KeralaNEWS

വിജേഷ് പിള്ളയുടെ പരാതിയിൽ തനിക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്ത് സ്വപ്ന സുരേഷ്

തിരുവനന്തപുരം: വിജേഷ് പിള്ളയുടെ പരാതിയിൽ തനിക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്ത് സ്വപ്ന സുരേഷ്. മാനഷ്ടത്തിന് തനിക്കെതിരെ കേസെടുക്കാനാവില്ല. പക്ഷെ തനിക്കെതിരെ കേസ് എടുക്കാൻ ഡിജിപി നിർദേശം നൽകിയിരിക്കുന്നു. വിജേഷ് പിള്ളയ്ക്ക് മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം ഉണ്ടാകാം എന്നും സ്വപ്ന പറഞ്ഞു. കെ.ടി. ജലീലിന്റെ പരാതിയിൽ തനിക്കെതിരെ എടുത്ത ക്രൈം ബ്രാഞ്ച് കേസ് എന്തായി എന്നും സ്വപ്ന പരിഹസിച്ചു.

ദിവസങ്ങൾക്ക് മുമ്പാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുവേണ്ടി എന്ന പേരിൽ വിജേഷ് പിള്ള തന്നെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷ് ആരോപിച്ചത്. 30 കോടി രൂപ നൽകാമെന്നും ക്ലൌഡിലടക്കമുള്ള രേഖകൾ നശിപ്പിച്ചതിന് ശേഷം നാടുവിടണമെന്നും ഇടനിലക്കാരനായി എത്തിയ വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിച്ചിരുന്നു.

എന്നാൽ താൻ ആരേയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സ്വപ്നയുടെ ആരോപണം തളളി രംഗത്തെത്തിയ വിജേഷ് പറഞ്ഞു. ഒടിടി റിലീസുമായി ബന്ധപ്പെട്ടാണ് താൻ സ്വപ്നയെ കണ്ടതെന്നും എം വി ഗോവിന്ദന്റെ ഇടനിലക്കാരനല്ല താനെന്നും തനിക്ക് പിന്നിൽ മറ്റാരുമില്ലെന്നുമായിരുന്നു വിജേഷിന്റെ പ്രതികരണം. എന്നാൽ കഴിഞ്ഞ ദിവസം, സ്വപ്നയുടെ പരാതിയിൽ കർണാടക കെ ആർ പുര പൊലീസ് വിജേഷിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: