Month: March 2023
-
LIFE
ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ പുതിയ പ്രൊജക്റ്റിന് തുടക്കമായി
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നയൻതാരയുടെ പുതിയ പ്രൊജക്റ്റിന് തുടക്കമായി. തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയുടെ 75-ാമത്തെ ചിത്രം അണിയറയിലൊരുങ്ങുന്നത്. നീലേഷ് കൃഷ്‍ണയാണ് ചിത്രത്തിന്റെ സംവിധാനം. ശങ്കറിന്റെ സഹ സംവിധായകനാണ് നീലേഷ്. ജയ്, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന നയൻതാരയുടെ പ്രൊജക്റ്റിന്റെ ഛായാഗ്രാഹണം ദിനേഷ് കൃഷ്‍ണനാണ് നിര്‍വഹിക്കുന്നത്. ‘കണക്റ്റ്’ എന്ന ചിത്രമാണ് നയൻതാരയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. അശ്വിൻ ശരണവണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. മണികണ്ഠൻ കൃഷ്‍ണമാചാരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. അശ്വിൻ ശരവണിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. നയൻതാരയ്‍ക്കും വിഘ്‍നേശ് ശിവനും കഴിഞ്‍ വര്‍ഷം ഇരട്ടക്കുട്ടികള്‍ ജനിച്ചത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞുങ്ങള്‍ ജനിച്ചത്. ‘ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം’ എന്നായിരുന്നു സന്തോഷ വിവരം പങ്കുവച്ച് വിഘ്നേശ് ശിവൻ കുറിച്ചിരുന്നത്. നയൻതാരയും വിഘ്‍നേശ് ശിവനും വാടക ഗര്‍ഭധാരണത്തിന്റെ നിയപരമായ നടപടിക്രമങ്ങള്‍ എല്ലാം…
Read More » -
Crime
സഹകരണ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് 8 ലക്ഷം തട്ടി; തട്ടിപ്പിനിരയായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പോത്തൻകോട് സ്വദേശി രജിത്തിനെയാണ് വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹകരണ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് പരാതി. ഞായർ രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ രജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ആരുമില്ലാതിരുന്ന നേരത്തായിരുന്നു സംഭവം. ജോലിക്ക് പോയ അമ്മ മടങ്ങിവന്ന് വിളിച്ചിട്ടും മുറി തുറക്കാത്തതിനാൽ അയൽവാസികളെ അറിയിക്കുകയായിരുന്നു. മൃതദേഹത്തിനരികിലായി ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു. ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സഹകരണസ്ഥാപനത്തിന് ജോലിക്കായി പണം നൽകി വഞ്ചിതനായെന്ന് കാണിച്ച് 2021ൽ രജിത്ത് ചിറയിൻകീഴ് പൊലീസിന് പരാതി നൽകിയിരുന്നു. കേരള ട്രെഡീഷണൽ ഫുഡ് പ്രോസസ്സിംഗ് ആന്റ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പണം നൽകിയത്. രജിത്തിനും ഭാര്യയ്ക്കുമായി ജോലിക്കായിട്ടാണ് പണം നൽകിയിരുന്നത്. സംഘത്തിന്റെ പ്രസിഡന്റാണെന്ന് അവകാശപ്പെട്ട സജിത്ത് എന്നയാൾക്കാണ് പണം നൽകിയത്. ജോലി കിട്ടാതായതോടെ പണം തിരികെ ആവശ്യപ്പെട്ടു. പണം കിട്ടാതായതോടെയാണ് പൊലീസിന് പരാതി നൽകിയത്. പണം തിരികെ…
Read More » -
India
ക്രിയേറ്റിവിറ്റിയുടെ പേരിൽ അശ്ലീലം അനുവദിക്കില്ല, ഒടിടികളിൽ അസഭ്യ കണ്ടൻറുകൾ കൂടുന്നുവെന്ന് കേന്ദ്ര മന്ത്രി
ദില്ലി: ഒ ടി ടി പ്ലാറ്റ്ഫോമുകളിൽ അസഭ്യ കണ്ടൻറുകൾ വർധിക്കുന്നുവെന്ന പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് താക്കൂർ. നിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ നടപടിയെടുക്കും. ക്രിയേറ്റിവിറ്റിയുടെ പേരിൽ എന്തും അനുവദിച്ചു നൽകാനാകില്ല. കർശന നടപടിയുണ്ടാകുമെന്നും അനുരാഗ് താക്കൂർ മുന്നറിയിപ്പ് നൽകി. സർക്കാർ ഈ വിഷയം വളരെ ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. നാഗ്പുരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർഗ്ഗാത്മകതയുടെ പേരിലുള്ള ദുരുപയോഗം ഒരിക്കലും വച്ചുപൊറിപ്പിക്കാനാവില്ല. ഒ ടി ടി പ്ലാറ്റ്‌ഫോമുകളുടെ വർധിച്ചു വരുന്ന ദുരുപയോഗവും അശ്ലീലവുമായ ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികളും പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് ചട്ടങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതും മന്ത്രാലയം പരിഗണിക്കും. ഈ പ്ലാറ്റ്‌ഫോമുകൾക്ക് ക്രിയേറ്റിവിറ്റിക്കുള്ള സ്വാതന്ത്ര്യമാണ് നൽകിയത്. അല്ലാതെ അശ്ലീലത്തിനുള്ളതല്ല. പരിധി കടന്നുകൊണ്ട് ക്രിയേറ്റിവിറ്റി ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. പ്രാരംഭ തലത്തിൽ നിർമ്മാതാവ് തന്നെ പരാതികൾ കൈകാര്യം ചെയ്യണം എന്നതാണ് ഇതുവരെയുള്ള നടപടിക്രമം. 90 മുതൽ 92 ശതമാനം…
Read More » -
Kerala
കാലം ചെയ്ത മാർ ജോസഫ് പവ്വത്തിലിന്റെ മൃതസംസ്കാര ക്രമീകരണങ്ങൾ
കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത കാലംചെയ്ത മാർ ജോസഫ് പവ്വത്തിൽ പിതാവിൻ്റെ മൃതസംസ്കാര ശുശ്രൂഷകൾ മാർച്ച് 21, 22 തിയതികളിലായി സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ നടത്തപ്പെടും. 21ന് രാവിലെ 7ന് അതിരൂപതാഭവനത്തിൽ വി. കുർബാന – മാർ ജോസഫ് പെരുന്തോട്ടത്തിന്റെ കാർമ്മികത്വത്തിൽ, മൃതസംസ്കാര ശുശ്രൂഷ ഒന്നാംഭാഗം. 9.30ന് വിലാപയാത്ര സെൻട്രൽ ജംഗ്‌ഷൻ വഴി മാർക്കറ്റ് ചുറ്റി മെത്രാപ്പോലീത്തൻ പള്ളിയിലേയ്ക്ക്. പിതാവിൻ്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അതിരൂപതാഭവനത്തിൽ നിന്ന് ആരംഭിച്ച് സെൻട്രൽ ജംഗ്‌ഷൻ വഴി മാർക്കറ്റ് ചുറ്റി 10.30ന് മെത്രാപ്പോലിത്തൻപള്ളിയിൽ എത്തിച്ചേരുന്നതാണ്. 1969 ൽ ദൈവദാസൻ മാർ മാത്യു കാവുകാട്ട് പിതാവിൻ്റെ മൃതശരീരവുമായുള്ള നഗരി കാണിക്കലിനുശേഷം 54 വർഷങ്ങൾ കഴിഞ്ഞ് ചങ്ങനാശേരി നഗരം സാക്ഷ്യം വഹിക്കുന്ന അതിരൂപതാദ്ധ്യക്ഷൻ്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള ഈ വിലാപയാത്രയിൽ അതിരൂപതയിലെ 250 ഇടവകകളിൽ നിന്നും വൈദികർ, സന്യസ്തർ, കൈക്കാരൻമാർ, സംഘടനാപ്രതിനിധികൾ, ഇടവകജനങ്ങൾ എന്നിവർ സ്വർണക്കുരിശുകൾ, വെള്ളിക്കുരിശുകൾ, മുത്തുക്കുടകൾ എന്നിവ വഹിച്ചുകൊണ്ട് പങ്കെടുക്കുന്നതാണ്. രാവിലെ 11 മുതൽ…
Read More » -
India
പി.എം.ഒയിലെ മുതിർന്ന ഉദ്യോഗസ്ഥനെന്ന വ്യാജേന ഗുജറാത്ത് സ്വദേശി ജമ്മുകശ്മീർ സന്ദർശിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി കശ്മീർ പൊലീസ്; ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്റെ മകനോട് ഹാജരാകാൻ നിർദ്ദേശം
ദില്ലി: പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥനെന്ന വ്യാജേന ഗുജറാത്ത് സ്വദേശി ജമ്മുകശ്മീർ സന്ദർശിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി കശ്മീർ പൊലീസ്. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് കശ്മീർ എഡിജിപി വിജയ്കുമാർ പറഞ്ഞു. കിരൺ പട്ടേൽ ഉപയേഗിച്ച വ്യാജ വിസിറ്റിംഗ് കാർഡുകൾ കണ്ടെടുത്തു. കേസിൽ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്റെ മകനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ദിവസങ്ങളോളം ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയിൽ കിരൺ പട്ടേൽ ജമ്മു കാശ്മീരിലൂടെ കറങ്ങിയത് ഇന്റലിജൻസ് വീഴ്ചയല്ലെന്നാണ് കശ്മീർ എഡിജിപി വിശദീകരിക്കുന്നത്. സുരക്ഷാ ചുമതലയിലുള്ള ചില ഉദ്യോഗസ്ഥർക്കാണ് വീഴ്ച പറ്റിയത്. അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വിജയ് കുമാർ പറഞ്ഞു. സംസ്ഥാന പൊലീസിന് നാണക്കേടായ കേസ് എത്രത്തോളം ഗൗരവത്തോടെ അധികൃതർ പരിഗണിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വിജയ് കുമാറിന്റെ പ്രതികരണം. സംഭവത്തിൽ കേന്ദ്രവും കടുത്ത അതൃപ്തി അറിയിച്ചിരുന്നു. മാർച്ച് രണ്ടിന് ശ്രീനഗറിലെ പഞ്ച നക്ഷത്ര ഹോട്ടലിൽനിന്നാണ് കിരൺ പട്ടേലിനെ പിടികൂടുന്നത്. ദില്ലിയിൽനിന്നുള്ള ഐബി ഉദ്യോഗസ്ഥർ…
Read More » -
Kerala
പുൽപ്പള്ളിയിൽ പശുവിന് വെള്ളം കൊടുക്കാന്‍ പോയ വയോധികയ്ക്കുനേരേ കാട്ടാനയുടെ ആക്രമണം; വയോധികയ്ക്ക് ഗുരുതര പരുക്ക്
സുല്‍ത്താന്‍ ബത്തേരി: പുല്‍പ്പള്ളിക്കടുത്ത് ചേകാടി പാക്കത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതര പരിക്ക്. പാക്കം കട്ടക്കണ്ടി കോളനിയിലെ കാളി രാജേന്ദ്ര (67)നെയാണ് കാട്ടാന ആക്രമിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. വീടിന് സമീപത്ത് മേയാന്‍ വിട്ടിരുന്ന പശുവിന് വെള്ളം കൊടുക്കാന്‍ പോയ സമയത്തായിരുന്നു ആനയുടെ ആക്രമണം ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കാളിയുടെ ഇരുകാലുകള്‍ക്കും ചെവിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. പ്രാഥമിക ചികിത്സക്ക് ശേഷം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. രൂക്ഷമായ കാട്ടാന ശല്ല്യം അനുഭവപ്പെടുന്ന പ്രദേശമാണ് ചേകാടി, പാക്കം പ്രദേശങ്ങള്‍. വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ചേകാടിയിലും പരിസരത്തും പകല്‍സമയങ്ങളില്‍ പോലും കാട്ടാനകള്‍ എത്താറുണ്ട്. റോഡുകളും മറ്റു വഴികളുമെല്ലാം വനപ്രദേശത്ത് കൂടിയായതിനാല്‍ ഇതുവഴിയുള്ള കാല്‍നടയാത്ര അങ്ങേയറ്റം ദുഷ്‌കരമാണ്. പല സമയങ്ങളിലായി കടുവ ശല്യവും ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Read More » -
Crime
ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ മകന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
തൃശ്ശൂർ: ഏങ്ങണ്ടിയൂരിൽ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ മകന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ബി സുധയുടെ മകൻ അമൽകൃഷ്ണന്റെ (31) മരണത്തിൽ വാടാനപ്പള്ളി പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരി 1 ന് ഏങ്ങണ്ടിയൂർ പഞ്ചായത്താഫീസിൽ സിപിഎം ലോക്കൽ സെക്രട്ടറിയും അമൽ കൃഷ്ണയും തമ്മിൽ തല്ലുണ്ടായിരുന്നു. പരിക്കേറ്റ അമൽ ചികിത്സ തേടുകയും ചെയ്തു. ലോക്കൽ സെക്രട്ടറി ജ്യോതിലാൽ ഉൾപ്പടെ ഉള്ളവരായിരുന്നു മർദ്ദിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇരുക്കൂട്ടർക്കുമെതിരെ കേസെടുത്തിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ അമൽ കൃഷ്ണ ഇന്ന് രാത്രി 8 മണിയോടെയാണ് മരിച്ചത്. പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. അമൽ കൃഷ്ണയുടെ മരണം കൊലപാതകമാണെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതികളായ സിപിഎം നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ കെ അനീഷ് കുമാറും ആവശ്യപ്പെട്ടു. നേതാക്കളുടെ വഴിവിട്ട ജീവിതം…
Read More » -
Sports
ഐ.എസ്.എൽ. ചാംപ്യന്‍മാരായ എടികെ മോഹന്‍ ബഗാന് ഉജ്ജ്വല സ്വീകരണം; കൊല്‍ക്കത്ത വിമാനത്താവളത്തില്‍ തടിച്ചുകൂടി ആരാധകര്‍! – വീഡിയോ
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചാംപ്യന്‍മാരായ എടികെ മോഹന്‍ ബഗാന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം. ആയിരക്കണക്കിന് ആരാധകരാണ് ചാംപ്യന്‍ ടീമിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയത്. ഫൈനലില്‍ ബെംഗളൂരു എഫ്‌സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് എടികെ ബഗാന്‍ ചാംപ്യന്‍മാരായത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമും രണ്ട് ഗോള്‍വീതം നേടിയതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാല് ഗോളിനായിരുന്നു എടികെ മോഹന്‍ ബഗാന്റെ ജയം. ഐഎസ്എല്ലില്‍ എടികെ ബഗാന്‍ നേടുന്ന നാലാമത്തെ കിരീടമാണിത്. വീഡിയോ കാണാം… POV: You have the best fans in the country!#ATKMohunBagan #JoyMohunBagan #আমরাসবুজমেরুন pic.twitter.com/nrawi7vgzW — ATK Mohun Bagan FC (@atkmohunbaganfc) March 19, 2023 നേരത്തെ, ബഗാനെ അഭിനന്ദിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് രംഗത്തെത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് അഭിനന്ദനം അറിയിച്ചത്. പ്ലേ ഓഫില്‍ ബ്ലാസ്റ്റേഴ്‌സിനെ വിവാദഗോളില്‍ തോല്‍പിച്ചാണ് ബെംഗളുരു എഫ് സി സെമിയില്‍ കടന്നത്. ഈ പശ്ചാത്തലത്തിലാണ് ബിഎഫ്‌സിയെ തോല്‍പിച്ച…
Read More » -
LIFE
ചക്കരക്കുടം പഞ്ചായത്തിന്റെ കഥ പറയുന്ന പൊളിറ്റിക്കല്‍ സറ്റയര്‍ ചിത്രം വെള്ളരി പട്ടണത്തിന്റെ ട്രെയിലറെത്തി; മഞ്ജു വാര്യരും സൗബിനും പ്രധാന വേഷങ്ങളില്‍
മഞ്ജു വാര്യരും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിൽ എത്തുന്ന വെള്ളരി പട്ടണം എന്ന ചിത്രത്തിൻറെ ട്രെയിലർ ഇറങ്ങി. മാർച്ച് 24 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. കുടുംബ പശ്ചാത്തലത്തിലുള്ള പൊളിറ്റിക്കൽ സറ്റയർ ആണ് സിനിമ. ഫുൾ ഓൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിൻറെ സംവിധാനം മഹേഷ് വെട്ടിയാർ ആണ്. മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേർന്നാണ് രചന. ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻറെ കഥ വികസിക്കുന്നത്. മഞ്ജു വാര്യർ കെ പി സുനന്ദയെ അവതരിപ്പിക്കുമ്പോൾ സഹോദരനായ കെ പി സുരേഷ് ആയി സൗബിൻ ഷാഹിറും എത്തുന്നു. ഒരു രാഷ്ട്രീയ പ്രവർത്തകനാണ് സൗബിൻ ഷാഹിറിൻറെ കഥാപാത്രം. ആക്ഷൻ ഹീറോ ബിജു, അലമാര, മോഹൻലാൽ, കുങ്ഫു മാസ്റ്റർ തുടങ്ങിയ സിനിമകൾക്ക് ശേഷം ഫുൾ ഓൺ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രമാണിത്. സലിംകുമാർ, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കർ, ശബരീഷ് വർമ, അഭിരാമി ഭാർഗവൻ, കോട്ടയം രമേശ്, മാല പാർവതി, വീണ നായർ, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.…
Read More » -
Health
ഉപ്പ് ഉഗ്രവിഷം, ഉപയോഗം കുറച്ചില്ലെങ്കിൽ അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ 70 ലക്ഷം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്ന് ലോകാരോഗ്യ സംഘടന
ലോകമെമ്പാടുമുളള ജനങ്ങൾ ഉപ്പ് അമിതമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ഇത് സംബന്ധിച്ച് ഡബ്ലിയു.എച്ച്.ഒ പുറത്തുവിട്ടിരിക്കുന്ന പുതിയ റിപ്പോര്‍ട്ട് ഏവരെയും ഞെട്ടിക്കുന്നു. ഇതനുസരിച്ച് കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇത് മൂലമുണ്ടാകുന്ന രോഗങ്ങള്‍ മൂലം 70 ലക്ഷം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്ന് ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. ലോകത്തിലെ ഭൂരിഭാഗം ആളുകളും പ്രതിദിനം 10.8 ഗ്രാം ഉപ്പ് കഴിക്കുന്നു. എന്നാല്‍ ശരിയായ ആരോഗ്യത്തിന് ഈ അളവ് പ്രതിദിനം 5 ഗ്രാം ആണ്. അതായത്, ഭൂരിഭാഗം ആളുകളും ദിവസവും ഇരട്ടി ഉപ്പ് കഴിക്കുന്നവരാണെന്നര്‍ഥം. ഇതുമൂലം രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. കൂടാതെ ഹൃദയാഘാതം, സ്‌ട്രോക്ക്, മറ്റ് ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഉപ്പിൽ അടങ്ങിയിരിക്കുന്ന സോഡിയം രക്തക്കുഴലുകളെ വികസിപ്പിക്കുകയും ഇതുമൂലം ഹൃദയവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. എന്നാല്‍ ഉപ്പിന്റെ കാര്യത്തില്‍ സ്ഥിതിഗതികള്‍ ഗുരുതരമായി മാറിയത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഇന്ന് അടുക്കളയില്‍ ഉപയോഗിക്കുന്ന ഉപ്പ് കൂടാതെ സംസ്‌കരിച്ച, ടിന്നിലടച്ചതോ…
Read More »