KeralaNEWS

മലമ്പുഴയില്‍ കാട്ടാനക്കൂട്ടം സ്‌കൂട്ടര്‍ തകര്‍ത്തു; മത്സ്യത്തൊഴിലാളി രക്ഷപെട്ടത് തലനാരിഴയ്ക്ക്

പാലക്കാട്: മലമ്പുഴയില്‍ ആനക്കൂട്ടം സ്‌കൂട്ടര്‍ തകര്‍ത്തു. കല്ലേപ്പുള്ളി സ്വദേശി സുന്ദരന്‍ ആണ് കാട്ടാനക്കൂട്ടത്തിന് മുന്നില്‍ പെട്ടത്. തലനാരിഴയ്ക്ക് ആണ് സുന്ദരന്‍ രക്ഷപെട്ടത്. സുന്ദരന്റെ ഇരുചക്രവാഹനം ആനക്കൂട്ടം പൂര്‍ണമായി നശിപ്പിച്ചു. ആനകളെ കണ്ടതും സുന്ദരന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

പുലര്‍ച്ചെ 5 മണിയ്ക്കാണ് സംഭവം ഉണ്ടായത്. മലമ്പുഴ ഡാമിലേക്ക് മത്സ്യബന്ധനത്തിനായി വരുമ്പോഴാണ് ആനക്കൂട്ടം ആക്രമിച്ചത്. അതേസമയം, വനം വകുപ്പ് ഉദ്യോഗസ്ഥരെ അടക്കം വിവരം അറിയിച്ചിട്ടും അധികൃതര്‍ ആരും സ്ഥലത്ത് ഇതുവരെ എത്തിയിട്ടില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

Back to top button
error: