Month: March 2023

  • Kerala

    മധുര ഗാനങ്ങൾ കൊണ്ട് മലയാളിയുടെ മനം നിറച്ച സംഗീത സംവിധായകൻ ശ്യാമിന് ഇന്ന് 86-ാംപിറന്നാൾ

    ജയൻ മൺറോ സാമുവല്‍ ജോസഫ് എന്ന ‘ശ്യാം’ 1937 മാർച്ച് 19-ന് തങ്കരാജ് ജോസഫ്- മേരി തങ്കരാജ് ദമ്പതികളുടെ മകനായി തമിഴ്നാട്ടിലെ മൈലാപ്പൂരിലാണ് ജനിച്ചത്. മാതാപിതാക്കൾ അദ്ധ്യാപകരായിരുന്നു. ബോർഡിംഗ് സ്ക്കൂൾ അദ്ധ്യാപികയായിരുന്ന അമ്മ പള്ളിയിൽ ഓർഗൻ വായിക്കുന്നത് കണ്ടാണ് വളർന്നത്. അമ്മയ്ക്ക് കർണ്ണാടകസംഗീതത്തേക്കാൾ പാശ്ചാത്യസംഗീതത്തിൽ നല്ല അറിവുണ്ടായിരുന്നു. എട്ടാം വയസ്സിൽ പാട്ട് പാടുവാൻ ആരംഭിച്ചു. ആ സമയത്താണ് അച്ഛൻ ഒരു വയലിൻ വാങ്ങിക്കൊടുക്കുന്നത്. അച്ഛൻ സമ്മാനിച്ച വയലിൻ ഉപയോഗിച്ച് പള്ളിയിലെ ട്രൂപ്പുകൾക്ക് വേണ്ടി വയലിൻ വായിച്ചു തുടങ്ങി. അക്കാലത്ത് ഗാനമേളകളിലും വയലിൻ വായിക്കുമായിരുന്നു ശ്യാം. 1952-ൽ പതിനഞ്ചാമത്തെ വയസ്സിൽ ശാസ്ത്രീയമായി വയലിൻ അഭ്യസിക്കുവാൻ തുടങ്ങി. ധൻ‌രാജ് മാസ്റ്റർ ആയിരുന്നു ഗുരു. ധൻ‌രാജ് മാസ്റ്ററെ കാണാൻ അവിടെ എത്തിയിരുന്ന പ്രസിദ്ധ സംഗീതസംവിധായകൻ ആർ.കെ ശേഖറുമായി (റഹ്മാൻ്റെ പിതാവ്) പരിചയപ്പെട്ടു. ആ ബന്ധം വളർന്നു. 1955-ൽ എം. ബി. ശ്രീനിവാസൻ ചെയ്ത ‘കൽ കി ബാത്ത്’ എന്ന നാടകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതും അവസരം ഉണ്ടാക്കി…

    Read More »
  • Crime

    രണ്ടാം ഭാര്യയെ തലയണകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; മൂന്നാം ഭര്‍ത്താവ് ജീവനൊടുക്കി

