CrimeNEWS

ഭാര്യയുടെ കാമുകന്‍െ്‌റ ഭാര്യയെ കൊലപ്പെടുത്തി; സൈനികന്‍ അറസ്റ്റില്‍

ലഖ്‌നൗ: ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തിയ സഹപ്രവര്‍ത്തകന്റെ, ഭാര്യയെ കൊലപ്പെടുത്തി സൈനികന്‍. സംഭവത്തില്‍ സൈനികനായ നിതീഷ് പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. പാണ്ഡെയുടെ സഹപ്രവര്‍ത്തകന്‍
മനോജ് സേനാപതിയുടെ ഭാര്യ സുദേഷ്ണയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നാലെ കന്റോണ്‍മെന്‍്‌റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.

പ്രദേശത്ത സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സൈനിക ഉദ്യോഗസ്ഥരുടെ സഹായത്തോടെ സൈനികനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സേനാപതിയുമായി തന്റെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ വലിയ ദേഷ്യത്തിലായിരുന്നു നിതീഷ്.

മാര്‍ച്ച് 13-ന് സേനാപതിയുടെ വീട്ടില്‍ നിതീഷ് എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നത് ഭാര്യ സുദേഷ്‌നയായിരുന്നു. തന്റെ ഭാര്യയുടെ ചിത്രങ്ങളും വീഡിയോകളും ഡിലീറ്റ് ചെയ്യാന്‍ ഭര്‍ത്താവിനെ വിളിച്ച് പറയാന്‍ സുദേഷ്‌നയോട് നിതീഷ് ആവശ്യപ്പെട്ടു. ഇത് കേട്ട് ദേഷ്യപ്പെട്ട സുദേഷ്‌ന നിതീഷുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് കത്തി ഉപയോഗിച്ച് സുദേഷ്‌നയെ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും നിതീഷ് കുത്തുകയായിരുന്നു. കുത്തിയ കത്തി രണ്ട് ദിവസം ബാഗില്‍ സൂക്ഷിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നുവെന്ന് നിതീഷ് മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു.

Back to top button
error: