Month: March 2023

  • NEWS

    മാസപ്പിറവി ദൃശ്യമായി, കേരളത്തില്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍

    കോഴിക്കോട്:  മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റമദാന്‍ ഒന്ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ മഹല്ലുകളുടെ ഖാദിമാര്‍ അറിയിച്ചു. വിശ്വസികള്‍ക്ക് ആത്മ വിശുദ്ധിയുടെ ദിനരാത്രങ്ങളാണ് സമാഗതമായിരിക്കുന്നത്. പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന, പുണ്യ പ്രവൃത്തികള്‍ക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന വിശുദ്ധ മാസമാണ് റമദാന്‍. പകല്‍ നേരങ്ങളില്‍ അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി അന്നപാനീയങ്ങള്‍ വര്‍ജിച്ചും രാത്രികള്‍ പ്രാര്‍ത്ഥനകള്‍ കൊണ്ട് ധന്യമാക്കിയും വിശ്വാസികള്‍ റമദാനെ അര്‍ത്ഥപൂര്‍ണ്ണമാക്കും. ഈ  ഒരുമാസക്കാലത്തെ രാപ്പകലുകള്‍ വിശ്വാസികള്‍ക്ക് ആരാധനകളുടേത് മാത്രമാണ്. മനസും ശരീരവും സ്ഫുടം ചെയ്ത് സൃഷ്ടാവിന്റെ പ്രീതി നേടുന്നതിനുള്ള പരിശ്രമത്തിലാവും  ഈ നാളുകളില്‍ വിശ്വസികള്‍. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസം കൂടിയായ റമദാനില്‍ ഖുര്‍ആന്‍ മുഴുവനും ഓതിത്തീര്‍ത്ത് പുണ്യങ്ങള്‍ ആർജ്ജിക്കാൻ വിശ്വാസികള്‍ മത്സരിക്കും. രാത്രിയിലെ തറാവീഹ് നിസ്‌കാരമാണ് റമദാനിലെ പ്രത്യേക ആരാധനകളില്‍ ഒന്ന്. റമദാന് മുന്നോടിയായി പള്ളികളും വീടുകളും ശുചീകരിച്ചു. കടുത്ത വേനലിനിടയിലേക്കാണ് ഇത്തവണ റമദാന്‍ എത്തുന്നത്. ചൂടും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും വിശ്വാസികളെ അലട്ടുന്നുണ്ട്. നഗരങ്ങളിൽ  റമദാന്‍ വിപണി ഉണര്‍ന്നു കഴിഞ്ഞുന്. സൂപ്പര്‍മാര്‍ക്കറ്റുകളിലും…

    Read More »
  • Business

    ഗൗതം അദാനിയെ പിന്തള്ളി മുകേഷ് അംബാനി; ലോകത്തിലെ ആദ്യ 10 സമ്പന്നരിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ

    ദില്ലി: ലോകത്തെ ഏറ്റവും വലിയ  ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യക്കാരനായി മുകേഷ് അംബാനി. ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം റിലയൻസ് ഇൻഡസ്ട്രീസ് (ആർ‌ഐ‌എൽ) ചെയർമാനും ഏഷ്യയിലെ ഏറ്റവും ധനികനുമായ മുകേഷ് അംബാനി ലോക സമ്പന്ന പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. സമ്പത്തിൽ 20 ശതമാനം ഇടിവ് ഉണ്ടായിട്ടും  82 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. തുടർച്ചയായ മൂന്നാം വർഷവും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന കിരീടവും മുകേഷ് അംബാനി നിലനിർത്തി. ഇന്ത്യൻ ശതകോടീശ്വരന്മാരിൽ 53 ബില്യൺ ഡോളറിന്റെ ആസ്തിയുമായി മുകേഷ് അംബാനി ഒന്നാം സ്ഥാനത്തും ഗൗതം അദാനി രണ്ടാം സ്ഥാനത്തും എത്തി. 28 ബില്യൺ ഡോളറിന്റെ ആസ്തിയുമായി സൈറസ് പൂനവല്ല മൂന്നാം സ്ഥാനത്താണ്. 27 ബില്യൺ ഡോളറുമായി ശിവ് നാടാറും കുടുംബവും നാലാമതും 20 ബില്യൺ ഡോളറുമായി ലക്ഷ്മി മിത്തൽ അഞ്ചാമതുമാണ്. 2023 ജനുവരിയിൽ യു എസ് ഗവേഷക സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച്…

    Read More »
  • India

    ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ സുരക്ഷ വെട്ടിക്കുറച്ചു; പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ

    ന്യൂഡല്‍ഹി: ബ്രിട്ടനിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ. ഡല്‍ഹിയിലെ ബ്രിട്ടീഷ് സ്ഥാനപതി കാര്യാലയത്തിന്റെ സുരക്ഷ വെട്ടിക്കുറച്ചു. ബ്രിട്ടീഷ് സ്ഥാനപതിയുടെ വസതിക്ക് മുന്നിലെ ബാരിക്കേഡുകള്‍ നീക്കി. സ്ഥാനപതി കാര്യാലയത്തിന് മുന്നിലെ പി.സി.ആര്‍ വാനുകളും പിന്‍വലിച്ചിട്ടുണ്ട്. മാര്‍ച്ച് 19-നാണ് അമൃത്പാലിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായത്. ഖലിസ്ഥാന്‍ അനുകൂലികളാണ് ആക്രമണം നടത്തിയത്. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന് മുന്നില്‍ പ്രതിഷേധിച്ച ഖലിസ്ഥാന്‍ വാദികള്‍ ദേശീയ പതാകയെ അപമാനിച്ചിരുന്നു. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന് വേണ്ടത്ര സുരക്ഷയൊരുക്കുന്നതില്‍ ബിട്ടീഷ് അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ ബ്രിട്ടീഷ് കാര്യാലയത്തിന് അധികമായി ഒരുക്കിയ എല്ലാ സുരക്ഷാ സംവിധാനങ്ങളും നീക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.

    Read More »
  • Kerala

    സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ വ്യാജപ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കി; പോലീസ് നടപടിയെടുത്തില്ല: കെ.കെ രമ

    കോഴിക്കോട്: തന്റേതെന്ന പേരില്‍ പ്രചരിച്ച എക്സറേ വ്യാജമാണെന്ന് കെ.കെ രമ എം.എല്‍.എ. കയ്യിന്റെ ലിഗമെന്റിന് പരുക്കുണ്ട്. ഇതിന് തുടര്‍ ചികിത്സ വേണം. പരാതി സംബന്ധിച്ച് ഒരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. വ്യാജപ്രചാരണങ്ങള്‍ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ നേതൃത്വം നല്‍കിയെന്നും രമ പറഞ്ഞു. നിയമസഭയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കെ.കെ രമയുടെ പരുക്ക് വ്യാജമാണെന്ന രീതിയില്‍ സചിന്‍ ദേവ് എം.എല്‍.എ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് വലിയ വിവാദമായിരുന്നു. ‘ഇന്‍ ഹരിഹര്‍ നഗറിനും, ടു ഹരിഹര്‍ നഗറിനും ശേഷം ലാല്‍ സംവിധാനം ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍. അതില്‍ ഇടതു കൈയ്യിലുണ്ടായിരുന്ന തിരുമുറിവ് വലതു കൈയ്യിലേക്ക് മാറിപ്പോകുന്ന സീനുമായി ഇന്ന് സഭയില്‍ നടന്ന സംഭവങ്ങള്‍ക്ക് സാദൃശ്യം തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം, തോമസുകുട്ടി വിട്ടോടാ’- കെ.കെ രമയുടെ ഫോട്ടോ പങ്കുവെച്ച് സച്ചിന്‍ ദേവ് ഫേസ്ബുക്കില്‍ കുറിച്ചു. സച്ചിന്‍ ദേവിനെതിരെ സൈബര്‍ പോലീസിനും സ്പീക്കര്‍ എ.എന്‍ ഷംസീറിനും രമ പരാതി നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയ…

    Read More »
  • Kerala

    സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വര്‍ധന; ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം

    തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരീയ വര്‍ധനയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജില്ലകള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. ആകെ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ദിവസവും കോവിഡ് കേസുകള്‍ ആരോഗ്യവകുപ്പ് അവലോകനം ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണം. കോവിഡ് രോഗികള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് ഐസിയു, വെന്റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ കൂടുതല്‍ മാറ്റിവയ്ക്കാനും മന്ത്രി നിര്‍ദേശം നല്‍കി. പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാന്‍ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കും. മെഡിക്കല്‍ കോളേജുകളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടില്ല. ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാന്‍ കെഎംഎസ്സിഎല്ലിന് നിര്‍ദേശം നല്‍കി. കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. അതിനാല്‍ സ്വയം…

    Read More »
  • LIFE

    ഡിന്നറിനെത്തിയ മെസിയും കുടുംബവും ‘പെട്ടു’; റെസ്റ്റോറന്റ് വളഞ്ഞ് ആരാധകക്കൂട്ടം

    ബ്യൂണസ് അയേഴ്സ്: ലോകകപ്പിനുശേഷമുള്ള ക്ലബ് സീസണ്‍ ഇടവേള കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചെത്തിയ സൂപ്പര്‍ താരം ലയണല്‍ മെസിയെ പൊതിഞ്ഞ് ആരാധകര്‍. ബ്യൂണസ് അയേഴ്സിലെ പ്രശസ്തമായൊരു റെസ്റ്റോറന്റില്‍ കുടുംബസമേതം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു താരം. എന്നാല്‍, മെസി എത്തിയ വിവരം അറിഞ്ഞ് ആയിരങ്ങളാണ് അങ്ങോട്ട് ഒഴുകിയെത്തിയത്. ബ്യൂണസ് അയേഴ്സിലെ പാലെര്‍മോ ജില്ലയിലുള്ള ഡോന്‍ ജൂലിയോ റെസ്റ്റോറന്റിലാണ് ഭാര്യ അന്റോണില റൊക്കുസ്സോയ്ക്കും മക്കള്‍ക്കുമൊപ്പം മെസി എത്തിയത്. രഹസ്യമായായിരുന്നു വരവെങ്കിലും സംഗതി പാളി. സൂപ്പര്‍ താരം ഭക്ഷണം കഴിക്കാനെത്തിയ വിവരം നാടാകെ പാട്ടായി. ഇതോടെ റെസ്റ്റോറന്റിലേക്ക് ആരാധകരുടെ ഒഴുക്കായി. ഇഷ്ടതാരത്തെ ഒരുനോക്കുകാണാന്‍ ചുറ്റും ആരാധകര്‍ തടിച്ചുകൂടി. ആരാധകരെ റെസ്റ്റോറന്റിനകത്തേക്ക് കടത്തിവിട്ടില്ലെങ്കിലും താരകുടുംബത്തിന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയായി. ആര്‍പ്പുവിളികളും മെസിയുടെ പേരുവിളിച്ച് മുദ്രാവാക്യം വിളികളുമായി ആരാധകരുടെ ആഘോഷമായിരുന്നു അവിടെ. ഖത്തര്‍ ലോകകപ്പിനിടെ അര്‍ജന്റീന ടീമിന്‍രെ അനൗദൗഗിക ഗീതമായി മാറിയ ‘മുച്ചാച്ചോസ്’ ഒരേ ശബ്ദത്തില്‍ പാടി ആള്‍ക്കൂട്ടം. മണിക്കൂറുകളോളം താരം റെസ്റ്റോറന്റിനകത്ത് കുടുങ്ങി. ഒടുവില്‍ പുലര്‍ച്ചെ 1.45ഓടെ…

    Read More »
  • LIFE

    തിയറ്ററിൽ ഇല്ലാത്ത രംഗങ്ങളുമായി ‘പഠാന്‍’ ഒടിടിയില്‍; ആമസോണ്‍ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ചു

    തിയറ്ററിൽ പ്രദർശനം അവസാനിക്കും മുൻപ് തന്നെ സിനിമകൾ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത് ഇന്ന് സാധാരണമാണ്. എന്നാൽ തിയറ്ററുകളിൽ വൻ വിജയം നേടിയ ചിത്രങ്ങളുടെ അതിനു ശേഷമുള്ള ഒടിടി റിലീസ് സിനിമാപ്രേമികളുടെ സവിശേഷ ശ്രദ്ധ നേടാറുണ്ട്. ബോളിവുഡ് ബോക്സ് ഓഫീസിൽ ചരിത്രവിജയം നേടിയ ഷാരൂഖ് ഖാൻ ചിത്രം പഠാൻ അതിൻറെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിൽ ഇന്നലെ അർധരാത്രിയോടെ ചിത്രം പ്രദർശനം തുടങ്ങി. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസിൽ നിന്ന് 1000 കോടി ക്ലബ്ബിലും ഇടംപിടിച്ച ചിത്രമാണിത്. ബോളിവുഡിൻറെ സമീപകാല ചരിത്രത്തിൽ ഏറ്റവുമധികം റിപ്പീറ്റ് ഓഡിയൻസിനെ ലഭിച്ച ചിത്രവും. എന്നാൽ തിയറ്ററുകളിൽ 50 ദിവസത്തിലേറെ പിന്നിട്ടതിനു ശേഷം ഒടിടിയിൽ എത്തിയപ്പോഴും പ്രേക്ഷകരുടെ ഭാഗത്തുനിന്ന് വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. #PathaanOnPrime എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗ് ആയിട്ടുമുണ്ട്. നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നത് പ്രകാരം തിയറ്റർ കട്ടിൽ ഇല്ലാതിരുന്ന ചില രംഗങ്ങൾ…

    Read More »
  • Kerala

    “താന്‍ സമരം ചെയ്തത് കൊണ്ട് യുഡിഎഫ് സമരം ശരിയാണെന്ന് പറയാനാവില്ല, സമൂഹ മാധ്യമങ്ങൾ എന്തും പറയട്ടെ” നിയമസഭയിലെ പ്രസ്താവനയിൽ ഉറച്ച് മന്ത്രി വി ശിവൻകുട്ടി

    തിരുവനന്തപുരം: നിയമസഭയിലെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. സമൂഹ മാധ്യമങ്ങൾ എന്തും പറയട്ടെ. എൽഡിഎഫ് നടത്തിയത് ഒരു ദിവസത്തെ സമരമാണെന്നും നിരന്തരമായി സമരം നടത്തിയിട്ടില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. ഒരു ദിവസം നടത്തിയതിൽ ഞാനും പങ്കാളിയാണ്. അതിന്റെ കേസ് കോടതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ സമരം ചെയ്തത് കൊണ്ട് യുഡിഎഫ് സമരം ശരിയാണെന്ന് പറയാനാവില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. നിയമസഭയിലെ പ്രതിപക്ഷത്തിൻറെ സത്യ​ഗ്രഹത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളിലടക്കം ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഞങ്ങളൊക്കെ മുമ്പ് സഭയിൽ അംഗങ്ങളായിരുന്നവരാണ്. ശക്തിയായി പ്രതിഷേധിക്കാൻ അവസരം കിട്ടിയപ്പോഴെല്ലാം പ്രതിഷേധിച്ചിട്ടുണ്ട്. ഇപ്പോൾ നടന്നുവരുന്ന രൂപത്തിലുള്ള ഒരു പ്രതിഷേധവും സഭയിൽ ഉണ്ടായിട്ടില്ലെന്നും സമാന്തരസഭ ഇവിടെ കൂടിയിട്ടില്ലെന്നുമായിരുന്നു വി ശിവൻകുട്ടിയുടെ പ്രസ്താവന. സഭയ്ക്ക് അകത്ത് സത്യാഗ്രഹസമരം നടത്തിയിട്ടില്ല. സഭയ്ക്ക് പുറത്ത് സത്യാഗ്രഹസമരം നടത്തിയിട്ടുണ്ട്. പാവപ്പെട്ട വാച്ച് ആൻഡ് വാർഡ് വനിതാ അംഗങ്ങളെ കൈയും കാലും അടിച്ചൊടിച്ചതിന്റെ പേരിൽ കേസെടുത്തിന് പ്രതിഷേധിക്കുകയാണ്.…

    Read More »
  • Kerala

    സർവകലാശാല ഭേദഗതി ബിൽ ഉൾപ്പെടെ ഇനി ഒപ്പിടാനുള്ള ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ഗവർണർ

    ദില്ലി: സർവകലാശാല ഭേദഗതി ബിൽ ഉൾപ്പെടെ ഇനി ഒപ്പിടാനുള്ള ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കലാണ് തന്റെ ഉത്തരവാദിത്തമെന്നും ആരിഫ് മുഹമ്മദ് ഖാൻ ദില്ലിയിൽ പറഞ്ഞു. തെലങ്കാന സർക്കാർ ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതുപോലെ കേരളം സമീപിച്ചാലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അത് ഓരോരുത്തരുടെയും അവകാശമാണെന്നാണ് ​ഗവർണർ മറുപടി നൽകിയത്. സംസ്ഥാന നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളിൽ കഴിഞ്ഞ ദിവസം ഗവർണർ ഒപ്പിട്ടിരുന്നു. വഖഫ് ബില്ലിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള ബില്ലിലുമാണ് ഗവർണർ ഒപ്പിട്ടത്. എന്നാൽ വിവാദ ബില്ലുകളിൽ ആരിഫ് മുഹമ്മദ് ഖാൻ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ചാൻസലർ ബില്ലും ലോകായുക്താ ബില്ലുമടക്കം സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളിലാണ് അനുമതി കാത്തിരിക്കുന്നത്. ഇവയിൽ രണ്ട് ബില്ലിലാണ് ഗവർണർ കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്.

    Read More »
  • India

    കർണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോൺ​ഗ്രസിനൊപ്പം ചേർന്ന് 16 ദളിത് നേതാക്കൾ

    ബെം​ഗളൂരു: കർണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോൺ​ഗ്രസിനൊപ്പം ചേർന്ന് 16 ദളിത് നേതാക്കൾ. പട്ടികജാതി വിഭാ​ഗത്തിനുള്ള സംവരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന 16 പ്രമുഖ നേതാക്കളാണ് ചൊവ്വാഴ്ച്ച കോൺ​ഗ്രസിലെത്തിയത്. ഇത് കോൺ​ഗ്രസിന് തെരഞ്ഞെടുപ്പിൽ ​ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. നിലവിൽ ബിജെപിയും കോൺ​ഗ്രസും ഒപ്പത്തിനൊപ്പം തെരഞ്ഞെടുപ്പ് നീക്കങ്ങൾ സജീവമാക്കുകയാണ്. പാർട്ടിയിൽ ചേർന്ന 21 നേതാക്കളുടെ പേരുവിവരങ്ങൾ അടങ്ങിയ പട്ടിക കോൺ​ഗ്രസ് തിങ്കളാഴ്ച്ച പുറത്തുവിട്ടിരുന്നു. ഇതിൽ മാഡി​ഗ ഉൾപ്പെടെയുള്ള പട്ടികജാതി വിഭാ​ഗത്തിൽ പെട്ട 16 നേതാക്കളുണ്ട്. ഇത് കർണാടകയിൽ തെരഞ്ഞെടുപ്പിന് മറ്റൊരു പോർമുഖം തുറക്കും. എന്നാൽ കർണാടകയിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ബിജെപി മാഡി​ഗ സമുദായത്തിന് കാര്യമായ രീതിയിൽ പരി​ഗണിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. അതുകൊണ്ടുതന്നെ മാഡി​ഗ സമുദായത്തിൽ നിന്നുള്ള കോൺ​ഗ്രസിലേക്കുള്ള ചേക്കേറൽ വലിയ രീതിയിലുള്ള രാഷ്ട്രീയ പോരാട്ടത്തിന് വഴിവെക്കും. മാഡി​ഗ സമുദായത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന മാഡി​ഗ റിസർവേഷൻ ഹൊറാട്ട സമിതിയിലെ സംസ്ഥാന നേതാക്കളുമാണ് കോൺ​ഗ്രസിലേക്കെത്തിയിരിക്കുന്നത്. സമിതിയുടെ സംസ്ഥാന നേതാവ് അംബാന്ന അരോലികർ,തിമ്മപ്പ അൽകുർ, രാജന്ന തുടങ്ങിയവരും…

    Read More »
Back to top button
error: