Month: March 2023

  • Crime

    ചിന്നക്കനാലിൽ വാക്കുതർക്കത്തെത്തുടർന്നു സുഹൃത്ത് തള്ളി വീഴ്ത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

    ഇടുക്കി: ചിന്നക്കനാൽ ബിഎൽ റാമിൽ വാക്കുതർക്കത്തെത്തുടർന്നു സുഹൃത്ത് തള്ളി വീഴ്ത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. മറയൂർ കോവിൽക്കടവ് സ്വദേശി ചന്ദ്രബോസ് (42) ആണു മരിച്ചത്. സംഭവത്തിൽ സുഹൃത്ത് കൊല്ലം അഞ്ചൽ സ്വദേശി എആർ മൻസിലിൽ റിയാസ് ഇബ്രാഹിംകുട്ടിയെ (39) ശാന്തൻപാറ എസ്എച്ച്ഒ മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. തടിപ്പണിക്കായി ബിഎൽ റാമിലെത്തിയ ഇരുവരും കഴിഞ്ഞ 15നു വൈകിട്ടു മദ്യലഹരിയിൽ വാക്കുതർക്കമുണ്ടാവുകയായിരുന്നു. ഇതിനിടെ ചന്ദ്രബോസിനെ റിയാസ് തള്ളി വീഴ്ത്തി. മരക്കുറ്റിയുടെ മുകളിൽ വീണ് വയറിൽ ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസിനെ ആദ്യം രാജകുമാരി സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. എന്നാൽ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കും. അതേസമയം, പ്രീപ്രൈമറി അധ്യാപിക അനുമോളുടെ കൊലപാതകത്തിൽ നടുങ്ങി നാട്. സ്കൂൾ വാർഷികാഘോഷത്തിന്റെ ഒരുക്കം പൂർത്തിയാക്കി പരിപാടിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അനുമോളെ കാണാതാകുന്നത്. ആഘോഷത്തിന്റെ മുന്നൊരുക്കമെല്ലാം പൂർത്തിയാക്കി വെള്ളിയാഴ്ച വീട്ടിലെത്തിയ അനുമോളെ…

    Read More »
  • Social Media

    പുത്തന്‍ വര്‍ക്കൗട്ട് വീഡിയോയുമായി പ്രീതി സിന്‍റ; പ്രചോദനം നല്‍കുന്ന വീഡിയോയെന്ന് ആരാധാകർ

    സിനിമകളിൽ സജീവമല്ലെങ്കിൽ പോലും സോഷ്യൽ മീഡിയയിലൂടെ എപ്പോഴും ആരാധകരുമായി സംവദിക്കാറുള്ള ബോളിവുഡ് നടിയാണ് പ്രീതി സിൻറ. തന്റെ വ്യക്തിപരമായ വിശേഷങ്ങളും മറ്റുമെല്ലാം പ്രീതി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. തൻറെ വീട്ടിൽ തയ്യാറാക്കിയ പച്ചക്കറി തോട്ടത്തിൻറെ ദൃശ്യങ്ങൾ വരെ പ്രീതി ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഫിറ്റ്‌നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ലാത്ത താരമാണ് പ്രീതി. വ്യായാമം ചെയ്യുന്നതിൻറെ പ്രാധാന്യത്തെ കുറിച്ചും ഫിറ്റ്‌നസ് നിലനിർത്തേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ചും താരം നിരന്തരം പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തൻറെ പുത്തൻ വർക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രീതി. ജിമ്മിൽ നിന്നുള്ള വർക്കൗട്ട് വീഡിയോ ആണ് താരം തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പ്രചോദനം നൽകുന്ന വീഡിയോ എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.   View this post on Instagram   A post shared by Preity G Zinta (@realpz) അതേസമയം, പ്രീതി സിന്റക്കും ഭർത്താവ് ജീൻ ഗൂഡനൗവിനും 2021 നവംബറിലാണ് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നത്. വാടക ഗർഭപാത്രത്തിലൂടെയാണ് കുഞ്ഞുങ്ങൾ ജനിച്ചത്.…

    Read More »
  • Kerala

    കനത്ത സുരക്ഷയില്‍ റിപ്പര്‍ ജയാനന്ദൻ എത്തി; മകളുടെ വിവാഹം തൃശൂർ വടക്കുംന്നാഥ ക്ഷേത്രത്തിൽ നടന്നു

    തൃശൂര്‍: റിപ്പർ ജയാനന്ദന്‍റെ മകളുടെ വിവാഹം തൃശൂർ വടക്കുംന്നാഥ ക്ഷേത്രത്തിൽ നടന്നു. കനത്ത സുരക്ഷയിലാണ് ചടങ്ങിൽ പങ്കെടുക്കാൻ ജയാനന്ദനെ എത്തിച്ചത്. ഹൈക്കോടതിയിലെ അഭിഭാഷകയായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജയാനന്ദന് പരോൾ ലഭിച്ചത്. പതിനേഴ് വർഷത്തെ ജയിൽ വാസത്തിനിടെ ആദ്യമായിട്ടാണ് ജയാനന്ദന് പരോള്‍ ലഭിക്കുന്നത്. ഒറ്റപ്പാലം സ്വദേശിയുമായിട്ടായിരുന്നു ജയാനന്ദന്‍റെ മകളുടെ വിവാഹം. അതീവ സുരക്ഷാ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന റിപ്പർ ജയാനന്ദൻ ഇന്നലെ രാവിലെ 9 മണിയോടെയാണ് പുറത്തിറങ്ങിയത്. മൂത്ത മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനായി രണ്ട് ദിവസത്തെ എസ്കോട്ട് പരോളാണ് ഹൈക്കോടതി അനുവദിച്ചത്. വടക്കുംന്നാഥ ക്ഷേത്രത്തിൽ നടക്കുന്ന വിവാഹ ചടങ്ങില്‍ പൊലീസ് അകമ്പടിയിൽ പങ്കെടുക്കാനുള്ള അനുമതിയായിരുന്നു ലഭിച്ചിരുന്നത്. മാള ഇരട്ടക്കൊല, പെരിഞ്ഞനം, പുത്തൻവേലിക്കര കൊലക്കേസുകൾ അങ്ങനെ ഇരുപത്തിനാല് കേസുകളിൽ പ്രതിയാണ് ജയാനന്ദൻ. സ്ത്രീകളെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണം തട്ടിയെടുക്കലായിരുന്നു രീതി. ജീവിതാവസാനം വരെ കഠിന തടവാണ് ശിക്ഷ. അതീവ അപകടകാരിയായതിനാൽ പരോൾ പോലും അനുവദിച്ചിരുന്നില്ല. അഭിഭാഷക കൂടിയായ മകളുടെ അപക്ഷേ പരിഗണിച്ചാണ്…

    Read More »
  • Crime

    തിടനാട് മധ്യവയസ്കനെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ

    പാലാ: തിടനാട് മധ്യവയസ്കനെ ആക്രമിച്ച കേസിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. പൂവരണി ഇടമറ്റം മുകളേപീടിക ഭാഗത്ത് കുന്നപ്പള്ളി പൈകയിൽ വീട്ടിൽ വിനോദ് കെ.ബി(48) എന്നയാളെയാണ് തിടനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വലിയ പാറ ഭാഗത്തുള്ള തന്റെ സഹോദരന്റെ വീട്ടിൽ അതിക്രമിച്ചുകയറി ചീത്ത വിളിക്കുകയും തുടർന്ന് വടി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇതിനു ശേഷം വീട്ടു സാധനങ്ങൾ അടിച്ചു തകർത്ത് ഭീകരാന്തരീക്ഷിക്കുകയും ചെയ്തു. സഹോദരൻമാർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ സഹോദരനെ വീട്ടിൽ കയറി ആക്രമിച്ചത്. പരാതിയെ തുടർന്ന് തിടനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വിനോദിനെ പിടികൂടുകയുമായിരുന്നു. തിടനാട് സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ് റ്റി. ജി, സി പി ഓ മാരായ അജേഷ് റ്റി.ആനന്ദ്, റോബിൻ റ്റി.റോബർട്ട് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

    Read More »
  • Crime

    സാധനങ്ങൾ വാങ്ങിയതിന്റെ പൈസ ചോദിച്ചതിൽ വിരോധം; കത്തിയുമായി ബേക്കറിയിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പാലായിൽ പിടിയിൽ

    പാലാ: പാലായിലെ ബേക്കറിയിൽ കത്തിയുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ളാലം പരുമലക്കുന്ന് കോളനി ഭാഗത്ത് പരുമല വീട്ടിൽ ജോർജ് മകൻ ജോജോ ജോർജ് (27) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് പാലാ പഴയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ബേക്കറിയിലെത്തി കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് വീശി കടയിലെ ജീവനക്കാരെയും, കടയുടമയെയും ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞദിവസം ഈ ബേക്കറിയിൽ നിന്നും ജോജോ സാധനങ്ങൾ വാങ്ങിയതിന്റെ പൈസ കടയുടമ ചോദിച്ചതിലുള്ള വിരോധം മൂലമാണ് ഇയാൾ കത്തിയുമായി എത്തി ബേക്കറിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഉടമയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ജോജോ ജോർജ് പാലാ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ പി ടോംസൺ, സി.പി.ഓ മാരായ ആരണ്യ മോഹൻ, ശ്യാംലാൽ, ജോഷി മാത്യു എന്നിവർ ചേർന്നാണ് ഇയാളെ…

    Read More »
  • Kerala

    സുപ്രീംകോടതിയുടെ അന്ത്യശാസനം; ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ടിന്‍റെ പ്രധാന കെട്ടിടവും പൊളിച്ചു തുടങ്ങി

    ആലപ്പുഴ: നിയമങ്ങൾ കാറ്റിൽപ്പറത്തി കെട്ടിയുയർത്തിയ ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ടിൻറെ പ്രധാന കെട്ടിടവും പൊളിച്ചു തുടങ്ങി. ഈ മാസം 28 ന് മുമ്പ് തന്നെ മുഴുവന് കെട്ടിടങ്ങളും പൊളിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടർന്ന് കെട്ടിടം അപ്പാടെ ഇടിച്ചു നികത്താനാണ് തീരുമാനം. വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന സാധനങ്ങൾ ഊരി മാറ്റിയ ശേഷമായിരുന്നു റിസോർട്ടിലെ വില്ലകൾ ഇത് വരെ പൊളിച്ചിരുന്നത്. കൂറ്റൻയന്ത്രങ്ങൾ ഉപയോഗിച്ചാണ് കാപ്പിക്കോ റിസോർട്ടിൻറെ പ്രധാന കെട്ടിടം ഇടിച്ചു നിരത്തുന്നത്. ഇതിന് വഴിവെച്ചത് ഇന്നലെ സുപ്രീംകോടതി നൽകിയ അന്ത്യശാസനമാണ്. ഈ മാസം 28 നകം റിസോർട്ടിലെ കെട്ടിടങ്ങൾ മുഴുവൻ പൊളിക്കണം എന്നായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. കഴിഞ്ഞ സെപ്റ്റംബർ 15ന് പൊളിക്കൽ നടപടികൾ തുടങ്ങിയിരുന്നു. പക്ഷെ ഇതിനകം പൊളിച്ച് നീക്കിയത് 54 വില്ലകൾ മാത്രമാണ്. നിശ്ചയിച്ച സമയപരിധിക്കകം മുഴുവന് കെട്ടിടവും പൊളിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് കോടതി ഇന്നലെ മുന്നറിയിപ്പ് നൽകിയത്. ഇതോടെയാണ് കൂടുതൽ തൊഴിലാളികളെയും യന്ത്രങ്ങളും ഉപയോഗിച്ച് പ്രധാന കെട്ടിടം ഇടിച്ചുനിരപ്പാക്കാൻ…

    Read More »
  • Crime

    ആമയുടെ പുറത്ത് വച്ച് പൂജിച്ചാല്‍ പണം ഇരട്ടിയാകും! കാമുകിയുടെ 23 പവന്‍ തട്ടിയെടുത്ത് മുങ്ങിയ യുവാവ് പിടിയില്‍

    കൊച്ചി: ആമയുടെ പുറത്ത് പണം വച്ച് പൂജിച്ചാല്‍ ഇരട്ടിക്കുമെന്ന് പറഞ്ഞ് യുവതിയുടെ 23 പവന്‍ ആഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ കാമുകനും സുഹൃത്തും പിടിയില്‍. ഇടുക്കി ചുരുളി ആല്‍പ്പാറമുഴയില്‍ വീട്ടില്‍ കിച്ചു ബെന്നി (23), രാജസ്ഥാന്‍ മിലാക്പൂര്‍ സ്വദേശി വിശാല്‍ മീണ (28) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനിയില്‍ നിന്നാണ് ഇവര്‍ സ്വര്‍ണം തട്ടിയത്. രാജസ്ഥാനിലെത്തി ആമയുടെ മുകളില്‍ പണം വച്ച് പ്രത്യേക പൂജ ചെയ്താല്‍ ഇരട്ടിക്കുമെന്ന് കിച്ചു ബെന്നിയുടെ കാമുകിയും സ്വകാര്യ ആശുപത്രിയില്‍ ശുചീകരണ തൊഴിലാളിയുമായ യുവതിയെ വിശാല്‍ വിശ്വസിപ്പിച്ചു. വിശാലിന്റെ സഹായത്തോടെ യുവതിയില്‍ നിന്ന് സ്വര്‍ണം വാങ്ങി രാജസ്ഥാനിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു കിച്ചു ബെന്നി. സ്വര്‍ണം വിറ്റ് കിട്ടുന്ന പണം ഇരട്ടിയാക്കി തിരികെ ഏല്‍പ്പിക്കാമെന്ന് ഇയാള്‍ യുവതിയോട് പറഞ്ഞിരുന്നതായി പോലീസ് അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.  

    Read More »
  • India

    മോദിയെ വിമര്‍ശിക്കുന്ന പോസ്റ്ററുകള്‍ നീക്കി; 44 കേസ്, 4 പേര്‍ അറസ്റ്റില്‍

    ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ പല ഭാഗങ്ങളിലായി നാലായിരത്തോളം മോദി വിരുദ്ധ പോസ്റ്ററുകള്‍. ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരില്‍ രണ്ടുപേര്‍ പ്രസ്സുടമകളാണ്. പ്രധാനമന്ത്രി മോദിയെ വിമര്‍ശിക്കുന്ന തരത്തിലുള്ള രണ്ടായിരത്തിനടുത്ത് പോസ്റ്ററുകളാണ് ഡല്‍ഹി പോലീസ് നീക്കം ചെയ്തത്. ഇവയില്‍ കൂടുതല്‍ പോസ്റ്ററുകളിലും ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്നാണ് ഉള്ളത്. ഇത്തരത്തില്‍ 50,000 പോസ്റ്ററുകള്‍ക്കുള്ള ഓര്‍ഡര്‍ ലഭിച്ചിരുന്നതായി അറസ്റ്റിലായ പ്രസ്സുടമകള്‍ അറിയിച്ചെന്ന് പോലീസ് പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഉള്ളടക്കമുള്ള മറ്റു രണ്ടായിരം പോസ്റ്ററുകളും പോലീസ് കണ്ടുകെട്ടി. വിവിധ സ്ഥലങ്ങളില്‍ പതിക്കാനായി ഇവ ആം ആദ്മി പാര്‍ട്ടി ഓഫീസിലേക്കെത്തിച്ചതാണെന്നാണ് പോലീസ് ആരോപിക്കുന്നത്. പോസ്റ്ററുകള്‍ എ.എ.പി. ആസ്ഥാനത്തെത്തിക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നതായി ഒരു ഡ്രൈവറുടെ വെളിപ്പെടുത്തലുണ്ട്. സംഭവത്തില്‍ എ.എ.പി. ഇതുവരെ പ്രതികരിച്ചിട്ടില്ല.  

    Read More »
  • Kerala

    ഡ്രൈവറും ഡോക്ടറുമായി തര്‍ക്കം; വാഹനപകടത്തില്‍ പരുക്കേറ്റയാള്‍ക്ക് ആംബുലന്‍സ് വൈകി

    വയനാട്: വേതനത്തെ ചൊല്ലി മെഡിക്കല്‍ ഓഫീസറും താല്‍ക്കാലിക ഡ്രൈവറും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്, വാഹനാപകടത്തില്‍ പരുക്കേറ്റയാള്‍ക്ക് ആംബുലന്‍സ് വിട്ടുനല്‍കാന്‍ വൈകിയെന്ന് ആരോപണം. കഴിഞ്ഞ ദിവസം പനമരത്തിനടുത്ത കൂടോത്തുമ്മല്‍ ട്രൈബല്‍ ഹോസ്റ്റലിന് സമീപം കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ സുല്‍ത്താന്‍ബത്തേരി കുപ്പാടി സ്വദേശി അഭിജിത്തിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ആംബുലന്‍സ് വിട്ടുനല്‍കാന്‍ വൈകിയതായാണ് പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെതിരെയുള്ള പരാതി. കാലിനും തലയ്ക്കും സാരമായ പരുക്കേറ്റിട്ടും യുവാവിന് വാഹനം ലഭിക്കാന്‍ ഇരുപത് മിനിറ്റോളം സമയം കാത്തുനില്‍ക്കേണ്ടി വന്നതായി ഇയാളെ ആശുപത്രിയിലെത്തിച്ചവര്‍ പരാതിപ്പെട്ടു. ഉച്ചയ്ക്ക് 1.40 ഓടെയായിരുന്നു സംഭവം. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അഭിജിത്തിനെ മാനന്താടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ആംബുലന്‍സിലാണ് കൊണ്ടുപോേകണ്ടിയിരുന്നത്. എന്നാല്‍, വാഹനം ആശുപത്രി മുറ്റത്ത് കിടന്നിട്ടും ഇരുപത് മിനിറ്റോളം കാത്തിരിക്കേണ്ടി വന്നു. നാലുദിവസം മുമ്പ് ആംബുലന്‍സിന്റെ താക്കോല്‍ മനോജില്‍ നിന്നും മെഡിക്കല്‍ ഓഫീസര്‍ വാങ്ങിവെച്ചിരുന്നു. ജോലി ചെയ്തതിന്റെ പ്രതിഫലമായി മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ച…

    Read More »
  • Crime

    ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

    തിരുവനന്തപുരം: നഗരത്തില്‍ ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആള്‍ പിടിയില്‍. ഓട്ടോറിക്ഷ ഡ്രൈവര്‍ മുത്തുരാജ് ആണ് പിടിയിലായത്. കോട്ടണ്‍ഹില്‍ സ്‌കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് ഇയാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പെണ്‍കുട്ടികള്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ഹോസ്റ്റലിന് മുന്നില്‍ നിന്ന് വളരെ ആഭാസകരമായ രീതിയിലാണ് ഇയാള്‍ പെരുമാറിയതെന്ന് പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞു.

    Read More »
Back to top button
error: