Month: March 2023

  • Crime

    സൂത്രധാരന്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍; വീട്ടമ്മയെ കെട്ടിയിട്ട് 57 പവനും ഒന്നരലക്ഷം രൂപയും കവര്‍ന്നു

    പാലക്കാട് : കല്‍മണ്ഡപത്ത് വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍. പുതുനഗരം സ്വദേശികളായ തൗഫീഖ്, വിമല്‍, ബഷീറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ തൗഫീഖ് ആണ് കവര്‍ച്ചയിലെ മുഖ്യ ആസൂത്രകന്‍ എന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചതായി പോലീസ് കണ്ടെത്തിയ നാലുപേരെ അറസ്റ്റുചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതികളിലേക്ക് അന്വേഷണം നീണ്ടത്. കല്‍മണ്ഡപം പ്രതിഭാനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റില്‍ അന്‍സാരി മന്‍സിലിലാണ് 13-ന് രാവിലെ 10.45-ന് മോഷണം നടന്നത്. എം. അന്‍സാരിയുടെ ഭാര്യ ഷെഫീനയെ കെട്ടിയിട്ട് 57 പവനും ഒന്നരലക്ഷം രൂപയുമാണ് കവര്‍ന്നത്. കവര്‍ച്ചയ്ക്കുശേഷം വീട്ടിലെ തന്നെ ബൈക്കില്‍ രക്ഷപ്പെട്ട പ്രതികള്‍ വഴിയില്‍ ബൈക്ക് ഉപേക്ഷിച്ച് ഓട്ടോയില്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഓട്ടോറിക്ഷ കണ്ടെത്തുകയും പ്രതികള്‍ പിന്നീട് കാറില്‍ രക്ഷപ്പെട്ടതായും കണ്ടെത്തി. കാറിന്റെ ഉടമയെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് പ്രതികളെ കുറിച്ച് നിര്‍ണായക…

    Read More »
  • Kerala

    മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി അന്തരിച്ചു

    കൊച്ചി: മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി (76) അന്തരിച്ചു. അര്‍ബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 2011-ല്‍ യു.ഡി.എഫ്. ഭരണകാലത്താണ് സംസ്ഥാന സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ജനറലായത്. 1968-ലാണ് കെ.പി. ദണ്ഡപാണി അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. 1972 മുതല്‍ സ്വതന്ത്ര അഭിഭാഷകനായി. കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു. കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. കേരള ഹൈക്കോടതി ലീഗല്‍ സര്‍വീസ് അതോറിറ്റി കമ്മിറ്റി അംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്. സിവില്‍- ക്രിമിനല്‍- കമ്പനി- ഭരണഘടനാ- നിയമങ്ങളില്‍ പ്രഗത്ഭനായിരുന്നു . കേരള ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജായി നിയമിതനായെങ്കിലും രാജിവെച്ച് വീണ്ടും അഭിഭാഷക വൃത്തിയിലേക്ക് തിരിച്ചെത്തി. വി.കെ. പദ്മനാഭന്‍, എം.കെ. നാരായണി ദമ്പതികളുടെ മകനാണ്. അഭിഭാഷകയായ സുമതി ദണ്ഡപാണിയാണ് ഭാര്യ. മക്കള്‍: മിട്ടു, മില്ലു.  

    Read More »
  • Kerala

    അങ്കമാലിയില്‍ കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞു വീണു; രണ്ടു മരണം

    കൊച്ചി: എറണാകുളത്ത് കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു. അങ്കമാലി കറുകുറ്റിയിലാണ് സംഭവം. കെട്ടിട നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായത്. ജോണി അന്തോണി (52), ബംഗാള്‍ സ്വദേശി അലി ഹസന്‍ (30) എന്നിവരാണ് മരിച്ചത്. ഇരുനില വീടിന്റെ നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. രാവിലെ പത്തുമണിയോടെയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റയാളെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

    Read More »
  • Kerala

    സമരം കടുപ്പിച്ച് പ്രതിപക്ഷം; നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

    തിരുവനന്തപുരം: നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സഭ ഈ മാസം 30 വരെ ചേരാനുള്ള കാര്യോപദേശക സമിതി തീരുമാനം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. വരും ദിവസങ്ങളിലെ ധനാഭ്യര്‍ത്ഥനകള്‍ ഇന്ന് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ചതായി സ്പീക്കര്‍ എഎന്‍ ഷംസീര്‍ വ്യക്തമാക്കി. പ്രതിപക്ഷം നിയമസഭയില്‍ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അഞ്ചു യുഡിഎഫ് എംഎല്‍എമാരാണ് സഭയുടെ നടുത്തളത്തില്‍ സത്യാഗ്രഹ സമരം നടത്തുന്നത്. അനുനയനീക്കങ്ങള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് സഭാ സമ്മേളനം ഗില്ലറ്റിന്‍ ചെയ്യാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ബജറ്റ് സംബന്ധമായ ധനബില്ലും ധനവിനിയോഗ ബില്ലുകളും വേഗത്തില്‍ പാസ്സാക്കി. പൊതുജനാരോഗ്യ-പഞ്ചായത്തിരാജ് ബില്ലുകളും ചര്‍ച്ചയില്ലാതെ പാസ്സാക്കി. സഭ ഇന്നു തന്നെ അനിശ്ചിതകാലത്തേക്ക് പിരിയും. അതേസമയം, എന്തുകൊണ്ടാണ് പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി ഇടപെടാത്തതെന്നും, പ്രതിപക്ഷവുമായി ചര്‍ച്ച നടത്താത്തതെന്നും പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി…

    Read More »
  • India

    ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ രാജ്യം വിട്ടേക്കാം; അതിർത്തിയിലും ജാഗ്രത

    ന്യൂഡൽഹി: ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ്ങിനായുള്ള തിരച്ചിൽ മൂന്നാം ദിനം പിന്നിട്ടു. പാക്കിസ്ഥാനിലേക്കോ നേപ്പാളിലേക്കോ ഇയാൾ കടക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് അതിർത്തിസേനാ വിഭാഗങ്ങളായ ബിഎസ്എഫിനും എസ്എസ്ബിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാനിർദേശം നൽകി. അസമിലും തിരച്ചിൽ ഊർജിതമാണ്. അമൃത്‌പാലിനും സംഘാംഗങ്ങൾക്കുമെതിരെ റജിസ്റ്റർ ചെയ്ത 6 കേസുകളിലായി ഇതുവരെ 114 പേർ അറസ്റ്റിലായി. കേസ് ദേശീയ അന്വേഷണ ഏജൻസിയെ (എൻഐഎ) ഏൽപിക്കുന്നതു കേന്ദ്രം പരിഗണിക്കുന്നുണ്ട്. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള കേസ് എന്ന നിലയിലാണു പഞ്ചാബ് പൊലീസിൽനിന്ന് അന്വേഷണം ഏറ്റെടുക്കാൻ കേന്ദ്രം ഒരുങ്ങുന്നത്. ഇതിന്റെ ആദ്യപടിയായി അമൃത്‍പാലിനും അനുയായികൾക്കുമെതിരെ ആയുധ നിയമപ്രകാരം കേസെടുത്തു. നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനാണു കേസ്. അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ പഞ്ചാബിൽ മൂവായിരത്തോളം അർധസേനാംഗങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഇന്റർനെറ്റ്, എസ്എംഎസ് വിലക്ക് നാളെ ഉച്ചവരെ നീട്ടി. ഇതിനിടെ, അമൃത്പാലിന്റെ വലംകയ്യും ബന്ധുവുമായ ഹർജിത് സിങ്, ഡ്രൈവർ ഹർപ്രീത് സിങ് എന്നിവർ ഞായറാഴ്ച രാത്രി വൈകി…

    Read More »
  • Kerala

    പള്ളി റജിസ്റ്ററിൽ എ. രാജയുടെ മാതാപിതാക്കളുടെ പേരുകൾ തിരുത്തി, പഴയതു മായ്ച്ചു പുതിയ പേരും വിവരങ്ങളും ചേർത്തു; ഭാര്യ ഹിന്ദുവാണെന്നുള്ള വാദവും തള്ളി ഹൈക്കോടതി

    കൊച്ചി: മാതാപിതാക്കൾ മതപരിവർത്തനം നടത്തിയിട്ടില്ലെന്നും ഭാര്യ ഹിന്ദുവാണെന്നും എന്നതുൾപ്പെടെ വാദങ്ങൾ തള്ളിയാണു ദേവികുളം നിയമസഭാ മണ്ഡലത്തിൽനിന്നുള്ള എ.രാജയുടെ തിരഞ്ഞെടുപ്പു ഹൈക്കോടതി അസാധുവാക്കിയത്. കുണ്ടള സിഎസ്ഐ പള്ളിയിലെ കുടുംബ റജിസ്റ്റർ, മാമോദീസ റജിസ്റ്റർ, സാക്ഷി മൊഴികൾ തുടങ്ങിയവ പരിഗണിച്ചാണ് ഉത്തരവ്. രാജയുടെ മാതാപിതാക്കളുടെ പേരുകൾ തിരുത്തിയിട്ടുണ്ടെന്നു റജിസ്റ്റർ പരിശോധിച്ചു കോടതി പറഞ്ഞു. മാതാവിന്റെ സംസ്കാര വിവരങ്ങളുള്ള റജിസ്റ്ററിലും തിരുത്തുണ്ട്. പഴയതു മായ്ച്ചു പുതിയ പേരും വിവരങ്ങളും ചേർത്തെന്നും കോടതി പറഞ്ഞു. മാതാപിതാക്കൾ ഹിന്ദുക്കളായിരുന്നു എന്നായിരുന്നു രാജയുടെ വാദം. മാമോദീസ സ്വീകരിച്ചിട്ടില്ല. ഭാര്യ ഷൈനി പ്രിയ ഹിന്ദുവാണ്, സിഎസ്ഐ സഭാംഗമല്ല. വിവാഹം വീട്ടിൽവച്ചാണു നടന്നതെന്നും അറിയിച്ചു. എന്നാൽ, രാജയുടെ പിതാവിന്റെ മാതാപിതാക്കൾ തിരുനൽവേലി സ്വദേശികളാണെന്നും ഇവർ 1951നു ശേഷം ഇടുക്കിയിലേക്കു കുടിയേറിയെന്നുമായിരുന്നു ഹർജിക്കാരനായ എതിർസ്ഥാനാർഥി ഡി.കുമാറിന്റെ വാദം. രാജയുടെ മാതാപിതാക്കളായ ആന്റണിയും എസ്തറും 1992 ൽ കുണ്ടള എസ്റ്റേറ്റ് സിഎസ്ഐ പള്ളിയിൽ മാമോദീസ സ്വീകരിച്ചെന്നും 2016 ൽ മരിച്ച എസ്തറിനെ സിഎസ്ഐ പള്ളിയിലാണു സംസ്കരിച്ചതെന്നും…

    Read More »
  • Kerala

    സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്ക് ജാഗ്രതക്കുറവുണ്ടായോ ? സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി ദേവികുളം; ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

    തിരുവനന്തപുരം: സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി ദേവികുളം തിരഞ്ഞെടുപ്പ്. എസ്.രാജേന്ദ്രന് സീറ്റ് നിഷേധിച്ചതിനെ തുടർന്നുള്ള പൊട്ടലും ചീറ്റലുമായിരുന്നു മുമ്പെങ്കിൽ ഇപ്പോൾ പാർട്ടിക്ക് മറുപടി പറയാൻ ബാധ്യതയായത് എ.രാജയുടെ സ്ഥാനാർഥിത്വമാണ്. സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്ക് ജാഗ്രതക്കുറവുണ്ടായോ എന്ന ചോദ്യമാണ് ഉയരുന്നവയിൽ പ്രധാനം. തണുത്തുറഞ്ഞ ദേവികുളം മണ്ഡലമാകെ എ.രാജക്ക് എംഎൽഎ സ്ഥാനം നഷ്ടമായതാണ് പ്രധാന ചർച്ച. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപെട്ട രാജയെ പാർട്ടി മത്സരിപ്പിക്കാൻ തീരുമാനിച്ചത് വേണ്ടത്ര പരിശോധനയില്ലാതെയാണോ എന്ന ചോദ്യത്തിന് മറുപടി പറയേണ്ട നിലയിലാണ് സിപിഎം. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന ആരോപണം ഹൈക്കോടതി ശരിവെക്കുന്നതോടെ പാർട്ടിക്കുണ്ടായ പ്രതിസന്ധി ചെറുതല്ല. എസ്.രാജേന്ദ്രന് സീറ്റ് നിഷേധിച്ച് സ്ഥാനാർഥിയായി അവരോധിച്ച എ.രാജയ്ക്കാണ് ഈ ഗതിയെന്നതും ശ്രദ്ധേയം. സുപ്രീംകോടതിയിൽ പോയി ഹൈക്കോടതി വിധിയെ നേരിടുമെന്ന് സിപിഎം നേതാക്കൾ പറയുമ്പോൾ അവിടെയും സമാന വിധി ആവർത്തിക്കപ്പെട്ടാൽ ദേവികുളം വീണ്ടും തിരഞ്ഞെടുപ്പ് അങ്കത്തിലേക്ക് പോകുമെന്നുറപ്പ്. അങ്ങനെയെങ്കിൽ പുതിയ സ്ഥാനാർഥിയെ കണ്ടെത്താൻ സിപിഎം പാടുപെടും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പുതുമുഖത്തെ തേടി അവസാനം എ.രാജയെന്ന…

    Read More »
  • Kerala

    “ജാതി സംബന്ധിച്ചു സംശയമുണ്ടായിരുന്നെങ്കിൽ പാർട്ടി സ്ഥാനാർഥിത്വം നൽകുമെന്ന് കരുതുന്നില്ല”; കരുതലോടെ പ്രതികരിച്ച് രാജേന്ദ്ര​ൻ

    മൂന്നാർ: എ.രാജയെ തിരഞ്ഞെടുപ്പിൽ തോൽപിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെത്തുടർന്നു സിപിഎമ്മിൽനിന്ന് ഒരു വർഷത്തേക്കു സസ്പെൻഷനിലായ മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ഹൈക്കോടതി വിധിയോടു കരുതലോടെയാണു പ്രതികരിച്ചത്. ഇത്തരമൊരു വിധി പ്രതീക്ഷിച്ചില്ലെന്നും ജാതി സംബന്ധിച്ചു സംശയമുണ്ടായിരുന്നെങ്കിൽ പാർട്ടി സ്ഥാനാർഥിത്വം നൽകുമായിരുന്നുവെന്നു കരുതുന്നില്ലെന്നും രാജേന്ദ്രൻ പറഞ്ഞു. 3 തവണ എംഎൽഎയായ രാജേന്ദ്രൻ, ഒരുതവണ കൂടി പാർട്ടി ടിക്കറ്റ് പ്രതീക്ഷിച്ചിരുന്നു. പ്രചാരണത്തിൽ സജീവമാകാതെയും ചരടുവലി നടത്തിയും രാജയെ തോൽപിക്കാൻ രാജേന്ദ്രൻ ശ്രമിച്ചെന്ന വിലയിരുത്തലിലാണ് പാർട്ടി അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. സ‌സ്പെൻഷൻ കാലാവധി ജനുവരിയിൽ കഴിഞ്ഞെങ്കിലും തിരിച്ചുവരവിനോടു ജില്ലാ നേതൃത്വത്തിന് അനുകൂലനിലപാടല്ല.

    Read More »
  • Kerala

    തുടക്കത്തിലേ പിഴച്ചു; എ.രാജയുടെ നിയമസഭാ പ്രവേശം പിഴയടച്ച്

    തിരുവനന്തപുരം: പിഴയടച്ചാണു ദേവികുളം എംഎൽഎ എ.രാജയുടെ നിയമസഭാ പ്രവേശം. നിയമസഭാംഗമായി ചെയ്ത സത്യപ്രതിജ്ഞ പൂർണമാകാത്തതിന്റെ പേരിലാണ്, സത്യപ്രതിജ്ഞ ചെയ്യാതെ സഭയിലിരുന്നതിനു രാജ പിഴയൊടുക്കേണ്ടിവന്നത്. പുതിയ പ്രതിജ്ഞ ചൊല്ലേണ്ടിയും വന്നു. തമിഴിലാണു രാജ പ്രതിജ്ഞയെടുത്തത്. അവസാനം പരാമർശിക്കേണ്ടിയിരുന്ന ‘ദൈവനാമത്തിൽ’ അല്ലെങ്കിൽ ‘സഗൗരവം’ എന്നിവയിൽ ഏതെങ്കിലും വാക്കിനു തുല്യമായ തമിഴ് വാക്ക് പറയാൻ രാജ വിട്ടുപോയി. നിയമവകുപ്പു തയാറാക്കിയ സത്യപ്രതിജ്ഞാവാചകത്തിൽ ഈ ഭാഗം ഒഴിച്ചിട്ടാണു രാജയ്ക്കു നൽകിയത്. തുല്യമായ തമിഴ്പദം ചേർത്തു രാജ പൂരിപ്പിക്കുമെന്ന് അവർ കരുതി. രാജയാകട്ടെ കയ്യിൽകിട്ടിയത് അതേപടി വായിച്ചു.

    Read More »
  • Movie

    പത്മരാജന്റെ ‘പർവതിക്കുട്ടി’ എന്ന കഥ ‘ശാലിനി എന്റെ കൂട്ടുകാരി’യായി എത്തിയിട്ട് 43 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ പത്മരാജൻ- മോഹൻ കൂട്ടുകെട്ടിലെ ‘ശാലിനി എന്റെ കൂട്ടുകാരി’ക്ക് 43 വയസ്സ്. 1980 മാർച്ച് 21 നായിരുന്നു ജലജ, ശോഭ, സുകുമാരൻ ഇവർ മുഖ്യവേഷങ്ങളിൽ ജീവിച്ച ഈ സൂപ്പർഹിറ്റ് ചിത്രം റിലീസ് ചെയ്തത്. സിനിമ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കെയാണ് ശോഭ ആത്മഹത്യ ചെയ്‌തത്‌. സിനിമയിൽ ശോഭയുടെ ശാലിനി കാൻസർ വന്ന് മരിക്കുകയാണ്. പത്മരാജന്റെ പർവതിക്കുട്ടി എന്ന കഥയാണ് സിനിമയായത്. വൈകാരികപരമായ ഷോക്കുകൾ ശരീരത്തിലും ആഘാതമേൽപ്പിക്കും എന്നാണ് സിനിമ പറഞ്ഞത്. എം.ഡി രാജേന്ദ്രൻ-ദേവരാജൻ ടീമിന്റെ എവർഗ്രീൻ ഗാനങ്ങൾ വമ്പിച്ച ജനപ്രീതി നേടി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജായിരുന്നു പ്രധാന ലൊക്കേഷൻ. വേണു നാഗവള്ളിയും ശോഭയും സഹോദരീസഹോദരന്മാരാണ്. ശോഭയുടെ കൂട്ടുകാരിയാണ് ജലജ. നാഗവള്ളി എഴുതിയ കവിത ജലജ പാടുന്നതാണ് ‘ഹിമശൈല സൈകത ഭൂമിയിൽ’. സഹോദരിക്ക് ഇഷ്ടമില്ലാത്ത വിവാഹാലോചന ചേട്ടൻ മുടക്കുന്നത് സ്വയം ജീവൻ അവസാനിപ്പിച്ചിട്ടാണ്. ഉത്സാഹത്തിന്റെ അവസാന തുള്ളിയും വറ്റിയ ശോഭ, കോളജിലെ സഹപാഠിയായ രവിമേനോന്റെ പ്രണയാഭ്യർത്ഥന നിരസിക്കുന്നുണ്ട്.…

    Read More »
Back to top button
error: