Month: March 2023
-
India
മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷൻ്റെ റിപ്പോര്‍ട്ട്
ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷൻ്റെ റിപോർട്ട്. റിപ്പോർട്ട് ജലകമ്മീഷൻ സുപ്രീംകോടതിയിൽ സമർപ്പിച്ചു. ഡാമിൽ സ്വതന്ത്ര സമിതിയെ വച്ച് അടിയന്തര സുരക്ഷാ പരിശോധന വേണമെന്ന സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. നാളെ മുല്ലപ്പെരിയാർ സംബന്ധിച്ച ഹർജി പരിഗണിക്കാനിരിക്കെയാണ് റിപ്പോർട്ട് സമർപ്പിച്ചത്. 2022 മെയ് ഒൻപതിനാണ് മേൽനോട്ടസമിതി മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തിയത്. ഇരുസംസ്ഥാനങ്ങളിലേയും സാങ്കേതിക അംഗങ്ങളും പരിശോധനയിൽ പങ്കെടുത്തിരുന്നു. അണക്കെട്ടിന് കാര്യമായ എന്തെങ്കിലും പ്രശ്നമുള്ളതായി പരിശോധനയിൽ കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
Read More » -
Crime
കൂടത്തായി കേസ് തുറന്ന കോടതിയിൽ കേസ് വിചാരണ ചെയ്യണമെന്ന് മുഖ്യപ്രതി ജോളി, ആവശ്യം ഹൈക്കോടതി നിരസിച്ചു
കൂടത്തായി കേസിലെ വിചാരണ തുറന്നകോടതിയിൽ വേണമെന്ന മുഖ്യപ്രതി ജോളിയുടെ ഹർജി ഹൈക്കോടതി തളളി. ബലാത്സംഗക്കേസിലോ തീവ്രവാദക്കേസിലോ ആണ് രഹസ്യ വിചാരണയെന്നും തൻ്റേത് കൊതപാതകക്കേസായതിനാൽ പരസ്യവിചാരണയാകാം എന്നുമായിരുന്നു ജോളിയുടെ നിലപാട്. എന്നാൽ സാക്ഷികളുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് രഹസ്യവിചാരണ നിശ്ചയിച്ചതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ഇതിന് നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും ഭയം കൂടാതെ സാക്ഷികൾക്ക് കോടതിയിലെത്തി സത്യം ബോധിപ്പിക്കാനാണ് അവസരമൊരുക്കുന്നതെന്നും സർക്കാർ നിലപാടെടുത്തു. ഇത് അംഗീകരിച്ചാണ് ജോളിയുടെ ഹർജി സിംഗിൾ ബെഞ്ച് തളളിയത്. ഇതിനു മുംപ് സ്വകാര്യത ഹനിക്കുന്നുവെന്ന് പ്രതി ജോളിയുടെ പരാതിയെ തുടർന്ന് കൂടത്തായി കേസിൻ്റെ വിചാരണ നടക്കുന്ന മാറാട് സ്പെഷ്യൽ കോടതി പരിസരത്ത് മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കോടതിയിൽ കേസ് നടക്കുമ്പോൾ മാധ്യമങ്ങൾ പ്രവേശിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി സമര്‍പ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ആദ്യഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി സമര്‍പ്പിച്ച ഹർജിയാണ് കോടതി തളളിയത്. നേരത്തെ കോഴിക്കോട് സ്പെഷ്യല്‍ അഡീഷണല്‍…
Read More » -
LIFE
സാമന്ത എങ്ങനെ ‘ശകുന്തള’യായി ? ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്ത്
സാമന്ത നായികയാകുന്ന പുതിയ ചിത്രം ‘ശാകുന്തള’ത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യാകുമ്പോള്‍ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. സാമന്ത ‘ശകുന്തള’യെന്ന കഥാപാത്രമായി ഒരുങ്ങുന്നതിന്റെ ബിഹൈൻഡ ദ സീൻ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘ശാകുന്തളം’ കണ്ട് ആദ്യ റിവ്യുവുമായി അടുത്തിടെ സാമന്ത രംഗത്ത് എത്തിയരുന്നു. എന്ത് മനോഹരമായ ഒരു സിനിമ. നമ്മുടെ മികച്ച ഇതിഹാസ കാവ്യങ്ങളില്‍ ഒന്നിന് പ്രിയങ്കരമായി ജീവൻ നല്‍കി. കുടുംബ പ്രേക്ഷകര്‍ ഇത് കാണുന്നതിനായി തനിക്ക് കാത്തിരിക്കാനാകുന്നില്ലെന്നും ‘ശാകുന്തളം’ എക്കാലവും പ്രിയപ്പെട്ടതായിരിക്കുമെന്നും സാമന്ത പറയുന്നു. https://twitter.com/GunaaTeamworks/status/1637718496711970816?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1637718496711970816%7Ctwgr%5E5397e780a4748fd5e2dfb1cc32f4d3ce0a916a29%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FGunaaTeamworks%2Fstatus%2F1637718496711970816%3Fref_src%3Dtwsrc5Etfw ബോളിവുഡിലും ഒരു കൈനോക്കാൻ തയ്യാറെടുക്കുകയാണ് സാമന്ത. ദിനേഷ് വിജൻ നിര്‍മിക്കുന്ന ചിത്രത്തിലാണ് സാമന്ത ഹിന്ദിയില്‍ നായികയാകുകയെന്നും ആയുഷ്‍മാൻ ഖുറാനെയായിരിക്കും നായകൻ എന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ സാമന്ത ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. ബോളിവുഡിലെ ആദ്യ…
Read More » -
India
കര്‍ണാടകയിൽ കോണ്‍ഗ്രസിന്‍റെ വൻ വാഗ്‍ദാനം! ബിരുദമുണ്ടെങ്കിൽ പ്രതിമാസം 3000, ഡിപ്ലോമയെങ്കിൽ 1500; യുവതീയുവാക്കൾക്ക് തൊഴിലില്ലായ്മ വേതനവുമായി യുവ നിധി പദ്ധതി
ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വമ്പൻ കുതിപ്പ് ലക്ഷ്യമിട്ട് മറ്റൊരു പ്രഖ്യാപനം കൂടി നടത്തി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പാര്‍ട്ടിയുടെ നാലാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ‘യുവ നിധി’ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അധികാരത്തില്‍ എത്തിയാല്‍ ഉടൻ തന്നെ യുവ നിധി പദ്ധതി നടപ്പാക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം. യുവതീയുവാക്കൾക്ക് തൊഴിലില്ലായ്മ വേതനമെന്ന വൻ വാഗ്‍ദാനമാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. ഇതുപ്രകാരം തൊഴിലില്ലാത്ത ബിരുദധാരികളായ യുവതീയുവാക്കൾക്ക് 3000 രൂപയും ഡിപ്ലോമ ബിരുദധാരികൾക്ക് 1500 രൂപയും പ്രതിമാസം വേതനം നൽകും. അധികാരത്തിലെത്തിയാൽ രണ്ട് വർഷത്തേക്ക് വേതനമുണ്ടാകും. നേരത്തേ തൊഴിൽരഹിതരായ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ, ബിപിഎൽ കുടുംബങ്ങൾക്ക് 10 കിലോ അരി, എല്ലാ കുടുംബങ്ങൾക്കും ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യം എന്നീ വാഗ്ദാനങ്ങൾ കോൺഗ്രസ് മുന്നോട്ട് വച്ചിരുന്നു. കർണാടകയിലേത് രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണെന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി പോരാടി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം…
Read More » -
Kerala
സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കേണ്ട, അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ ഓൺലൈൻ മാധ്യമങ്ങൾ ആത്മപരിശോധന നടത്തണം; ശക്തമായ ഭാഷയില്‍ ഹൈക്കോടതി
കൊച്ചി: കൃത്യമായ കാരണമില്ലെങ്കിൽ വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കാൻ സർക്കാർ ഏജൻസികൾക്ക് പോലും അവകാശമില്ലെന്ന് ഹൈക്കോടതി. അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ ഓൺലൈൻ മാധ്യമങ്ങൾ ആത്മപരിശോധന നടത്തണമെന്നും കോടതി പറഞ്ഞു. മന്ത്രി വീണാ ജോർജെന്ന വ്യാജേന തന്നെവച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് നേരത്തെ ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ യുവതി പരാതി നൽകിയിരുന്നു. ഈ യുവതിയെക്കുറിച്ച് അപകീർത്തികരമായ വിഡിയോ പ്രസിദ്ധീകരിച്ചെന്ന കേസിൽ ഓൺലൈൻ ചാനലിന്റെ രണ്ട് ജീവനക്കാർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി തള്ളികൊണ്ടാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ പരാമർശങ്ങൾ. വ്യക്തികൾക്കോ മാധ്യമങ്ങൾക്കോ പൗരന്മാരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാനാവില്ലെന്ന് കോടതി പറഞ്ഞു. തടയാൻ നിയമമില്ലെങ്കിൽ പോലും വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങൾ പരസ്യപ്പെടുത്തുന്നത് കുറ്റകരമായ പ്രവൃത്തിയാണ്. സ്വകാര്യത ഓരോ വ്യക്തിയുടെയും അവകാശമാണ്. ഡിജിറ്റൽ കാലഘട്ടത്തിൽ മനുഷ്യൻ മറന്നാലും വിവരങ്ങൾ ഇന്റർനെറ്റ് മറക്കുകയോ മനുഷ്യനെ മറക്കാൻ അനുവദിക്കുകയോ ചെയ്യില്ല. ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുന്ന അപകീർത്തികരമോ അധിക്ഷേപകരമോ ആയ പരാമർശം ബാധിക്കപ്പെടുന്ന വ്യക്തിയുടെ ജീവിതത്തിൽ മായാത്ത പാടായി…
Read More » -
Kerala
ചന്ദ്രബോസ് വധക്കേസ്: ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന നിഷാമിന്റെ ഹർജിയിൽ സർക്കാരിന് നോട്ടിസ്
തൃശൂർ: ഫ്ലാറ്റ് സമുച്ചയത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാം ജീവപര്യന്തം തടവിനെതിരെ നൽകിയ ഹർജിയിൽ സംസ്ഥാനത്തിനും എതിർകക്ഷികൾക്കും സുപ്രീം കോടതിയുടെ നോട്ടിസ്. ജീവപര്യന്തം വിധിച്ച ശിക്ഷാവിധി റദ്ദാക്കണമെന്നാണ് മുഹമ്മദ് നിഷാമിന്റെ ഹർജിയിലെ ആവശ്യം. ഹർജി തീർപ്പാക്കുന്നതു വരെ ജാമ്യം നൽകണമെന്ന ആവശ്യത്തിലും നോട്ടിസ് അയച്ചു. ഒൻപത് വർഷമായി മുഹമ്മദ് നിഷാം ജയിലിൽ കഴിയുകയാണെന്ന് അദ്ദേഹത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി, ഹാരിസ് ബീരാൻ എന്നിവർ വാദിച്ചു. ഇതേത്തുടർന്നാണ് ഹർജി തീർപ്പാക്കുന്നതുവരെ ജാമ്യം നൽകണമെന്ന ഹർജിയിലും സുപ്രീം കോടതി നോട്ടിസ് അയച്ചത്. ജീവപര്യന്തം ശിക്ഷ വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിഷാം നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ജീവപര്യന്തം തടവിനു പുറമേ വിവിധ വകുപ്പുകളിലായി 24 വർഷം തടവും 80.30 ലക്ഷം രൂപ പിഴയുമായിരുന്നു തൃശൂർ സെഷൻസ് കോടതി മുഹമ്മദ് നിഷാമിനു വിധിച്ചത്. പിഴത്തുകയിൽ 50 ലക്ഷം ചന്ദ്രബോസിന്റെ കുടുംബത്തിന് നൽകാനും നിർദേശിച്ചിരുന്നു. ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു…
Read More » -
Kerala
ബ്രഹ്‌മപുരത്തേക്ക് രണ്ടാംഘട്ട മെഡിക്കല്‍ സംഘത്തെ അയക്കാന്‍ മമ്മൂട്ടി; ഇത്തവണ ആശ്വാസം നേത്രരോഗികള്‍ക്ക്
കൊച്ചി: ബ്രഹ്‌മപുരത്തെ വിഷപ്പുക ബാധിത പ്രദേശങ്ങളിലേക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടി അയക്കുന്ന രണ്ടാം ഘട്ട മെഡിക്കല്‍ സംഘം ചൊവ്വാഴ്ച മുതല്‍ പര്യടനം നടത്തും. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍നിന്നുള്ള നേത്രരോഗ വിദഗ്ദര്‍ അടങ്ങുന്ന സംഘമാണ് ഇത്തവണ മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് ബ്രഹ്‌മപുരംകാര്‍ക്ക് ആശ്വാസവുമായി എത്തുന്നത്. വിഷപ്പുക ഉണ്ടായ ശേഷം നിരവധി ആളുകള്‍ക്ക് കണ്ണുകള്‍ക്ക് നീറ്റലും ചൊറിച്ചിലും മറ്റ് അസ്വസ്ഥതയും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വീടുകളില്‍ കഴിയുന്ന ഇത്തരം രോഗികളെ ലക്ഷ്യമിട്ടാണ് മൊബൈല്‍ നേത്ര ചികിത്സാ സംഘം എത്തുന്നത്. മമ്മൂട്ടി അയച്ച ആലുവ രാജഗിരി ആശുപത്രിയില്‍നിന്നുള്ള മൊബൈല്‍ മെഡിക്കല്‍ സംഘം കഴിഞ്ഞ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ ബ്രഹ്‌മപുരത്ത് സേവനം ചെയ്തിരുന്നു. വിഷപ്പുക ബാധിത പ്രദേശങ്ങളിലെ രോഗികളെ സംഘം വീട്ടില്‍ ചെന്ന് പരിശോധിച്ച് ആവശ്യമായ മരുന്നുകള്‍ നല്‍കിയിരുന്നു. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച മേഖലകളെ അടിസ്ഥാനമാക്കിയാണ് നേത്ര ചികിത്സയുമായി വൈദ്യസംഘം എത്തുന്നത്. നേത്ര വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എലിസബത്ത് ജോസഫിന്റെ…
Read More » -
Kerala
‘തിരിച്ചറിവ് വന്ന ഷംസീറിനെ അഭിനന്ദിക്കുന്നു; പാലക്കാടിന്റെ പ്രതിനിധിയെ ജനം തീരുമാനിക്കട്ടെ’; സ്പീക്കറിനെ അഭിനന്ദിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: അടുത്ത തവണ പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിൽ തോൽക്കുമെന്ന് നിയമസഭയിൽ നടത്തിയ പരാമർശം പിൻവലിച്ച സ്പീക്കർ എ.എൻ. ഷംസീറിനെ അഭിനന്ദിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഒരുപാടു മഹാരഥന്മാർ ഇരുന്ന സ്ഥാനത്തിനു യോജിക്കാത്ത പ്രസ്താവനയാണ് താൻ നടത്തിയത് എന്ന തിരിച്ചറിവ് വന്ന എ.എൻ. ഷംസീറിനെ അഭിനന്ദിക്കുന്നതായി രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു. പരമാധികാരം ഭരണാധികാരിയുടെ കയ്യിലല്ല, ജനത്തിന്റെ കൈയ്യിലാണ്. പാലക്കാടിന്റെ ജനപ്രതിനിധിയെ പാലക്കാടൻ ജനത തീരുമാനിക്കട്ടെയെന്നും രാഹുൽ കുറിച്ചു. മാർച്ച് 14ന് അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതിനെതിരെ നിയമസഭയിൽ ബഹളം വച്ച പ്രതിപക്ഷാംഗങ്ങളെ നിയന്ത്രിക്കുന്നതിനിടെയാണ്, ഷാഫി പറമ്പിൽ അടുത്ത തിരഞ്ഞെടുപ്പിൽ പാലക്കാട്ട് തോൽക്കും എന്ന തരത്തിൽ സ്പീക്കർ പരാമർശം നടത്തിയത്. ഈ പരാമർശം അംഗത്തെ വേദനിപ്പിച്ചെന്നും അനുചിതമായിപ്പോയെന്നും സമ്മതിച്ചാണ് പിൻവലിക്കുന്നതായി സ്പീക്കർ നിയമസഭയിൽ റൂളിങ് നൽകിയത്. ഈ പരാമർശം സഭാരേഖകളിൽനിന്ന് നീക്കം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Read More » -
Kerala
പ്രതീക്ഷയ്ക്കു വകയുണ്ട്, എ.രാജ സുപ്രീംകോടതിയിൽ അപ്പീൽ നൽകും; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അനുമതി
തിരുവനന്തപുരം: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ എ.രാജ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അപ്പീൽ നൽകാൻ അനുമതി നൽകി. കിർത്താഡ്സ് രേഖകൾ പരിശോധിച്ചശേഷം അപ്പീൽ നൽകും. മുൻപ് ചില കേസുകളിൽ സുപ്രീംകോടതിയിൽനിന്ന് അനുകൂല നിലപാട് ഉണ്ടായതിനാൽ പ്രതീക്ഷയ്ക്കു വകയുണ്ടെന്നാണ് പാർട്ടി കേന്ദ്രങ്ങൾ പറയുന്നത്. ദേവികുളത്ത് എംഎൽഎയായിരുന്ന എസ്.രാജേന്ദ്രനെ മാറ്റിയാണ് കഴിഞ്ഞതവണ എ.രാജയ്ക്ക് അവസരം നൽകിയത്. ഇതോടെ സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ ആരോപണവുമായി രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. 7848 വോട്ടുകൾക്കാണ് കോൺഗ്രസിലെ ഡി.കുമാറിനെ എ.രാജ പരാജയപ്പെടുത്തിയത്. 2016 ൽ 5782 വോട്ടുകൾക്കാണ് എസ്.രാജേന്ദ്രൻ കോൺഗ്രസിലെ എ.കെ. മണിയെ പരാജയപ്പെടുത്തിയത്. 2006 മുതൽ ദേവികുളത്തെ പ്രതിനിധീകരിച്ചത് എസ്. രാജേന്ദ്രനാണ്. പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്തു മത്സരിക്കാൻ രാജ തെറ്റായ ജാതിരേഖകളാണ് സമർപ്പിച്ചതെന്നു ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡി.കുമാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി. രാജയുടെ മാതാപിതാക്കളായ അന്തോണിയും എസ്തറും ക്രിസ്തുമത വിശ്വാസികളാണെന്നും അതേ വിശ്വാസത്തിൽത്തന്നെയാണ് രാജയും തുടരുന്നതെന്നും ഹർജിയിൽ…
Read More »
