരാതി

    തിരുവനന്തപുരം: ബ്രഹ്‌മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രത്യേക പ്രസ്താവന നടത്തിയതിന് പിന്നാലെ നിയമസഭയില്‍ കയ്യാങ്കളി. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷ എം.എല്‍.എമാരും വാച്ച് ആന്റ് വാര്‍ഡും തമ്മില്‍ സംഘര്‍ഷം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച് ആന്റ് വാര്‍ഡ് പിടിച്ചുതള്ളിയെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. ഇതിനിടെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഓഫിസിനുള്ളില്‍ പ്രവേശിച്ചു. എംഎല്‍എമാരെ വാച്ച് ആന്‍ഡ് വാര്‍ഡ് വലിച്ചിഴച്ചു. സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് എംഎല്‍എ ടി.ജെ.സനീഷ് കുമാര്‍ ജോസഫ് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡ് അംഗത്തിനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയ്യേറ്റം ചെയ്തുവെന്നു കോണ്‍ഗ്രസ് ആരോപിച്ചു. ഭരണപക്ഷ എംഎല്‍എമാരും പ്രതിഷേധ സ്ഥലത്തെത്തി. പ്രതിപക്ഷ എംഎല്‍എമാരുടെ അവകാശങ്ങള്‍ സ്പീക്കര്‍ നിരന്തരം നിഷേധിക്കുന്നെന്ന് ആരോപിച്ചായിരുന്നു അംഗങ്ങളുടെ പ്രതിഷേധം. ഉപരോധം അവസാനിപ്പിച്ച ശേഷം പ്രതിപക്ഷ അംഗങ്ങള്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഓഫിസില്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നു.

    Read More »
  • Crime

    ചടയമംഗലത്ത് 17 വയസ്സുകാരി ജീവനൊടുക്കി; ആണ്‍സുഹൃത്തിന്റെ ശല്യം കാരണമെന്ന് ബന്ധുക്കള്‍

    കൊല്ലം: ചടയമംഗലത്ത് 17 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് ബന്ധുക്കളുടെ പരാതി. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് ശല്യം ചെയ്തതുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. അതിനിടെ, സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ മകളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പരീക്ഷാക്കാലത്ത് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത് കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് ശല്യം ചെയ്തത് കൊണ്ടാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പെണ്‍കുട്ടി ഇയാളുമായി അടുപ്പത്തിലായതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇയാള്‍ പെണ്‍കുട്ടിക്ക് ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. വീട്ടുകാര്‍ പലപ്രാവശ്യം വിലക്കിയിട്ടും ആണ്‍സുഹൃത്ത് ശല്യം ചെയ്തു. പെണ്‍കുട്ടിയെ പിന്നീട് കട്ടപ്പനയിലെ ബന്ധു വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നിട്ടും ഫലമുണ്ടായില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ആണ്‍സുഹൃത്ത് തിങ്കളാഴ്ച പെണ്‍കുട്ടിയുമായി വഴിയില്‍നിന്ന് സംസാരിക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഇതിനു ശേഷമാണ് തൂങ്ങിമരിച്ചതെന്നാണ് ആക്ഷേപം.

    Read More »
  • Crime

    രണ്ടു മണിക്കൂറിനിടെ 270 കോളുകള്‍! തട്ടുകടയുടെ മറവില്‍ കഞ്ചാവ് വിറ്റയാളും കൂട്ടാളിയും പിടിയില്‍

    ആലപ്പുഴ: പോലീസ് പിടിയിലായി രണ്ടു മണിക്കൂറിനുള്ളില്‍ കഞ്ചാവ് ആവശ്യപ്പെട്ട് പ്രതിയുടെ ഫോണിലെത്തിയത് 270 കോളുകള്‍! രണ്ടു കിലോ കഞ്ചാവുമായി ലഹരിക്കടത്തുകാരനായ നൂറനാട് പുതുപ്പള്ളിക്കുന്നം സ്വദേശി ഷൈജുഖാനും കൂട്ടാളി കൊല്ലം ശൂരനാട് സ്വദേശി ഗോപകുമാറും അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് ഷൈജുഖാന്റെ ഫോണിലേക്ക് കോളുകളെത്തിയത്. തിങ്കളാഴ്ച വൈകിട്ട് പോലീസ് പരിശോധനയ്ക്കിടെ, കഞ്ചാവുമായി സ്‌കൂട്ടറില്‍ വരുമ്പോഴാണ് ഷൈജുഖാനും ഗോപകുമാറും പിടിയിലായത്. നൂറനാട് എസ്.എച്ച്.ഒ: പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. ആലപ്പുഴ ചാരുംമൂട് കനാല്‍ പുറമ്പോക്കില്‍ അനധികൃതമായി തട്ടുകട നടത്തിയിരുന്ന ഷൈജുഖാന്‍, തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നു. തട്ടുകടയില്‍ പാഴ്‌സലിന് 500 രൂപയായിരുന്നു വില. കഞ്ചാവ് ആവശ്യമുള്ളവര്‍ക്ക് വേണ്ടിയാണ് 500 രൂപയുടെ പാഴ്‌സല്‍. കടയില്‍ നിന്നും വാങ്ങുന്ന പാഴ്‌സലില്‍ ആഹാരം മാത്രമേ ഉണ്ടാകൂ. പാഴ്‌സലുമായി ചെല്ലുന്നവര്‍ക്ക് കഞ്ചാവ് മറ്റൊരു സ്ഥലത്തുവച്ച് അതിഥി തൊഴിലാളികളെ ഉപയോഗിച്ച് വിതരണം ചെയ്യുന്നതായിരുന്നു രീതി. എക്‌സൈസ് ഉദ്യോഗസ്ഥര്‍ തട്ടുകട പൂട്ടിച്ച ശേഷം…

    Read More »
  • Crime

    രാത്രി മകനൊപ്പം നടക്കാനിറങ്ങിയ വനിതാ ജഡ്ജിയെ കൊള്ളയടിച്ചു; റോഡില്‍ തള്ളിവീഴ്ത്തി ബാഗ് കവര്‍ന്നു

    ന്യൂഡല്‍ഹി: രാത്രി മകനൊപ്പം നടക്കാനിറങ്ങിയ വനിതാ ജഡ്ജിയെ കൊള്ളയടിച്ചു. ഡല്‍ഗി ഗുലാബി ബാഗില്‍ താമസിക്കുന്ന രചന തിവാരിയാണ് കവര്‍ച്ചയ്ക്കിരയായത്. കേസില്‍ പ്രതികളായ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ആറിന് രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. 12 വയസ്സുകാരനായ മകനൊപ്പം വീടിന് സമീപം നടക്കാനിറങ്ങിയ ജഡ്ജിയെ ബൈക്കിലെത്തിയ രണ്ടുപേര്‍ കൊള്ളയടിക്കുകയായിരുന്നു. ജഡ്ജിയുടെ കൈവശമുണ്ടായിരുന്ന ബാഗ് പിടിച്ചുപറിച്ച പ്രതികള്‍, പിടിവലിക്കിടെ ജഡ്ജിയെ തള്ളിവീഴ്ത്തിയശേഷമാണ് രക്ഷപ്പെട്ടത്. ഏകദേശം 8000 രൂപയും എ.ടി.എം. കാര്‍ഡുകളും മറ്റുചില രേഖകളും ബാഗിലുണ്ടായിരുന്നു. വീഴ്ചയില്‍ ജഡ്ജിക്ക് നിസാരപരിക്കേല്‍ക്കുകയും ചെയ്തു. ജഡ്ജിയുടെ പരാതിയില്‍ കേസെടുത്ത പോലീസ്, സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാക്കള്‍ സഞ്ചരിച്ച ബൈക്ക് തിരിച്ചറിയുകയും പ്രതികളായ രണ്ടുപേരെയും പിടികൂടുകയുമായിരുന്നു. മുഹമ്മദ് ദില്‍ഷാദ്, രാഹുല്‍ എന്നിവരാണ് കേസില്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇവരില്‍നിന്ന് ബൈക്കും എ.ടി.എം. കാര്‍ഡും 4500 രൂപയും കണ്ടെടുത്തിട്ടുണ്ട്.

    Read More »
  • Crime

    സ്വപ്നയ്ക്കെതിരേ വിജേഷിന്റെ പരാതി; കീഴ്വഴക്കം മറികടന്ന് ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി

    തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെതിരേ വിജേഷ് പിള്ള നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തും. കണ്ണൂര്‍ യൂണിറ്റിനാണ് ചുമതല. നേരത്തെയും ഒത്തുതീര്‍പ്പ് ആരോപണം ഉന്നയിച്ചപ്പോള്‍ സ്വപ്നക്കെതിരേ ക്രൈംബ്രാഞ്ചിനെക്കൊണ്ട് കേസെടുപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ദൂതനായി ചെന്ന് ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിനെതിരേ വിജേഷ് പിള്ള ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഡിജിപിക്ക് ലഭിച്ച പരാതി പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. വിജേഷിന്റെ ജില്ലയെന്ന നിലയില്‍ കണ്ണൂര്‍ യൂണിറ്റാണ് അന്വേഷിക്കുന്നത്. സാധാരണയായി ഡിജിപിക്ക് ലഭിക്കുന്ന പരാതി കുറ്റകൃത്യം നടന്ന ജില്ലയിലെയോ അല്ലങ്കില്‍ പരാതിക്കാരന്റെ മേല്‍വിലാസമുള്ള ജില്ലയിലെയോ പോലീസ് മേധാവിക്കാണ് കൈമാറുന്നത്. ആ കീഴ്വഴക്കം മറികടന്നാണ് ക്രൈംബ്രാഞ്ചിനെ എല്‍പ്പിച്ചത്.

    Read More »
  • Crime

    ഭാര്യ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ഗര്‍ഭിണിയായി; പിടിയിലായ ഭര്‍ത്താവ് റിമാന്‍ഡില്‍

    മലപ്പുറം: ഭാര്യ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ഗര്‍ഭിണിയായ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. 29 വയസുകാരനെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 21 വരെ റിമാന്റ് ചെയ്തു. പെണ്‍കുട്ടി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരിക്കേയാണ് യുവാവുമായി പ്രണയത്തിലായത്. 2022 ഒക്ടോബര്‍ മാസത്തില്‍ വീട്ടില്‍ നിന്നും 17 വയസുകാരിയായ പെണ്‍കുട്ടിയെ യുവാവ് സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയതോടെ 2023 ഫെബ്രുവരി എട്ടിന് ഇരുവരും വിവാഹിതരാവുകയായിരുന്നു. എന്നാല്‍, ഈ സമയം പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയായിരുന്നുവെന്ന് പെരിന്തല്‍മണ്ണ ശിശു വികസന പദ്ധതി ഓഫീസര്‍ കെ റംലത്ത് പോലീസില്‍ പരാതി നല്‍കിയതോടെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കേസില്‍ സ്വമേധയാ ഹാജരായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

    Read More »
  • Kerala

    ബ്രഹ്‌മപുരത്ത് തീ പടര്‍ന്നത് സെക്ടര്‍ ഒന്നില്‍നിന്ന്, അട്ടിമറി സാധ്യത അന്വേഷിക്കും; സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു

    കൊച്ചി: ബ്രഹ്‌മപുരം തീപ്പിടിത്തത്തിന്റെ നിര്‍ണായക സി.സി. ടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ആറ് സിസി ടിവി ക്യാമറകളിലെ ദൃശ്യങ്ങളാണ് ശേഖരിച്ചിട്ടുള്ളത്. മാര്‍ച്ച് രണ്ട് വൈകിട്ട് സെക്ടര്‍ ഒന്നില്‍നിന്നാണ് തീ പടര്‍ന്നത് എന്നാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. തീപ്പിടിത്തവുമായി ബന്ധപ്പെട്ട അട്ടിമറി സാധ്യത പോലീസ് വിശദമായി അന്വേഷിക്കും. പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ സിസി ടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍, ക്യാമറകളെല്ലാം പ്രവര്‍ത്തനക്ഷമമാണ്. ഇവയില്‍നിന്ന് ശേഖരിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് തീ പടര്‍ന്നത് എവിടെനിന്നാണെന്ന് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. തീപ്പിടിത്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുള്ള പശ്ചാത്തലത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാണ്. സെക്ടര്‍ ഒന്നില്‍നിന്നാണ് തീ പടര്‍ന്നതെന്ന് സോണ്‍ട ഇന്‍ഫ്രാടെക്കിലെ ചില ഉദ്യോഗസ്ഥരും ബ്രഹ്‌മപുരത്തെ ചില ജീവനക്കാരും നേരത്തെ പറഞ്ഞിരുന്നു. ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലേക്ക് പ്രവേശിക്കുമ്പോള്‍ വലതുഭാഗത്തുള്ള പ്രദേശമാണ് സെക്ടര്‍ ഒന്ന്. ഇവിടെനിന്നുതന്നെയാണ് തീ പടര്‍ന്നതെന്നാണ് ദൃശ്യങ്ങളില്‍നിന്ന് മനസ്സിലായിട്ടുള്ളത്. മാര്‍ച്ച്…

    Read More »
  • Kerala

    അപമാനിതരായി മത്സരിക്കാനില്ല; സുധാകരനെതിരേ പൊട്ടിത്തെറിച്ച് രാഘവനും മുരളീധരനും

    ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ യോഗത്തില്‍ പൊട്ടിത്തെറിച്ച് എംപിമാരായ എം.കെ.രാഘവനും കെ.മുരളീധരനും. അപമാനിതരായി മത്സരിക്കാനില്ലെന്ന് ദേശീയ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിളിച്ച യോഗത്തില്‍ ഇരുവരും അറിയിച്ചു. ഇരുവര്‍ക്കും മറ്റ് എംപിമാരുടെ പിന്തുണയും ലഭിച്ചു. തെറ്റിദ്ധാരണകള്‍ നീക്കാമെന്ന് കെ. സുധാകരന്‍ ഉറപ്പ് നല്‍കി. കെ.മുരളീധരനും എം.കെ.രാഘവനും എതിരെ അച്ചടക്കലംഘനത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അയച്ച കത്ത് പിന്‍വലിക്കാന്‍ മൂന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ തീരുമാനമായി. കത്തയച്ചത് ഉചിതമായില്ലെന്ന എംപിമാരുടെ അഭിപ്രായം സുധാകരന്‍ അംഗീകരിച്ചു. പുനഃസംഘടനയ്ക്കു മേല്‍നോട്ടം വഹിക്കാന്‍ പ്രധാന നേതാക്കളെ ഉള്‍പ്പെടുത്തി സംസ്ഥാനതല സ്‌ക്രീനിങ് കമ്മിറ്റി രൂപീകരിക്കാനും ഭാരവാഹികളെ നിശ്ചയിക്കുമ്പോള്‍ എംപിമാരുടെ അഭിപ്രായം തേടാനും തീരുമാനിച്ചു. ഇരുവര്‍ക്കും കത്തയച്ചതിലൂടെ അധികാരം പ്രയോഗിച്ചതല്ലെന്നും തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിച്ചുവെന്നും യോഗശേഷം സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി കാര്യങ്ങളില്‍ സുധാകരന്‍ കൂട്ടായ ചര്‍ച്ച നടത്തുന്നില്ലെന്ന് ആരോപിച്ച് 7 എംപിമാര്‍ കഴിഞ്ഞ ദിവസം തന്നെ കണ്ടതിന്റെ തുടര്‍ച്ചയായാണ് വേണുഗോപാല്‍ വീട്ടില്‍ അനുനയ ചര്‍ച്ച നടത്തിയത്. കെപിസിസി പ്രസിഡന്റിനൊപ്പമുള്ള…

    Read More »
  • Movie

    ചരിത്രത്തിൽ ഇടം നേടിയ ‘ജീവിതനൗക’ പ്രദർശനത്തിനെത്തിയിട്ട് 72 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ    മലയാളത്തിലെ ആദ്യത്തെ സൂപ്പർഹിറ്റ് ചിത്രം ‘ജീവിതനൗക’ പ്രദർശനത്തിനെത്തിയിട്ട് 72 വർഷം. 1951 മാർച്ച് 15 ന് റിലീസ് ചെയ്‌ത ചിത്രം കോഴിക്കോട് കോറണേഷൻ തിയറ്ററിൽ 170 ദിവസമാണ് പ്രദർശിപ്പിച്ചത്. ബുക്കിങ്ങ് കാലാവധി കഴിഞ്ഞതിനാൽ തിയറ്റർ ഒഴിഞ്ഞു കൊടുക്കേണ്ടി വന്ന ആദ്യ മലയാള ചിത്രമാണിത്. സംവിധാനം കെ വേമ്പു. കെ.വി കോശിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവുമെഴുതിയത് മുതുകുളം രാഘവൻപിള്ള. കെ ആൻഡ് കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ കുഞ്ചാക്കോയും കെവി കോശിയും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ തിക്കുറിശ്ശി, ബിഎസ് സരോജ, സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ, എസ്.പി പിള്ള തുടങ്ങിയവർ അഭിനയിച്ചു. ഭർത്തൃസഹോദരപത്നിയുടെ നിഷ്ഠുരമായ പെരുമാറ്റത്താൽ കൊടുംയാതനയനുഭവിച്ച ഒരു ഉത്തമവനിതയുടെ ഹൃദയസ്‌പൃക്കായ കഥയാണ് രചയിതാവ് മുതുകുളം രാഘവൻപിള്ള പറഞ്ഞത്. സെബാസ്റ്റ്യൻ ഭാഗവതരും തിക്കുറിശ്ശിയും ജ്യേഷ്ഠാനുജന്മാരാണ്. രാജുവും സോമനും. രാജുവിന്റെ ഭാര്യ ജാനുവായി പങ്കജവല്ലി. ജാനുവിന് അവരുടെ ബന്ധുവായ സരളയെ ഭർത്താവിന്റെ അനുജനായ സോമൻ വിവാഹം കഴിക്കണമെന്നാണ്…

    Read More »
Back to top button
error: