Month: March 2023
-
LIFE
പടം കാണാൻ തീയറ്ററിൽ ആളില്ല; ജയം രവിയുടെ അഖിലൻ ‘ഓടി’ ഒടിടിയിലേക്ക്
ജയം രവി ചിത്രം ‘അഗിലന്റെ ‘ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 10ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. മാർച്ച് 31ന് ചിത്രം സീ ഫൈവിൽ അഗിലൻറെ സ്ട്രീമിങ് ആരംഭിക്കും. ‘അഖിലൻ ‘ നീണ്ട കാത്തിരിപ്പിനു ശേഷമാണ് ലോകമെമ്പാടും റിലീസ് ചെയ്തത്. എന്നാൽ ചിത്രം കാര്യമായ ചലനം ബോക്സ്ഓഫീസിൽ സൃഷ്ടിച്ചില്ല. എൻ. കല്യാണ കൃഷ്ണനാണ് അഖിലൻറെ രചയിതാവും സംവിധായകനും. ഇത് രണ്ടാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. ‘ഭൂലോക’മാണ് നേരത്തെ ഇരുവരും ഒന്നിച്ച സിനിമ. ചിത്രത്തിൽ അഖിലൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ജയം രവി എത്തുന്നത്. കപ്പലുകളുടെയും തുറമുഖങ്ങളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രിയാഭവാനി ശങ്കറും താന്യ രവിചന്ദ്രനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. സാം സി.എസ് സംഗീതവും, വിവേക് ആനന്ദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. അഖിലനിലെ ദ്രോഗം എന്ന ഗാനവും ഇതിനിടെ പുറത്ത് വന്നിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. സാം സി എസ് ആണ് സംഗീതം, സാം, ശിവം എന്നിവർ…
Read More » -
LIFE
ശങ്കർ രാമകൃഷ്ണന്റെ ‘റാണി’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മഞ്‍ജു വാര്യർ
ശങ്കർ രാമകൃഷ്‍ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഉർവശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ശങ്കർ രാമകൃഷ്‍ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് അറിയാവുന്ന ഒരു പ്രൊജക്റ്റാണ് ‘റാണി’. അത് യാഥാർഥ്യമാകുന്നുവെന്ന് അറിയുന്നതിൽ വലിയ സന്തോഷം തോന്നുന്നുവെന്ന് മഞ്‍ജു വാര്യർ പറയുന്നു. ഈ വിസ്‍മയകരമായ ചിത്രത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും മഞ്‍ജു വാര്യർ ഫേസ്‍ബുക്കിൽ എഴുതിയിരിക്കുന്നു. മോഷൻ പോസ്റ്ററായിട്ടാണ് ഫസ്റ്റ് ലുക്ക് ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുന്നത്. സംവിധായകൻ ശങ്കർ രാമകൃഷ്‍ണനും, വിനോദ് മേനോനും ജിമ്മി ജേക്കബും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. രഞ്ജിത്തിന്റെ ‘കേരള കഫേ’യിൽ ‘ഐലന്റ് എക്സ്‌പ്രസ്’ ആണ് ശങ്കർ രാമകൃഷ്‍ണൻ സംവിധാനം ചെയ്‍ത ആദ്യ ചിത്രം. മമ്മൂട്ടിയും പൃഥ്വിരാജും ഉണ്ണി മുകുന്ദനും ആര്യയും പ്രിയ മണിയും ഉൾപ്പെടെ വൻ താരനിരയിൽ ‘പതിനെട്ടാംപടി’ എന്ന ചിത്രവും സംവിധാനം ചെയ്‍തിരുരുന്നു. ‘ഉറുമി’, ‘നത്തോലി ഒരു…
Read More » -
Crime
മോഷ്ടിക്കുന്ന വാഹനങ്ങള്‍ നിമിഷ നേരത്തിനുള്ളില്‍ പൊളിച്ച് പാട്‌സാക്കും; കുപ്രസിദ്ധ വാഹന മോഷണ സംഘം കോഴിക്കോട്ട് പിടിയില്‍
കോഴിക്കോട്: മോഷ്ടിക്കുന്ന വാഹനങ്ങള്‍ നിമിഷ നേരത്തിനുള്ളില്‍ പൊളിച്ച് പാട്‌സുകളാക്കി മാറ്റുന്ന കുപ്രസിദ്ധ വാഹന മോഷണ സംഘം പിടിയില്‍. വെള്ളയില്‍ ജോസഫ് റോഡിലെ കളിയാട്ട് പറമ്പ് കെ പി ഇക്ബാല്‍ (54), ചെങ്ങോട്ട്കാവ്, പാവര്‍ വയലില്‍ കെ വി യൂനസ് (38) ചെങ്കോട്ട് കാവ് കൊടക്കാടന്‍ കുനിയില്‍ കെ കെ മണി (42) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 11ന് കോഴിക്കോട് സരോവരം ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ ഓട്ടോ മോഷണം പോയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷിന്റെ നേതൃത്യത്തില്‍ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും പിന്നീട് കോഴിക്കോട് നഗരത്തില്‍ വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുന്ന പൊളി മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലുമാണ് പ്രതികള്‍ വലയിലായത്. യൂനസും മണിയും ചേര്‍ന്നാണ് ഓട്ടോ മോഷ്ടിച്ചത്. മോഷ്ടിച്ച ഓട്ടോ ഇക്ബാലിന്റെ അടുത്താണ് പൊളിക്കാനായി എത്തിച്ചത്. പ്രതികള്‍ സമാനമായ രീതിയില്‍ നിരവധി മോഷണങ്ങള്‍ നടത്തിയതായാണ് പൊലീസിന് ലഭിച്ച സൂചന. ഇക്കാര്യം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…
Read More » -
Kerala
കാര്യങ്ങൾ പറയേണ്ടത് മാധ്യമങ്ങളോടല്ല, യുഡിഎഫിൽ പറയണം; അതൃപ്തി പരസ്യമാക്കിയ ഷിബു ബേബി ജോണിന് മറുപടിയുമായി വി.ഡി. സതീശൻ
തിരുവനന്തപുരം: യുഡിഎഫ് സംവിധാനത്തിനെതിരെ അതൃപ്തി പരസ്യമാക്കിയ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഷിബു ബേബി ജോൺ യുഡിഎഫിൽ അഭിപ്രായം പറയണമെന്ന് സതീശൻ പറഞ്ഞു. മാധ്യമങ്ങളോടല്ല കാര്യങ്ങൾ പറയേണ്ടത്. എല്ലാ മാസവും യുഡിഎഫ് യോഗം ചേരുന്നുണ്ട്. വിമർശനങ്ങൾ യുഡിഎഫ് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭത്തിന്റെ കാര്യങ്ങളിൽ യുഡിഎഫിന് വീഴ്ചകൾ സംഭവിക്കുന്നുണ്ടെന്നാണ് ഇന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും യുഡിഎഫ് യോഗം കൂടിയിട്ടില്ലെന്നും മുൻകാലങ്ങളിലെ രീതി ഇതായിരുന്നില്ലെന്നും ഷിബു ബേബി ജോൺ വിമര്‍ശിച്ചു. മറ്റന്നാൾ യുഡിഎഫ് യോഗത്തിൽ ഇക്കാര്യങ്ങൾ അറിയിക്കുമെന്നും ആര്‍എസ്പി നേതൃത്വം വ്യക്തമാക്കിയിരുന്നു. യുഡിഎഫ് കുറേക്കൂടെ കാര്യക്ഷമമാകണം. സമരങ്ങൾ കൂടുതല്‍ ശക്തിപ്പെടണം. പുതിയ നികുതി വർധനവിൽ എന്ത് സമരം എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇവന്മാർ എന്താണ് പുറത്തിറങ്ങി സമരം നടത്താത്തത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഏപ്രിൽ ഒന്നിന് ഹർത്താൽ വേണമെന്നാണ്…
Read More » -
Kerala
പ്രക്ഷോഭത്തിന്റെ കാര്യങ്ങളിൽ യുഡിഎഫിന് വീഴ്ചകൾ സംഭവിക്കുന്നു, കുറേക്കൂടെ കാര്യക്ഷമമാകണം; യുഡിഎഫ് സംവിധാനത്തിനെതിരെ അതൃപ്തിയുമായി ആർഎസ്പി
തിരുവനന്തപുരം: യുഡിഎഫ് സംവിധാനത്തിനെതിരെ അതൃപ്തിയുമായി ആർഎസ്പി. പ്രക്ഷോഭത്തിന്റെ കാര്യങ്ങളിൽ യുഡിഎഫിന് വീഴ്ചകൾ സംഭവിക്കുന്നുണ്ടെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും യുഡിഎഫ് യോഗം കൂടിയിട്ടില്ലെന്നും മുൻകാലങ്ങളിലെ രീതി ഇതായിരുന്നില്ലെന്നും ഷിബു ബേബി ജോൺ വിമർശിച്ചു. യുഡിഎഫ് യോഗത്തിൽ ഇക്കാര്യങ്ങൾ അറിയിക്കുമെന്നും ആർഎസ്പി നേതൃത്വം അറിയിച്ചു. യുഡിഎഫ് കുറേക്കൂടെ കാര്യക്ഷമമാകണമെന്നും സമരങ്ങൾ ശക്തിപ്പെടണമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. പുതിയ നികുതി വർധനവിൽ എന്ത് സമരം എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇവന്മാർ എന്താണ് പുറത്തിറങ്ങി സമരം നടത്താത്തത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഏപ്രിൽ ഒന്നിന് ഹർത്താൽ വേണമെന്നാണ് ആർഎസ്പിയുടെ അഭിപ്രായമെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു. ബ്രഹ്മപുരം തീപിടിത്തത്തിൽ ഹരിത ട്രിബ്യൂണൽ വിധി വന്നിട്ടും സർക്കാറിന് മിണ്ടാട്ടമില്ലെന്ന് ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി. ജനങ്ങൾക്ക് ശുദ്ധവായു നിഷേധിച്ചു എന്നാണ് പരാമർശം. മുഖ്യമന്ത്രിയുടെ മൗനം മറ്റ് പലതിന്റെയും ലക്ഷണമാണ്. സ്പീക്കറെ വിരട്ടുന്ന മുഖ്യമന്ത്രി കേരള ചരിത്രത്തിൽ…
Read More » -
Crime
ഇന്ധനം ‘അടിക്കാ’ൻ വൈകി, ജീവനക്കാർക്ക് അടി; പൂങ്കാവിലെ പെട്രോൾ പമ്പിൽ നാലംഗ സംഘത്തിന്റെ അതിക്രമം, ഒരാൾ കസ്റ്റഡിയിൽ
പത്തനംതിട്ട: പൂങ്കാവിലെ പെട്രോൾ പമ്പിൽ നാലംഗ സംഘത്തിന്റെ അതിക്രമം. ഇന്ധനം നിറയ്ക്കുന്നത് വൈകിയെന്നാരോപിച്ച് ജീവനക്കാരെ മർദ്ദിച്ചു. സംഭവത്തിൽ പ്രമാടം സ്വദേശി കെ എസ് ആരോമലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവമുണ്ടായത്. ആക്രമി സംഘത്തിലുണ്ടായിരുന്ന ഒരാൾ പമ്പിൽ പെട്രോൾ അടിക്കാനെത്തി. പമ്പിൽ കറന്റ് പോയതിനാൽ വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടു. ജനറേറ്റർ ഓൺ ആയി വരാൻ രണ്ട് മിനിറ്റ് സമയം എടുക്കുമെന്ന് പമ്പ് ജീവനക്കാർ പറഞ്ഞതാണ് അക്രമി സംഘത്തെ ചൊടുപ്പിച്ചത്. ഗൂഗിൾ പേ വഴി പണം നൽകിയിട്ടും കാത്തിരിക്കണോ എന്ന് ആക്രോശിച്ചാണ് അക്രമികൾ ജീവനക്കാർക്ക് നേരെ തിരിഞ്ഞത്. ആദ്യം ഒരു ജീവനക്കാരനെ തള്ളി താഴെയിട്ടു. ഇത് കണ്ട് ഓഫീസിൽ നിന്ന് ഇറങ്ങി വന്ന മാനേജരുടെ തലയക്കടിച്ചു. മറ്റൊരാളെ നിലത്തിട്ട് ചവിട്ടി. സംഭവം ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെയും അക്രമി സംഘം തിരിഞ്ഞു. ഇതിനിടെ പമ്പ് ഉടമയാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. പിന്നീട് നടത്തിയ തെരച്ചിലിലാണ്…
Read More » -
Crime
മൂവാറ്റുപുഴയിലെ ഹയർസെക്കൻഡറി സ്കൂളിലെ മോഷണം: ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് പരീക്ഷാ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ; ചോദ്യപേപ്പർ മറ്റൊരിടത്തേക്ക് മാറ്റി
കൊച്ചി: മൂവാറ്റുപുഴ ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർസെക്കൻററി സ്കൂളിൽ നടന്ന മോഷണത്തിൽ ഹയർസെക്കൻഡറി ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് ഡെപ്യൂട്ടി ഡയറക്ടർ എം.എസ്. വിവേകാനന്ദൻ. ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെത്തി പരിശോധന നടത്തി. മോഷണം നടന്ന റൂം സുരക്ഷിതമല്ലാത്തതിനാൽ ചോദ്യപേപ്പർ മറ്റൊരിടത്തേക്ക് മാറ്റി. ശനിയാഴ്ച്ച രാത്രിയാണ് ചോദ്യപ്പേപ്പർ സൂക്ഷിച്ചിരുന്ന റൂമിൻറെ വാതിൽ തകർത്ത് മോഷ്ടാവ് അകത്ത് കയറിയത്. ശനി രാത്രി പത്തിനും പതിനോന്നിനുമിടയിൽ മോഷണം നടന്നെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായത്. ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന റൂമിൻ്റ വാതിൽ കല്ലുകൾ കൊണ്ട് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. ഞായറാഴ്ച്ച സ്കൂളിലെത്തിയ ജിവനക്കാരാണ് വാതിൽ തകർന്ന നിലയിൽ കാണുന്നത്. ഉടൻ തന്നെ മൂവാറ്റപുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചോദ്യപേപ്പർ സീൽ ചെയ്ത് സൂക്ഷിച്ച അലമാര കുത്തിതുറക്കാന‍് ശ്രമം നടന്നിട്ടില്ലെന്നാണ് പൊലീസിൻറെ പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. മുറിയിലെ മേശയിൽ സൂക്ഷിച്ചിരുന്ന പണം നഷ്മായിട്ടുണ്ട്. മോഷ്ടാവിൻറെ ലക്ഷ്യം പണം കവരുകയാണെന്ന നിഗമനത്തിലാണ് മൂവറ്റുപുഴ പൊലീസ്. പൊലീസ് ഇങ്ങനെ പറയുമ്പോഴും ചോദ്യപേപ്പർ ചോർന്നില്ലെന്ന്…
Read More » -
Crime
നാട്ടുകാർക്കും പോലീസിനും സ്ഥിരം തലവേദന… അടിപിടി, കൊലപാതകശ്രമം… നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽനിന്ന് നാടുകടത്തി
കോട്ടയം: ഗാന്ധിനഗർ പെരുമ്പായിക്കാട് ഉണ്ണിമേസ്തിരിപ്പടി ഭാഗത്ത് പരിത്തുശ്ശേരി വീട്ടിൽ മാത്യു മകൻ ഡോണ്‍ മാത്യു(23)വിനെ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറേ വർഷങ്ങളിലായി ഗാന്ധിനഗർ, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Read More » -
Crime
ദളവാക്കുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസ്സുകളുടെ ബാറ്ററി മോഷ്ടിച്ചു; വൈക്കത്ത് യുവാവ് പിടിയിൽ
വൈക്കം: പ്രൈവറ്റ് ബസ്സുകളുടെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആമ്പല്ലൂർ കുലയിറ്റിക്കര ഭാഗത്ത് പൊങ്ങനാത്തുപറമ്പ് വീട്ടിൽ രാധാകൃഷ്ണൻ മകൻ അഖിൽലാൽ പി.ആർ (28) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രിയിൽ ദളവാക്കുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് പ്രൈവറ്റ് ബസ്സുകളിൽ നിന്നായി ആറ് ബാറ്ററികളാണ് മോഷ്ടിച്ചുകൊണ്ട് കടന്നുകളഞ്ഞത്. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ കൃഷ്ണൻ പോറ്റി, എസ്.ഐ അജ്മൽ ഹുസൈൻ, അബ്ദുൾ സമദ്, സി.പി.ഓ മാരായ ജാക്സൺ, സുദീപ്, പ്രമോദ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read More »
