KeralaNEWS

മധുര ഗാനങ്ങൾ കൊണ്ട് മലയാളിയുടെ മനം നിറച്ച സംഗീത സംവിധായകൻ ശ്യാമിന് ഇന്ന് 86-ാംപിറന്നാൾ

ജയൻ മൺറോ

സാമുവല്‍ ജോസഫ് എന്ന ‘ശ്യാം’ 1937 മാർച്ച് 19-ന് തങ്കരാജ് ജോസഫ്- മേരി തങ്കരാജ് ദമ്പതികളുടെ മകനായി തമിഴ്നാട്ടിലെ മൈലാപ്പൂരിലാണ് ജനിച്ചത്. മാതാപിതാക്കൾ അദ്ധ്യാപകരായിരുന്നു. ബോർഡിംഗ് സ്ക്കൂൾ അദ്ധ്യാപികയായിരുന്ന അമ്മ പള്ളിയിൽ ഓർഗൻ വായിക്കുന്നത് കണ്ടാണ് വളർന്നത്. അമ്മയ്ക്ക് കർണ്ണാടകസംഗീതത്തേക്കാൾ പാശ്ചാത്യസംഗീതത്തിൽ നല്ല അറിവുണ്ടായിരുന്നു. എട്ടാം വയസ്സിൽ പാട്ട് പാടുവാൻ ആരംഭിച്ചു. ആ സമയത്താണ് അച്ഛൻ ഒരു വയലിൻ വാങ്ങിക്കൊടുക്കുന്നത്. അച്ഛൻ സമ്മാനിച്ച വയലിൻ ഉപയോഗിച്ച് പള്ളിയിലെ ട്രൂപ്പുകൾക്ക് വേണ്ടി വയലിൻ വായിച്ചു തുടങ്ങി. അക്കാലത്ത് ഗാനമേളകളിലും വയലിൻ വായിക്കുമായിരുന്നു ശ്യാം. 1952-ൽ പതിനഞ്ചാമത്തെ വയസ്സിൽ ശാസ്ത്രീയമായി വയലിൻ അഭ്യസിക്കുവാൻ തുടങ്ങി. ധൻ‌രാജ് മാസ്റ്റർ ആയിരുന്നു ഗുരു.

ധൻ‌രാജ് മാസ്റ്ററെ കാണാൻ അവിടെ എത്തിയിരുന്ന പ്രസിദ്ധ സംഗീതസംവിധായകൻ ആർ.കെ ശേഖറുമായി (റഹ്മാൻ്റെ പിതാവ്) പരിചയപ്പെട്ടു. ആ ബന്ധം വളർന്നു. 1955-ൽ എം. ബി. ശ്രീനിവാസൻ ചെയ്ത ‘കൽ കി ബാത്ത്’ എന്ന നാടകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതും അവസരം ഉണ്ടാക്കി കൊടുത്തതും ആർ. കെ ശേഖറാണ്. ജീവിതത്തിലാദ്യമായി പ്രതിഫലം ലഭിച്ചതും തുടർന്നുള്ള സംഭവങ്ങൾക്കും അത് വഴിതെളിച്ചു. ‘കൽ കി ബാത്ത്’ എന്ന നാടകത്തിനു പിന്നിൽ ഒട്ടേറെ പ്രമുഖരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. എസ്. പി വെങ്കിടേഷിന്റെ പിതാവ് പഴനിയാണ് ആ നാടകത്തിൽ മൻഡോലിൻ വായിച്ചിരുന്നത്. അദ്ദേഹത്തിനു ശ്യാമിന്റെ വയലിൻ വാദനം ഇഷ്ടമാകുകയും സിനിമയിൽ കൊണ്ടു പോകാമെന്നു വാഗ്‌ദാനം ചെയ്യുകയും ചെയ്തു. എന്നാൽ അത് ശ്യാം കാര്യമായെടുത്തില്ല.

പഴനി ഒരു ദിവസം വീട്ടിൽ നേരിട്ടെത്തി ശ്യാമിനെ സംഗീതസംവിധായകനായ സി. എൻ പാണ്ഡുരംഗന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അങ്ങനെ ആ സിനിമയിൽ വയലിൻ വായിക്കുവാൻ അവസരം ലഭിച്ചു. അവസാനനിരയിൽ നിന്നാണ് വായിച്ചു തുടങ്ങിയത്. ഒടുവിൽ സോളോ പ്രകടനത്തോടെ അവസാനിക്കുന്ന ഗാനങ്ങളുടേതുൾപ്പെടെ സംഘത്തെ നയിക്കുന്ന തരത്തിലേക്ക് വളരാൻ സാധിച്ചു.

തുടർന്ന് അക്കാലത്തെ ഒട്ടുമിക്ക പ്രമുഖ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിക്കാനായി. ഒരുപക്ഷേ മലയാളക്കരയില്‍ ഇന്നേവരെ സംഘടിപ്പിച്ചിട്ടുള്ള സംഗീത നിശയില്‍, സംഗീതാസ്വാദകരെയും ഒപ്പം മുഖ്യാതിഥിയായിരുന്ന സത്യന്‍ അന്തിക്കാടിനെയും ഒരുപോലെ വിസ്മയിപ്പിച്ച ഒരു സംഗീതരാവായിരുന്നു കഴിഞ്ഞ വര്‍ഷം ലോകസംഗീത ദിനത്തില്‍ കോട്ടയത്ത് ‘ആത്മ’ സംഘടിപ്പിച്ച ‘ശ്യാം നൈറ്റ്’. പാട്ടുകാരും,ഓര്‍ക്കസ്ട്രയും, സൗണ്ടും ഒരുപോലെ മത്സരമായിരുന്നു അവിടെ.

ഇരുപതാം നൂറ്റാണ്ട്, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്‌ തുടങ്ങിയ ചിത്രങ്ങളിലെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതം ഉള്‍പ്പെടെ കെ.മധു, ഐ.വി ശശി എന്നിവരുടെ ഒട്ടുമിക്ക ചിത്രങ്ങളിലെയും പശ്ചാത്തല സംഗീതവും ശ്യാമിന്‍റെതാണ്.

എണ്ണമറ്റ നിത്യഹരിതഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച ശ്യാം, കെ ജെ ജോയ്, വിദ്യാസാഗർ, ഔസേപ്പച്ചൻ, ശരത് തുടങ്ങിയ ചലച്ചിത്ര സംഗീതസംവിധായകർക്ക് സംസ്ഥാന സർക്കാർ അർഹമായ അംഗീകാരം കൊടുക്കാൻ ഇനിയും വൈകരുത്.

ശ്യാമിന്‍റെ ചില മനോഹരഗാനങ്ങള്‍:

1..ബിച്ചു തിരുമല : 129
കണ്ണും കണ്ണും…
മൈനാകം…
നളദമയന്തി കഥയിലെ…
ശ്രുതിയില്‍ നിന്നുയരും…
ഓളങ്ങള്‍ താളം…
ഏതോ ജന്മബന്ധം…
കണ്ണാന്തളിയും കാട്ടുകുറുഞ്ഞിയും…
തൂവെണ്‍തൂവല്‍…
ഓര്‍മ്മയില്‍ ഒരു ശിശിരം…
ഒരു മധുരക്കിനാവിന്‍…

2.ഓ.എന്‍.വി : 23
മനസ്സിന്‍റെ താളുകള്‍ക്കിടയില്‍…
കറുത്ത തോണിക്കാരാ…
തൊഴുതു മടങ്ങും…

3.പൂവച്ചല്‍ ഖാദര്‍ : 137
പൂമാനമേ…
എന്താണ് ചേട്ടാ നെഞ്ചിലൊരു നോട്ടം…
കണ്ടില്ലേ കണ്ടില്ലേ പെണ്ണിന്‍ സൈന്യം കണ്ടില്ലേ…

4.ചുനക്കര രാമന്‍കുട്ടി : 94
മുല്ലവള്ളിക്കുടില്‍…
സിന്ദൂര തിലകവുമായി…
ശരത്കാല സന്ധ്യാ…
ദേവതാരു പൂത്തു…
ധനുമാസക്കാറ്റെ…
ചിന്നുക്കുട്ടി ഉറങ്ങീല്ലേ…
ശ്യാമമേഘമേ നീ…
ഹൃദയവനിയിലെ…

5.ശ്രീകുമാരന്‍ തമ്പി : 80
സന്ധ്യതന്‍ അമ്പലത്തില്‍…
ഹൃദയം കൊണ്ടെഴുതിയ കവിത…

6. യൂസഫലി : 35
അമ്പിളി മണവാട്ടി…
കരളിതിലേതോ കിളി പാടി…
കുങ്കുമ സൂര്യന്‍ രാഗാംശു ചാര്‍ത്തി…
വൈശാഖ സന്ധ്യേ…
കരകാണാ ക്കടലല മേലെ…
ശിശിരമേ നീ…

7. സത്യന്‍ അന്തിക്കാട്‌ :30
കിനാവിന്‍ ഏദന്‍തോട്ടം…
ഒരു പ്രേമഗാനം പാടി…

8.പി.ഭാസ്കരന്‍ : 21
കേട്ടില്ലേ കോട്ടയത്തൊരു…
രാപ്പാടി തന്‍…

9.കാവാലം :21
കാത്തിരിപ്പൂ…
മൂടല്‍ മഞ്ഞില്‍ മൂവന്തി…

10.ഷിബു ചക്രവര്‍ത്തി : 17
ഒരുകിളിയൊരു കിളി…
രാവിന്‍ പൂന്തേന്‍…

കടപ്പാട്: മലയാളസംഗീതം ഇൻഫോ
എം.ഡി.മനോജ്‌.

Back to top button
error: