CrimeNEWS

യുവതിയുടെ വസ്ത്രത്തില്‍ പിടിച്ചുവലിച്ച് കാറില്‍ കയറ്റി യുവാവ്; കാഴ്ച്ചക്കാരായി ജനം

ന്യൂഡല്‍ഹി: തിരക്കേറിയ റോഡില്‍ ആളുകള്‍ നോക്കിനില്‍ക്കെ ഒരു യുവാവ് യുവതിയെ മര്‍ദ്ദിച്ച് കാറില്‍ കയറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത്. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ മംഗോല്‍പുരിയിലാണ് സംഭവം. ജീന്‍സും ടീ ഷര്‍ട്ടുമാണ് യുവതി ധരിച്ചിരുന്നത്. രാത്രിയില്‍ നല്ല ട്രാഫിക്കുള്ള റോഡിലാണ് യുവതിയുടെ ടീ ഷര്‍ട്ടില്‍ പിടിച്ച് വലിച്ചിഴച്ച് കാറിലേക്കു തള്ളിയിട്ടത്. എതിര്‍ഭാഗത്തെ ഡോര്‍ തുറന്ന് മറ്റൊരു യുവാവ് ഇതെല്ലാം കാണുന്നുണ്ടായിരുന്നെങ്കിലും തടയാന്‍ ശ്രമിച്ചില്ല. യുവതി കാറില്‍ കയറിയതോടെ ഇരു ഡോറുകളും അടച്ചു. കാറിന്റെ ഡ്രൈവറും വിഷയത്തില്‍ പ്രതികരിച്ചില്ല.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. കാര്‍ ഡ്രൈവര്‍ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വ്യക്തിയാണെന്നു കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി പോലീസ് ഡ്രൈവറെ കണ്ടെത്തി.

ശനിയാഴ്ച രാത്രി 11:30ന് ഗുരുഗ്രാമിലെ ഇഫ്കോ ചൗക്കിന് സമീപമാണ് ഈ കാര്‍ അവസാനമായി കണ്ടതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് കണ്ടെത്തി. എന്നാല്‍, മൂന്ന് യാത്രക്കാര്‍ എവിടെയാണ് ഇറങ്ങിയതെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണ് അന്വേഷണ സംഘം.

Back to top button
error: