അബുദാബി: യു.എ.ഇയില്‍ വിവിധ കേസുകളില്‍ തടവ് ശിക്ഷയനുഭവിക്കുന്ന 1,025 പേരെ മോചിപ്പിക്കാന്‍ തീരുമാനം. റമദാനോട് അനുബന്ധിച്ചാണ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രഖ്യാപനം. ഇതോടെ മലയാളികള്‍ അടക്കമുള്ളവര്‍ക്ക് മോചനം ലഭിക്കും.
പ്രസിഡന്റിന്റെ മാനുഷിക പരിഗണന നല്‍കിയുള്ള സംരംഭങ്ങളുടെ ഭാഗമായാണ് നടപടി. ശിക്ഷവിധിക്കപ്പെട്ടവര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തിന്റെ ദുരിതങ്ങള്‍ക്ക് അയവുവരുത്താനുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത്. പ്രഖ്യാപനത്തിലൂടെ തെറ്റുകള്‍ പൊറുക്കുന്നതിന്റെ മാഹാത്മ്യം ഉയര്‍ത്തിപ്പിടിക്കാനും യു.എ.ഇ. ഭരണകൂടം ലക്ഷ്യമിടുന്നു.
റമദാന്‍ മാസത്തിന് മുന്നോടിയായി ശിക്ഷിക്കപ്പെട്ടവര്‍ക്ക് കുടുംബവുമായി കൂടിച്ചേരാനും ശരിയായ പാതയില്‍ സാമൂഹികവും തൊഴില്‍പരവുമായ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള അവസരമായികൂടെ മോചനം കണക്കാക്കുമെന്നാണ് ഭരണകൂടം കരുതുന്നത്.