Month: March 2023

  • Social Media

    ”ഇത് മഹാനടന്‍ മാത്രമല്ല മഹാ മനുഷ്യത്വവുമാണ്, ഒരെയൊരു മോഹന്‍ലാല്‍ എന്ന് അഭിമാനത്തോടെ പറയും”

    സിനിമാ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മോഹന്‍ലാലും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം എന്ന നിലയ്ക്കാണ് പ്രേക്ഷകര്‍ സിനിമക്കായി കാത്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെതായി എത്തുന്ന അപ്ഡേഷനുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിത ചിത്രത്തില്‍ മറ്റൊരു പ്രാധാന വേഷം ചെയ്യുന്ന ഹരീഷ് പേരടി മോഹന്‍ലാലിനെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് സമൂഹ മാധ്യമത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. മലൈക്കോട്ടൈ വാലിബന്‍ സിനിമയിലെ പുതുമുഖ നടന്‍ മനോജിന്റെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രം പങ്കുവച്ചാണ് മോഹന്‍ലാലിനെ കുറിച്ചുള്ള ഹരീഷ് പേരടിയുടെ വാക്കുകള്‍. ”മുന്നില്‍ നില്‍ക്കുന്ന തങ്ങളല്ല താരങ്ങള്‍, വലിപ്പ ചെറുപ്പുമില്ലാതെ പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിര്‍ത്തുന്ന എല്ലാവരെയും മുന്നിലേക്ക് തള്ളി നിര്‍ത്തുന്ന ആ പിന്നില്‍ നില്‍ക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാര്‍ത്ഥ താരം. ഇത് മഹാനടന്‍ മാത്രമല്ല മഹാ മനുഷ്യത്വവുമാണ്, ഒരെയൊരു മോഹന്‍ലാല്‍ എന്ന് അഭിമാനത്തോടെ പറയും”, എന്നാണ് ഹരീഷ് പറഞ്ഞത്. ഹരീഷ്…

    Read More »
  • Kerala

    ക്യൂ നൂറു മീറ്റര്‍ കടന്നാല്‍ വാഹനങ്ങള്‍ ടോള്‍ വാങ്ങാതെ കടത്തിവിടണമെന്ന് ഹൈക്കോടതി

    കൊച്ചി: ടോള്‍ പ്ലാസയിലെ വാഹന നിര നൂറു മീറ്ററിലേറെ നീണ്ടാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ടോള്‍ വാങ്ങാതെ വാഹനങ്ങള്‍ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി. തൃശ്ശൂരിലെ പാലിയേക്കര ടോള്‍പ്ളാസയിലൂടെ വാഹനങ്ങള്‍ കടത്തിവിടാന്‍ വൈകുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നെന്നാരോപിച്ച് പാലക്കാട് സ്വദേശി നിതിന്‍ രാമകൃഷ്ണന്‍ നല്‍കിയ അപ്പീലില്‍ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്. ടോള്‍പ്ളാസയിലൂടെയുള്ള ഗതാഗതം സുഗമമാക്കാന്‍ എന്തു ചെയ്യാനാവുമെന്നതില്‍ നിലപാട് അറിയിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഹര്‍ജി മാറ്റി. തിരക്കുള്ള സമയങ്ങളില്‍ ടോള്‍പ്ളാസയില്‍ വാഹനങ്ങള്‍ ഏറെ നേരം കാത്തുകിടക്കേണ്ടി വരുന്നെന്നാണ് ഹര്‍ജിക്കാരന്റെ പരാതി. സാങ്കേതികവിദ്യ പുരോഗമിച്ച പുതിയ കാലത്ത് ഇതിലൊക്കെ മാറ്റം വരേണ്ട സമയം അതിക്രമിച്ചെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് ദേശീയപാത അതോറിറ്റിയുടെ 2021 മേയ് 24-ലെ മാര്‍ഗനിര്‍ദേശം പരിഗണിക്കാന്‍ നിര്‍ദേശിച്ചത്.

    Read More »
  • Crime

    ഭാര്യയുടെ കാമുകന്‍െ്‌റ ഭാര്യയെ കൊലപ്പെടുത്തി; സൈനികന്‍ അറസ്റ്റില്‍

    ലഖ്‌നൗ: ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തിയ സഹപ്രവര്‍ത്തകന്റെ, ഭാര്യയെ കൊലപ്പെടുത്തി സൈനികന്‍. സംഭവത്തില്‍ സൈനികനായ നിതീഷ് പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. പാണ്ഡെയുടെ സഹപ്രവര്‍ത്തകന്‍ മനോജ് സേനാപതിയുടെ ഭാര്യ സുദേഷ്ണയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നാലെ കന്റോണ്‍മെന്‍്‌റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. പ്രദേശത്ത സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സൈനിക ഉദ്യോഗസ്ഥരുടെ സഹായത്തോടെ സൈനികനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സേനാപതിയുമായി തന്റെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ വലിയ ദേഷ്യത്തിലായിരുന്നു നിതീഷ്. മാര്‍ച്ച് 13-ന് സേനാപതിയുടെ വീട്ടില്‍ നിതീഷ് എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നത് ഭാര്യ സുദേഷ്‌നയായിരുന്നു. തന്റെ ഭാര്യയുടെ ചിത്രങ്ങളും വീഡിയോകളും ഡിലീറ്റ് ചെയ്യാന്‍ ഭര്‍ത്താവിനെ വിളിച്ച് പറയാന്‍ സുദേഷ്‌നയോട് നിതീഷ് ആവശ്യപ്പെട്ടു. ഇത് കേട്ട് ദേഷ്യപ്പെട്ട സുദേഷ്‌ന നിതീഷുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് കത്തി ഉപയോഗിച്ച് സുദേഷ്‌നയെ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും…

    Read More »
  • India

    അമൃത്പാലിന് പിന്നില്‍ പാകിസ്ഥാന്‍? പഞ്ചാബ് കുട്ടിച്ചോറാക്കാന്‍ പദ്ധതി

    ന്യൂഡല്‍ഹി: പഞ്ചാബിലെ ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ് ദുബായില്‍നിന്ന് ഇന്ത്യയിലെത്തിയതിനു പിന്നില്‍ പാകിസ്ഥാനാണെന്ന് റിപ്പോര്‍ട്ടുകള്‍. അമൃത്പാലിലൂടെ പഞ്ചാബിനെ വീണ്ടും അരക്ഷിതാവസ്ഥയിലേക്കു തള്ളിയിടാനുള്ള ഐഎസ്‌ഐ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് സൂചന. അമൃത്പാല്‍ സിങ് മുന്‍പ് ദുബായില്‍ ട്രക്ക് ഡ്രൈവറായിരുന്നു. ഇന്ത്യയ്ക്കു പുറത്തുള്ള ഖലിസ്ഥാന്‍ അനുകൂലികളുടെ സഹായത്തോടെ ഇയാളെ ഖലിസ്ഥാന്‍ അനുകൂല മുന്നേറ്റത്തിന്റെ ഭാഗമാക്കിയത് ഐഎസ്‌ഐ ആണെന്ന് ഉന്നതര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ അമൃത്പാലിലൂടെ പഞ്ചാബില്‍ ഭീകരവാദത്തിന്റെ വിത്ത് പാകാന്‍ അവര്‍ ഒരുങ്ങുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. അമൃത്പാലിനെ പോലീസ് അറസ്റ്റ് ചെയ്തതായി ഇന്നലെ അഭ്യൂഹം പ്രചരിച്ചിരുന്നു. അതേസമയം, ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അറസ്റ്റ് വിവരം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജലഝറിലെ മേഹത്പുര്‍ ഗ്രാമത്തില്‍ അമൃത്പാലിന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നായിരുന്നു അറസ്റ്റ് എന്നാണു റിപ്പോര്‍ട്ടുകള്‍. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനത്തുടനീളം ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ ഇന്നു 12 വരെ വിലക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. തീവ്ര നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ‘വാരിസ് പഞ്ചാബ് ദേ’…

    Read More »
  • Movie

    മോഹൻലാൽ അതിഥി വേഷത്തിലും സറീന വഹാബ്, രവിശങ്കർ, നെടുമുടി വേണു എന്നിവർ മുഖ്യവേഷങ്ങളിലും അഭിനയിച്ച, കാമ്പസ് പ്രണയ കഥ ‘ഫുട്‍ബോൾ’ റിലീസ് ചെയ്‌തിട്ട് 41 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ   കാമ്പസ് പ്രണയ കഥ പറഞ്ഞ ‘ഫുട്‍ബോൾ’ റിലീസ് ചെയ്‌തിട്ട് 41 വർഷം. 1982 മാർച്ച് 19 നായിരുന്നു മോഹൻ ലാൽ അതിഥി വേഷത്തിലും സറീന വഹാബ്, രവിശങ്കർ, നെടുമുടി വേണു ഇവർ മുഖ്യവേഷങ്ങളിലും അഭിനയിച്ച ഈ ചിത്രം പ്രദർശനത്തിനെത്തിയത്. പി സുശീലയുടെ മാസ്മരിക ഗാനങ്ങളിലൊന്നായ ‘മനസ്സിന്റെ മോഹം മലരായ് പൂത്തു’ ഈ ചിത്രത്തിലേതാണ്. കഥ സുബൈർ. തിരക്കഥ ശ്യാം കൃഷ്‌ണ. സംവിധാനം രാധാകൃഷ്ണൻ. ഇതേ വർഷം തന്നെ രാധാകൃഷ്ണന്റെ സംവിധാനത്തിൽ ‘അന്തിവെയിലിലെ പൊന്ന്’ എന്ന ചിത്രവും റിലീസ് ചെയ്‌തു. കോളജിലെ ഫുട്ബോൾ താരമായ സണ്ണിയോട് (രവിശങ്കർ) കോളേജ്ബ്യൂട്ടി സെലിന് (സറീന വഹാബ്) പ്രണയമുണ്ടെന്ന് സണ്ണി തെറ്റിദ്ധരിക്കുന്നു. സ്വപ്‌നങ്ങളുടെ മായികലോകത്ത് വിഹരിച്ചിരുന്ന ഒരു കൂട്ടം യുവതയെ ആണ് സണ്ണി പ്രതിനിധീകരിച്ചത്. നായികയാവട്ടെ ഉള്ള് തുറന്ന സൗഹൃദ ഇടപെടലുകളിൽ, അതിൽ സംഭവിച്ചേക്കാവുന്ന സ്പർശനങ്ങളിൽ, തെറ്റ് കാണാത്തയാൾ. അങ്ങനെയിരിക്കെ മറ്റൊരാളുമായി അവളുടെ വിവാഹം കഴിഞ്ഞത് നായകന് സഹിക്കാനായില്ല.…

    Read More »
  • Crime

    സെക്യൂരിറ്റി ജീവനക്കാര്‍ ഷിഫ്റ്റ് മാറുന്ന സമയം ഒളിച്ചുകയറി; ആശുപത്രിയില്‍ രോഗിയെ ബലാത്സംഗം ചെയ്തു

    ബംഗളുരു: സര്‍ക്കാര്‍ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കയറിയ യുവാവ് രോഗിയെ ബലാത്സംഗം ചെയ്തു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ചികത്സയിലുള്ള യുവതിയെ ആണ് പീഡനത്തിന് ഇരയായത്. കര്‍ണാടക കല്‍ബുര്‍ഗിയിലെ ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(ജിംസ്) വെള്ളിയാഴ്ചയാണ് സംഭവം. പ്രതി മെഹബൂബ് പാഷ എന്നയാളെ സംഭവം നടന്ന രാത്രി തന്നെ അറസ്റ്റ് ചെയ്തു. ആറ് മാസമായി മാനസിക പ്രശ്‌നങ്ങള്‍ മൂലം യുവതി ഇവിടെ ചികിത്സയിലായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ ഷിഫ്റ്റ് മാറുന്ന സമയം നോക്കിയാണ് പ്രതി അകത്ത് കടന്നത്. ഈ സമയത്ത് ഇത് എളുപ്പമാണ്. ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു യുവതിയുടെ കിടക്ക ഉണ്ടായിരുന്നത്. 750 കിടക്കകളുള്ള ആശുപത്രിയില്‍ സെക്ക്യൂരിറ്റി ജീവനക്കാരുടെ എണ്ണം വളരെ കുറവാണ്. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഞങ്ങള്‍ ആവശ്യം ഉന്നയിച്ച് കത്തയച്ചിരുന്നു. ഇത്തരമൊരു സംഭവം ആശുപത്രിയില്‍ ആദ്യമാണ്. സംഭവത്തെ കുറിച്ചു ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരടക്കമുള്ളവരെ കുറിച്ചുമുള്ള റിപ്പോര്‍ട്ട് ഉന്നതാധികാരികള്‍ക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പ്രതി പിടിയിലായിരുന്നു.…

    Read More »
  • NEWS

    സ്വപ്നങ്ങളിലേക്ക് ദിശാബോധത്തോടെ യാത്ര തുടരുക, ലക്ഷ്യത്തിലെത്തും വരെ വിശ്രമമരുത്

    വെളിച്ചം ആ കുട്ടിക്ക് വലിയ ആഗ്രഹമായിരുന്നു തന്റെ രാജ്യത്തെ രാജാവിനോട് സംസാരിക്കണം എന്ന്. അവന്‍ അമ്മയുടെ സഹായം തേടിയെങ്കിലും അമ്മ നിസ്സഹായയായിരുന്നു. മറ്റുപലരോടും അവന്‍ ഈ ആഗ്രഹം പറഞ്ഞു. പലരും സഹായിക്കാന്‍ പ്രാപ്തിയുള്ളവരായിരുന്നില്ല. ശേഷിയുള്ള ചിലർ അവഗണിച്ചു. ഒടുവിൽ കുട്ടിയുടെ ഈ ചോദ്യം വഴിയരുകില്‍ ഇരുന്ന ഒരു യാചകന്‍ കേട്ടു. അയാള്‍ അവനെ അടുത്ത് വിളിച്ചിട്ടു പറഞ്ഞു: “കൊട്ടാരത്തിന്റെ പണി നടക്കുകയാണ്. നീയും അവിടെ ജോലി ചെയ്യുക. പക്ഷേ, കൂലി വാങ്ങരുത്…” അവന്‍ അങ്ങിനെ തന്നെ ചെയ്തു. ഒരു ദിവസം പണിസ്ഥലത്ത് എത്തിയ രാജാവ് ചുറുചുറുക്കോടെ ജോലി ചെയ്യുന്ന അവനെ കാണുകയും അവനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. വേതനം വാങ്ങാതെയാണ് അവന്‍ ജോലിചെയ്യുന്നത് എന്നറിഞ്ഞപ്പോള്‍ രാജാവ് അവനെ അരികിലേക്ക് വിളിച്ചു കാര്യമന്വേഷിച്ചു. അവന്‍ പറഞ്ഞു: “എനിക്ക് അങ്ങയോട് ഒന്ന് സംസാരിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ഞാനതു നേടിയിരിക്കുന്നു…” ലക്ഷ്യം തീരുമാനിക്കപ്പെട്ടാല്‍ ഒരു കാര്യം ഉറപ്പ് വരുത്തണം. പിന്നീട് വെയ്ക്കുന്ന ഓരോ ചുവടും ആ…

    Read More »
  • Crime

    ലൈംഗിക ബന്ധത്തിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തി; മുന്‍പങ്കാളി ബലാത്സംഗം ചെയ്‌തെന്ന് യുവതി

    ഗുരുഗ്രാം: മുന്‍പ് പങ്കാളിയായിരുന്ന വ്യക്തി പലതവണ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി ഡല്‍ഹിയില്‍ നിന്നുള്ള ഇരുപത്താറുകാരി രംഗത്ത്. തന്റെ അനുമതി കൂടാതെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും ചിത്രീകരിക്കുകയും, ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും യുവതി ആരോപിച്ചു. തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശപ്പെടുത്തിയ പങ്കാളി, അത് തിരികെ നല്‍കുന്നില്ലെന്നും പരാതിയുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വഴക്കിട്ടതിനെ തുടര്‍ന്ന് തന്റെ സ്വകാര്യ ചിത്രങ്ങള്‍ പങ്കാളിയായിരുന്ന യുവാവ് മാതാപിതാക്കള്‍ക്ക് അയച്ചതോടെയാണ് യുവതി പരാതിയുമായി പോലീസിനു മുന്നിലെത്തിയത്. 2022 മേയില്‍ പരിചയപ്പെട്ട അമൂല്‍ ഠാക്കൂര്‍ എന്ന യുവാവുമൊത്ത് ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു താനെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. പിന്നീട് ഇയാളുമായി പിരിഞ്ഞ യുവതി, വീട്ടിലേക്കു മടങ്ങി. ഇതിനെ തുടര്‍ന്നായിരുന്നു ഭീഷണി. ”എന്നെ വിവാഹം ചെയ്യുമെന്ന് വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിനിടെ അയാള്‍ സ്വകാര്യ ചിത്രങ്ങളും വിഡിയോയും മൊബൈലില്‍ ചിത്രീകരിച്ചു. പിന്നീട് ഞാന്‍ വീട്ടിലേക്കു മടങ്ങിയപ്പോള്‍, തിരികെ വരാന്‍ ആവശ്യപ്പെട്ട് അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. ഈ ആവശ്യം ഞാന്‍ നിരസിച്ചപ്പോള്‍…

    Read More »
  • Kerala

    ”റബ്ബറിന് 300 രൂപയാക്കൂ, ഒരു എംപി പോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം മാറ്റിത്തരാം”

    കണ്ണൂര്‍: റബ്ബറിന് 300 രൂപയാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാമെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കേരളത്തില്‍ നിന്ന് ബി.ജെ.പിക്ക് ഒരു എം.പി. പോലുമില്ലെന്ന വിഷമം മാറ്റിത്തരാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കണ്ണൂര്‍ ആലക്കോട് നടന്ന കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം. ”റബ്ബറിന് വിലയില്ല, വിലത്തകര്‍ച്ചയാണ്. ആരാ ഉത്തരവാദി, ആരും ഉത്തരവാദികളല്ല. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ വിചാരിച്ചാല്‍ റബ്ബറിന്റെ വില 250 രൂപയാക്കാന്‍ കഴിയും. തിരഞ്ഞെടുപ്പില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തില്‍ വിലയില്ല എന്ന സത്യമോര്‍ക്കുക. നമുക്ക് കേന്ദ്രസര്‍ക്കാരിനോട് പറയാം, നിങ്ങളുടെ പാര്‍ട്ടി ഏതുമായിക്കൊള്ളട്ടെ, ഞങ്ങള്‍ നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കാം, നിങ്ങള്‍ വില 300 രൂപയായി പ്രഖ്യാപിച്ച് കര്‍ഷകരില്‍ നിന്ന് റബ്ബര്‍ എടുക്കുക. നിങ്ങള്‍ക്ക് ഒരു എം.പി. പോലുമില്ലെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം.”- ബിഷപ്പ് പറഞ്ഞു. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കെ.എം. മാണി ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ റബ്ബറിന് 150 രൂപ താങ്ങുവില…

    Read More »
  • Kerala

    കേരളത്തില്‍ വിവിധ ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം. കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മിതമായ മഴയ്ക്കും സാധ്യതയെന്ന് നിരീക്ഷണ കേന്ദ്രം അറിയിച്ചു.  

    Read More »
Back to top button
error: