KeralaNEWS

ഏഴു ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശിപാര്‍ശ; രണ്ടു പേരുകളില്‍ കൊളീജിയത്തില്‍ വിയോജിപ്പ്

കൊച്ചി: ഏഴു ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശിപാര്‍ശ. ഹൈക്കോടതി കൊളീജിയമാണ് ശിപാര്‍ശ നല്‍കിയത്. അഞ്ചുപേരുടെ പേരുകള്‍ ഏകകണ്ഠമായാണ് ശിപാര്‍ശ ചെയ്തിട്ടുള്ളത്. രണ്ടു പേരുകളില്‍ വിയോജിപ്പുകളോടെയാണ് ശിപാര്‍ശ. ഹൈക്കോടതി കൊളീജിയം ശിപാര്‍ശ സുപ്രീംകോടതി കൊളീജിയം വ്യാഴാഴ്ച പരിഗണിക്കും.

ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ കൃഷ്ണകുമാര്‍, വിജിലന്‍സ് രജിസ്ട്രാര്‍ ജയകുമാര്‍, ഹൈക്കോടതിയിലെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി വിന്‍സെന്റ്, കൊല്ലം ജില്ലാ ജഡ്ജി സ്നേഹലത, തലശ്ശേരി ജില്ലാ ജഡ്ജി എസ് ഗിരീഷ്, കാസര്‍കോട് ജില്ലാ ജഡ്ജി കൃഷ്ണകുമാര്‍, അഡീഷണല്‍ ജില്ലാ ജഡ്ജി പ്രദീപ് കുമാര്‍ എന്നിവരുടെ പേരുകളാണ് ശിപാര്‍ശ ചെയ്തത്.

Signature-ad

സീനിയോരിട്ടി, തൊഴില്‍പരമായ മികവ് തുടങ്ങിയവ പരിഗണിച്ചശേഷമാണ് കൊളീജിയം പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഹൈക്കോടതിയില്‍ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകള്‍ കണക്കിലെടുത്താണ് ഇത്രയും പേരുടെ പേരുകള്‍ ശിപാര്‍ശ നല്‍കിയിട്ടുള്ളത്. രണ്ടുപേരുടെ പേരുകളിലുള്ള വിയോജിപ്പും സുപ്രീംകോടതി കൊളീജിയത്തിനുള്ള റിപ്പോര്‍ട്ടിലുണ്ടാകും. ഒന്നര വര്‍ഷത്തിന് ശേഷമാണ് ഹൈക്കോടതി കൊളീജിയം യോഗം ചേര്‍ന്നത്.

Back to top button
error: