Month: March 2023
-
India
ഇസ്‌ലാമിക ഭരണം ലക്ഷ്യമിട്ട് സായുധസേന; പോപ്പുലര്‍ ഫ്രണ്ടിനെതിരെ അഞ്ചാം കുറ്റപത്രം
ന്യൂഡല്‍ഹി: സായുധ പോരാട്ടം നടത്താനും 2047 ല്‍ രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാനും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടതായി ഒ.എം.എ.സലാം ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ആരോപിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) പ്രകാരമുള്ള വകുപ്പുകള്‍ ഇവര്‍ക്കു മേല്‍ ചുമത്തി. ഇതില്‍ സലാം ഉള്‍പ്പെടെ 12 പേര്‍ സംഘടനയുടെ ദേശീയ നിര്‍വാഹക സമിതി അംഗങ്ങളാണ്. സംഘടനയുമായി ബന്ധപ്പെട്ട് എന്‍ഐഎ സമര്‍പ്പിക്കുന്ന അഞ്ചാമത്തെ കുറ്റപത്രമാണിത്. 59 പേര്‍ പ്രതിപ്പട്ടികയിലുള്ള നാലാമത്തെ കുറ്റപത്രം കഴിഞ്ഞ ദിവസം കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സായുധ പോരാട്ടം ലക്ഷ്യമിട്ട് സ്വന്തം സേന രൂപീകരിക്കാന്‍ സംഘടന ശ്രമിച്ചു. ഇതിനായി മുസ്‌ലിം യുവാക്കളെ റിക്രൂട്ട് ചെയ്ത് ആയുധ പരിശീലനം നല്‍കി. എതിരാളികളെ വകവരുത്താന്‍ പ്രത്യേക സംഘത്തിനു രൂപം നല്‍കി. രാഷ്ട്രീയ, സാമൂഹിക സംഘടനയെന്ന മറവില്‍ പ്രവര്‍ത്തിച്ച പോപ്പുലര്‍ ഫ്രണ്ടിന്റെ യഥാര്‍ഥ ലക്ഷ്യം രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കുകയായിരുന്നുവെന്നും കുറ്റപത്രം വ്യക്തമാക്കി.…
Read More » -
Kerala
അട്ടിമറി നടന്നോ..? ബ്രഹ്‌മപുരത്തെ ജീവനക്കാരെ ചോദ്യം ചെയ്ത് പോലീസ്
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കരാര്‍ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു. തീപിടിത്ത സമയത്ത് പ്ലാന്റിലുണ്ടായിരുന്ന ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. മാലിന്യ സംസ്‌കരണത്തിന് കരാറെടുത്ത സോണ്‍ടയുടെ ജീവനക്കാരുള്‍പ്പടെയുള്ളവരില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. സിസി ടിവി ദൃശ്യങ്ങളും പോലീസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി സാധ്യതയുണ്ടോ എന്നതാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. എന്നാല്‍ അത്തരത്തിലുള്ള തെളിവുകളൊന്നും പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനിടെ തീപിടിത്തത്തിനുത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍-വകുപ്പുതല നടപടിവേണമെന്ന് കഴിഞ്ഞ ദിവസം ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്താന്‍ ഉന്നതതല അന്വേഷണം ആവശ്യമാണ്. രണ്ടുമാസത്തിനകം കുറ്റക്കാരെ കണ്ടെത്തണമെന്നാണ് ഉത്തരവില്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കാന്‍ ചീഫ് സെക്രട്ടറിക്ക് കഴിയണം. കുറ്റക്കാര്‍ക്കെതിരേ സംസ്ഥാന പോലീസ് മേധാവിയും ചീഫ് സെക്രട്ടറിയും കര്‍ശനനിയമനടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. അല്ലാത്തപക്ഷം ഉദ്യോഗസ്ഥരെ വിചാരണചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കുകയുണ്ടായി.
Read More » -
Kerala
ലൈസന്‍സെടുക്കാന്‍ ഇനി ക്ലച്ചും ഗിയറും വേണ്ട; ഡ്രൈവിങ് ടെസ്റ്റിന് ഓട്ടമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കാം
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് ഇനി ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ ഓടിച്ച് കാണിച്ചാലും ലൈസന്‍സ് നല്‍കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍. എച്ച്, റോഡ് ടെസ്റ്റുകള്‍ക്ക് ഓട്ടോമാറ്റിക്, വൈദ്യുതവാഹനങ്ങള്‍ ഉപയോഗിക്കാം. ഓട്ടമാറ്റിക് വാഹനം ഉപയോഗിച്ചാണ് ലൈസന്‍സ് എടുക്കുന്നതെങ്കിലും ഗിയര്‍ ഉള്ള വാഹനം ഓടിക്കുന്നതിനു തടസ്സമില്ലെന്ന് ഉത്തരവില്‍ പറയുന്നു. 7500 കിലോയില്‍ താഴെ ഭാരമുള്ള കാറുകള്‍ മുതല്‍ ട്രാവലര്‍ വരെയുള്ള ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ (എല്‍എംവി) വിഭാഗം ലൈസന്‍സിനാണ് പുതിയ വ്യവസ്ഥ. എല്‍എംവി ലൈസന്‍സിന് എന്‍ജിന്‍ ട്രാന്‍സ്മിഷന്‍ പരി?ഗണിക്കേണ്ടെന്ന കേന്ദ്രനിര്‍ദേശത്തെതുടര്‍ന്നാണ് മാറ്റം. സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ 2019ല്‍ നിയമം മാറ്റിയെങ്കിലും കേരളത്തില്‍ ഇത് നടപ്പായിരുന്നില്ല. ഓട്ടമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളുമായി ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവരെ പങ്കെടുപ്പിക്കില്ലെന്ന നിലപാടായിരുന്നു സംസ്ഥാവത്ത് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരുന്നത്.
Read More » -
Kerala
സമവായത്തിന് വഴങ്ങുന്നില്ല, വിഡി സതീശന് ഹുങ്ക്; പ്രതിപക്ഷത്തിനെതിരെ മന്ത്രി റിയാസ്
തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവിന് ഹുങ്കാണ്. സ്പീക്കർക്കുമേൽ കുതിര കയറുകയാണ് പ്രതിപക്ഷം. സമവായത്തിന് പ്രതിപക്ഷം വഴങ്ങുന്നില്ല. നിയമസഭയിലെ ബഹളത്തിൽ ചിന്തിക്കേണ്ടത് പ്രതിപക്ഷമാണെന്നും റിയാസ് പറഞ്ഞു. വ്യക്തിപരമായ ആക്ഷേപമാണ് അവർ നടത്തുന്നത്. വ്യക്തിപരമായ ആരോപണം ഉന്നയിച്ചാൽ പേടിച്ച് പിൻമാറുന്നവരല്ല ഞങ്ങൾ. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും റിയാസ് പറഞ്ഞു. മാനേജ്മെൻറ് കോട്ട എന്ന പ്രതിപക്ഷത്തിന്റെ പരിഹാസത്തിനും റിയാസ് മറുപടി നൽകി. ബേപ്പൂരിൽ മത്സരിച്ചപ്പോൾ ഇതിലും വലിയ ആരോപണങ്ങൾ കേട്ടിരുന്നു. ഇത്തരം പരാമർശങ്ങൾക്ക് മറുപടി പറയാനില്ല. ചരിത്രത്തിലെ വലിയ ഭൂരിപക്ഷം നൽകി ജനങ്ങൾ മറുപടി പറഞ്ഞതാണെന്നും റിയാസ് തിരിച്ചടിച്ചു. കെപിസിസി പ്രസിഡൻ്റിൻ്റെയും ബിജെപി സംസ്ഥാന പ്രസിഡൻ്റിന്റെയും പ്രസ്താവനകൾ ഒരേ പോലെയാണ്. ഇരുവരുടെയും ഇനിഷ്യൽ മാത്രമല്ല രാഷ്ടീയ മനസ്സും ഒരേ പോലെയാണെന്നും റിയാസ് പരിഹസിച്ചു. സ്പീക്കറുടെ സഞ്ചാരസ്വാതന്ത്രം നിഷേധിച്ചത് ചരിത്രത്തിൽ ആദ്യമായാണെന്നും റിയാസ് പ്രതികരിച്ചു.
Read More » -
Business
നിർദേശങ്ങൾ പാലിച്ചില്ല; എച്ച്‌ഡിഎഫ്‌സിക്ക് 5 ലക്ഷം രൂപ പിഴ ചുമത്തി ആർബിഐ
ദില്ലി: നാഷണൽ ഹൗസിംഗ് ബാങ്ക് പുറപ്പെടുവിച്ച ചില വ്യവസ്ഥകൾ പാലിക്കാത്തതിന് ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന് (എച്ച്‌ഡിഎഫ്‌സി) റിസർവ് ബാങ്ക് 5 ലക്ഷം രൂപ പിഴ ചുമത്തി. 2019-20 കാലയളവിൽ ചില നിക്ഷേപകരുടെ കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ അവരുടെ നിയുക്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിൽ എച്ച്ഡിഎഫ്‌സി പരാജയപ്പെട്ടതായി ആർബിഐ പ്രസ്താവനയിൽ പറഞ്ഞു. നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപെട്ടതിനുള്ള കാരണവും എന്തുകൊണ്ട് പിഴ ചുമത്തരുത് എന്നതിനുള്ള കാരണവും കാണിക്കാൻ ആർബിഐ എച്ച്‌ഡിഎഫ്‌സിക്ക് നോട്ടീസ് അയച്ചിരുന്നു. 2020 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതിയെ പരാമർശിച്ച് കമ്പനിയുടെ നിയമപരമായ പരിശോധന എൻഎച്ച്ബി നടത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പറഞ്ഞു. ആർബിഐയുടെ നോട്ടീസിനുള്ള കമ്പനിയുടെ മറുപടി പരിഗണിച്ചതിന് ശേഷം, മേൽപ്പറഞ്ഞ നിയമപരമായ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്റെ കുറ്റം തെളിയിക്കപ്പെട്ടതാണെന്നും പണപ്പിഴ ചുമത്തേണ്ടതുണ്ടെന്നും ആർബിഐ നിഗമനത്തിലെത്തി. നിർദ്ദേശങ്ങൾ പാലിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സെൻട്രൽ ബാങ്ക് നടപടിയോട് പ്രതികരിച്ചുകൊണ്ട് എച്ച്ഡിഎഫ്‌സി ലിമിറ്റഡ് പറഞ്ഞു. 1987 ലെ…
Read More » -
Kerala
പാർട്ടിക്കുളിലെ തർക്കം; പത്തനംതിട്ടയിൽ കോൺഗ്രസ് ജാഥയ്ക്ക് നേരെ മുട്ടയെറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ!
പത്തനംതിട്ട: കോൺഗ്രസ് ജാഥയ്ക്ക് നേരെ മുട്ടയെറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ. ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന ഹാഥ് സേ ഹാഥ് യാത്രക്കെതിരെയാണ് പ്രവർത്തകർ മുട്ടയെറിഞ്ഞത്. ഡിസിസി ജനറൽ സെക്രട്ടറി എം സി ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുട്ട എറിഞ്ഞത്. പാർട്ടിയിലെ തർക്കം പ്രതിഷേധത്തിന് കാരണം എന്നാണ് വിവരം. പത്തനംതിട്ട വലഞ്ചുഴിയിലാണ് സംഭവം ഉണ്ടായത്. കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാൾ തുടങ്ങിയവർ പങ്കെടുത്ത ജാഥയ്ക്ക് നേരെയാണ് ഒരു വിഭാഗം പ്രവര്ത്തകര് മുട്ടയിരിഞ്ഞത്. എം എം നസീറിന്റെ വാഹനത്തിന് നേരെ കല്ലും എറിഞ്ഞു. മുട്ടയും കല്ലും എറിഞ്ഞവർക്കെതിരെ നടപടിയെടുക്കുമെന്ന് എം എം നസീർ പ്രതികരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഷെരീഫ് മദ്യപിച്ചിരുന്നുവെന്നും എം എം നസീർ പറയുന്നു.
Read More » -
LIFE
പ്രേക്ഷകരെ ആവേശം കൊള്ളിച്ച് ധനുഷും മലയാളികളുടെ പ്രിയ താരം സംയുക്തയും നിറഞ്ഞാടിയ ‘വാത്തി’യുടെ മെയ്‍ക്കിംഗ് വീഡിയോ
ധനുഷ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘വാത്തി’. മലയാളി നടി സംയുക്തയാണ് നായിക. മികച്ച പ്രതികരണമാണ് ധനുഷിനറെ ‘വാത്തി’ക്ക് തിയറ്ററുകളിൽ നിന്ന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ധനുഷ് നായകനായ ‘വാത്തി’യെന്ന ചിത്രത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന പല രംഗങ്ങളും ചിത്രീകരിച്ചത് എങ്ങനെ ആണെന്ന് വീഡിയോയിൽ കാണാം. ധനുഷ് ‘ബാലമുരുഗൻ’ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്‍ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. വംശി എസും സായ് സൗജന്യയും ചേർന്നാണ് ‘വാത്തി’ നിർമിച്ചിരിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വെങ്കി അറ്റ്‍ലൂരി തന്നെയാണ്. ധനുഷിന്റേതായി ‘നാനേ വരുവേൻ’ എന്ന ചിത്രമാണ് ഇതിനുമുമ്പ് പ്രദർശനത്തിന് എത്തിയത്. ധനുഷിന്റെ സഹോദരൻ സെൽവരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്. സെൽവരാഘവൻ അതിഥി കഥാപാത്രമായി ചിത്രത്തിൽ അഭിനയിക്കുന്നുമുണ്ട്. ഇന്ദുജ…
Read More » -
LIFE
ശങ്കര്‍ രാമകൃഷ്ണന്റെ ‘റാണി’യുടെ ഫസ്റ്റ് ലുക്ക് മഞ്ജു വാര്യരുടെ ഫേസ്‍ബുക്ക് പേജിലൂടെ ഇന്നെത്തും
ശങ്കർ രാമകൃഷ്‍ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഉർവശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ശങ്കർ രാമകൃഷ്‍ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ‘റാണി’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തുവിടുമെന്ന് അറിയിച്ചിരിക്കുകയാണ് ശങ്കർ രാമകൃഷ്‍ണൻ. അവൾ എത്തുന്നു, ‘റാണി ‘എന്ന ഒരു മുഖവരയോടെയാണ് പുതിയ പ്രൊജക്റ്റിന്റെ അപ്‍ഡേറ്റ് ശങ്കർ രാമകൃഷ്‍ണൻ അറിയിച്ചിരിക്കുന്നത്. മഞ്‍ജു വാര്യരുടെ പ്രധാന കഥാപാത്രങ്ങളുടെ ഫോട്ടോകൾ ഉൾപ്പെടുത്തിയുള്ള കൊളാഷ് പങ്കുവെച്ച് നടിക്ക് നന്ദി അറിയിച്ചിട്ടുമുണ്ട് ശങ്കർ രാമകൃഷ്‍ണൻ. മഞ്ജു വാര്യരുടെ ഫേസ്‍ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടുന്നതും പുതുമുഖ നായികയെ പരിചയപ്പെടുത്തുന്നതും. ഇന്നാണ് ‘റാണി’യുടെ ഫസ്റ്റ് ലുക്ക് ഓൺലൈനിൽ പുറത്തുവിടുക. സംവിധായകൻ ശങ്കർ രാമകൃഷ്‍ണനും, വിനോദ് മേനോനും ജിമ്മി ജേക്കബും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. രഞ്ജിത്തിന്റെ ‘കേരള കഫേ’യിൽ ‘ഐലന്റ് എക്സ്‌പ്രസ്’ ആണ് ശങ്കർ രാമകൃഷ്‍ണൻ സംവിധാനം ചെയ്‍ത ആദ്യ ചിത്രം. മമ്മൂട്ടിയും പൃഥ്വിരാജും ഉണ്ണി മുകുന്ദനും ആര്യയും…
Read More » -
Crime
ബ്രഹ്മപുരം പ്രതിഷേധത്തിനിടെ കൊച്ചി നഗരസഭ സെക്രട്ടറിയെയും ജീവനക്കാരെയും ആക്രമിച്ച കേസ്: 2 യൂത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ
കൊച്ചി: ബ്രഹ്മപുരം പ്രതിഷേധത്തിനിടെ കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ മർദ്ദിച്ച കേസിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാൻ, എറണാകുളം ബ്ലോക്ക് പ്രസിഡന്റ് സിജോ ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇരുവരെയും മൂന്നാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കേസിൽ സംഘടനാ ഭാരവാഹിയായ ജെറിൻ ജെസിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബ്രഹ്മപുരം സമരത്തിൽ കൊച്ചി കോർപ്പറേഷൻ ഓഫീസ് ഉപരോധത്തിനിടെയാണ് കോർപ്പറേഷൻ സെക്രട്ടറിയ്ക്കും ജീവനക്കാർക്കും മർദ്ദനമേറ്റത്.
Read More »
