CrimeNEWS

സെക്യൂരിറ്റി ജീവനക്കാര്‍ ഷിഫ്റ്റ് മാറുന്ന സമയം ഒളിച്ചുകയറി; ആശുപത്രിയില്‍ രോഗിയെ ബലാത്സംഗം ചെയ്തു

ബംഗളുരു: സര്‍ക്കാര്‍ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കയറിയ യുവാവ് രോഗിയെ ബലാത്സംഗം ചെയ്തു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ചികത്സയിലുള്ള യുവതിയെ ആണ് പീഡനത്തിന് ഇരയായത്. കര്‍ണാടക കല്‍ബുര്‍ഗിയിലെ ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(ജിംസ്) വെള്ളിയാഴ്ചയാണ് സംഭവം. പ്രതി മെഹബൂബ് പാഷ എന്നയാളെ സംഭവം നടന്ന രാത്രി തന്നെ അറസ്റ്റ് ചെയ്തു.

ആറ് മാസമായി മാനസിക പ്രശ്‌നങ്ങള്‍ മൂലം യുവതി ഇവിടെ ചികിത്സയിലായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ ഷിഫ്റ്റ് മാറുന്ന സമയം നോക്കിയാണ് പ്രതി അകത്ത് കടന്നത്. ഈ സമയത്ത് ഇത് എളുപ്പമാണ്. ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു യുവതിയുടെ കിടക്ക ഉണ്ടായിരുന്നത്.

750 കിടക്കകളുള്ള ആശുപത്രിയില്‍ സെക്ക്യൂരിറ്റി ജീവനക്കാരുടെ എണ്ണം വളരെ കുറവാണ്. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഞങ്ങള്‍ ആവശ്യം ഉന്നയിച്ച് കത്തയച്ചിരുന്നു. ഇത്തരമൊരു സംഭവം ആശുപത്രിയില്‍ ആദ്യമാണ്. സംഭവത്തെ കുറിച്ചു ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരടക്കമുള്ളവരെ കുറിച്ചുമുള്ള റിപ്പോര്‍ട്ട് ഉന്നതാധികാരികള്‍ക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പ്രതി പിടിയിലായിരുന്നു. രോഗിയുടെ ബന്ധുവും കൂട്ടിരിപ്പുകാരും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: