KeralaNEWS

സർവകലാശാല ഭേദഗതി ബിൽ ഉൾപ്പെടെ ഇനി ഒപ്പിടാനുള്ള ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ഗവർണർ

ദില്ലി: സർവകലാശാല ഭേദഗതി ബിൽ ഉൾപ്പെടെ ഇനി ഒപ്പിടാനുള്ള ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കലാണ് തന്റെ ഉത്തരവാദിത്തമെന്നും ആരിഫ് മുഹമ്മദ് ഖാൻ ദില്ലിയിൽ പറഞ്ഞു. തെലങ്കാന സർക്കാർ ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതുപോലെ കേരളം സമീപിച്ചാലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അത്
ഓരോരുത്തരുടെയും അവകാശമാണെന്നാണ് ​ഗവർണർ മറുപടി നൽകിയത്.

സംസ്ഥാന നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളിൽ കഴിഞ്ഞ ദിവസം ഗവർണർ ഒപ്പിട്ടിരുന്നു. വഖഫ് ബില്ലിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള ബില്ലിലുമാണ് ഗവർണർ ഒപ്പിട്ടത്. എന്നാൽ വിവാദ ബില്ലുകളിൽ ആരിഫ് മുഹമ്മദ് ഖാൻ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ചാൻസലർ ബില്ലും ലോകായുക്താ ബില്ലുമടക്കം സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളിലാണ് അനുമതി കാത്തിരിക്കുന്നത്. ഇവയിൽ രണ്ട് ബില്ലിലാണ് ഗവർണർ കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: