Health

ഹൃദയാരോഗ്യം സംരക്ഷിക്കാൻ ആവശ്യമുള്ള പോഷകാഹാരങ്ങൾ

ഡോ. രാജു ജോർജ്
(പ്രശസ്ത കാർഡിയോളജിസ്റ്റ്)

ഹൃദയത്തിൻ്റെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ ആഹാരത്തിലെ ഘടകങ്ങളാണ് ഇരുമ്പ്, സെലേനിയം, അയഡിൻ, തയാമിൻ എന്നിവ. ഇവയുടെ കുറവ് ഹൃദയത്തിന് ദോഷകരമാണ്.

ഇരുമ്പ്

ആഹാരത്തിൽ ഇരുമ്പിന്റെ അംശം കുറഞ്ഞാൽ വിളർച്ച രോഗം ബാധിക്കുന്നു. കൈവെള്ളയും ചുണ്ടുകളും വിളറി വിളിക്കുന്നു ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളോ മരുന്നോ കൊടുത്തില്ലെങ്കിൽ ഹാർട്ട് ഫെയിലിയറിന് കാരണമാകുന്നു. കരിക്കപ്പെട്ടിശർക്കര, കരൾ, ചുവന്ന മാംസങ്ങൾ എന്നിവയിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

സെലേനിയം

ഹൃദയത്തിന്‌ സുഗമമായ പ്രവർത്തനത്തിന് സെലേനിയം അത്യന്താപേക്ഷിതമാണ്. എങ്കിലും ഇത് സൂക്ഷ്മമായ അളവിൽ മാത്രമേ ആവശ്യമുള്ളൂ. പച്ചക്കറികൾ. ശർക്കര, യീസ്റ്റ്, കരൾ, വെണ്ണ നെയ്യ് എന്നിവയിൽ ഇവ ഉലഭമാണ്. മണ്ണിൽ അടങ്ങിയ സെലേനിയം ചെടികളിലൂടെ വലിച്ചെടുത്താണ് മേൽപ്പറഞ്ഞ ആഹാര വസ്തുക്കളിൽ എത്തിച്ചേരുന്നത്. സെലേനിയത്തിൻ്റെ കുറവ് മൂലം ഹൃദയപേശികൾ ഹൃദയപേശികൾ ക്ഷയിച്ച് ഹൃദയം വീർത്ത് ശരീരമാകെ നീര് വന്ന് വീർക്കുന്നു. ഇതിനെ കേശാൻ രോഗം എന്ന് വിളിക്കുന്നു.

അയഡിൻ

തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ ഹൃദയത്തിൻ്റെ പ്രവർത്തനത്തിന് ഉപയോഗപ്രദമാണ്. ഭക്ഷണത്തിൽ അയഡിൻ്റെ കുറവ് വന്നാൽ രക്തത്തിൽ തൈറോയിഡ് ഹോർമോൺ കുറഞ്ഞ് നെഞ്ചിടിപ്പിന് വേഗത കുറയുന്നു. ഹൃദയാവരണത്തിനകത്ത് കൊളസ്ട്രോൾ നിറഞ്ഞ് നീര് കെട്ടുന്നു. ചികിത്സയുടെ അഭാവത്തിൽ ശരീരം തണുത്ത് മരവിച്ച് നീര് വന്ന് അബോധാവസ്ഥയിലായി അപകടം സംഭവിക്കും. ഇങ്ങനെ ഹൃദയരോഗ്യത്തിന് ഒഴിച്ചുകൂടാൻ പറ്റാത്തതുകൊണ്ടാണ് നമ്മുടെ കറിയുപ്പിൽ അയഡിൻ ചേർത്ത് കഴിക്കണമെന്ന് നിർദ്ദേശിക്കുന്നത്.

തയാമിൻ

ബി കോംപ്ലക്സ് വിറ്റാമിനുകൾ ഒന്നായ തയാമിൻ കുറവ് വന്നാൽ ഹൃദയമിടിപ്പ് കൂടുന്നു. ആയാസപ്പെടുമ്പോൾ കിതപ്പും കാലുകളിൽ നീരും ബെറിബെറി എന്ന രോഗത്തിന്റെ ലക്ഷണമാണ്. അരി, ഗോതമ്പ് എന്നിവയുടെ തവിടിൽ തയാമിൻ അടങ്ങിയിരിക്കുന്നു. തവിട് കളയാതെയുള്ള ഭക്ഷണം കഴിക്കുക വഴി ഈ രോഗം തടയാം.

മേൽപ്പറഞ്ഞ പോഷകാഹാരങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഉറപ്പായും ഹൃദയാരോഗ്യം സംരക്ഷിക്കാൻ കഴിയും

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: