CrimeNEWS

തിടനാട് മധ്യവയസ്കനെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ

പാലാ: തിടനാട് മധ്യവയസ്കനെ ആക്രമിച്ച കേസിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. പൂവരണി ഇടമറ്റം മുകളേപീടിക ഭാഗത്ത് കുന്നപ്പള്ളി പൈകയിൽ വീട്ടിൽ വിനോദ് കെ.ബി(48) എന്നയാളെയാണ് തിടനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വലിയ പാറ ഭാഗത്തുള്ള തന്റെ സഹോദരന്റെ വീട്ടിൽ അതിക്രമിച്ചുകയറി ചീത്ത വിളിക്കുകയും തുടർന്ന് വടി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇതിനു ശേഷം വീട്ടു സാധനങ്ങൾ അടിച്ചു തകർത്ത് ഭീകരാന്തരീക്ഷിക്കുകയും ചെയ്തു.

സഹോദരൻമാർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ സഹോദരനെ വീട്ടിൽ കയറി ആക്രമിച്ചത്. പരാതിയെ തുടർന്ന് തിടനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വിനോദിനെ പിടികൂടുകയുമായിരുന്നു. തിടനാട് സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ് റ്റി. ജി, സി പി ഓ മാരായ അജേഷ് റ്റി.ആനന്ദ്, റോബിൻ റ്റി.റോബർട്ട് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: