Month: March 2023
-
Health
ഹൃദയാരോഗ്യം സംരക്ഷിക്കാൻ ആവശ്യമുള്ള പോഷകാഹാരങ്ങൾ
ഡോ. രാജു ജോർജ് (പ്രശസ്ത കാർഡിയോളജിസ്റ്റ്) ഹൃദയത്തിൻ്റെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ ആഹാരത്തിലെ ഘടകങ്ങളാണ് ഇരുമ്പ്, സെലേനിയം, അയഡിൻ, തയാമിൻ എന്നിവ. ഇവയുടെ കുറവ് ഹൃദയത്തിന് ദോഷകരമാണ്. ഇരുമ്പ് ആഹാരത്തിൽ ഇരുമ്പിന്റെ അംശം കുറഞ്ഞാൽ വിളർച്ച രോഗം ബാധിക്കുന്നു. കൈവെള്ളയും ചുണ്ടുകളും വിളറി വിളിക്കുന്നു ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളോ മരുന്നോ കൊടുത്തില്ലെങ്കിൽ ഹാർട്ട് ഫെയിലിയറിന് കാരണമാകുന്നു. കരിക്കപ്പെട്ടിശർക്കര, കരൾ, ചുവന്ന മാംസങ്ങൾ എന്നിവയിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. സെലേനിയം ഹൃദയത്തിന് സുഗമമായ പ്രവർത്തനത്തിന് സെലേനിയം അത്യന്താപേക്ഷിതമാണ്. എങ്കിലും ഇത് സൂക്ഷ്മമായ അളവിൽ മാത്രമേ ആവശ്യമുള്ളൂ. പച്ചക്കറികൾ. ശർക്കര, യീസ്റ്റ്, കരൾ, വെണ്ണ നെയ്യ് എന്നിവയിൽ ഇവ ഉലഭമാണ്. മണ്ണിൽ അടങ്ങിയ സെലേനിയം ചെടികളിലൂടെ വലിച്ചെടുത്താണ് മേൽപ്പറഞ്ഞ ആഹാര വസ്തുക്കളിൽ എത്തിച്ചേരുന്നത്. സെലേനിയത്തിൻ്റെ കുറവ് മൂലം ഹൃദയപേശികൾ ഹൃദയപേശികൾ ക്ഷയിച്ച് ഹൃദയം വീർത്ത് ശരീരമാകെ നീര് വന്ന് വീർക്കുന്നു. ഇതിനെ കേശാൻ രോഗം എന്ന് വിളിക്കുന്നു. അയഡിൻ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ ഹൃദയത്തിൻ്റെ പ്രവർത്തനത്തിന്…
Read More » -
India
കേജ്‌രിവാളിന്റെ മൂന്നാം മുന്നണിയോട് മുഖം തിരിച്ച് പിണറായിയടക്കം മുഖ്യന്‍മാര്‍; എഎപിക്ക് തിരിച്ചടി
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാം മുന്നണി രൂപീകരിക്കുന്നതിന് എഎപി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ നീക്കം നടത്തിയതായി റിപ്പോര്‍ട്ട്. ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന ഏഴ് മുഖ്യമന്ത്രിമാരുമായി യോഗം ചേരാനായിരുന്നു നീക്കം. ഭൂരിഭാഗം പേരും സഹകരിക്കാന്‍ തയാറാകാതെ വന്നതോടെ നീക്കം പരാജയപ്പെടുകയായിരുന്നു. മാര്‍ച്ച് 18-ന് ഡല്‍ഹിയിലേക്ക് ക്ഷണിച്ച് ഏഴ് മുഖ്യമന്ത്രിമാര്‍ക്കാണ് കേജ്രിവാള്‍ കത്തയച്ചത്. കേന്ദ്രവുമായി സമാനവിഷയങ്ങളില്‍ ഇടഞ്ഞുനില്‍ക്കുന്നവരുടെ കൂട്ടായ്മ രൂപീകരിക്കുകയായിരുന്നു ലക്ഷ്യം. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു തുടങ്ങിയവര്‍ക്ക് ഫെബ്രുവരി അഞ്ചിനാണ് കേജ്രിവാള്‍ കത്തയച്ചത്. നേരത്തേ, കോണ്‍ഗ്രസ് ഇതര, ബിജെപി ഇതര സഖ്യത്തിനു വേണ്ടി കെ.ചന്ദ്രശേഖര റാവു നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, മറ്റു പാര്‍ട്ടികളില്‍നിന്ന് പിന്തുണ ലഭിക്കാതെ വന്നതോടെ ചന്ദ്രശേഖര റാവു ശ്രമം ഉപേക്ഷിച്ചു. മൂന്നാം മുന്നണി നീക്കവുമായി മമതയും അഖിലേഷ് യാദാവും അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.
Read More » -
LIFE
പ്രവീണയുടെ ഒപ്പം നില്‍ക്കുന്ന ഈ സുന്ദരിക്കുട്ടി ആരാണ് എന്ന് മനസ്സിലായോ? കേട്ടപ്പോള്‍ അമ്പരന്നു മലയാളി പ്രേക്ഷകര്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പ്രവീണ. സിനിമാ മേഖലയിലൂടെയും സീരിയല്‍ മേഖലയിലൂടെയും ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇത് കൂടാതെ ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ സീരിയല്‍ മേഖലയിലും താരം വളരെ സജീവമാണ് എന്ന് മാത്രമല്ല സമൂഹമാധ്യമങ്ങള്‍ വഴി തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. നിര്‍മ്മാതാവ് കിരീടം ഉണ്ണിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടിയാണ് ഇപ്പോള്‍ പ്രവീണ എത്തിയിരിക്കുന്നത്. ഇവരുടെ കൂടെ ഒരു പെണ്‍കുട്ടി കൂടിയുണ്ട്. ആരാണ് ഈ പെണ്‍കുട്ടി എന്നറിയുമോ? ഒറ്റനോട്ടത്തില്‍ പ്രേക്ഷകര്‍ എല്ലാവരും കരുതിയത് പ്രവീണയുടെ സഹോദരി ആയിരിക്കും എന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവര്‍ പ്രവീണയുടെ മകളാണ്. ഗൗരി എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്. ഇപ്പോള്‍ ഈ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതേസമയം, ഇത്രയും വലിയ ഒരു പെണ്‍കുട്ടിയുടെ അമ്മയായിട്ടും അതൊന്നും അറിയാന്‍ ഇല്ലല്ലോ…
Read More » -
India
‘ലിവ് ഇന്‍ റിലേഷന്‍ഷിപ്പി’ന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യം; ഹര്‍ജി തള്ളി സുപ്രീം കോടതി
ന്യൂഡല്‍ഹി: രാജ്യത്ത് ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പര്‍ദിവാല എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അഭിഭാഷകയായ മമതാ റാണിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. രാജ്യത്ത് ലിവ് ഇന്‍ റിലേഷനിലുള്ള എല്ലാവര്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്ന പങ്കാളികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ”ഇത് എന്താണ്? എന്തിനും ഏതിനും ആളുകള്‍ ഇവിടേക്ക് വരികയാണ്. ഇത്തരം കേസുകള്‍ക്കു മേല്‍ ഇനി മുതല്‍ പിഴചുമത്താന്‍ പോകുകയാണ്. ആരുമായാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്? കേന്ദ്രസര്‍ക്കാരുമായോ? ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലുള്ള ആളുകളും കേന്ദ്രസര്‍ക്കാരും തമ്മിലെന്താണ്?”, ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലുള്ള ആളുകളുടെ സുരക്ഷയെ കരുതിയാണോ അതോ, ആളുകളെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് അനുവദിക്കാതിരിക്കാനാണോ ശ്രമമെന്നും ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരിയോട് ആരാഞ്ഞു. ഇത്തരം ഹര്‍ജികള്‍ക്കു മേല്‍ പിഴ…
Read More » -
India
കർഷകർ സംഘടിക്കുന്നു; വീണ്ടും രാജ്യവ്യാപക പ്രക്ഷോഭം, കേന്ദ്ര സർക്കാരിനെതിരെ സമരപ്രഖ്യാപനം
ദില്ലി: വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കർഷകസംഘടനകൾ. കേന്ദ്ര സർക്കാരിൻറെ നയങ്ങൾക്കെതിരെ മഹാറാലിക്കും ദില്ലിയിൽ നടന്ന കർഷക മഹാപഞ്ചായത്ത് തീരുമാനമെടുത്തു. തെക്കേ ഇന്ത്യയിൽ തുടങ്ങി ഓരോ സംസ്ഥാനത്തും പ്രക്ഷോഭം നടത്തുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായ്ത്ത് പറഞ്ഞു. ദില്ലി രാം ലീല മൈതാനത്ത് കർഷകരുടെ മഹാപഞ്ചായത്ത് തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അരലക്ഷത്തോളം കർഷകരാണ് കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത്. രാകേഷ് ടിക്കായത്ത്, ഹനൻ മൊല്ല അടക്കം പ്രധാനപ്പെട്ട നേതാക്കൾ ഒക്കെ തന്നെ നേരിട്ട് പങ്കെടുത്തു കൊണ്ടാണ് കർഷകരുടെ ഈ സമര പ്രഖ്യാപനം. രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക് കർഷകർ വീണ്ടും കടക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടുള്ള കർഷക റാലി രാജ്യവ്യാപകമായി നടത്താനാണ് തീരുമാനം. ഇത് സംബന്ധിച്ചുളള സമരപ്രഖ്യാപനമാണ് ഇന്ന് നടന്നത്. ദില്ലി അതിർത്തിയിലെ കർഷകസമരം അവസാനിപ്പിക്കുമ്പോൾ കർഷകർ മുന്നോട്ട് വച്ച ഏഴിയിന ആവശ്യങ്ങൾ ഇതുവരെ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല.
Read More » -
Crime
ചടയമംഗലത്തെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: യുവാവ് അറസ്റ്റിൽ
കൊല്ലം: ചടയമംഗലത്ത് പ്ലസ് ടു വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. പോരേടം സ്വദേശി പ്രവീണിനെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ പതിമൂന്നാം തീയതി വൈകിട്ടാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അറസ്റ്റിലായ പ്രവീൺ പെൺകുട്ടിയുമായി രണ്ടു വർഷമായി സൗഹൃദത്തിലായിരുന്നു. എന്നാൽ പിന്നീട് പെണ്‍കുട്ടി ഇതിൽ നിന്നും പിന്മാറി. എന്നാൽ യുവാവ് പെൺകുട്ടിയെ നിരന്തരം ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തിയിരുന്നു. പ്രവീണിന്റെ ശല്യം കൂടിയപ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ വിലക്കി. എന്നാൽ വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപെടുത്തിയതിനെ തുടർന്ന് മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. പ്രവീണിനെ ചടയമംഗലത്തു നിന്നും ഇന്നലെ രാത്രിയാണ് പോലീസ് പിടികൂടിയത്. യുവാവിനെതിരെ പോക്സോ, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More » -
Crime
പിതൃസഹോദരിയെയും ഭർത്താവിനെയും ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ്: പ്രതി കുറ്റക്കാരനെന്നു കോടതി, ശിക്ഷ 22ന് പ്രഖ്യാപിക്കും
കോട്ടയം: പഴയിടം ഇരട്ട കൊലപാതകക്കേസിലെ പ്രതി ചൂരപ്പാടി അരുൺ ശശി കുറ്റക്കാരനെന്നു കോടതി വിധി. കൊലപാതകവും മോഷണവും ഭവനഭേദനവും അടക്കമുള്ള ഗുരുതര ക്രിമിനൽ കുറ്റങ്ങളിൽ പ്രതി ചെയ്തുവെന്നാണ് കോടതി കണ്ടെത്തിയിട്ടുള്ളത്. പ്രതിക്കുള്ള ശിക്ഷ മാർച്ച് 22 ന് പ്രഖ്യാപിക്കും. 2013 ഓഗസ്റ്റ് 28നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പ്രതിയുടെ പിതൃസഹോദരിയായ തങ്കമ്മയെയും ഭർത്താവ് ഭാസ്‌കരൻ നായരെയും ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മോഷണത്തിനായിട്ടാണ് ഇരുവരെയും ക്രൂരമായി പ്രതി കൊലപ്പെടുത്തിയത്. അതിനിടെ പ്രതി റിമാൻഡിൽ ഇരിക്കെ ജാമ്യത്തിലിറങ്ങി ചെന്നൈയിലേക്ക് രക്ഷപ്പെട്ടിരുന്നു. തുടർന്ന് ഇയാളെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്ത് കേരള പൊലീസിന് കൈമാറുകയായിരുന്നു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജെ നാസറാണ് പ്രതി അരുൺ ശശി കുറ്റക്കാരനാണ് എന്നു കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജെ ജിതേഷ് കോടതിയിൽ ഹാജരായി. അതേസമയം, തൃശ്ശൂരിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ്…
Read More » -
Kerala
ലൈഫ് മിഷൻ കേസിൽ യൂണിടാക് എം.ഡി. സന്തോഷ് ഈപ്പൻ അറസ്റ്റിൽ
ലൈഫ് മിഷൻകേസിൽ യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഏറ്റെടുത്ത സന്തോഷ് ഈപ്പനാണ് നാലുകോടിയോളം രൂപ കോഴ നൽകിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസിൽ രണ്ടാമത്തെ അറസ്റ്റാണിത്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്റെ ഭാഗമായി ഫ്ലാറ്റ് കെട്ടിടം നിർമ്മിക്കാനുള്ള കരാർ സന്തോഷ് ഈപ്പന്റെ കമ്പനിക്കായിരുന്നു. സന്തോഷ് ഈപ്പൻ പ്രതികൾക്ക് നാല് കോടിയിലധികം രൂപ കോഴ നൽകിയെന്നാണ് കണ്ടെത്തൽ. സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് കിട്ടിയ ഒരു കോടി രൂപയും ഇതിലുൾപ്പെട്ടതാണെന്നാണ് കണ്ടെത്തൽ. യുഎഇ കോൺസുലേറ്റിലെ ഖാലിദ് അടക്കമുള്ളവർക്ക് ഇത്തരത്തിൽ പണം നൽകിയിട്ടുണ്ട്. 20 കോടി രൂപയാണ് യുഎഇ റെഡ് ക്രസന്റ് വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണത്തിനായി നൽകിയത്. ഇതിലെ 20 ശതമാനത്തോളം തുകയാണ് കമ്മീഷനായി നൽകിയത്. പണം ഡോളറുകളാക്കിയാണ് ഖാലിദ് അടക്കമുള്ള പ്രതികൾക്ക് നൽകിയത്. കേസിൽ എം ശിവശങ്കറിനെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നു,…
Read More » -
LIFE
പൊന്നിയിന്‍ സെല്‍വന്‍ 2ലെ ആദ്യഗാനം എത്തി; കുന്ദവൈയുടെയും വന്ദിയത്തേവന്റെയും പ്രണയാർദ്രമായ ‘അകമലർ’ ഗാനം ഏറ്റെടുത്ത് ആരാധകർ
ഇന്ത്യൻ സിനിമാപ്രേമികളിൽ ഭാഷാതീതമായി രണ്ടാം ഭാഗത്തിനായി കാത്തിരിപ്പുയർത്തിയിരിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. 2022 സെപ്റ്റംബറിൽ പ്രദർശനത്തിനെത്തിയ പൊന്നിയിൻ സെൽവൻറെ രണ്ടാം ഭാഗം ഏപ്രിൽ 28ന് ആണ് തിയറ്ററുകളിലെത്തുക. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. ഹിറ്റ് മേക്കർ മണിരത്നം അണിയിച്ചൊരുക്കിയ തൻ്റെ ഡ്രീം പ്രോജക്റ്റായ ‘പൊന്നിയിൻ സെൽവൻ ‘ എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പിഎസ്-2’ വിലെ പ്രണയാർദ്രമായ ‘അകമലർ അകമലർ ഉണരുക യായോ, മുഖമൊരു കമലമായ് വിരിയുകയായോ, പുതുമഴ പുതുമഴ ഉതിരുകയായോ, തരുനിര മലരുകളണിവു, ആരത്…. ആരത് എൻ ചിരി കോർത്തത്…’ എന്നു തുടങ്ങുന്ന മെലഡി ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ആണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. റഫീക്ക് അഹമ്മദ് രചിച്ച് ഏ.ആർ റഹ്മാൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. കാർത്തി, തൃഷ, എന്നിവരാണ് ഫാൻ്റസിയായി ചിത്രീകരിച്ച ഗാനത്തിൽ. സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂർത്തിയുടെ വിശ്വപ്രസിദ്ധ ചരിത്ര നോവൽ ‘പൊന്നിയിൻ സെൽവൻ’ ആധാരമാക്കിയാണ് മണിരത്‍നം അതേ പേരിൽ തന്നെ…
Read More » -
Crime
വഞ്ചിയൂരിൽ നടുറോഡിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രം, നടപടിയെടുക്കാതെ ജോലിയിൽ വീഴ്ച വരുത്തി; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം : വഞ്ചിയൂരിൽ നടുറോഡിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രമുണ്ടായതായി വിവരമറിയിച്ചിട്ടും നടപടിയെടുക്കാതെ ജോലിയിൽ വീഴ്ച വരുത്തിയ പേട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയരാജ്, സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ആക്രമിക്കപ്പെട്ട വിവരം സ്ത്രീ അറിയിച്ച ശേഷം സ്ഥലത്ത് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരും എത്തിയിരുന്നു. എന്നാൽ ആശുപത്രിയിലേക്ക് പോയ സ്ത്രീയെ കാണോനോ മൊഴി രേഖപ്പെടുത്തി കേസെടുക്കാനോ പൊലീസുകാർ തയ്യാറായില്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. പൊലീസ് വീഴ്ച വലിയ ചർച്ചയാകുന്നതിനിടെയാണ് നടപടി. വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് 49 കാരിയെ അജ്ഞാതൻ കഴിഞ്ഞ ദിവസം ക്രൂരമായി ആക്രമിച്ചത്. സംഭവം നടന്ന് നിമിഷങ്ങൾക്കകം പേട്ട പൊലീസിൽ വിവരം അറിയിച്ചിട്ടും പൊലീസ് അനങ്ങിയില്ല. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട പൊലീസ് മൂന്ന് ദിവസത്തിന് ശേഷം മാത്രമാണ് കേസെടുക്കാൻ പോലും തയ്യാറായത്. മൂലവിളാകത്ത് താമസിക്കുന്ന 49 വയസുള്ള സ്ത്രീക്കാണ് ഞെട്ടിപ്പിക്കുന്ന ദുരനുഭവമുണ്ടായത്. കഴിഞ്ഞ13 ന്…
Read More »