    തിരുവനന്തപുരം: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ തലയണകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കാരേറ്റ് പേടികുളം പവിഴത്തില്‍ എസ്.രാജേന്ദ്രന്‍(62) ആണ് ഭാര്യ ശശികല(57)യെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാത്രി 10-നും 11-നും ഇടയിലാണ് സംഭവം. ഇരുവരും മാത്രമേ പേടികുളത്തെ വീട്ടില്‍ താമസമുള്ളൂ. എറണാകുളത്ത് താമസിക്കുന്ന രാജേന്ദ്രന്റെ മകന്‍ അറിയിച്ചതിനെത്തുടര്‍ന്ന് അയല്‍വ സംഭവം നടന്ന വീട്ടിലെത്തി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ജനല്‍ച്ചില്ല് പൊട്ടിച്ചുമാറ്റി നോക്കുമ്പോള്‍ കിടപ്പുമുറിയില്‍ മുഖത്ത് തലയിണവെച്ചനിലയില്‍ ശശികലയെ കണ്ടു. വിളിച്ചെങ്കിലും പ്രതികരണമില്ലായിരുന്നു. തുടര്‍ന്ന് കിളിമാനൂര്‍ പോലീസില്‍ വിവരമറിയിച്ചു, പോലീസെത്തി കതക് ചവിട്ടിത്തുറന്ന് വീടിനകത്തു നടത്തിയ പരിശോധനയിലാണ് മറ്റൊരു മുറിയില്‍ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചനിലയില്‍ രാജേന്ദ്രനെയും കണ്ടത്. ശശികലയെ രാജേന്ദ്രന്‍ രണ്ടാമത് വിവാഹം കഴിച്ചതാണ്. ആദ്യഭാര്യ ഏഴുവര്‍ഷം മുന്‍പ് രോഗബാധിതയായി മരിച്ചു. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. ഇവര്‍ മൂവരും വിവാഹിതരാണ്. അഞ്ചുവര്‍ഷം മുന്‍പാണ് വാവറയമ്പലം സ്വദേശിയായ ശശികലയെ വിവാഹം ചെയ്തത്. ശശികലയുടെ മൂന്നാമത്തെ വിവാഹമാണ് രാജേന്ദ്രനുമായി നടന്നത്. ഇവര്‍ക്ക് മക്കളില്ല. അടുത്തിടെ ഇരുവരും തമ്മില്‍…

    Read More »
  • India

    സിദ്ധരാമയ്യയ്ക്ക് മണ്ഡലം കണ്ടെത്താനാവാതെ കോണ്‍ഗ്രസ്; ജയിക്കുന്ന സീറ്റിനായി തിരച്ചില്‍

    ബംഗളൂരു: കര്‍ണാടകയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്ക് വിജയ സാധ്യതയുള്ള മണ്ഡലം കണ്ടെത്താനാകാതെ കോണ്‍ഗ്രസ് നേതൃത്വം. നേരത്തെ കോലാറില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന സിദ്ധരാമയ്യയ്ക്ക് ആ സീറ്റ് നല്‍കേണ്ടെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിച്ചതായി സൂചനയുണ്ട്. വ്യാഴാഴ്ചയ്ക്കു മുന്‍പായി കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങിയേക്കും. ബാഗല്‍കോട്ട് ജില്ലയിലെ ബദാമിയില്‍ നിന്നുള്ള എംഎല്‍എയാണ് സിദ്ധരാമയ്യ. മാസങ്ങള്‍ക്ക് മുന്‍പ്, കോലാറാണ് ഇനിയുള്ള കര്‍മ മണ്ഡലമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായ കോലാറില്‍ മുതിര്‍ന്ന നേതാവിനെ ഇറക്കുന്നത് ആത്മഹത്യാപരമെന്നാണു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടി നടത്തിയ സര്‍വേയിലും ഉറച്ച മണ്ഡലമെന്ന ഗണത്തില്‍ കോലാറില്ല. ഡല്‍ഹിയില്‍ നടന്ന സ്ഥാനാര്‍ഥി നിര്‍ണയ യോഗത്തില്‍ ഇക്കാര്യം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ തന്നെ സിദ്ധരാമയ്യയോടു പറഞ്ഞന്നാണ് പുറത്തുവന്ന വിവരം. നേതൃത്വം ആവശ്യപ്പെടുന്ന സ്ഥലത്തു മത്സരിക്കുമെന്നു സിദ്ധരാമയ്യ നിലപാട് മാറ്റിയിട്ടുണ്ട്. തിങ്കളാഴ്ച ബെലഗാവിയിലെ പരിപാടിക്കായി…

    Read More »
  • India

    പഞ്ചാബില്‍ ഇന്റര്‍നെറ്റ് വിലക്ക് നീട്ടി; അമൃത്പാല്‍ സിങ്ങിനായി തിരച്ചില്‍ ഊര്‍ജ്ജിതം, പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

    ന്യൂഡല്‍ഹി: പഞ്ചാബിലെ വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ്ങിനെ പിടികൂടാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി പോലീസ്. ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയുടെ നേതാവായ അമൃത്പാല്‍ സിങ്ങിന്റെ വസതിയില്‍ പഞ്ചാബ് പോലീസ് നാലു മണിക്കൂറിലധികം പരിശോധന നടത്തി. അമൃത് പാലിനെ പഞ്ചാബ് പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ മേഹത്പുരില്‍ പഞ്ചാബ് പോലീസ് അമൃത്പാല്‍ സിങ്ങിന്റെ വാഹനവ്യൂഹം തടഞ്ഞെങ്കിലും വാഹനങ്ങള്‍ മാറിക്കയറി ഇയാള്‍ രക്ഷപ്പെട്ടു. 20-25 കിലോമീറ്ററോളം പൊലീസ് അമൃത്പാലിനെ ചേസ് ചെയ്തു. രക്ഷപ്പെട്ട അമൃത്പാലിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാണെന്നും, ഉടന്‍ തന്നെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. ഇയാളുടെ ആഡംബര എസ്‌യുവി അടക്കമുള്ള കാറുകള്‍ പോലീസ് കണ്ടെടുത്തു. നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. അമൃത്പാലിന്റെ ഉപദേശകനും സാമ്പത്തിക സ്രോതസുമായ ദല്‍ജീത് സിങ്ങിനെയും പോലീസ് രാവിലെ അറസ്റ്റ് ചെയ്തു. അമൃത്പാലിന്റെ അനുയായികളായ 78 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അമൃത്പാലിനെ പിടികൂടാനുള്ള ശ്രമത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പഞ്ചാബില്‍ ഉടനീളം ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ക്ക് നാളെ വരെ വിലക്ക്…

    Read More »
  • Kerala

    ബിഷപ്പിന്റെ പ്രസംഗം ബിജെപിയെ ലജ്ജയില്ലാതെ ന്യായീകരിക്കുന്നത്; വിമര്‍ശിച്ച് സിപിഎം നേതാക്കള്‍

    കണ്ണൂര്‍: ആലക്കോട് നടന്ന കത്തോലിക്ക കോണ്‍ഗ്രസ് കര്‍ഷക റാലിയില്‍ തലശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ പ്രസംഗം ദൗര്‍ഭാഗ്യകരവും കുടിയേറ്റ ജനതയുടെ ആത്മാഭിമാനത്തിനു മുറിവേല്‍പിക്കുന്നതുമാണെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. റബറിന് കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിച്ചാല്‍ ബിജെപിയെ സഹായിക്കുമെന്നും കേരളത്തില്‍ നിന്ന് എംപി ഇല്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചുതരുമെന്നുമുള്ള ബിഷപ്പിന്റെ പ്രസംഗം ന്യൂനപക്ഷവേട്ടയ്ക്കു നേതൃത്വം നല്‍കുന്ന ബിജെപിയെ ലജ്ജയില്ലാതെ ന്യായീകരിക്കുന്നതാണെന്ന് എം.വി.ജയരാജന്‍ ചൂണ്ടിക്കാട്ടി. മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശത്തില്‍ പരോക്ഷ വിമര്‍ശനവുമായി മന്ത്രി എം.ബി.രാജേഷും രംഗത്തെത്തി. കുറുക്കന്‍ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് ക്രൈസ്തവര്‍ക്ക് അറിയാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പുള്ളിപ്പുലിയുടെ പുള്ളി എത്ര തേച്ചാലും മായ്ച്ചാലും പോകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ റബര്‍ കര്‍ഷകരുടെ പ്രതിസന്ധിയ്ക്കും വിലയിടിവിനും കാരണം കേന്ദ്ര നയങ്ങളാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണി പ്രതികരിച്ചു. ആ നയം തിരുത്തണമെന്നാണ് ബിഷപ്പ് പ്രസംഗത്തിലൂടെ ഉദ്ദേശിച്ചതെന്നും ജോസ് കെ.മാണി വ്യക്തമാക്കി. അതേസമയം, ഏതു…

    Read More »
  • Crime

    യുവതിയുടെ വസ്ത്രത്തില്‍ പിടിച്ചുവലിച്ച് കാറില്‍ കയറ്റി യുവാവ്; കാഴ്ച്ചക്കാരായി ജനം

    ന്യൂഡല്‍ഹി: തിരക്കേറിയ റോഡില്‍ ആളുകള്‍ നോക്കിനില്‍ക്കെ ഒരു യുവാവ് യുവതിയെ മര്‍ദ്ദിച്ച് കാറില്‍ കയറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത്. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ മംഗോല്‍പുരിയിലാണ് സംഭവം. ജീന്‍സും ടീ ഷര്‍ട്ടുമാണ് യുവതി ധരിച്ചിരുന്നത്. രാത്രിയില്‍ നല്ല ട്രാഫിക്കുള്ള റോഡിലാണ് യുവതിയുടെ ടീ ഷര്‍ട്ടില്‍ പിടിച്ച് വലിച്ചിഴച്ച് കാറിലേക്കു തള്ളിയിട്ടത്. എതിര്‍ഭാഗത്തെ ഡോര്‍ തുറന്ന് മറ്റൊരു യുവാവ് ഇതെല്ലാം കാണുന്നുണ്ടായിരുന്നെങ്കിലും തടയാന്‍ ശ്രമിച്ചില്ല. യുവതി കാറില്‍ കയറിയതോടെ ഇരു ഡോറുകളും അടച്ചു. കാറിന്റെ ഡ്രൈവറും വിഷയത്തില്‍ പ്രതികരിച്ചില്ല. #SOS | Just Now at Mangolpuri Flyover towards Peeragarhi Chowk.@DelhiPolice @LtGovDelhi @dcpouter @DCWDelhi @dtptraffic pic.twitter.com/ukmVc7Tu1v — Office of Vishnu Joshi (@thevishnujoshi) March 18, 2023 സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. കാര്‍ ഡ്രൈവര്‍ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വ്യക്തിയാണെന്നു കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി പോലീസ് ഡ്രൈവറെ കണ്ടെത്തി. ശനിയാഴ്ച രാത്രി…

    Read More »
  • India

    ഭാരത് ജോഡോ യാത്രയിലെ രാഹുലിന്റെ വിവാദ പരാമര്‍ശം; രണ്ടര മണിക്കൂര്‍ കാത്തിരുന്ന് പോലീസ് സംഘം മടങ്ങി

    ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്ത്രീകള്‍ ലൈംഗിക ചൂഷണം നേരിടുന്നുവെന്ന പരാമര്‍ശത്തില്‍ മൊഴിയെടുക്കാനെത്തിയ ഡല്‍ഹി പോലീസ് സംഘം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കാണാനാകാതെ അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് മടങ്ങി. തിരക്കിലാണെന്നും പിന്നീട് മറുപടി നല്‍കാമെന്നും രാഹുല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മടങ്ങുന്നതെന്ന് പോലീസ് അറിയിച്ചു. വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നോട്ടിസ് നല്‍കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പോലീസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ രണ്ടര മണിക്കൂറാണ് രാഹുലിന്റെ വസതിക്കു മുന്നില്‍ കാത്തുനിന്നത്. ഉദ്യോഗസ്ഥര്‍ വീടിനു പുറത്തിറങ്ങിയതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തില്‍ സൂചിപ്പിച്ച ഇരകളുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാഹുലിന്റെ വസതിയിലെത്തിയത്. ”സ്ത്രീകള്‍ ഇപ്പോഴും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു” എന്നായിരുന്നു ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കവേ ശ്രീനഗറില്‍വച്ച് രാഹുല്‍ പറഞ്ഞത്. ”രാഹുല്‍ ഗാന്ധിയോട് സംസാരിക്കാനാണ് ഞങ്ങള്‍ ഇവിടെ വന്നത്. ഭാരത് ജോഡോ…

    Read More »
  • Crime

    ഗോവയില്‍നിന്ന് മടങ്ങിയത് 279 കുപ്പി മദ്യവുമായി! തൃശൂരില്‍ യുവതി പിടിയില്‍

    തൃശൂര്‍: ട്രെയിനില്‍ ഗോവയില്‍ നിന്നും തൃശൂരിലേക്ക് കടത്താന്‍ ശ്രമിച്ച 279 കുപ്പി മദ്യവുമായി യുവതി പിടിയിലായി. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശി ശ്രാവണിയാണ് (22) പിടിയിലായത്. ഗോവയില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന മദ്യമാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തൃശൂര്‍ ആര്‍.പി.എഫ് ഇന്‍സ്പെക്ടര്‍ അജയ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബാഗില്‍ ഒളിപ്പിച്ച മദ്യം പിടിച്ചെടുത്തത്. 750 മില്ലി ലിറ്ററിന്റെ 77 കുപ്പിയും 90 മില്ലി ലിറ്ററിന്റെ 202 ബോട്ടിലുമാണ് പിടിച്ചെടുത്തത്. 27,000 രൂപ വിലമതിക്കുന്ന മദ്യമാണ് പിടികൂടിയതെന്ന് ആര്‍.പി.എഫ് അറിയിച്ചു. ആര്‍.പി.എഫിന്റെ ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് പിടികൂടിയ മദ്യവും പ്രതിയെയും എക്സൈസിന് കൈമാറി. തൃശൂരില്‍ ആര്‍ക്കായാണ് മദ്യമെത്തിച്ചതെന്നത് ഉള്‍പ്പെടെയുള്ളവ അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

    Read More »
  • Crime

    ഡല്‍ഹിയില്‍ മെട്രോ നിര്‍മാണം നടക്കുന്നതിന് സമീപം ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കിയ നിലയില്‍

    ന്യൂഡല്‍ഹി: റാപ്പിഡ് മെട്രോ സ്റ്റേഷന്‍ നിര്‍മാണം നടക്കുന്നതിന് സമീപം മനുഷ്യശരീര ഭാഗങ്ങള്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ സാരൈ കാലെ ഖാന് സമീപമാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മെട്രോ നിര്‍മാണ പ്രവര്‍ത്തകരാണ് ശരീരഭാഗങ്ങള്‍ ആദ്യം കണ്ടെത്തുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും ഡെപ്യൂട്ടി കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സംഘമെത്തി നിര്‍മാണ സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. പരിശോധനയില്‍ നിരവധി ശരീരഭാഗങ്ങളും തലമുടിയും കണ്ടെത്തി. കണ്ടെടുത്ത അവശിഷ്ടങ്ങള്‍ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റി. ഐപിസി സെക്ഷന്‍ 302 പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • Kerala

    മലമ്പുഴയില്‍ കാട്ടാനക്കൂട്ടം സ്‌കൂട്ടര്‍ തകര്‍ത്തു; മത്സ്യത്തൊഴിലാളി രക്ഷപെട്ടത് തലനാരിഴയ്ക്ക്

    പാലക്കാട്: മലമ്പുഴയില്‍ ആനക്കൂട്ടം സ്‌കൂട്ടര്‍ തകര്‍ത്തു. കല്ലേപ്പുള്ളി സ്വദേശി സുന്ദരന്‍ ആണ് കാട്ടാനക്കൂട്ടത്തിന് മുന്നില്‍ പെട്ടത്. തലനാരിഴയ്ക്ക് ആണ് സുന്ദരന്‍ രക്ഷപെട്ടത്. സുന്ദരന്റെ ഇരുചക്രവാഹനം ആനക്കൂട്ടം പൂര്‍ണമായി നശിപ്പിച്ചു. ആനകളെ കണ്ടതും സുന്ദരന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പുലര്‍ച്ചെ 5 മണിയ്ക്കാണ് സംഭവം ഉണ്ടായത്. മലമ്പുഴ ഡാമിലേക്ക് മത്സ്യബന്ധനത്തിനായി വരുമ്പോഴാണ് ആനക്കൂട്ടം ആക്രമിച്ചത്. അതേസമയം, വനം വകുപ്പ് ഉദ്യോഗസ്ഥരെ അടക്കം വിവരം അറിയിച്ചിട്ടും അധികൃതര്‍ ആരും സ്ഥലത്ത് ഇതുവരെ എത്തിയിട്ടില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

    Read More »
Back to top button
error: